എറണാകുളം കളക്ടറുടെ കാറിന് തടസം സൃഷ്ടിച്ച ആഡംബര കാര്‍ ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു

എറണാകുളം ജില്ലാ കളക്ടറുടെ വാഹനത്തിന് തടസം സൃഷ്ടിച്ച് അമിതവേഗത്തില്‍ ദിശ തെറ്റിച്ചെത്തിയ ആഡംബര കാറിന്‍റെ ഡ്രൈവറോട് ആറുമാസം വണ്ടി ഓടിക്കേണ്ടന്ന് ആര്‍ടിഓ. ദിവസങ്ങള്‍ക്ക് മുന്‍പ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കളക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. കാര്‍ ഓടിച്ചിരുന്ന കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ കാര്‍ കളക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷന്‍ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവില്‍ സ്റ്റേഷനിലേക്ക് വരുകയായിരുന്നു. ഈ സമയം ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാര്‍ സിഗ്‌നല്‍ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന് എതിരെ വന്നു.

കളക്ടറുടെ ഡ്രൈവര്‍ ഹോണടിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വാഹനം കടന്നുപോകാന്‍ വഴിനല്‍കാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ കളക്ടര്‍ മുന്നോട്ട് പോകാനാവാതെ കുടുങ്ങി. പിന്നീട് കളക്ടറേറ്റില്‍നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒ. വാഹന നമ്പര്‍ കണ്ടെത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു.

ആശുപത്രി സേവനം ചെയ്യനാണ് ഡ്രൈവര്‍ക്ക് ആദ്യം നല്‍കിയ ശിക്ഷ. എന്നാല്‍ തനിക്ക് ഇക്കാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച ഡ്രൈവറെ പക്ഷെ ആര്‍ടിഒ വെറുതെ വിട്ടില്ല. ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാന്‍ ഉത്തരവിട്ട് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

പിറന്നാളിന് ഊതിക്കെടുത്താന്‍ മെഴുകുതിരികള്‍ വേണ്ട’; ഫ്‌ളാഷ് ലൈറ്റുകള്‍ ‘ഊതിക്കെടുത്തി’ ആഘോഷം

പിറന്നാളിന് ഊതിക്കെടുത്താന്‍ മെഴുകുതിരികള്‍ ഇല്ല എന്ന് പറഞ്ഞ് സങ്കടപ്പെടെണ്ട. മെഴുകുതിരികള്‍ക്ക് പകരം ഇനി മൊബൈൽ ഫ്ലാഷ് ഊതിക്കെടുത്താം. അത്തരത്തിലുളള ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുന്നത്. മെഴുകുതിരി ഊതിക്കെടുത്തുന്നതിനു പകരം മൊബൈൽ ഫ്ലാഷ് ഊതിക്കെടുത്തുന്ന പിറന്നാളുകാരിയുടെ വീഡിയോ ആണ് വൈറലായിരുക്കുന്നത്.

സുഹൃത്തുക്കൾ എല്ലാവരും കൂടി പിറന്നാളുകാരിക്ക് ഒരുക്കിയത് ഡിജിറ്റല്‍ മെഴുകുതിരികളാണ്. ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കി കൂട്ടുകാര്‍ ഓരോരുത്തരും പിറന്നാളുകാരിക്ക് ചുറ്റും പിടിച്ചു. ഓരോ ഫളാഷ് ലൈറ്റും ഊതുന്ന സമയത്തുതന്നെ കൂട്ടുകാര്‍ ഓരോരത്തരും ലൈറ്റ് ഓഫാക്കി. ഇതിന്റെ ടൈമിങ് കൃത്യമായതോടെ ഡിജിറ്റല്‍ മെഴുകുതിരിയും അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഡിജിറ്റല്‍ ക്രിയേറ്ററായ അരിന്ദം ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഒരു കോടി ആളുകളാണ് ഈ വീഡിയോ കണ്ടത്. 22 ലക്ഷം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതുപോലെയുള്ള കൂട്ടുകാരേയാണ് വേണ്ടത് എന്നായിരുന്നു പലരുടേയും കമന്റ്.‍‌‌

Приложение Мостбет В Казахстане Скачайте На Android & Ios же Получите 140 000 Kz

Приложение Мостбет В Казахстане Скачайте На Android & Ios же Получите 140 000 Kzt Мостбет Бк…

App Mostbet Download Official Apk

App Mostbet Download Official ApkYou can download the Mostbet mobile application for Android only from the…

