ജി20 ഷെർപ്പമാരുടെ യോഗം ഇന്നുമുതൽ കുമരകത്ത്

കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗം ഇന്നു മുതൽ ഏപ്രിൽ 2 വരെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ, ജി20 യുടെ സാമ്പത്തിക-വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.

ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നി‌രവധി വിഷയങ്ങൾ ഷെർപ്പമാരുടെ രണ്ടാം യോഗം ചർച്ചയാകും. ഷെർപ്പ ട്രാക്കിനുള്ളിലെ 13 പ്രവർത്തകസമിതികൾക്കുകീഴിൽ നടക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. കൂടാതെ, 11 നിർവഹണസമിതികളും 4 സംരംഭങ്ങളും (ഗവേഷണ-നവീകരണ സംരംഭ സദസ് അഥവാ ആർഐഐജി, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം അഥവാ എസ്ഇഎൽഎം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം അഥവാ സിഎസ്എആർ) പൊതുസമൂഹം, സ്വകാര്യ മേഖല, പഠന-ഗവേഷണ വിഭാഗം, സ്ത്രീകൾ, യുവാക്കൾ, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണിൽനിന്നു നയശുപാർശകളേകും. ഷെർപ്പ യോഗങ്ങളുടെ ചർച്ചകൾ വിവിധ ഷെർപ്പ ട്രാക്ക് – സാമ്പത്തിക ട്രാക്ക് യോഗങ്ങളുടെ അനന്തരഫലങ്ങൾ മുന്നോട്ടു കൊണ്ടുപോകും. 2023 സെപ്തംബറിൽ നടക്കുന്ന ന്യൂഡൽഹി ഉച്ചകോടിയിൽ അംഗീകരിക്കാൻ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യും.

  • ഈ കാലഘട്ടത്തിലെ വൈവിധ്യമാർന്ന ആഗോള വെല്ലുവിളികൾ, വികസ്വര രാജ്യങ്ങളുടെ ആശങ്കകൾ, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികൾ, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുൻഗണനകൾ തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ ജി20 പ്രമേയമായ “വസുധൈവ കുടുംബകം – ഒരു ഭൂമി – ഒരു കുടുംബം – ‌ഒ‌രു ഭാവി” വിശാലമായ പിന്തുണ വർധിപ്പിക്കുന്നതിനും നിർണായകവും അഭിലഷണീയവും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്ഠിതവുമായ ഫലങ്ങളിൽ എത്തിച്ചേരുന്നതിനുമായി ജി20യുടെ സമാനകാഴ്ചപ്പാട് ഉചിതമായി ഉൾക്കൊള്ളുന്നു. അത്തരം ഫലങ്ങൾക്കായുള്ള പ്രത്യാശ വളർത്തുന്നതിനു ജി 20 ഒത്തുചേർന്നു കുടുംബമായി പ്രവർത്തിക്കേണ്ടതുണ്ട്.
  • ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവർത്തനവും ലൈഫും (പരിസ്ഥിതിസൗഹൃദ ജീവിതശൈലി); ത്വരിതഗതിയിലുള്ളതും ഉൾക്കൊള്ളുന്നതും ഊർജസ്വലവുമായ വളർച്ച; സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്‌ഡിജികൾ) പുരോഗതി ത്വരിതപ്പെടുത്തൽ; സാങ്കേതിക പരിവർത്തനവും ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യവും; 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങൾ; സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്തു നടക്കുന്ന ചർച്ചകളിൽ ഉൾപ്പെടുന്നു. ഈ മുൻഗണനകൾ 2023 ജനുവരിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച ആദ്യത്തെ ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ പങ്കെടുത്ത 125 രാജ്യങ്ങൾ പ്രകടിപ്പിച്ച ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നു.
  • (i) ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം (ഡിപിഐ) (ii) ഹരിത വികസനം എന്നീ വിഷയത്തിൽ രണ്ട് ഉന്നതതല അനുബന്ധ പരിപാടികളോടെ 2023 മാർച്ച് 30ന് യോഗം ആരംഭിക്കും. നാസ്‌കോം, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഡിജിറ്റൽ ഇംപാക്റ്റ് അലയൻസ് (ഡയൽ) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ അനുബന്ധ പരിപാടി, എല്ലാ ജി20 പ്രതിനിധികൾക്കും സവിശേഷാനുഭവം പ്രദാനം ചെയ്താകും തുടക്കംകുറിക്കുക. തുടർന്ന് ആഗോള വെല്ലുവിളികളെക്കുറിച്ചും വളർച്ചയെ അടിസ്ഥാനമാക്കിയുള്ളതും ഉൾക്കൊള്ളുന്നതുമായ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പാനൽ ചർച്ചകൾ നടക്കും. നന്ദൻ നിലേക്കണി (ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് സഹസ്ഥാപകനും ചെയർമാനും), തിയറി ബ്രെട്ടൺ (യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണർ), പ്രിയ വോറ (ഡിജിറ്റൽ ഇംപാക്റ്റ് അലയൻസ് മാനേജിങ് ഡയറക്ടറും ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് നോൺ റെസിഡന്റ്ഫെലോയും), പ്രമോദ് വർമ (ഏക്‌സ്റ്റെപ്പ് ഫൗണ്ടേഷൻ സിടിഒയും ആധാറിന്റെ മുൻ ചീഫ് ആർക്കിടെക്റ്റും) എന്നിവർ ഡിപിഐ അനുബന്ധപരി‌പാടിയെ അഭിസംബോധന ചെയ്യും. ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഓഫീസ് (യുഎൻആർസി), ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഹരിത വികസനത്തെക്കുറിച്ചുള്ള അനുബന്ധ പരിപാടി, ഹരിതവികസനത്തിന്റെ പുതിയ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ആഗോള ശ്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടു നൽകും.
  • വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടുന്നതും സജീവമായതും പ്രതികരിക്കുന്നതുമായ നയ ചട്ടക്കൂടിലൂടെയും അനുയോജ്യവും നവീകരിച്ചതുമായ അന്തർദേശീയ സാഹചര്യത്തിലൂടെയും വികസന-പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ സമന്വയം പരമാവധി വർധിപ്പിക്കുന്ന ഒന്നാകും ഇത്. ഹരിത വികസന അനുബന്ധ പരിപാടിയെ ജെഫ്രി സാക്‌സ് (ഡയറക്ടർ, സുസ്ഥിര വികസനം, കൊളംബിയ സർവകലാശാല), അവിനാഷ് പെർസാദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാർബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി; കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം), മറ്റ് പാനലിസ്റ്റുകൾ എന്നിവർ അഭിസംബോധന ചെയ്യും.
  • ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവരടങ്ങുന്ന ജി 20 ട്രോയിക്കയുമായുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത് നേതൃത്വം നൽകും. ജി20 ഷെർപ്പകളുമായും ജി 20 അംഗങ്ങളുടെ പ്രതിനിധിസംഘത്തലവന്മാരുമായും ഉയർന്നുവരുന്ന വിപണിസമ്പദ്‌വ്യവസ്ഥകളിൽ(ഇഎംഎ) നിന്നുള്ള ക്ഷണിതാക്കളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഗ്ലോബൽ സൗത്ത്, വികസിത സമ്പദ്‌വ്യവസ്ഥകൾ (എഇ) എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അദ്ദേഹം ചർച്ച ചെയ്യും. സമാന മുൻഗണനകളെക്കുറിച്ചും പരസ്പര പ്രയോജനകരമായ മുന്നോട്ടുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്യും.
  • സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ച്, കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും ‌ഒരുക്കും. ‘ചർച്ചയും ആഹാരവും’, സംസ്കാരിക പരിപാടികൾ, മിനി തൃശൂർ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസൽക്കാരം) തുടങ്ങി നിരവധി കാര്യങ്ങൾ പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

