1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, ApkKupon sadalama ilə ən oynaş nəticə neçə…
Month: June 2023
സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.
കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.
28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.”
കറന്റ് ബില്ലിനെ പേടിക്കാതെ എ.സി ഉപയോഗിക്കാന്‍ ഇതാ അഞ്ച് സൂത്രങ്ങള്‍
കാലാവസ്ഥയുടെ കാര്യത്തില്‍ ഒന്നും പറയാന്‍ പറ്റാത്തതാണ് ഇപ്പോഴത്തെ സ്ഥിതി. തിരിമുറിയാതെ മഴ പെയ്യേണ്ട കാലത്താണിപ്പോള്‍ സൂര്യനങ്ങനെ കത്തി നില്‍ക്കുന്നത്. ഇനി മഴ പെയ്യുകയാണെങ്കിലോ…മഴചാറുന്നത് ഒന്ന് നിന്നാല്‍ മതി കൊടും ചൂടാണ്. അതുകൊണ്ടു തന്നെ എല്ലാ കാലത്തും എ.സി ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ എ.സി ഉപയോഗിക്കുമ്പോഴും മാസാവസാനം വൈദ്യുത ബില്ല് കൂടുമോ എന്ന ഭയം എല്ലാവരുടെയും ഉള്ളിലുണ്ട്. എ.സി ഉപയോഗിക്കാതിരിക്കാനും വയ്യ, എന്നാല്‍ വൈദ്യുതി ബില്ല് കൂടാനും പാടില്ല എന്നാണോ നിങ്ങളുടെ ആവശ്യം. എങ്കില്‍ നിങ്ങള്‍ക്കിതാ ചില അഞ്ച് ലളിത വഴികള്‍…ഇനി ധൈര്യമായി എസി ഉപയോഗിച്ച് തുടങ്ങിക്കോളൂ…എ.സി ഫില്‍റ്റര്‍ വൃത്തിയാക്കുക, കൃത്യമായി സര്‍വീസ് ചെയ്യുക
എല്ലാ വീട്ടുപകരണങ്ങള്‍ക്കും സര്‍വീസ് ആവശ്യമാണ്. അതുപോലെ തന്നെ എയര്‍ കണ്ടീഷണറുകള്‍ക്കും കൃത്യമായസര്‍വീസ് ആവശ്യമാണ്. പൊടിയോ മറ്റ് വസ്തുക്കളോ കയറിയാല്‍ എസിക്ക് കേടുപാടുകള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍, വേനല്‍ക്കാലത്തിന് മുമ്പ് എയര്‍കണ്ടീഷണര്‍ സര്‍വീസ് ചെയ്യുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. എസിയുടെ കാര്യക്ഷമതയില്‍ നിങ്ങള്‍ക്ക് കുറവ് തോന്നുകയാണെങ്കില്‍ ഉടന്‍ ടെക്‌നീഷ്യന്റെ സഹായം തേടാന്‍ മറക്കരുത്.
വിന്‍ഡോ എസി ആയാലും സ്പ്ലിറ്റ് എസി ആയാലും, മെഷീന്റെ കണ്ടന്‍സര്‍ എപ്പോഴും പുറത്താണ് ഘടിപ്പിക്കുന്നത്. വിന്‍ഡോയിലോ ഭിത്തിയിലോ ഒക്കെ ആയിരിക്കും ഇത് സജ്ജീകരിക്കുന്നത്. പലപ്പോഴും വീടിനുള്ളിലെ പൊടി പോലും ഫില്‍ട്ടറുകള്‍ അടയാന്‍ ഇടയാക്കുന്നു. ഇത് കൂളിംഗിനെ ബാധിക്കുന്നു. മുറി തണുപ്പിക്കുന്നതിന് യന്ത്രം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ പണം ലാഭിക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, നിങ്ങളുടെ എസി ഫില്‍ട്ടറുകള്‍ പതിവായി വൃത്തിയാക്കുക.
