ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണോ യാത്ര; പുതിയ സംഭവം അറിഞ്ഞോ?

എഐ സപ്പോര്‍ട്ടോടെയുള്ള പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്  ഗൂഗിൾ മാപ്പ്. എളുപ്പത്തിൽ പിന്തുടരാവുന്ന ഡ്രൈവിംഗ് ദിശകൾ, മാപ്‌സിലെ ഗൂഗിൾ ലെൻസ്, ഇവി ചാർജിംഗ് സ്റ്റേഷൻ ലഭ്യത എന്നിവയുൾപ്പെടെ നിരവധി എഐ സവിശേഷതകൾക്കൊപ്പം തിരഞ്ഞെടുത്ത നഗരങ്ങളിലെ റൂട്ടുകൾക്കായി ഇമ്മേഴ്‌സീവ് വ്യൂവും പുറത്തിറക്കാൻ തുടങ്ങുന്നതായി ഗൂഗിൾ അതിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു”. യാത്രകൾ പ്ലാൻ ചെയ്യാനും നാവിഗേറ്റ് ചെയ്യാനും അവരുടെ യാത്രകൾക്കായി സുസ്ഥിരമായ തിരഞ്ഞെടുപ്പുകൾ നടത്താനും ഈ സേവനം ഉപയോക്താക്കളെ സഹായിക്കും. ഈ വർഷത്തെ I/O കോൺഫറൻസിൽ വെച്ചാണ് ഗൂഗിൾ ആദ്യമായി റൂട്ടുകൾക്കായി ഇമ്മേഴ്‌സീവ് വ്യൂ പ്രഖ്യാപിച്ചത്. ഇപ്പോൾ, ആംസ്റ്റർഡാം, ബാഴ്‌സലോണ, ഡബ്ലിൻ, ഫ്ലോറൻസ്, ലാസ് വെഗാസ്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്, പാരീസ്, സാൻ ഫ്രാൻസിസ്കോ, സാൻ ജോസ്, സിയാറ്റിൽ, ടോക്കിയോ, വെനീസ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിലേക്ക് ഈ സവിശേഷത വ്യാപിപ്പിക്കും. 

 

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ഒരു ലൊക്കേഷൻ നേരിട്ട് സന്ദർശിക്കുന്നതിന് മുമ്പ് അതിന്റെ 3ഡി മോഡൽ കാണാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. കോടിക്കണക്കിന് ഏരിയൽ, സ്ട്രീറ്റ് വ്യൂ ഇമേജുകൾ സംയോജിപ്പിച്ച് ലോകത്തിന്റെ ഒരു ഡിജിറ്റൽ മോഡൽ സൃഷ്ടിക്കാനും ഇത് ഉപയോഗിക്കുന്നു.”  ഗൂഗിൾ അതിന്റെ സെർച്ച് ലെൻസ് ഫീച്ചർ മാപ്സിലേക്ക് എഐ ഉൾപ്പെടുത്തുന്നുണ്ട്. മാപ്‌സിലെ ഗൂഗിൾ ലെൻസ്, ഉപയോക്താക്കൾക്ക് അവരുടെ ചുറ്റുപാടുകൾ മനസ്സിലാക്കാനും സമീപത്തുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുമായി എഐയും ഓഗ്മെന്റഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തും. ലോകമെമ്പാടുമുള്ള 50-ലധികം നഗരങ്ങളിൽ നിലവിൽ ലെൻസ് ഇൻ മാപ്‌സ് ലഭ്യമാണ്. 

 വരും മാസങ്ങളിൽ ഇത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. മാപ്‌സിൽ ലെൻസ് ഉപയോഗിക്കാൻ, ഗൂഗിൾ മാപ്‌സ് ആപ്പ് തുറന്ന് സെർച്ച് ബാറിലെ ലെൻസ് ഐക്കണിൽ ടാപ്പ് ചെയ്യണം. തുടർന്ന്, നിങ്ങളുടെ ഫോൺ ഉയർത്തി നിങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥലത്തേക്ക് ചൂണ്ടിക്കാണിക്കുക. 

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഫോണിന്റെ സ്ക്രീനിൽ അടുത്തുള്ള എടിഎമ്മുകൾ, ട്രാൻസിറ്റ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, സ്റ്റോറുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലെൻസ് ഓവർലേ ചെയ്യും.പുതിയ നിറങ്ങൾ റോഡുകൾ, വെള്ളം, സസ്യങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തരം സവിശേഷതകൾ തമ്മിൽ വേർതിരിച്ചറിയാൻ ഇത് സഹായിക്കും. 