Бесплатные Игровые Автоматы Без Регистрации же Смс Онлайн ддя Украинцев: Демо Слоты

Бесплатные Игровые Автоматы Без Регистрации же Смс Онлайн ддя Украинцев: Демо Слоты” Приложение На Айфон, Android…

Vulkan Vegas Bonus Darüber Hinaus Promo Code 2022 Bonusprogramm

Vulkan Vegas Bonus Darüber Hinaus Promo Code 2022 BonusprogrammDes Weiteren wird eine Verifizierung gemäß Vorschriften zur…

En İyi On Line Casino Siteleri 2024 Sağlam Ve Güvenilir On Line Casino Listes

En İyi On Line Casino Siteleri 2024 Sağlam Ve Güvenilir On Line Casino Listesi Casino Siteleri:…

സംസ്ഥാനത്ത് 31 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ഉയര്‍ന്ന തിരമാലാ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ 31 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം അടുത്ത അഞ്ച് ദിവസത്തേക്ക് എവിടേയും പ്രത്യേക അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല.

ഉയര്‍ന്ന തിരമാല ജാഗ്രതാ  നിര്‍ദേശം

കേരള തീരത്ത് ഇന്നും നാളെയും 0.5 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

  • കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  • മല്‍സ്യബന്ധന ബോട്ട്/ വള്ളം ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക.

ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

സര്‍ക്കാര്‍ അധ്യാപകര്‍ക്ക് 5 വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റം;കരടുനയവുമായി വിദ്യാഭ്യാസ വകുപ്പ്.

സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധിത സ്ഥലംമാറ്റം നല്‍കാനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. ഇത് സംബന്ധിച്ച കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. നിലവില്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലംമാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാനാണ് ഈ നീക്കം. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കാത്ത സാഹചര്യത്തില്‍ പുതിയ പരിഷ്കാരം വരുന്ന അധ്യയന വര്‍ഷം നടപ്പാക്കുമോയെന്ന് വ്യക്തമല്ല. വര്‍ഷങ്ങളായുള്ള സമ്പ്രദായം മാറ്റണമെങ്കില്‍ സര്‍ക്കാരിന്‍റെ നയപരമായ വേണ്ടിവരും. അഞ്ചുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്‍കുന്ന രീതി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇപ്പോൾ തന്നെയുണ്ട്. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരെല്ലാം പുതിയ നയത്തിന്റെ പരിധിയിൽ കൊണ്ടുവന്നേക്കും. സംസ്ഥാന യോഗ്യതാപട്ടികയനുസരിച്ചാണ് ഹയർ സെക്കൻഡറി അധ്യാപകനിയമനം നടക്കുന്നത്. 

എൽ.പി., യു.പി., ഹൈസ്കൂൾ എന്നിവയിലേക്കാവട്ടെ ജില്ലാതല പി.എസ്.സി. പട്ടികയിൽ നിന്നാണ് നിയമനം. അതുകൊണ്ടുതന്നെ, നിയമനം ലഭിച്ച ജില്ലയിൽത്തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലാവും പുതിയ നയം രൂപീകരിക്കുക.

ജീവനക്കാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റം നല്‍കണം എന്നതാണ് സർക്കാർ ജീവനക്കാർക്കുള്ള പൊതുവ്യവസ്ഥ. ഒരു സ്ഥലത്ത് തന്നെ അഞ്ചുവർഷത്തിൽ കൂടുതൽ തുടരാൻ പാടില്ല. ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരിടത്ത് മൂന്നുവർഷം സർവീസായാൽ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചു വർഷത്തിലൊരിക്കൽ എന്തായാലും മാറ്റമുണ്ടാവും.

അധ്യാപകർ ഒരേ സ്കൂളിൽ തുടരുന്നത് സ്കൂളിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം.

അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിനിൽ ബിരുദ -ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ ബി. എസ് സി., എം.ടെക്., എം. എസ് സി., കോഴ്‌സുകളിലേക്കും അമൃത വിശ്വവിദ്യാപീഠവും  അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തുന്ന എം. എസ് സി.  – എം. എസ്., എം. ടെക്. – എം. എസ്.  ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 10 ആണ്.
 