പവര്‍ ബട്ടണ്‍ ഓഫാക്കുക. എസി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ റിമോര്‍ട്ട് ഉപയോഗിച്ചു മാത്രം ഓഫ് ചെയ്യാതെ പവര്‍ സ്വിച്ചു കൂടി ഓഫാക്കുക.എസി എന്നല്ല ഏത് ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നില്ലെങ്കിലും എല്ലായ്‌പ്പോഴും പവര്‍ സ്വിച്ച് ഓഫ് ചെയ്യണം. മിക്ക ആളുകളും റിമോട്ട് ഉപയോഗിച്ച് എസി ഓഫ് ചെയ്യാറുണ്ട്, പക്ഷേ അത് ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ധാരാളം വൈദ്യുതി പാഴാകുകയും അത് പ്രതിമാസ ബില്ലിനെ ബാധിക്കുകയും ചെയ്യുന്നു.
സ്ലീപ് ടൈമര്‍ ഉപയോഗിക്കാം
ഇപ്പോള്‍ വിപണിയിലിറങ്ങുന്ന എല്ലാ എസികളിലും സ്ലീപ് ടൈമറുകളുണ്ട്. രാത്രി മുഴുവന്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പകരം ടൈമര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പോ മറ്റ് സമയങ്ങളിലോ 23 മണിക്കൂര്‍ ടൈമര്‍ സജ്ജീകരിക്കാം. ടൈമര്‍ സജ്ജീകരിക്കുമ്പോള്‍, ഒരു പ്രത്യേക സമയത്തിന് ശേഷം എസി ഓഫാകും. ഇത് എയര്‍കണ്ടീഷണറിന്റെ അമിത ഉപയോഗം കുറയ്ക്കുകയും വൈദ്യുതി ബില്ലില്‍ വലിയ രീതിയില്‍ കുറവ് വരുത്തുകയും ചെയ്യും.
വാതിലുകളും ജനലുകളും അടച്ചിടുക
എയര്‍കണ്ടീഷണര്‍ ഓണാക്കുന്നതിന് മുമ്പ്, മുറിയിലെ എല്ലാ വാതിലുകളും ജനലുകളും ശരിയായി അടച്ചുവെന്ന് ഉറപ്പുവരുത്തുക. എസിയുള്ള മുറിയില്‍ ഗ്ലാസ് ഭിത്തികളുടെ എണ്ണം പരമാവധി കുറക്കുക. ചൂട് പുറത്തേക്ക് വിടുന്ന ഉപകരണങ്ങള്‍ എസി ഉപയോഗിക്കുന്ന മുറിയില്‍ വെക്കാതിരിക്കുക.ഡോറുകളില്‍ ഡോര്‍ ക്ലോസര്‍ ഘടിപ്പിക്കുകയും വേണം.ഇങ്ങനെ ചെയ്യുന്നത് മൂലം ഇത് മുറി വേഗത്തില്‍ തണുക്കാനും കൂടുതല്‍ നേരം തണുപ്പ് നിലനില്‍ക്കാനും സഹായിക്കും. ഇതുവഴി മാസാവസാനം നിങ്ങളുടെ വൈദ്യുതി ബില്‍ ലാഭിക്കുകയും ചെയ്യാം.
ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാം; ജോലി പരിചയം ഉണ്ടെങ്കിൽ വഴി ഇതാ
പുതിയ തലമുറ രാജ്യത്തിന് പുറത്ത് അവസരങ്ങൾ തേടുമ്പോൾ അതിൽ ഭൂരിഭാഗം പേരും കാനഡ ഇഷ്ട ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുകയാണ്. ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തന്നെയാണ് ഇതിനൊരു കാരണം. 2025-ഓടെ 5 ലക്ഷം പേരെ പുതിയ സ്ഥിരതാമസക്കാരായി സ്വാഗതം ചെയ്യാനാണ് കാനേഡിയൻ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും 1.20 ലക്ഷത്തിലധികം ഇന്ത്യക്കാർ കാനഡയിൽ സ്ഥിരതാമസം നേടുന്നുണ്ട്. ഇത് ലോകത്തിലെ തന്നെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രവാസ ലോകമാക്കി കാനഡയെ മാറ്റുകയാണ്.ഉയർന്ന ഇംഗ്ലീഷ് പ്രാവീണ്യം, വിദ്യാഭ്യാസ നിലവാരം, പ്രവൃത്തി പരിചയം തുടങ്ങിയ ഘടകങ്ങൾ കാരണം കാനേഡിയൻ ഇമിഗ്രേഷൻ നടപടികളിൽ ഇന്ത്യക്കാർക്ക് മുന്തിയ പരിഗണനയുണ്ട്. കാനഡിയിലെ ഇമിഗ്രേഷൻ, പൗരത്വ, അഭയാർതി ഡാറ്റ പ്രകാരം കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ൽ നിന്ന് 260 ശതമാനം വർധനവാണ് 2022ലുണ്ടായത്. 2023- ൽ 32,828 പേരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2022-ൽ 118,095 ആയി ഉയർന്നു.