കാൻസർ ചോറിലൂടെയും… നിങ്ങൾ അരി വേവിക്കുന്നത് ഇങ്ങനെയാണോ ?

പരിമിതമായ അളവിൽ കഴിക്കുമ്പോൾ അരി ആരോഗ്യകരമാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ അരിക്ക് മണിക്കൂറുകളോളം വിശപ്പ് ഒഴിവാക്കാനാകും. എന്നാൽ ഈയിടെ അരിയിൽ നടത്തിയ ഒരു ഗവേഷണം നൽകുന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്. ഒരു പുതിയ പഠനമനുസരിച്ച്, അരി ശരിയായി പാകം ചെയ്തില്ലെങ്കിൽ അത് അപകടകരവും അനാരോഗ്യകരവുമാണ്. ഇത് കാൻസറിന് കാരണമാകുകയും ചെയ്യും. രാസവസ്തുക്കളുടെ മായം കലർത്തലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. പൂർണമായും വേവിക്കാത്ത അരി ഭക്ഷണമായി കഴിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കും.

SAP TRAINING

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ഭക്ഷണ വസ്തുക്കളിലും രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവ ഭാവിയിൽ പല തരത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇംഗ്ലണ്ടിലെ ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫാസ്റ്റിന്റെ പഠനമനുസരിച്ച്, കീടങ്ങളിൽ നിന്ന് വിളയെ സംരക്ഷിക്കുന്നതിനും നല്ല വിളവ് നൽകുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുക്കളും കീടനാശിനികളും നെല്ലിനെ അങ്ങേയറ്റം അപകടകരമാക്കുന്നു. ഇത് ആർസെനിക് വിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും.  അരി കാൻസറിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാർസിനോജൻ ആണെന്ന് അവകാശപ്പെടുന്ന ഒട്ടേറെ പഠനങ്ങളുണ്ട്. 90 കളിൽ കാലിഫോർണിയ ടീച്ചേഴ്സ് സ്റ്റഡി നടത്തിയ പഠനത്തിൽ സ്ത്രീകളിൽ സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദ സാധ്യതകൾ കണ്ടെത്തിയിട്ടുണ്ട്. മൊത്തം 9,400 ആൾക്കാർ കാൻസർ ബാധിതരാണെന്ന് കണ്ടെത്തി.