ആൻഡ്രോയിഡ്, ഐഒഎസ്, ഗൂഗിൾ ബിൽറ്റ്-ഇൻ തുടങ്ങിയവയുള്ള കാറുകൾ എന്നിവയിൽ ഈ ഫീച്ചർ വരും മാസങ്ങളിൽ ലഭ്യമാകും. യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിലാണ് ആദ്യം  ഇത് ലഭ്യമാകുക.

friends catering

നേവിയിൽ ഓഫീസറാകാം,ഐബിയിലും ഒഴിവുകൾ,69,000 വരെ ശമ്പളം; നിരവധി അവസരങ്ങൾ.

സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ വൻ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നേവി മുതൽ ഇൻറലിജൻസ് ബ്യൂറോ വരെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദമായി അറിയാം”സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ വൻ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നേവി മുതൽ ഇൻറലിജൻസ് ബ്യൂറോ വരെ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശദമായി അറിയാം”

ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 224 ഒഴിവുകൾ.

2024 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക.

ജനറൽ സർവീസ് കേഡർ, എയർ ട്രാഫിക് കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ, പൈലറ്റുമാർ, ലോജിസ്റ്റിക്‌സ്, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് ബ്രാഞ്ച്, ഇലക്ട്രിക്കൽ ബ്രാഞ്ച്, മാരിടൈം കൺസ്ട്രക്‌റ്റർ എന്നിവ അടക്കമുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഒക്ടോബർ 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിനം. വിശദവിവരങ്ങൾക്ക് www.joinindiannavy.gov.in”

“നേവൽ യാർഡുകളിൽ അപ്രന്റിസ് ട്രെയിനുകളുടെ അപേക്ഷയും വിളിച്ചിട്ടുണ്ട്.കർണാടകയിലെ കാർവാറിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും ഗോവയിലെ ദാബോലിമിലുള്ള നേവൽ എയർക്രാഫ്റ്റ് യാർഡിലുമാണ് അപ്രന്റീസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലായി 210 അവസരങ്ങളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.apprenticeshipindia.gov.in”

“പി.എസ്.സി വേണ്ട; ക്ഷീര വികസന വകുപ്പില്‍ ജോലി നേടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ”.

കേരള സര്‍ക്കാരിന് കീഴിലുള്ള ക്ഷീര വികസന വകുപ്പില്‍ പി.എസ്.സിയില്ലാതെ ജോലി നേടാന്‍ സുവര്‍ണാവസരം. യോഗ്യതയുടെയും എക്‌സ്പീരിയന്‍സിന്റെയും അടിസ്ഥാനത്തില്‍ നേരിട്ടുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി ഒക്ടോബര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം. റിസര്‍ച്ച് അസോസിയേറ്റ് ആന്‍ഡ് സബ്ജക്ട് എക്‌സ്‌പേര്‍ട്ട്, റിസര്‍ച്ച് അസോസിയേറ്റ് ഡാറ്റ അനലിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍/ ഡി.ബി മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ നാല് തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഒഴിവുള്ള പോസ്റ്റുകളിലേക്കാണ് നിയമനം.

യോഗ്യത

റിസര്‍ച്ച് അസോസിയേറ്റ്/ സബ്ജക്ട് എക്‌സ്‌പേര്‍ട്ട്
ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡയറി ടെക്‌നോളജിയില്‍ ബി.ടെക് പൂര്‍ത്തിയാക്കി, ക്ഷീര മേഖലയില്‍ 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
*ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏതെങ്കിലും സ്ട്രീമില്‍ എം.ടെക് പൂര്‍ത്തിയാക്കി 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും, അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ എം.ബി.എ ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

