ഗോൾഡൻ ഫിഫ്റ്റി;സച്ചിൻ തെന്‍ഡുല്‍ക്കറുടെ അമ്പതാം ജന്മദിന സമ്മാനമായി വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രതിമ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പ്രതിമ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള ബഹുമാനമെന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ പ്രതിമ സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സച്ചിനെ തേടി ഈ ബഹുമതി എത്തുന്നത്. 2013ല്‍ ഇന്ത്യയ്ക്കായി സച്ചിന്‍ തന്റെ അവസാന മത്സരം കളിച്ച സ്റ്റേഡിയം കൂടിയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം.

സച്ചിന്റെ അമ്പതാം പിറന്നാള്‍ ദിനമായ ഏപ്രില്‍ 30നാകും പ്രതിമ അനാഛാദനം ചെയ്യുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രതിമ സ്ഥാപിക്കാന്‍ സച്ചിന്റെ സമ്മതം വാങ്ങിയെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അമോല്‍ കാലെ പറഞ്ഞു.

വാങ്കഡെ സ്റ്റേഡിയത്തിലെ ആദ്യത്തെ പ്രതിമയാണ് സച്ചിന്റേത്. പ്രതിമ സ്റ്റേഡിയത്തില്‍ എവിടെ സ്ഥാപിക്കണമെന്ന് ആലോചിച്ച് വരികയാണ്,’ എന്നാണ് അമോല്‍ കാലെ പറഞ്ഞത്.

‘ഭാരതരത്‌ന ജേതാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹം ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെപ്പറ്റി ആര്‍ക്കും പറഞ്ഞ് കൊടുക്കേണ്ടതില്ല. അദ്ദേഹത്തിന്റെ അമ്പതാം പിറന്നാള്‍ വേളയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായി ഒരു ചെറിയ സമ്മാനം. അതാണ് പ്രതിമ അനാഛാദനം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മൂന്ന് ആഴ്ച മുമ്പ് ഇക്കാര്യം അദ്ദേഹത്തോട് സംസാരിച്ചു. അദ്ദേഹത്തില്‍ നിന്ന് അനുമതിയും വാങ്ങിയിട്ടുണ്ട്,’ അമോല്‍ പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ സ്റ്റേഡിയത്തിനുള്ളില്‍ പൂര്‍ണ്ണകായ പ്രതിമകള്‍ വളരെ കുറവാണ്. നിലവില്‍ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ഇത്തരം പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ സ്‌കിപ്പര്‍ സികെ നായിഡുവിന്റെ പ്രതിമ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും, ആന്ധ്രയിലെ വിഡിസിഎ സ്റ്റേഡിയത്തിലും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലും സ്ഥാപിച്ചിട്ടുണ്ട്.

നിലവില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്റെ പേരില്‍ ഒരു സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറിന്റെ പേരില്‍ ഒരു കോര്‍പ്പറേറ്റ് ബോക്‌സും സ്ഥാപിച്ചിട്ടുണ്ട്. മുന്‍ ക്യാപ്റ്റന്‍ ദിലിപ് വേങ്ക്‌സര്‍കാരിന്റെ പേരിലൊരു സ്റ്റാന്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

200 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് സച്ചിന്‍. 463 വണ്‍ഡേ ഇന്റര്‍നാഷണലുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. ഏറ്റവും അധികം അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. എല്ലാ ഫോര്‍മാറ്റിലുമായി 34,357 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം ലോകത്ത് വിവിധ സ്റ്റേഡിയങ്ങളിലും കായിക താരങ്ങളുടെ പ്രതിമകള്‍ സ്ഥാപിക്കാറുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഈയടുത്ത് അന്തരിച്ച താരം ഷെയ്ന്‍ വോണിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 2011ലാണ് പ്രതിമ സ്ഥാപിച്ചത്.