ഏറ്റവും സാധാരണമായി കണ്ടെത്തിയത് സ്തനാർബുദവും ശ്വാസകോശ അർബുദവുമാണ്. വിവിധ ധാതുക്കളിൽ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവാണ് ആർസെനിക്. വ്യാവസായിക കീടനാശിനികളിലും മറ്റു കീടനാശിനികളിലും ഇത് വളരെ കൂടുതലായി ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിൽ ഭൂഗർഭജലത്തിൽ ഉയർന്ന തോതിൽ ആർസെനിക് ഉണ്ട്. അരിയിൽ ഉയർന്ന തോതിൽ ആർസെനിക് കാണപ്പെടുന്നു, അത് ശരിയായി പാകം ചെയ്തില്ലെങ്കിൽ വിഷബാധയ്ക്ക് കാരണമാകും. പഠനമനുസരിച്ച്, അരിയിൽ ആർസെനിക് അളവ് വളരെ കൂടുതലാണ്. അത് ശരിയായി പാകം ചെയ്തില്ലെങ്കിൽ വളരെ മാരകമായേക്കാം. പഠനത്തിൽ, അരി മൂലമുണ്ടാകുന്ന അർബുദം ഒഴിവാക്കാനുള്ള ഒരു മാർഗവും പറഞ്ഞിട്ടുണ്ട്. ഗവേഷകർ പറയുന്നതനുസരിച്ച്, അരി പാകം ചെയ്യുന്നതിനുമുമ്പ്, രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ അതിന്റെ വിഷാംശത്തിന്റെ അളവ് 80 ശതമാനം വരെ കുറയ്ക്കാനാകും. സാധാരണ ചോറുണ്ടാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. തിളച്ച വെള്ളത്തിലേയ്ക്ക് അരി കഴുകിയിട്ടു വേവിച്ചു വാര്‍ത്തെടുക്കും. കുക്കറിലാണെങ്കില്‍ അരി കഴുകിയിട്ടു വെള്ളവുമൊഴിച്ചു വേവിയ്ക്കും. ഇപ്പോള്‍ ലഭിയ്ക്കുന്ന അരി ശുദ്ധമായതല്ല, പലതരം കെമിക്കലുകളും കലര്‍ത്തി വരുന്നതാണ്. ഇതുകൊണ്ടുതന്നെ വെറുതെ കഴുകുന്നതു കൊണ്ടുമാത്രം അരിയിലെ വിഷാംശം നീക്കാനാവില്ല.

ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി കിരീടാവകാശി

അബുദാബിയുടെ കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നിയമിച്ചു. ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ അടങ്ങുന്ന രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ അതോറിറ്റിയായ യുഎഇ ഫെഡറൽ സുപ്രീം കൗൺസിലിന്റെ അംഗീകാരത്തോടെ  യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ്  ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്.

അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ  ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ 2016 ഫെബ്രുവരി 15 ന് ദേശീയ സുരക്ഷാ മേധാവിയായി നിയമിച്ചിരുന്നു.

സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസിലേക്ക് പ്രായം 5 വയസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ് നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്ന രീതി. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്ന് മന്ത്രി പറയുന്നു.

കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ്‌ 6.7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി ജി .എസ്.ടി നികുതിദായകരായ വ്യാപാരികൾ ശ്രദ്ധിക്കേണ്ടവ

2023-2024 സാമ്പത്തിക വർഷത്തിന്  മുന്നോടിയായി ജി.എസ്.ടി  നിയമ പ്രകാരം രജിസ്‌ട്രേഷൻ  എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും  നിയമപരമായി  നിർബന്ധമായും പാലിക്കേണ്ടതുംസാഹചര്യാനുസൃതം ആവശ്യമെങ്കിൽ തിരഞ്ഞെടുക്കേണ്ടതുമായ വിവിധ നടപടി ക്രമങ്ങളുടെ ശരിയായ നടത്തിപ്പിലേക്കായി  താഴെ പറയുന്ന കാര്യങ്ങൾ  എല്ലാ നികുതിദായകരും ശ്രദ്ധിക്കണമെന്നു ജി.എസ്.ടി. വകുപ്പ് അറിയിച്ചു.

1. ജി .എസ് .ടി  നിയമ പ്രകാരം 2023 -2024  സാമ്പത്തിക  വർഷം മുതൽ പുതുതായി കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന അർഹരായ നികുതിദായകർഈ സ്‌കീം തിരഞ്ഞെടുക്കുവാൻ ഉള്ള ഓപ്ഷൻ,  31 മാർച്ച് 2023  നോ  അതിന്  മുൻപോ ഫയൽ ചെയ്യണം. നിലവിൽ കോമ്പോസിഷൻ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവർക്ക്  പുതുതായി ഇതിനു വേണ്ടി ഓപ്ഷൻ നൽകേണ്ടതില്ല.

