സ്വർണവിലയിൽ നേരിയ കുറവ്; നാൽപതിനായിരത്തിന് മുകളിൽ തുടരുന്നു

സ്വർണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5005 രൂപയും പവന് 40,040 രൂപയുമായി. ബുധനാഴ്ച പവന് 160 രൂപ വർധിച്ച് 40,120 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കായ 40,240 രൂപയിലെത്തിയത് ഡിസംബർ 14ന് ആയിരുന്നു. പിന്നെയുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞ് 40,000ത്തിൽ താഴെ എത്തുകയായിരുന്നു. അതിനിടെ ഡിസംബർ 21, 22 ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടന്നു. ഡിസംബർ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 39,000 രൂപയായിരുന്നു.

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840

ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 15- 39,920
ഡിസംബർ 16- 39,760
ഡിസംബർ 17- 39,960
ഡിസംബർ 18- 39,960
ഡിസംബർ 19- 39,680
ഡിസംബർ 20- 39,680
ഡിസംബർ 21- 40,080
ഡിസംബർ 22- 40,200
ഡിസംബർ 23- 39760
ഡിസംബർ 24- 39,880
ഡിസംബർ 25- 39,880
ഡിസംബർ 26- 39,960
ഡിസംബർ 27- 39,960
ഡിസംബർ 28- 40,120
ഡിസംബർ 29- 40,040

സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

സ്റ്റാറ്റസിടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇനി കുഴയും; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്

 ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസഞ്ചറുകളിൽ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കൾക്കാവശ്യമായ ഫീച്ചറുകൾ കൃത്യമായ സമയങ്ങളിൽ അവതരിപ്പിക്കുന്നത് വാട്സാപ്പിനെ ജനപ്രിയമാക്കുന്നു.
 കമ്പനി പോളിസിക്ക് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നതിലും വാട്സാപ്പ് മുൻപന്തിയിലാണ്. വ്യാജ മെസേജുകൾക്കെതിരെ റിപ്പോർട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്.

 ഇപ്പോഴിതാ, വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പ് എന്നാണ് വിവരങ്ങൾ.
 ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാൽ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോർട്ട് ചെയ്യാനാകും. ഡെസ്കടോപ്പ് വേർഷനിൽ ഈ ഫീച്ചർ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങൾ. ഭാവി അപ്ഡേറ്റുകളിൽ ഈ ഫീച്ചർ വന്നേക്കാം.

 അതേസമയം, കഴിഞ്ഞ ഒക്ടോബറിൽ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് നിരോധിച്ചിരുന്നു. 2021ലെ ഇൻഫർമേഷൻ ടെക്നോളജി റൂൾ അനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
 ഈ 23 ലക്ഷം അക്കൗണ്ടുകളിൽ 8,11,000 അക്കൗണ്ടുകൾ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സാപ്പ് നിരോധിച്ചു. കമ്പനിയുടെ ഒക്ടോബർ മാസത്തെ സുരക്ഷാ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളിൽ നിന്ന് ഒന്നിലധികം പരാതികൾ ലഭിക്കുകയോ കമ്പനിയുടെ മാർഗനിർദേശം ലംഘിക്കുകയോ ചെയ്താൽ വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിക്കും.

കമ്പനിയുടെ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ ഓട്ടോമേറ്റഡ് സംവിധാനവും വാട്ട്സാപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ തലപ്പത്ത് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കി മുകേഷ് അംബാനി

2002 ജൂലൈ 6ന് പിതാവ് ധീരുഭായ് അംബാനിയുടെ വിയോഗത്തെ തുടര്‍ന്നാണ് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ പദവിയിലെത്തുന്നത്.

2022ൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ തലപ്പത്ത് അദ്ദേഹം രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കി. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം, ലാഭം, അറ്റമൂല്യം, ആസ്തികൾ, വിപണി മൂലധനം എന്നിവയിലുടനീളം ശക്തവും സ്ഥിരവുമായ വളർച്ച കൈവരിച്ചു.

“mostbet Turkey Resmi Sitesi Mostbet Casino 202

“mostbet Turkey Resmi Sitesi Mostbet Casino 2024 Mostbet Tr Resmî Net Sitesinde Giriş Ve Kayıt Olma…

ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ വരാനാകില്ലെന്ന് സെർബിയ നിയമം കൊണ്ടു വരുന്നതെന്തുകൊണ്ട്?

 അവസാഇന്ത്യക്കാര്‍ക്ക് അനുവദിച്ചിരുന്ന വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയനിപ്പിച്ചു.ഇതനുസരിച്ച് 2023 ജനുവരി 1 മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ സെര്‍ബിയയില്‍ പ്രവേശിക്കാനാകില്ല.

