ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സിക്കിൾ സെൽ അനീമിയ അഥവാ സിക്കിൾ സെൽ ഡിസീസ് എന്ന അരിവാൾ കോശ രോഗം. ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച. ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ വരാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഈ രോഗം ചുവന്ന രക്താണുക്കളെയാണ് ബാധിക്കുന്നത്. രക്താണുക്കള്‍ സാധാരണക്കാരില്‍ 120 ദിവസം ജീവിക്കുമ്പോള്‍ ഇവരില്‍ 30 മുതല്‍ 60 ദിവസങ്ങള്‍ മാത്രമായിരിക്കും ജീവിക്കുക. ഈ പ്രശ്‌നം ഇവരെ വിളര്‍ച്ചയിലേക്ക് നയിക്കും.
ലക്ഷണങ്ങള്‍.
വിളർച്ചയിൽ നിന്നുള്ള അമിത ക്ഷീണം, ശ്വാസം മുട്ടല്‍, കൈ കാലുകളില്‍ വേദന, പനി, വയറുവേദന, തുടര്‍ച്ചയായ അണുബാധ, വൃക്ക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള ബെഡ് വെറ്റിംഗ് തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ബില്‍ റൂബിന്‍ കൂടുതലായി രക്തത്തില്‍ കാണപ്പെടുന്നതിനാല്‍ കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടും. എന്നാല്‍ ഇത് മഞ്ഞപ്പിത്തത്തില്‍ ഉള്‍പ്പെടുന്നതല്ല. അതുപോലെ തന്നെ അമിത ദേഷ്യം, വാശി തുടങ്ങിയവയുമൊക്കെ ഇതുമായി ബന്ധപ്പെട്ടുമുണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.