2. ജി .എസ് .ടി  റൂൾ  46 (ബി) പ്രകാരം  എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വർഷത്തിൽ യൂണീക്ക് ആയ തുടർ സീരീസിൽ  ഉള്ള ടാക്‌സ് ഇൻവോയ്‌സുകൾ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വർഷത്തിൽ പ്രസ്തുത റൂൾ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട്  എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തണം.

3. 2022-2023  സാമ്പത്തിക വർഷത്തിൽ ഒരു പാനിൽ  (PAN ) രാജ്യമാകമാനമുള്ള ജി.എസ്.ടി  രജിസ്‌ട്രേഷനുകളിലെയും മൊത്ത വാർഷിക വിറ്റ് വരവ്   (Aggregate Turnover) 10 കോടി കടന്നിട്ടുള്ള  നികുതിദായകർ നിബന്ധനകൾക്കനുസൃതമായി   2023  ഏപ്രിൽ 1  മുതൽ സാധനങ്ങളുടെയോസേവനങ്ങളുടെയോ വിതരണത്തിനോട്  അനുബന്ധിച്ച് എല്ലാ ബിസിനെസ്സ്- ടു- ബിസിനെസ്സ് (B to B) വില്പനയിലും നിർബന്ധമായും ഇ – ഇൻവോയ്‌സിങ്  ചെയ്യണം. ഈ പരിധിയിൽ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കർശനമായി ഇ -ഇൻവോയ്‌സുകൾ നൽകേണ്ടതും അപ്രകാരം ചെയ്യാതിരുന്നാൽ ജി .എസ് . ടി  നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ  നഷ്ടപ്പെടുകയും ശിക്ഷാ നടപടികൾ നേരിടേണ്ടി വരുകയും ചെയ്യും.

4.  ജി.എസ്.ടി.ആർ –1 / 3-ബി  റിട്ടേണുകൾ ഫയൽ ചെയ്യുന്ന നികുതിദായകർക്കുള്ള   ത്രൈമാസ റിട്ടേൺ ഫയലിംഗ് സ്‌കീമായ ക്യു .ആർ .എം .പി  (QRMP )  , 2023 -2024  സാമ്പത്തിക വർഷത്തെ ആദ്യ പാദം മുതൽ  ( 2023 ഏപ്രിൽ 1 മുതൽ 2023 ജൂൺ 30 വരെ)  പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷൻ ഫയൽ ചെയ്യുവാനുള്ള അവസരം 2023  ഏപ്രിൽ 30  വരെ ജി . എസ് .ടി പോർട്ടലിൽ ലഭ്യമാണ്. നിലവിൽ ക്യു .ആർ .എം .പി  (QRMP ) സ്‌കീമിൽ ഉള്ളവർക്ക്  സാധാരണ പോലെ  പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുന്ന രീതിയിലേക്ക്  മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാൻ (PAN ) അടിസ്ഥാനമാക്കിയുള്ള മൊത്ത വാർഷിക വിറ്റ് വരവ്  5 കോടിയിൽ കവിയാത്തവർക്കാണ് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുവാൻ അർഹത.

5 . ഐ .ജി .എസ് .ടി (IGST )   അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ  സെസ്സ്  യൂണിറ്റുകളിലേക്കോസാധനങ്ങളോ ,  സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും,  എല്ലാ സാമ്പത്തിക വർഷവും കയറ്റുമതി നടത്തുന്നതിന്  മുൻപ്  തന്നെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ( LUT ) GST RFD 11  കമ്മീഷണർ  മുൻപാകെ ഫയൽ ചെയ്യണം. ആയതിലേക്കായി 2023 -2024 സാമ്പത്തിക വർഷത്തെ ലെറ്റർ ഓഫ്  അണ്ടർടേക്കിങ് ( LUT ) സമർപ്പിക്കുവാനുള്ള സൗകര്യം ജി .എസ് .ടി കോമൺ പോർട്ടലിൽ ലഭ്യമാണ് (Form GST RFD-11). മേൽ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവർ വീഴ്ച വരാതെ ഈ സൗകര്യം പ്രയോജനപ്പെടുത്തണം.

എല്ലാ നികുതിദായകരും സമയബന്ധിതമായി പ്രയോജനപ്പെടുത്തണമെന്ന്  സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ  അറിയിച്ചു.