 
 
നാല് വര്‍ഷ ബിരുദ കോഴ്സായ ബി. എസ് സി. ഓണേഴ്സ് വിത്ത് റിസര്‍ച്ച് ഇന്‍ മോളിക്കുലാർ മെഡിസിന് ചേരാനുള്ള അടിസ്ഥാന യോഗ്യത, ഫിസിക്സ് കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഒന്നിച്ച് കൂട്ടുമ്പോൾ  കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ലഭ്യമായ പ്ലസ് ടു വിജയമാണ്. കോഴ്‌സിന്റെ ഭാഗമായി, ഉയർന്ന മാർക്കിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് നാല് വർഷ ഇന്റെഗ്രേറ്റഡ് പിഎച്ച്. ഡി. ചെയ്യുവാനുള്ള അവസരം ലഭിക്കും.
 
 
 
എം.എസ്‌ സി നാനോബയോടെക്നോളജിക്കു ചേരാൻ  അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മോളിക്കുലര്‍ ബയോളജി,  മെഡിക്കല്‍ ബയോടെക്‌നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെഡിക്കല്‍ സയന്‍സസ്, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി,  ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, സെറികള്‍ച്ചര്‍, ഫോറസ്റ്ററി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ ബിരുദമോ തത്തുല്യയോഗ്യതയോ വേണം.
 
എം എസ്‌ സി മോളിക്യൂലാർ മെഡിസിനു ചേരാൻ , അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മോളിക്യൂലാർ മെഡിസിൻ, മോളിക്യൂലാർ ബയോളജി, മെഡിക്കൽ ബയോടെക്നോളജി, മെഡിക്കല്‍ മൈക്രോബയോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബോട്ടണി, സുവോളജി, ബയോമെഡിക്കല്‍ സയന്‍സസ്, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി,  ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ്, ക്ലിനിക്കല്‍ റിസര്‍ച്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷ്യന്‍, എന്‍വയന്‍മെന്റല്‍ സയന്‍സ്, എന്‍വയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് ബയോളജി, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, സെറികള്‍ച്ചര്‍, ഫോറസ്റ്ററി, പ്രോസ്തെറ്റിക്സ്, ഓർത്തോടിക്സ്, ഫിസിയോതെറാപ്പി അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ ബിരുദമോ തത്തുല്യയോഗ്യതയോ വേണം.
 
എം. എസ് സി. നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗ് പ്രവേശനത്തിന്, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്സ് / ഫിസിക്സ് വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് / മാത്തമാറ്റിക്സ്‌ / ബയോടെക്നോളജി  എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും മറ്റീരിയല്‍ സയന്‍സ് കോഴ്സുകളില്‍ നേടിയ ബി. എസ് സി ബിരുദമോ തത്തുല്യയോഗ്യതയോ അനിവാര്യമാണ്.
 
മേൽസൂചിപ്പിച്ച എല്ലാ ബിരുദാനന്തര ബിരുദ കോഴ്സുകളുടേയും കാലാവധി രണ്ട് വര്‍ഷമാണ്.
 
എം. ടെക് നാനോബയോടെക്നോളജി പ്രവേശനത്തിന്, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോടെക്‌നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. ബിരുദമോ തത്തുല്യയോഗ്യതയോ അനിവാര്യമാണ്.അല്ലെങ്കില്‍, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മെഡിക്കൽ മൈക്രോബയോളജി, മൈക്രോബയോളജി, ബയോമെടിക്കള്‍ സയന്‍സസ്, ബയോടെക്‌നോളജി, ഫിസിക്സ്, കെമിസ്ട്രി,  മെറ്റീരിയൽ സയൻസ്, എന്‍വെയന്‍മെന്റല്‍ സയൻസ്, മെഡിക്കൽ ഫിസിക്സ്, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, അലൈഡ് ഹെല്‍ത്ത് സയന്‍സസ് അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി ബിരുദമോ തത്തുല്യയോഗ്യതയോ വേണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍, ഡെന്റിസ്റ്റ്‌റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദമുള്ളവരേയും പരിഗണിക്കും.
 