ഓടുന്ന തീവണ്ടിയിൽ നിന്ന് കാൽതെറ്റി പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ ആർ.പി.എഫ് അത്ഭുതകരമായി രക്ഷപ്പെടുത്തി

ഓടുന്ന തീവണ്ടിയിൽ നിന്നും കാൽതെറ്റി പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് ആർ.പി.എഫ് ജീവനക്കാർ രക്ഷപ്പെടുത്തിയത്. ട്രയിൻ : ഒലവക്കോട് റയിൽവെ സ്‌റ്റേഷനിൽ നിർത്താറായപ്പോഴാണ് അപകടം. തിങ്കളാഴ്ച്ച ഉച്ചക്കാണ് സംഭവം.

ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് ഉദ്യോഗസ്ഥനായ കെവി മനോജ് ഓടിയെത്തി യുവാവിനെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി.

 
ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു.
 

ഹെൽത്ത് കാർഡ് ‘അന്ത്യശാസനം’ മൂന്നാമതും നീട്ടി; ഒരു മാസം കൂടി സമയമെന്ന് ആരോഗ്യമന്ത്രി; ഇനി നീട്ടില്ലെന്ന് പ്രസ്‍താവന

ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ആരോഗ്യവകുപ്പ് ഒരു മാസം കൂടി നീട്ടി. ഹോട്ടൽ റസ്റ്റോറൻറ് സംഘടനയുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എടുക്കാൻ ഇനി സാവകാശം അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രജിസ്റ്റർ ചെയ്‌ത ഹെൽത്ത് കാർഡുകളുടെ എണ്ണവും അതിന്റെ പരിശോധനകളും ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തും.

ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കും. എത്രപേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നതാണ്. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു.

പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ല. അതിനാൽ ഈ കാലാവധിക്കുള്ളിൽ തന്നെ നിയമപരമായി എല്ലാവരും ഹെൽത്ത് കാർഡ് എടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ഇതിപ്പോ എല്ലാരുമുണ്ടല്ലോ, ആരുടെ പിറന്നാളാണെന്നു നോക്കിയേ; അമ്മാൻജിക്ക് സ്നേഹത്തിൽ ചാലിച്ച പിറന്നാൾ കേക്കുമായി ചാക്കോച്ചൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി.

വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഏപ്രിൽ മാസം മുതൽ ഇന്ധന സെസ് കൂടി പ്രാബല്യത്തിലാകുന്നതോടെ ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി.

വിവിധ ജില്ലകളിലെ ഗാർഹിക സിലിണ്ടർ വില പുതിയ വില പഴയ വില
ആലപ്പുഴ₹1110₹1060
എറണാകുളം₹1110₹1060
ഇടുക്കി₹1110₹1060
കണ്ണൂർ₹1123₹1073
കാസർഗോഡ്₹1123₹1073
കൊല്ലം₹ 1112₹ 1062
കോട്ടയം₹ 1110₹ 1060
കോഴിക്കോട്₹ 1111.50₹ 1061.50
മലപ്പുറം₹ 1111.50₹ 1061.50
പാലക്കാട്₹ 1121.50₹ 1071.50
പത്തനംതിട്ട₹ 1115₹ 1065
തൃശൂർ₹ 1115₹ 1065
തിരുവനന്തപുരം₹ 1112₹ 1062
വയനാട്₹1116.50₹ 1066.50

കാഞ്ഞിരപ്പള്ളിയിൽ രാത്രിയിൽ ഒരു ജെല്ലിക്കെട്ട്; ഇടക്കുന്നത്ത് കാട്ടുപോത്ത് കിണറ്റിൽ വീണു

കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നത്ത് നാടിറങ്ങിയ കാട്ടു പോത്ത് കിണറ്റിൽ വീണു. ഇടക്കുന്നം സിഎസ്ഐ പള്ളിക്കു സമീപം കൊച്ചു വീട്ടിൽ ഷിബുവിന്റെ പുരയിടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണ് കാട്ടു പോത്ത് അകപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് പോത്തിനെ പലരും കണ്ടിരുന്നു. വനമേഖലയിൽ നിന്ന് സമീപത്തെ റബർ എസ്റ്റേറ്റുകളിലൂടെ കാട്ടുപോത്ത് ഇവിടെയെത്തിയതാകാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം പശുതൊഴുത്തിൽ കയറിയ കാട്ടുപോത്തിനെ വീട്ടുകാർ ബഹളം വച്ച് ഓടിച്ചിരുന്നു. വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും പോത്തിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റിൽ അകപ്പെട്ടത്.

പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാലും ജനക്കൂട്ടം തടിച്ചുകൂടിയതിനാലും പോത്തിനെ പുറത്തെത്തിക്കാനുള്ള നടപടികൾ വൈകി. പോത്തിന് 500 കിലോയിലേറെ തൂക്കം ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം പനയ്ക്കച്ചിറയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ പുറത്തെത്തിച്ചപ്പോൾ അഗ്നിരക്ഷാ ജീവനക്കാരനെ ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോത്തിനെ കരയ്ക്കെത്തിക്കാൻ മയക്കുവെടി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിന് തന്നെ മാതൃക

രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇടപെടലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അരുവിക്കര ജി എച്ച് എസ് എസിൽ പുതിയതായി പണിത അഞ്ച് ക്ലാസ് മുറികളുള്ള  കെട്ടിടവും ടോയ്‌ലറ്റ് സമുച്ചയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹിക തുല്യത, സമൂഹത്തിന്റെ ആകമാനമുള്ള വികസനം തുടങ്ങി വികസിത രാജ്യങ്ങളുടെ സൂചികകൾ വെച്ചു പരിശോധിച്ചാൽ പോലും കേരള മാതൃകയുടെ തട്ട് ഉയർന്നു തന്നെ നിൽക്കും.
സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ പിന്നീട് ഇങ്ങോട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ പലതരത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രീ സ്കൂളിൽ പഠനം ആരംഭിക്കുന്ന കേരളത്തിലെ ഓരോ കുട്ടിയും പന്ത്രണ്ടാം ക്ലാസ്സു വരെ മുടക്കം ഇല്ലാതെ പഠിക്കുന്നു എന്നതു കേരള മാതൃകയുടെ പ്രത്യേകത തന്നെയാണ്. രാജ്യത്ത് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലും സമാനതകളില്ലാത്ത നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ് എസ് കെ സിവിൽ വർക്ക് (2020-21) പദ്ധതിയിലുൾപ്പെടുത്തി 70 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. എസ്പിസി അമിനിറ്റി സെന്റർ ജി. സ്റ്റീഫൻ എം എൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, പൊതു വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

സിനിമാ പഠിക്കാം; നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത് എങ്ങനെ?

രാജ്യത്തെ സുപ്രധാന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളായ പൂനെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പൂനെ (FTII), കൊൽക്കത്ത സത്യജിത് റായ് (SRFTI) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് ടെസ്റ്റിന് (JET 2022-23) മാർച്ച് 4 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.
 
ജോയിന്റ് എൻട്രൻസ് ടെസ്റ്റ് (JET 2022-23) മാർച്ച് 18 ന് ഉച്ചയ്ക്ക് 2 മുതൽ 5 മണി വരെയും മാർച്ച് 19 രാവിലെ 9 മുതൽ12 വരെയും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ തിരുവനന്തപുരവും തെക്കേയിന്ത്യയിൽ ചെന്നൈ, ബംഗളുരു എന്നീ നഗരങ്ങളുൾപ്പടെ രാജ്യത്ത് 28 കേന്ദ്രങ്ങളുണ്ട്.
 