കാനഡയിയെ കുടിയേറ്റ നടപടികളിൽ പരിഗണനയുണ്ടെങ്കിലും കുടിയേറ്റം പൂർത്തിയാകുന്നതിന് നിരവധി മാസങ്ങളും ചില സന്ദർഭങ്ങളിൽ വർഷങ്ങളും എടുത്തേക്കാം. അതിനാൽ തന്നെ കാനഡയിലേക്ക് കുടിയേറുന്നവർ ഓരോരുത്തർക്കും അനുയോജ്യമായ, സൗകര്യപ്രദമായ വഴികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ജോലിക്കാരാണെങ്കിൽ, വിദ്യാർഥികളാണെങ്കിൽ തിരഞ്ഞെടുക്കേണ്ട വഴികൾ വ്യത്യസ്തമാണ്. ഇവ വിശദമായി നോക്കാം.
ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം
ജോലി പരിചയമുള്ളവര്‍ക്ക് പെര്‍മനന്റ് റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം തിരഞ്ഞെടുക്കാം. കാനഡയില്‍ ജോലിയോ ജോലി ഓഫറോ ഇല്ലെങ്കിലും ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം വഴി അപേക്ഷിക്കാം. കാനഡയില്‍ ജോലി ചെയ്യുന്നതിനുള്ള വിദേശ തൊഴില്‍ പരിചയം, വിദ്യാഭ്യാസം, ഭാഷാ വൈദഗ്ധ്യം തുടങ്ങിയവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.എക്‌സ്പ്രസ് എന്‍ട്രി വഴി നടത്തുന്ന മൂന്ന് പദ്ധതികളിലൊന്നാണ് ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം. ഐആര്‍സിസി വെബ്‌സൈറ്റില്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ ലഭിക്കും. പ്രായം,വിദ്യാഭ്യാം, പ്രവൃത്തി പരിചയം, ഭാഷ നൈപുണ്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ സ്‌കോര്‍. ഉയര്‍ന്ന സ്‌കോറുള്ള അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ ടു അപ്ലെ ലഭിക്കും.
പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം
കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ വഴി പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം ആണ്. കാനഡയിലെ 10 പ്രൊവിന്‍സില്‍ ഭൂരിഭാഗത്തിലും പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം നിലവിലുണ്ട്. പ്രൊവിന്‍സുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി, തൊഴില്‍ ആവശ്യകത അനുസരിച്ച് ഇമിഗ്രേഷന്‍ നടപടികളെടുക്കാന്‍ അനുവദിക്കും. പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം വഴി ഓരോ പ്രൊവിന്‍സുകള്‍ക്കും തൊഴിലാളികളെ കുടിയേറ്റത്തിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. ഇതിന് ഓരോ പൊവിന്‍സുകള്‍ക്കും പ്രത്യേക നിയമമുണ്ടാകും.
കാനഡയില്‍ പഠിക്കുക
ഉയര്‍ന്ന നിലവാരം, പഠന ശേഷമുള്ള തൊഴില്‍ അവസരങ്ങള്‍, താങ്ങാവുന്ന ചെലവ് വില എന്നി ഘടകങ്ങള്‍ വിദേശ വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിക്കുന്നുണ്ട്. 2022 ഡിസംബറിലെ കണക്ക് പ്രകാരം 319,130 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അക്കാദമിക് പ്രോഗ്രാമിനെ ആശ്രയിച്ച് മൂന്ന് വർഷം വരെ കാനഡയിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. പഠനം കഴിയുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റും ലഭിക്കും.
