ലോകത്തെ ഏറ്റവും ചിലവേറിയ വീട് സ്വന്തമാക്കി ഇന്ത്യൻ ദമ്പതികൾ. സ്വിറ്റ്സർലൻഡിലെ വീടാണ് ഇന്ത്യൻ ശതകോടീശ്വരൻ ഓസ്‌വാൾ ഗ്രുപ്പ് ഗ്ലോബലിന്റെ ഉടമകളായ പങ്കജ്-രാധിക ഓസ്‌വാൾ സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും മുടക്കുമുതലുള്ള ആദ്യ10 വീടുകളുടെ പട്ടികയിൽ പെടുന്നതാണ് സ്വിറ്റ്സർലൻഡിലെ ഈ വീട്.
ജെനീവ തടാകക്കരയിലെ ഗിംഗിൻസിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 200 മില്യൻ ഡോളർ അതായത് 1649 കോടി രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില കണക്കാക്കിയത്. ഗ്രീക്ക് ധനാഢ്യൻ അരിസ്റ്റോട്ടിൽ ഓനാസിസിന്റെ ചെറുമകൾ അഥിന ഓനാസിസിൽ നിന്നാണ് 2018 ൽ ഓസ്‌വാൾ ദമ്പതികൾ 23 മില്യൻ സ്വിസ്സ് ഫ്രാങ്കിന് വില്ല വാങ്ങിയത്. 35000 ചതുരശ്ര മീറ്റർ പ്രദേശദത്തൻ ഇത് സ്ഥിതി ചെയ്യുന്നത്. വില്ലയുടെ അന്നത്തെ പേര് മാറ്റി “വില്ല വാറി” എന്ന് പുതിയ പേര് നൽകി.”
.ഏതാണ്ട് അഞ്ചു വർഷം നീണ്ട നവീകരണ നിർമ്മിതിയിൽ വില്ലയുടെ മൂല്ല്യം 200 മില്യൺ ഡോളർ കടന്നു. പ്രശസ്‌ത ഇന്റീരിയർ ഡിസൈനർ ജെഫ്രി വൈക്സിനായിരുന്നു ചുമതല. ജനീവ തടാകവും, ആൽപ്സിലെ മോണ്ട് ബ്ലാങ്ക് പർവ്വതവും ഇവിടെ നിന്നും കാണാം.”