രജിസ്ട്രേഷൻ ഫീസ് 2000 /- രൂപയാണ്.ഒന്നിലധികം കോഴ്സുകൾക്ക് യഥാക്രമം 1000/-, 300/- രൂപ വീതം അധികം നൽകണം.SC/ST/PWD/വനിതകൾ എന്നി വിഭാഗങ്ങളിലുള്ളവർക്ക് ഇളവുണ്ട്. സമഗ്ര വിവരങ്ങളടങ്ങിയ ജെറ്റ് 2022-23 ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിലുണ്ട്.
 
വിവിധ പ്രോഗ്രാമുകൾ
 
1.പി.ജി ഡിപ്ലോമ (3 വർഷം)
 
ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡക്ഷൻ ഡിസൈൻ, അനിമേഷൻ സിനിമ, സ്ക്രീൻ റൈറ്റിങ്, സിനിമാറ്റോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ 3 വർഷത്തെ പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
 
2.പി.ജി. ഡിപ്ലോമ (രണ്ടു വർഷം)
 
സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് (ഫിലിം, ടെലിവിഷൻ, വെബ്സീരീസ് ) ടെലിവിഷൻ എൻജിനീയറിങ്, ഇലക്ട്രോണിക് ആൻഡ് ഡിജിറ്റൽ മീഡിയ മാനേജ്മെന്റ്, ഡയറക്ഷൻ ആൻഡ് പ്രൊഡ്യുസിങ് ഫോർ EDM, സിനിമാറ്റോഗ്രാഫി ഫോർ EDM, എഡിറ്റിങ് ഫോർ EDM, സൗണ്ട് ഫോർ EDM , റൈറ്റിങ് ഫോർ EDM
 
3.സർട്ടിഫിക്കറ്റ് കോഴ്സുകൾ (ഒരു വർഷം)
 
ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാറ്റോഗ്രാഫി, വിഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ 3 വർഷത്തെ പി.ജി സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുണ്ട്.
 
അടിസ്ഥാനയോഗ്യത
 
ബിരുദമാണ് അടിസ്ഥാനയോഗ്യത. അണ്ടർ ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവരെ പരിഗണിക്കും.
 
വിജ്ഞാപനത്തിന്
 
വെബ് സൈറ്റുകൾ
 
1.FTII പുണെ
 
2.SRFTI കൊൽക്കത്ത

LPG Price| ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും വർധിപ്പിച്ചു; പുതിയ വില പ്രാബല്യത്തിൽ

പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ കൂടി. പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി.വാണിജ്യ സിലിണ്ടറിന് 351 രൂപ ഒറ്റയടിക്ക് കൂടിയതോടെ ഇനി 2124 രൂപ നൽകണം. നേരത്തെ 1773 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ഏപ്രിൽ മാസം മുതൽ ഇന്ധന സെസ് കൂടി പ്രാബല്യത്തിലാകുന്നതോടെ ജനം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമെന്ന് ഉറപ്പായി.

വിവിധ ജില്ലകളിലെ ഗാർഹിക സിലിണ്ടർ വില പുതിയ വില പഴയ വില
ആലപ്പുഴ₹1110₹1060
എറണാകുളം₹1110₹1060
ഇടുക്കി₹1110₹1060
കണ്ണൂർ₹1123₹1073
കാസർഗോഡ്₹1123₹1073
കൊല്ലം₹ 1112₹ 1062
കോട്ടയം₹ 1110₹ 1060
കോഴിക്കോട്₹ 1111.50₹ 1061.50
മലപ്പുറം₹ 1111.50₹ 1061.50
പാലക്കാട്₹ 1121.50₹ 1071.50
പത്തനംതിട്ട₹ 1115₹ 1065
തൃശൂർ₹ 1115₹ 1065
തിരുവനന്തപുരം₹ 1112₹ 1062
വയനാട്₹1116.50₹ 1066.50

Glory Casino On-line ⭐️ Play Now On Official Web Site In Bangladesh Glory Casino Banglades

Glory Casino On-line ⭐️ Play Now On Official Web Site In Bangladesh Glory Casino Bangladesh Glory…

Verified by MonsterInsights