ജോബ് ബാങ്ക്
കാനഡയിൽ ജോലി കണ്ടെത്താനും കരിയർ ആസൂത്രണം ചെയ്യാനും ഈ ജോബ് ബാങ്ക് സഹായിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വിവിധ പ്രാദേശിക പ്രവിശ്യകളുമായി സഹകരിച്ചാണ് കാനഡ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് കമ്മീഷനു വേണ്ടി ജോബ് ബാങ്ക് സേവനങ്ങൾ നൽകുന്നത്.കാനഡയിൽ ജോലി ചെയ്യാനുള്ള നിയമപരമായ ലൈസൻസ് ഇല്ലെങ്കിൽ വിദേശത്തുള്ളവർക്ക് എല്ലാ ജോലിക്കും അപേക്ഷിക്കാൻ കഴിയില്ല. സാധുവായ വിസയോ വർക്ക് പെർമിറ്റോ ഇല്ലെങ്കിൽ മിക്ക കനേഡിയൻ കമ്പനികളും തൊഴിലവസരങ്ങൾ നൽകുന്നില്ല. അതോടൊപ്പം കാനഡയ്ക്ക് പുറത്തുള്ളവരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിൽ നിന്നുള്ള അവസരങ്ങൾ കണ്ടെത്താം ജോബ് ബാങ്ക് ഉപയോഗിക്കാം.
ഇന്ത്യൻ റെയില്‍വെയില്‍ സ്വപ്ന ജോലി; ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
വെസ്റ്റേണ്‍ റെയില്‍വേ അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 27-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 26 ആണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വെയുടെ ഔദ്യോഗിക വെബ്‌സൈറ്റായ rrc-wr.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സാധിക്കും. 3624 തസ്തികളിലേക്കാണ് ഇപ്പോള്‍ നിയമനം നടത്തുന്നത്.
അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ 10-ാം ക്ലാസ് യോഗ്യതയുള്ളയാളായിരിക്കണം. ഉദ്യോഗാര്‍ത്ഥിക്ക് പ്രസക്തമായ ട്രേഡില്‍ NCVT/SCVT-യുമായി അഫിലിയേറ്റ് ചെയ്ത ഒരു ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷകന് 15 വയസ് തികയുകയും 2023 ജൂലൈ 26-ന് 24 വയസ് കവിയുകയും ചെയ്യരുത്.മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. 100 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫീസ് അടയ്‌ക്കേണ്ട ആവശ്യമില്ല.
ബലി പെരുന്നാള്‍ പ്രമാണിച്ച് ജൂൺ 29-നും അവധി നൽകണമെന്ന് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ഈ വർഷത്തെ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂണ്‍ 28ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പെരുന്നാള്‍ ദിനമായ 29ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയത്. 28നാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നതെങ്കിലും മുസ്ലിംകള്‍ ദുല്‍ഹിജ്ജ 10ന് ആചരിക്കുന്ന ബലി പെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ചയായാണ് കേരളത്തിലെ ഖാസിമാര്‍ ഐക്യ കണ്ഠേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 28ലെ അവധി നിലനിര്‍ത്തിക്കൊണ്ട് 29നും അവധി നല്‍കാൻ ആവശ്യപ്പെട്ടത്.
Sport Radiosi Sport Olamidagi Barcha Qiziqarli Narsala
Sport Radiosi Sport Olamidagi Barcha Qiziqarli Narsalar Hammasi Sport Haqida Yangiliklar Sport Gazetasi, Sport Ommaviy Axborot…
ഒരു മാസം ചോറ് കഴിക്കാതിരുന്നാല്‍ എന്തു സംഭവിക്കും?”
മൂന്ന് നേരവും ചോറ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. കലോറിയും കാർബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. വൈറ്റ് റൈസ് അമിതമായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകും. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകുമെന്ന് ഭയന്ന് ചിലര്‍ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചോറ് പൂര്‍ണമായും ഒഴിവാക്കാറുണ്ട്. ഇത്തരത്തില്‍ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ് ഒഴിവാക്കുന്നത് നല്ലതാണോ?
ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ്/ അരിയാഹാരം ഒഴിവാക്കിയാല്‍ നിങ്ങളുടെ ശരീരത്തിന് എന്തുസംഭവിക്കും? തീര്‍ച്ചയായും ഭാരം കുറയും എന്നത് ശരിയാണെന്നാണ് ഡയറ്റീഷ്യനായ റിയ ദേശായി പറയുന്നത്. എന്നിരുന്നാലും അരിയാഹാരം ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആ മാസത്തേയ്ക്ക് മാത്രമാണ് കുറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ‘ഒരാൾ വീണ്ടും ചോറ് കഴിക്കാൻ തുടങ്ങിയാൽ, ഗ്ലൂക്കോസിന്റെ അളവ് വീണ്ടും ചാഞ്ചാടാൻ തുടങ്ങും’- റിയ പറഞ്ഞു.
ശരിയായ രീതിയിൽ ചെറിയ അളവില്‍ ചോറ് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും സംഭവിക്കില്ല എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഫൈബർ കഴിക്കുന്നത് കുറയുന്നതിനാൽ ദഹനത്തെയും ബാധിക്കാം. കാർബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമായതിനാൽ അരി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. അരിയോടൊപ്പം കുറച്ച് പച്ചക്കറികളും പ്രോട്ടീനും ചേർത്ത് കഴിക്കുന്നത് ഭാരം കൂടാതിരിക്കാന്‍ സഹായിച്ചേക്കാം എന്നും റിയ പറയുന്നു. ‘ഊർജ്ജ ഉൽപാദനത്തിന് കാർബോഹൈഡ്രേറ്റുകൾ വളരെ അത്യാവശ്യമാണ്. അവ പൂർണമായും ഇല്ലാതാക്കുന്നത് ഒരു വ്യക്തിയെ ദുർബലനാക്കുക മാത്രമല്ല, ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു’- അവര്‍ വിശദീകരിച്ചു. “
ഡെങ്കിപ്പനിയെ സൂക്ഷിക്കുക ; ലക്ഷണങ്ങൾ എന്തൊക്കെ?
സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം
“എന്താണ് ഡെങ്കിപ്പനി ?
ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. വീടിന് ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങൾ. ഇത്തരം കൊതുകുകളുടെ മുട്ടകൾ നനവുള്ള പ്രതലങ്ങളിൽ മാസങ്ങളോളം കേടുകൂടാതിരിക്കും. പകൽ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകർച്ച പനിയാകാൻ സാധ്യതയുള്ളതിനാൽ സ്വയം ചികിത്സിക്കാതെ തുടക്കത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. “
ലക്ഷണങ്ങൾ എന്തൊക്കെ?
ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അർത്ഥമാക്കുന്നു. ഡെങ്കിപ്പനി കഠിനമായ പേശി വേദന, ആഘാതം, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.
കൊതുകിനെ അകറ്റാൻ ചെയ്യേണ്ടത്…?
1. വീട്ടിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുക.കാരണം അത് കൊതുക് വളരാൻ കാരണമാകും.
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ എന്നിവ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് . സുരക്ഷിതമായി സംസ്കരിക്കുക.
3. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.”
ഒരാൾപ്പോലും വിശന്നിരിക്കാത്ത ഇന്ത്യൻ നഗരം; സഞ്ചാരികൾക്കു വേണ്ടതെല്ലാം ഇവിടുണ്ട്.
