8 ജില്ലകളിൽ മഴ പെയ്തേക്കും; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.

അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിച്ചു.കേരള തീരത്ത് 26ന് രാത്രി 11.30 വരെ 2.5–3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുംകടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.


മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കൊവിഡ് പ്രതിരോധം വിലയിരുത്താൻ രാജ്യവ്യാപക മോക്ഡ്രിൽ ഇന്ന്; ഓക്സിജൻ ലഭ്യത അടക്കം ഉറപ്പാക്കും

രാജ്യത്തെ കൊവിഡ് ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇന്ന് മോക്ഡ്രിൽ സംഘടിപ്പിക്കും. ഓക്സിജൻ പ്ലാന്‍റ് , വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം. തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാർ മോക്ഡ്രിലിന് മേൽനോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ നിർദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.

കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾ തടയുന്നതിൽ മുൻകൈയെടുക്കണെമെന്ന് ഡോക്ടർമാരോട് കേന്ദ്ര ആരോഗ്യ മന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തിൽ മന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു. മാസ്കും, സാമൂഹിക അകലവും ഉൾപ്പടെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഐഎംഎ ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത് ഇതുവരെ വിദേശത്ത് നിന്നെത്തിയ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബിഹാറിലെ ഗയ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടൻ, മ്യാൻമാർ, തായ്‌ലൻഡ് , മലേഷ്യ, ദുബായി എന്നിവിടങ്ങളിൽ നിന്നുമാണ് രോഗികളെത്തിയത്. ഇവരെ ക്വാറന്‍റീനിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതിശൈത്യം: ഡല്‍ഹിയില്‍ താപനില താഴ്ന്നു, ബിഹാറിൽ സ്കൂളുകൾക്ക് അവധി

ന്യൂഡൽഹി∙ ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കശ്മീരില്‍ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറിലെത്തി.ഡല്‍ഹിയില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു.കടുത്ത ശൈത്യം തുടരുന്ന ബിഹാറിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.പട്നയിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഡിസംബർ 26 മുതൽ 31 വരെയാണ് അവധി പ്രഖ്യാപിച്ചത്.



സർക്കാര്‍, സ്വകാര്യ സ്കൂളുകളെല്ലാം അടച്ചിടാൻ നിർദേശമുണ്ട്.ശീതതരംഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് പട്‌ന ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അടുത്ത നാലു ദിവസത്തേക്ക് ഹിമാചൽ പ്രദേശ്, ഡല്‍ഹി, ബിഹാർ, ബംഗാൾ, സിക്കിം, ഒഡിഷ, അസം, ത്രിപുര സംസ്ഥാനങ്ങളിൽ കനത്ത മൂടൽ മഞ്ഞിനു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.ചണ്ഡിഗഡ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രണ്ടു മുതൽ അഞ്ചു ഡിഗ്രി വരെയാണ് താപനില റിപ്പോർട്ട് ചെയ്തത്.


ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; നടവരവ് 222 കോടി കടന്നു; 29 ലക്ഷം തീർത്ഥാടകരിൽ 20 ശതമാനത്തോളം കുട്ടികൾ

 ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. ഉച്ചയ്ക്ക് 12.30നും ഒരുമണിക്കും ഇടയിൽ ഉള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. രാത്രി ഹരിവരാസനം പാടി നടയടക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.

അതേസമയം, ശബരിമലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ നട വരുമാനമാണ് ഇത്തവണ ലഭിച്ചത്. 222.98 കോടി രൂപയാണ് നടവരുമാനമായി ലഭിച്ചത്. ഇതിനുമുമ്പത്തെ ഏറ്റവും വലിയ വരുമാനം ലഭിച്ചത് 2017ലായിരുന്നു. അന്ന് 164 കോടിയായിരുന്നു വരുമാനം.

 

ഈ സീസണിൽ ഇതുവരെയായി 29 ലക്ഷത്തിലേറെ തീർത്ഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 70.10 കോടി രൂപ കാണിക്കയായുംലഭിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.

കൃത്യമായി 222,98,70,250 രൂപ നടവരുമാനവും 70,10,81,986 രൂപ കാണിക്കയുമായി ലഭിച്ചു. അരവണയ്ക്കും അപ്പത്തിനും എത്രവരവ് ഉണ്ടായെന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയില്ല.

1win Official Internet Site Betting & On The Internet Casino In India 202

1win Official Internet Site Betting & On The Internet Casino In India 2024 1win Casino Official…

Mostbet Azərbaycan Orc Və Kazino Bonus 550 Azn Proloq

Mostbet Azərbaycan Orc Və Kazino Bonus 550 Azn ProloqBəzən istifadəçi rəyləri güzgülərdən istifadənin təhlükəli ola biləcəyini…

ആഘോഷങ്ങളിൽ ജാഗ്രത പാലിക്കണം’; കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് മാസ്‌ക്, കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ക്രിസ്മസും പുതുവത്സരവും എത്തിയ സാഹചര്യത്തിൽ ജനങ്ങൾ ആഘോഷത്തിലാണ്. ഈ ഘട്ടത്തിൽ ജാഗ്രത പാലിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ ഉത്സവങ്ങള്‍ ആസ്വദിക്കൂ, എന്നാല്‍ ജാഗ്രത കൈവിടരുത്. ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചു വരികയാണെന്ന കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ശ്രദ്ധയോടെ മുന്നോട്ടുപോയാൽ നമ്മൾത്ത് സുരക്ഷിതരായിരിക്കാം, നമ്മുടെ ആഘോഷത്തിന് ഒരു തടസ്സവും ഉണ്ടാകില്ല’- പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ക്രിസ്മസ്- പുതുവത്സരാശംസകളും നേര്‍ന്നു.

2022 ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രചോദനകരവും അത്ഭുതകരവുമായ വർഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കാലയളവിൽ രാജ്യം നേടിയ നിരവധി നേട്ടങ്ങൾ പ്രധാനമന്ത്രി മൻ കീ ബാത്തിൽ ഊന്നിപ്പറഞ്ഞു. ഈ വർഷത്തെ തന്റെ അവസാനത്തെ ‘മൻ കി ബാത്ത്’ എപ്പിസോഡിൽ, രാജ്യത്തിന്റെ പരമ്പരാഗത രീതികളായ യോഗയും ആയുർവേദവും ഇപ്പോൾ ആധുനിക യുഗത്തിലെ ശാസ്ത്രീയ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രത്തിലെ പ്രധാന സംഗതികളായി മാറിയിട്ടുണ്ട്. സ്തനാർബുദ രോഗികൾക്ക് യോഗ വളരെ ഫലപ്രദമാണെന്ന് ടാറ്റ റിസർച്ച് സെന്‍റർ നടത്തിയ തീവ്രമായ ഗവേഷണം വെളിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

‘ആഘോഷങ്ങളിൽ ജാഗ്രത പാലിക്കണം’; കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

Online-casinos: Legitimate Oder Illegal Inside Deutschland? Stand: 2022″

Online-casinos: Legitimate Oder Illegal Inside Deutschland? Stand: 2022″Einen VIP-Room konnten wir within unserem Vulkan-Vegas-Testbericht bei weitem…

مراهنات رياضية اونلاين شركة المراهنات 1xbet

مراهنات رياضية اونلاين شركة المراهنات 1xbet” 1xbet مصر شركة مراهنات مراهنات رياضية أونلاين تسجيل الدخول إلى…

Verified by MonsterInsights