ഓണ്‍ലൈനില്‍ ടവ്വല്‍ ഓര്‍ഡര്‍ ചെയ്തു; 70കാരിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് എട്ടര ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ വഴി ടവ്വല്‍ വാങ്ങാന്‍ ശ്രമിച്ച 70കാരിയുടെ അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍. 8.30 ലക്ഷം രൂപയാണ് മുംബൈ മിറാ റോഡില്‍ താമസിക്കുന്ന സ്ത്രീയുടെ കയ്യില്‍ നിന്നും തട്ടിയെടുത്തത്.
1160 രൂപക്ക് ആറ് ടവ്വലുകളാണ് ഇവര്‍ ഒരു ഇ-കൊമേഴ്സ് സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്തതെന്ന് പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി തന്നെയാണ് പണമടച്ചത്. എന്നാല്‍ 1,169 രൂപക്ക് പകരം 19,005 രൂപയാണ് അക്കൗണ്ടില്‍ നിന്നും നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ ബാങ്ക് ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനായില്ല. താമസിയാതെ, ബാങ്കില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഒരാള്‍ വിളിക്കുകയും തെറ്റായ പണമിടപാട് നടന്നതില്‍ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. റീഫണ്ടിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനും സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം അയാള്‍ പറഞ്ഞ നിര്‍ദേശങ്ങളെല്ലാം യുവതി പാലിച്ചെങ്കിലും അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.
കബളിക്കപ്പെട്ടെന്ന് മനസിലായതോടെ സ്ത്രീ പൊലീസിനെ സമീപിച്ചെങ്കിലും ഇതിനിടയില്‍ ഏകദേശം 8.3 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായി. “ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്.അജ്ഞാതർക്കെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്,” എംബിവിവി പൊലീസിന്‍റെ സൈബർ സെൽ ഉദ്യോഗസ്ഥൻ അറിയിച്ചു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ ഇല്ലാതാക്കും

വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കി 2026 ഓടെ തൊഴിലില്ലായ്മ പൂർണമായും ഇല്ലാതാക്കുമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച മികവ് 2023 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകായിക അക്കാമിക രംഗങ്ങളിൽ മികവ് തെളിയിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ മന്ത്രി ആദരിച്ചു. പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയം നടപ്പിലാക്കുന്നതിന്ബജറ്റിൽ തുക വകയിരുത്തി. മാതൃകപരമായ പ്രവർത്തനമാണ് മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ് നടത്തുന്നത്.

16 ബോർഡുകളിലായി 6.7ലക്ഷം തൊഴിലാളികൾക്ക് 25 കോടി രൂപയുടെ സഹായം വിതരണം ചെയ്യാൻ കഴിഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണ് ബോർഡുള്ളത്. തൊഴിലാളി അധ്വാനമാണ് ഭരണത്തുടർച്ചക്ക് കാരണമായതെന്ന ബോധ്യം ഗവൺമെന്റിനുണ്ട്. തൊഴിലാളി താൽപര്യം സംരക്ഷിച്ചു കൊണ്ടാണ് നിലവിൽ ഭരണം മുന്നോട്ട് പോകുന്നത്.

ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള 47 ലക്ഷം വിദ്യാർത്ഥികളുടെ പഠനത്തിനായി 3000 കോടി രൂപ ചെലവിൽ സ്‌കൂൾ കെട്ടിടങ്ങൾ പണിയുകയും സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജീകരിക്കുകയും ചെയ്തു. ഫിൻലാൻഡ് മാതൃകയിൽ സന്തോഷ സൂചികയിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സംസ്ഥാനം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ അദ്ധ്യാപകർക്കാവശ്യമായ പരിശീലനം നൽകും. ഒഡേപേകിന്റെ നേതൃത്വത്തിൽ വിദേശ രാജ്യങ്ങളിൽ നഴ്‌സിംഗ് ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകാൻ ഗവൺമെന്റിന് കഴിഞ്ഞുവെന്നത് അഭിമാനന്ദനാർഹമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ സ്വാഗതം ആശംസിച്ചു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച വെബ് സൈറ്റ് ഉദ്ഘാടനവും ഐ എസ് ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ രഞ്ജിത് പി മനോഹർ ചടങ്ങിന് നന്ദി അറിയിച്ചു.

മലയാളി കുടിയേറ്റവും മാതാപിതാക്കളും; കേരളത്തിൽ ഇനി വേണ്ടത് കൊട്ടാരങ്ങളല്ല, കെയർ ഹോമുകൾ