രണ്ടു ദശലക്ഷം ആളുകളെ ഉൾക്കൊള്ളുന്ന അമൃത്‌സർ നിരവധി കാര്യങ്ങൾക്കു പേരുകേട്ടതാണ്. രുചികരമായ പാചകരീതി, ചരിത്രമുറങ്ങുന്ന പഴയ പട്ടണം, സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമായ സുവർണ്ണ ക്ഷേത്രം അങ്ങനെ ഒരു സഞ്ചാരിയെ ആകർഷിക്കാൻ വേണ്ടതെല്ലാം. എന്നാൽ ലോകത്തിന് മുന്നിൽ ഈ നഗരം വ്യത്യസ്തമാകുന്നത് മറ്റൊരു കാരണത്താലാണ്. ഇവിടെ ആരും വിശന്നിരിക്കുന്നില്ല. ദിവസവും പതിനായിരങ്ങൾക്ക് ആഹാരം വിളമ്പുന്ന ഇന്ത്യയുടെ ആത്മീയ നഗരത്തിലേയ്ക്ക്…
വിശപ്പിനെ പടിയ്ക്കു പുറത്താക്കിയ ഇന്ത്യയുടെ ആത്മീയ നഗരം”
എ ഡി 1574-ൽ സിഖുകാരുടെ നാലാമത്തെ ഗുരുവായ ശ്രീ ഗുരു രാംദാസ് ജിയാണ് അമൃത്സർ സ്ഥാപിച്ചത്. നഗരം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് ഈ പ്രദേശം നിബിഡ വനങ്ങളാൽ മൂടപ്പെട്ടിരുന്നു, ഒപ്പം നിരവധി തടാകങ്ങളും ഉണ്ടായിരുന്നുവത്രേ. നഗരം ആരംഭിക്കുന്നതിനായി, പട്ടി, കസൂർ തുടങ്ങിയ സമീപ സ്ഥലങ്ങളിലെ വിവിധ മേഖലകളിൽ നിന്നുള്ള 52 വ്യാപാരികളെ ഗുരു ഇവിടെ താമസത്തിനായി ക്ഷണിച്ചു. ഈ കുടുംബങ്ങളാണ് നഗരത്തിലെ ആദ്യത്തെ 32 കടകൾ ആരംഭിച്ചത്, അവ ഇപ്പോഴും തെരുവിൽ ബാറ്റിസി ഹത്ത (32 കടകൾ) എന്ന പേരിൽ നിലനിൽക്കുന്നുണ്ട്.
സിഖ് മതം അതിന്റെ സേവന പാരമ്പര്യത്തിന് പേരുകേട്ടതാണ്. ലോകമെമ്പാടുമുള്ള സിഖുകാർ ഗുരുദ്വാരകളിൽ സേവനമനുഷ്ഠിക്കുന്നു. എന്നാൽ സിഖ് മതത്തിന്റെ ഹൃദയസ്പന്ദനമായ അമൃത്സറിൽ മനുഷ്യസേവനത്തിനു മറ്റൊരു തലമാണ്. അമൃത്സറിൽ ഒരു വ്യക്തിയ്ക്കും പട്ടിണി കിടന്നുറങ്ങേണ്ടിവരാറില്ല. കാരണം, സിഖ് മതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമായ സുവർണ്ണ ക്ഷേത്രത്തിൽ ആവശ്യമുള്ള ആർക്കും ചൂടുള്ള ഭക്ഷണം എപ്പോഴും റെഡിയാണ്. സുവർണ്ണ ക്ഷേത്രത്തിന്റെ ലംഗർ എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര അടുക്കള, ലോകത്തിലെ ഏറ്റവും വലിയ അടുക്കളയാണ്. പ്രതിദിനം 100,000 ആളുകൾക്ക് ആഴ്ചയിൽ ഏഴ് ദിവസവും ഇവിടെ ഭക്ഷണം വിളമ്പുന്നു.ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തുന്ന ഭക്തർക്കും സഞ്ചാരികൾക്കും ആർക്കും 24 മണിക്കൂറും ഭക്ഷണം ലഭിക്കും. ഒരേസമയം 200 പേർക്ക് സുഖമായി ഇരിക്കാൻ കാഴിയുന്ന ഹാളാണിവിടെ. ഓരോ ദിവസവും സുവർണ്ണ ക്ഷേത്രത്തിലെത്തി ഇവിടുത്തെ ആഹാരവും കഴിച്ചു മടങ്ങുന്നത് പതിനായരങ്ങളാണ്.
പഞ്ചാബിന്റെ ഹൃദയഭാഗത്തുള്ള ഒരു പ്രധാന വാണിജ്യ സാംസ്കാരിക കേന്ദ്രമാണ് അമൃത്‌സർ. സിഖ് മതത്തിന്റെ ആത്മീയ സാംസ്കാരിക കേന്ദ്രം കൂടിയായ നഗരം,1919-ലെ അമൃത്‌സർ കൂട്ടക്കൊലയും ജാലിയൻ വാലാബാഗും വാഗാ അതിർത്തിയുമെല്ലാം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. പഞ്ചാബിലെ രണ്ടാമത്തെ വലിയ നഗരമായ അമൃത്‌സർ സ്ട്രീറ്റ് ഫുഡിനും പേരുകേട്ടതാണ്.”.