എം. ടെക് മോളിക്യൂലാർ മെഡിസിനു ചേരാൻ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ മോളിക്യൂലാർ മെഡിസിൻ, ബയോടെക്നോളജി, ജനറ്റിക് എഞ്ചിനീയറിംഗ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് പ്രോസസ്സ് എൻജിനീയറിങ്, ബയോ ഇന്‍ഫര്‍മാറ്റിക്സ്‌, അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇറിഗേഷന്‍ എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയറിംഗ്, ഫുഡ് ടെക്‌നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോഎഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. ഇ. / ബി. ടെക്. ബിരുദമോ തത്തുല്യയോഗ്യതയോ വേണം.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, മോളിക്കുലര്‍ ബയോളജി, മെഡിക്കല്‍ ബയോടെക്‌നോളജി, മൈക്രോബയോളജി, ബിയോമെഡിക്കൽ സയന്‍സസ്, ബോട്ടണി, സുവോളജി, മെഡിക്കല്‍ ജെനറ്റിക്‌സ്, ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്‌സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍, എന്‍വെയന്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, അപ്ലൈഡ് സൈക്കോളജി, നഴ്സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, സെറികള്‍ച്ചര്‍ എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബയോസയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി ബിരുദമുള്ളവർക്കും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ, മെഡിസിന്‍, ഡെന്റ്റിസ്റ്റ്‌റി, വെറ്റിനറി, ആയുര്‍വേദ, ഹോമിയോപ്പതി, ഫാര്‍മസി, യുനാനി ശാഖകളില്‍ നേടിയ പ്രൊഫഷണല്‍ ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
 
 എം. ടെക്. നാനോ ഇലക്ട്രോണിക്സ് & നാനോ എഞ്ചിനീയറിംഗിന്  നാനോ ശാസ്ത്രസാങ്കേതികത ഉപയോഗിച്ചുകൊണ്ടുള്ള  ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രൂപകല്പനയാണ് പഠന വിഷയം.അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ നാനോടെക്‌നോളജി / ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്‌ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ്‌ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് / കെമിക്കല്‍ എഞ്ചിനീയറിംഗ് / എയ്റോനോട്ടിക്സ് എഞ്ചിനീയറിംഗ് / പോളിമര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനീയറിംഗ് / എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് / മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്  / മെക്കാട്രോണിക്സ്‌ എഞ്ചിനീയറിംഗ് / മറ്റീരിയല്‍ സയന്‍സ് എഞ്ചിനീയറിംഗ്  / മെറ്റല്ലേര്‍ജിക്കല്‍ എഞ്ചിനീയറിംഗ്  / ന്യൂക്ലിയര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് / ബയോമെഡിക്കല്‍  എഞ്ചിനീയറിംഗ് / ബയോടെക്നോളജി എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട എഞ്ചിനീയറിംഗ് കോഴ്സുകളില്‍ നേടിയ ബി. എസ്. സി ഓണേഴ്‌സ് / ബി. ഇ. / ബി. ടെക്. ബിരുദമോ തത്തുല്യയോഗ്യതയോ ഉള്ളവർക്കും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് 60% മാര്‍ക്കോടെ, നാനോടെക്നോളജി / ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് / അപ്ലൈഡ് സയന്‍സ് / ഇലക്ട്രോണിക്സ് / ബയോടെക്നോളജി / ബയോമെഡിക്കല്‍ സയന്‍സ് എന്നിവയില്‍ അല്ലെങ്കില്‍ ഏതെങ്കിലും ബന്ധപ്പെട്ട സയന്‍സ് കോഴ്സുകളില്‍ നേടിയ എം. എസ് സി അഥവാ തത്തുല്യ എം. എസ് സി ബിരുദമുള്ളവർക്കും അപേക്ഷിക്കാനവസരമുണ്ട്.
 
 
ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളുടെ കാലാവുധി രണ്ടു വര്‍ഷം അഥവാ നാല് സെമസ്റ്ററാണ്. നാല്  ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളാണ് , നിലവിൽ ഉള്ളത്.ഓണ്‍ലൈന്‍ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ
പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം.
 
1.എം. എസ് സി. (നാനോബയോടെക്‌നോളജി) – എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
2.എം. എസ് സി. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
3.എം. ടെക്. (നാനോബയോടെക്‌നോളജി) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
4.എം. ടെക്. (മോളിക്കുലാര്‍ മെഡിസിന്‍) + എം. എസ്. (സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ മെഡിസിന്‍)
 
ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളുടെ ഭാഗമായി കുറഞ്ഞ ഫീസില്‍ ഒരു വര്‍ഷം വരെ അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയില്‍ പഠിക്കുവാന്‍ അവസരമുണ്ട്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അമൃത സര്‍വ്വകലാശാലയുടെ ഡിഗ്രിക്കൊപ്പം അമേരിക്കയിലെ പബ്ലിക് സർവ്വകലാശാലയായ അരിസോണ നല്‍കുന്ന ഡിഗ്രിയും ലഭിക്കും.
 
 
സംശയ നിവാരണത്തിന്
 
 
ഫോണ്‍
0484 2858750
Verified by MonsterInsights