വിദ്യാർഥികൾ കേരളം വിട്ട് വിദേശ യൂണിവേഴ്സിറ്റികളിൽ കൂട്ടമായി പ്രവേശനം നേടുന്നു. അവർ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു. കേരളത്തിന്റെ നട്ടെല്ലായ മണി ഓർഡർ എക്കണോമി അവസാനിക്കാൻ പോകുന്നു. 2030 നു ശേഷം കേരളത്തിലെ ജനസംഖ്യ കുറഞ്ഞു വരാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. കേരളം വിട്ടവർ അവരുടെ കുടുംബ ജീവിതവും അവരുടെ അടുത്ത തലമുറയും വിദേശത്തു തന്നെയാവും ജീവിക്കുക..
മലയാളി ചെറുപ്പക്കാരുടെ കുടിയേറ്റത്തെ പറ്റി വിലയിരുത്തലുകൾ  ധാരാളം നടക്കുന്ന സമയമാണ്. മേൽപറഞ്ഞ രീതിയിലുള്ള വാർത്തകളും വാദങ്ങളും അഭിപ്രായങ്ങളും സമീപകാലത്ത് സജീവമായി പല കോണുകളിൽനിന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ‘പ്രായമായവരുടെ ആരോഗ്യവും ഏകാന്തതയുമാണ്’ ഇനിയുള്ള കാലത്ത് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ടി വരുന്ന വിഷയങ്ങൾ എന്ന് സാമൂഹ്യ വിശാരദൻമാർ മുന്നറിയിപ്പു തരുന്നുണ്ട്.  
മക്കൾക്ക് ഇണകളെ കണ്ടെത്തി വിവാഹം കഴിപ്പിക്കുക എന്ന ഭാരിച്ച കാലമിതുവരെയുള്ള ഉത്തരവാദിത്തം മുതിർന്നവരുടേതാവില്ല ഇനിമുതൽ. ഇണകളെ സ്വയം കണ്ടെത്തി പുതുതലമുറ തങ്ങളുടെ ‘രക്ഷിതാ’ക്കളിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വിവാഹിതരാവുന്ന രീതിയിലേക്ക് മാറും. ഉത്ക്കണ്ഠാകുലമായ ഹെലികോപ്റ്റർ പാരന്റിങ് അവസാനിക്കാൻ പോകുന്നു.
രക്ഷിതാക്കളുടെ തണലിൽ ‘സുരക്ഷിത’രായി ജീവിക്കുക എന്ന ചിരപരിചിതമായ രീതിയും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ മാറുകയാണ്. ‘മക്കൾക്ക് വേണ്ടി സമ്പാദിക്കുക’ എന്ന പഴയകാല രീതിയും അന്യം നിൽക്കാൻ പോകുകയാണ്. മക്കൾക്ക് വേണ്ടി വീട് വയ്ക്കുക എന്ന ‘ധാർമ്മികഉത്തരവാദിത്ത’ത്തിൽ നിന്ന് രക്ഷിതാക്കൾക്ക് പൂർണ്ണ മോചനവും സാധ്യമാവാൻ പോകുകയാണ്. മക്കളുടെ വിദ്യാഭ്യാസം മാത്രം സ്വന്തം ഉത്തരവാദിത്തമായി കണ്ടാൽ മതിയെന്നർത്ഥം. പ്രായമായവർക്കിനി സ്വന്തം ജീവിതവും ആരോഗ്യവും ഉല്ലാസവും മാത്രം നോക്കി നടത്തിയാൽ മതി.
‘മക്കൾക്ക് കീഴിൽ ജീവിക്കുക’ എന്ന അഭിലാഷം വലിയ സംഘർഷങ്ങളിലേക്ക് കൂപ്പുകുത്തുന്ന എത്രയോ ഉദാഹരണങ്ങൾ നമുക്കുചുറ്റും  അനുഭവങ്ങളായുണ്ട്. അതുമിനി പുനർനിർണയിക്കപ്പെടും. മക്കളിൽ നിന്ന് പ്രായമായവരും സ്വാതന്ത്ര്യം പ്രഖ്യാപിക്കും. മക്കൾ വിദേശത്തായതുകൊണ്ട്  മാതാപിതാക്കളെ അനാഥാലയത്തിൽ പാർപ്പിക്കുന്നത് വലിയ പാപമായി ചിത്രീകരിക്കപ്പെട്ട് മക്കൾ വിചാരണ ചെയ്യപ്പെടുന്ന കാലം പതിയെ മാറുകയാണ്. പല മാതാപിതാക്കളും അനാഥാലയങ്ങളുടെ പരിഷ്‌കൃതരൂപമായ സീനിയർ ലിവിങ് കേന്ദ്രങ്ങളിലേക്ക് മാറാൻ മനസ്സുകൊണ്ടെങ്കിലും പാകപ്പെട്ടുതുടങ്ങി. പക്ഷേ സാമ്പത്തികമായി അഭിവൃദ്ധിയുള്ളവർക്ക് മാത്രമേ നിലവിൽ ഇത് വഹിക്കാൻ കഴിയൂ. ഇവിടെയാണ് സർക്കാരിന്റെ ഇടപെടൽ വേണ്ടത്. സാധാരണക്കാരായ മാതാപിതാക്കൾക്കും താമസിക്കാൻ പാകത്തിലുള്ള സീനിയർ ലിവിങ് കേന്ദ്രങ്ങൾ  ഇനി കേരളത്തിന്റെ അടിയന്തിര ആവശ്യമായി മാറുകയാണ്.
നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ അതിവേഗം മാറുന്നതു കൊണ്ടു തന്നെ യുവാക്കളുടെ എണ്ണം കുറയുകയും പ്രായമായവർ ഏറിവരുകയും ചെയ്യുന്ന പ്രതിഭാസം കേരളത്തിലുണ്ടാവും.
മേൽപറഞ്ഞ പ്രതിഭാസങ്ങൾ നമ്മുടെ സർവ്വ ധാരണകളേയും കീഴ്മേൽ മറിക്കുന്നതാവുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സ്വാഭാവികമായും നമ്മുടെ പരമ്പരാഗത വീട് സങ്കൽപ്പങ്ങളേയും അത് സ്വാധീനിക്കുക തന്നെ ചെയ്യും. സാമൂഹിക പ്രതിഭാസങ്ങൾ പ്രതിഫലിക്കുന്ന ഇടങ്ങൾ കൂടിയായിരിക്കുമല്ലോ നമ്മുടെ വീടുകൾ.