നേരത്തെ, നയതന്ത്ര, ഔദ്യോഗിക ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 90 ദിവസം രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഇത് 30 ദിവസമായിരുന്നു കാലാവധി. ഇത് പിന്‍വലിക്കുന്നതായാണ് സെര്‍ബിയ അറിയിച്ചിരിക്കുന്നത്. 2017 സെപ്റ്റംബറിലാണ് സെര്‍ബിയ വിസ രഹിത പ്രവേശനം ആരംഭിച്ചത്‌.

യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്രചെയ്യുന്നവർക്ക്​ മുൻകരുതൽ നിർദേശങ്ങളുമായി എയർ ഇന്ത്യ

യുഎഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ യാത്ര ചെയ്യുന്നവർക്ക് മുൻകരുതൽ നിർദേശവുമായി എയർ ഇന്ത്യ​. എല്ലാ യാത്രക്കാരും പൂർണമായും വാക്സിനെടുക്കുന്നതാണ്​ ഉചിതമെന്ന്​ എയർ ഇന്ത്യയുടെ നിർദേശത്തിൽ പറയുന്നു. മാസ്ക്​ ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉചിതമാകുമെന്നും പറയുന്നുണ്ട്​. നാട്ടിലെത്തിയാൽ ആരോഗ്യ നില സ്വയം പരിശോധിക്കണം.

കോവിഡ്​ ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ്​ ലൈൻ നമ്പറിലോ (1075) അറിയിക്കണമെന്നും എയര്‍ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിൽ റാൻഡം പരിശോധന നടക്കുന്നുണ്ട്​. 12 വയസിൽ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവൽ പരിശോധനയ്ക്ക് വിധേയരാക്കില്ല. എന്നാൽ, ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളും പരിശോധനക്ക്​ വിധേയരാകണം.

യുഎഇയിൽ രണ്ടാം ദിവസവും മഴ ശക്തം; പലയിടത്തും വെള്ളക്കെട്ട്, ഗതാഗത തടസ്സം

തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. പുലര്‍ച്ചെ ആരംഭിച്ച മഴ മിക്കയിടങ്ങളിലെ രാവിലെയും തുടര്‍ന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഷാര്‍ജ സുപ്രീം എമര്‍ജന്‍സി കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സൈദ് അല്‍ തനാജി അറിയിച്ചു

റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാര്‍ജയില്‍ എല്ലാ പാര്‍ക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ഉണ്ട്. ദുബായില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം.

യുഎഇയിൽ രണ്ടാം ദിവസവും മഴ ശക്തം; പലയിടത്തും വെള്ളക്കെട്ട്, ഗതാഗത തടസ്സം

തുടര്‍ച്ചയായി രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ തുടരുന്നു. പുലര്‍ച്ചെ ആരംഭിച്ച മഴ മിക്കയിടങ്ങളിലെ രാവിലെയും തുടര്‍ന്നു. ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയില്‍ വെള്ളെക്കെട്ടുണ്ടായി. ഷാര്‍ജയില്‍ അടിയന്തിര രക്ഷാ പ്രവര്‍ത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നതായി ഷാര്‍ജ സുപ്രീം എമര്‍ജന്‍സി കമ്മിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സൈദ് അല്‍ തനാജി അറിയിച്ചു.

റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാര്‍ജയില്‍ എല്ലാ പാര്‍ക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്നവര്‍ക്കും നിയന്ത്രണം ഉണ്ട്. ദുബായില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം.

മാസ്ക് നിര്‍ബന്ധം, പുതുവത്സരാഘോഷം രാത്രി ഒരുമണിവരെ; നിയന്ത്രണം കടുപ്പിച്ച് കർണാടക

കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ മാസ്ക് നിര്‍ബന്ധമാക്കി. മറ്റു നിയന്ത്രണങ്ങളും കടുപ്പിച്ചു. പുതുവത്സരാഘോഷത്തില്‍ ആളുകള്‍ തടിച്ചുകൂടാന്‍ സാധ്യതയുള്ളത് മുന്‍കൂട്ടി കണ്ടാണ് നടപടി. നിലവില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണം കടുപ്പിച്ചതെന്നും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു.ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ഒമിക്രോണ്‍ ഉപവകഭേദമായ ബിഎഫ് ഏഴ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന പുതുവത്സര ആഘോഷത്തില്‍ ആള്‍ക്കൂട്ടത്തിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ പറയുന്നു.

അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നാണ് നിര്‍ദേശം. റസ്റ്റോറന്റുകള്‍, പബ്ബുകള്‍, തിയേറ്ററുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പുതുവത്സര ആഘോഷത്തിന് സമയപരിധി വച്ചു. രാത്രി ഒരുമണി വരെ മാത്രമാണ് ആഘോഷത്തിന് അനുമതിയുള്ളത്.ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ എന്നിവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്. അടഞ്ഞുകിടക്കുന്ന മുറികളില്‍ നടത്തുന്ന പരിപാടികളില്‍ സീറ്റിങ് കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുത്. മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Verified by MonsterInsights