ആൺകുട്ടിയും പെൺകുട്ടിയും
ഒരുപോലെ സമ്പാദിക്കുന്നതു കൊണ്ടുതന്നെ അച്ഛനോ ആങ്ങളയ്‌ക്കോ പെൺകുട്ടികളെ സംബന്ധിച്ച വേവലാതികളാവശ്യമില്ല. മക്കൾ സ്വയംപര്യാപ്തരായി അവരവരുടെ ജീവിതത്തിന്റെ അടിത്തറ അവരവർ തന്നെ ഒരുക്കിക്കോളും. ദൈനംദിന ജീവിതഭാരം വർധിക്കുന്ന വർത്തമാന കാലത്ത് വീടിനുവേണ്ടി ലക്ഷങ്ങൾ പൊടിക്കുന്ന രീതികൾ മാറും.
‘വിരുന്നുകാർക്കു വേണ്ടി മുറി പണിയുക’ എന്ന ചിരപരിചിതമായ കാഴ്ചപ്പാടും മാറും. കേരളത്തിൽ വിരുന്നുകാർ കുറയുന്നു എന്നതുതന്നെ കാരണം. 
പ്രവചനാതീതമായ കാലവസ്ഥാ വ്യതിയാനങ്ങളായ തീവ്രമഴ അത്യുഷ്ണം വരൾച്ച മിന്നൽചുഴലി ഇവയൊക്കെ, നിർമ്മിച്ചതും നിർമ്മിക്കാൻ പോകുന്നതുമായ വീടുകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെയാണ്. സീറോ മെയിന്റനൻസ് വീടുകളായിരിക്കും കേരളത്തിന് ഗുണം ചെയ്യുക. 
കാർബൺ ബഹിർഗമനത്തിന് ആക്കം കൂട്ടുന്ന പരമ്പരാഗത നിർമ്മാണത്തിൽ നിന്ന് വിട്ടുനിൽക്കുന്ന തരത്തിൽ ഭാവിയിൽ നിയമനിർമ്മാണം പോലും പ്രതീക്ഷിക്കാം. നിശ്ചിത ഇടവേളകളിൽ വീടിനുവേണ്ടി ചെലവഴിക്കുന്ന വൻതുകകൾ വിനോദങ്ങൾക്കായി ചെലവഴിക്കാനായിരിക്കും ആളുകൾ താൽപര്യപ്പെടുക. നാടിനോട് വലിയ ഗൃഹാതുരത്വമുള്ള ഗൾഫ് മലയാളികളിലെ പുതുതലമുറപോലും ഇപ്പോൾ അവധിക്ക് പതിവായി നാട്ടിലേക്ക് വരുന്നതിനേക്കാൾ ആ കാശുകൊണ്ട് മറ്റുരാജ്യങ്ങൾ ചുറ്റാനാണ് ഇഷ്ടപ്പെടുന്നത്.
കൊട്ടാരസമാനമായ താമസയിടങ്ങളിൽ നിന്ന് മനുഷ്യർ അകലം പാലിക്കാനുള്ള സാധ്യതയുമുണ്ട്. ഭീമമായി പണം ചെലവഴിച്ച് പണിത വീടുകൾക്കകത്ത് ഒന്നോ രണ്ടോ പ്രായമായ ആളുകൾ മാത്രമാവുന്ന കാലം സംഭവിച്ചു കഴിഞ്ഞു. അതിനിയും വർധിക്കും. മറ്റുള്ളവരെ ഞെട്ടിക്കുന്ന ഇടിവെട്ട് വീടുകൾ ഇനി അപ്രസക്തമാവും. മറ്റുള്ളവരിൽ കൗതുകമുണ്ടാക്കാം പക്ഷേ വീട് കാണിച്ച് മറ്റുള്ളവരിൽ അസൂയയുണ്ടാക്കാനോ കൊതിയുണ്ടാക്കാനോ പുതുതലമുറയ്ക്ക് വലിയ താൽപര്യമുണ്ടാകില്ല.
ഒരു കോൺക്രീറ്റ് വീടിന്റെ ശരാശരി ആയുസ് അമ്പതു മുതൽ എഴുപത്തഞ്ച് കൊല്ലം വരെയാണ്. മതിയായ സംരക്ഷണവും പരിചരണവുമുണ്ടെങ്കിൽ നൂറുകൊല്ലം വരെ നിലനിർത്താം. അത്യാവശ്യമെങ്കിൽ മാത്രം പുതിയത് പണിയുക. പ്രകൃതിവിഭവങ്ങൾ നിരന്തരമായി വർധിക്കുന്നില്ലല്ലോ.
ഭാവിയിലേക്ക് ഒരു വീട് ഇപ്പോൾ പണിയാതിരിക്കുക. കാരണം വീടിനെ പറ്റിയുള്ള ധാരണകൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയിലേക്കുള്ള മഹാനിക്ഷേപമായി വീടിനെ കാണാതിരിക്കുക. വീട് ഇന്ന് താമസിക്കാനാണ് എന്ന ചിന്തയുണ്ടാക്കുക. അതേസമയം നമ്മുടെ സമ്പത്ത് വരുമാനം വാർധക്യം എന്നീ മുഖ്യ ഘടകങ്ങൾ ഇപ്പോൾ വീടുപണിയുന്ന ഘട്ടത്തിൽ തന്നെ പരിഗണിക്കുകയും വേണം. ചുരുക്കത്തിൽ മക്കൾക്കും അടുത്ത രണ്ടും തലമുറയ്ക്കും വേണ്ടി വീട് പണിതിടേണ്ട, സമ്പാദിച്ചു കൂട്ടുകയും വേണ്ട, നിങ്ങളുടെ ശിഷ്ടകാലം ആസ്വദിച്ചു ജീവിക്കുക എന്ന കാഴ്ചപ്പാടിലേക്ക് മലയാളികൾ അതിവേഗം പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ആണും പെണും ഒന്നിച്ചു ഫോട്ടോ എടുക്കരുത്,ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കണം’; വിനോദയാത്രയ്ക്കുളള വിചിത്ര നിയമാവലി

കോളജില്‍ നിന്നുള്ള വിനോദയാത്രയ്ക്ക് പുറത്തിറക്കിയ നിയമാവലി വൈറൽ. ‘ആണും പെണും ഒന്നിച്ചു ഫോട്ടോ എടുക്കരുത്,ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കണം, മാന്യമായ വസ്ത്രം ധരിക്കണം തുടങ്ങി പതിനൊന്ന് നിര്‍ദേശങ്ങളടങ്ങിയ നിയമാവലി നല്‍കിയത്.

നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍;

1. ബസിന്റെ മുന്‍വശത്തായാണ് പെണ്‍കുട്ടികള്‍ക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നത്.

2. ഈ സീറ്റുകളില്‍ ആണ്‍കുട്ടികള്‍ ഇരിക്കാന്‍ പാടില്ല

3. പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാന്യമായ വസ്ത്രം ധരിക്കണം.

4. പെണ്‍കുട്ടികള്‍ ഒപ്പമുള്ള അധ്യാപകരോ എസ്കോര്‍ട്ടോ ഇല്ലാതെ ഒറ്റയ്ക്ക് എവിടെയും പോകരുത്.

5. ഷോപ്പിങ്ങിനും സൈറ്റ് സീയിങ്ങിനും പോകുമ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാവരും ഒറ്റ ഗ്രൂപ്പായി അധ്യാപകര്‍ക്കോ എസ്കോര്‍ട്ടിനോ ഒപ്പമേ സഞ്ചരിക്കാവൂ.

6. പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സുരക്ഷിത താമസസ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനു ശേഷം ഈ മുറികള്‍ പുറത്തുനിന്ന് പൂട്ടുന്നതാണ്. എമര്‍ജന്‍സി അലാമുകളോ ഫോണുകളോ നല്‍കുന്നതാണ്.

7. ഫോട്ടോ എടുക്കുന്നതിന് വിലക്കില്ല, പക്ഷേ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമായി ഫോട്ടോ എടുക്കരുത്. ഫോട്ടോയ്ക്ക് മാന്യമായ പോസുകള്‍ മാത്രമേ അനുവദിക്കൂ.

8. പെണ്‍കുട്ടികള്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ ധരിക്കരുത്. ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാം.

9. പെട്ടെന്ന് നടക്കാനും മറ്റും കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍.

10. പെട്ടെന്ന് നടക്കാനും മറ്റും കഴിയുന്ന തരത്തിലുള്ള ചെരുപ്പുകള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍. ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കണം.

11. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പ്രവര്‍ത്തികളുണ്ടായാല്‍ വിനോദയാത്രയുടെ അവസാനം കടുത്ത നടപടികള്‍ ഉണ്ടാകുന്നതാണ്.

കൊല്ലം എസ്.എന്‍ കോളജ്. കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുളള വിനോദയാത്രയ്ക്കുളള നിയമാവലിയെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ കോളജിന്റെ സീലോ ഒപ്പോ ലെറ്റര്‍പാഡോ ഒന്നുമില്ല. ഇങ്ങനെ ഒരു നിയമാവലി കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതേ തുടർന്ന് കോളജ് കവാടത്തില്‍ ‘സദാചാരം പടിക്കു പുറത്ത്’ എന്നെഴുതിയ ബാനര്‍ എസ്എഫ്ഐ ഉയര്‍ത്തിയിട്ടുണ്ട്.

സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോ അരി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഇന്ന്(29 മാർച്ച്) നിർവഹിക്കും. വൈകിട്ട് 3.30ന് ബീമാപ്പള്ളി യു.പി. സ്‌കൂളിലാണു ചടങ്ങ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 28,74,000 വിദ്യാർഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്.

വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അരി സ്‌കൂളുകളിൽ എത്തിച്ചു നൽകുന്നതിന്റെ k  0 മധ്യ വേനൽ അവധിക്കായി സ്‌കൂളുകൾ അടക്കുന്നതിന് മുൻപ് അരി വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Verified by MonsterInsights