റിസര്‍ച്ച് അസോസിയേറ്റ്- ഡാറ്റ അനലിസ്റ്റ്
ഡാറ്റ സയന്‍സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ അഗ്രി സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലേതെങ്കിലും പി.ജി പൂര്‍ത്തിയാക്കി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് 2 വര്‍ഷത്തില്‍ കുറയാത്ത എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
സിസ്റ്റം അഡ്മിനിസ്‌ട്രോര്‍/ ഡി.ബി മാനേജര്‍
ബി.ഇ/ ബി.ടെക് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ സി.എസ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യതയുള്ളവര്‍ക്കും/ എം.സി.എ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മാത്രമല്ല അപേക്ഷകന് MIS projects, Networking protocols,LAN Management, IP addresses and class, Subnetting, ILL links, Trouble shooting, in other web and network adminitsration aspects എന്നിവയില്‍ പ്രവൃത്തി പരിചയം വേണം.
കൂടാതെ Data Base Management Systems like PSQL / MySql, backup management.Should have knowledge of all PostgreSQL Database replication / backup & recovery / mirroring and failover എന്നിവയില്‍ അറിവുമുണ്ടായിരിക്കണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/ പി.ജി ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂട്ടത്തില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20000 മുതല്‍ 36000 ത്തിനുള്ളിലാണ് ശമ്പള നിരക്ക്.”

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരത്തെ CMD (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ്) വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം. (https://cmd.kerala.gov.in).

ഒക്ടോബര്‍ 25നകം അപേക്ഷ സമര്‍പ്പിക്കണം.”

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

കേരള വനം വകുപ്പില്‍ ജോലിയവസരം; റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

“കേരള വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സിയുടെ പുതിയ വിജ്ഞാപനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. എഴുത്ത് പരീക്ഷയിലും ഫിസിക്കല്‍ മെഷര്‍മെന്റ്‌സിലും വിജയിക്കുന്നവര്‍ക്കാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 55200 രൂപ മുതല്‍ 11,5300 രൂപ വരെ ശമ്പളം ലഭിക്കാന്‍ അവസരമുണ്ട്. സംസ്ഥാനത്തൊട്ടാകെ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. നവംബര്‍ 1 നുള്ളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.”

SAP TRAINING

പ്രായപരിധി

19 മുതല്‍ 31 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02-01-1992 നും 01-01-2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക സമുദായങ്ങള്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കുന്നതാണ്.

യോഗ്യത

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫോറസ്ട്രിയില്‍ ബിരുദം.
അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നോ തത്തുല്യമായ ബിരുദം.

ശാരീരിക യോഗ്യത

പുരുഷന്‍മാര്‍ക്ക് കുറഞ്ഞത് 163 സെ.മീറ്റര്‍ ഉയരവും 79 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം. 5 സെ.മീറ്റര്‍ ചെസ്റ്റ് എക്‌സ്പാന്‍ഷനും സാധിക്കണം.

സ്ത്രീകള്‍ക്ക് 150 സെ.മീറ്ററാണ് ഉയര പരിധി.
അപേക്ഷ സമര്‍പ്പിക്കാന്‍ ലിങ്കില്‍ thulasi.psc.kerala.gov.in/thulasi ക്ലിക്ക് ചെയ്യുക”

സീമെറ്റിൽ എൽ.ഡി ക്ലാർക്ക്.

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോജളിയുടെ  (സി-മെറ്റ്) കീഴിലുള്ള നഴ്‌സിങ് കോളജുകളിലെ  (തിരുവനന്തപുരംകോന്നിനൂറനാട്ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായിരിക്കണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ശമ്പളം 20,760 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വഭാഗത്തിന് 250 രൂപയുമാണ് ഫീസ്. www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം. 

 വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും വയസ്  തളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾയോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾറിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർസി-മെറ്റ്പാറ്റൂർവഞ്ചിയൂർ പി.ഒ തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഒക്ടോബർ 12 നകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.

ശമ്പളം യഥാക്രമം 24,400 രൂപ മുതൽ 25,900 രൂപ വരെ:കൊച്ചിൻ ഷിപ്‌യാഡിൽ 362 ഒഴിവ്.

കൊച്ചിൻ ഷിപ്‌യാഡിൽ ഐടിഐ/ടെക്നിഷ്യൻ അപ്രന്റിസിന്റെ 308 ഒഴിവ്. ഒക്ടോബർ 4 വരെ അപേക്ഷിക്കാം. 

വിഭാഗങ്ങളും യോഗ്യതയും:

ഐടിഐ ട്രേഡ് അപ്രന്റിസ്: 300 ഒഴിവ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), പെയിന്റർ (ജനറൽ)/പെയിന്റർ (മറൈൻ), മെക്കാനിക് മോട്ടർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/കാർപെന്റർ/ വുഡ് വർക്ക് ടെക്നിഷ്യൻ, മെക്കാനിക് ഡീസൽ, പൈപ്പ് ഫിറ്റർ/പ്ലമർ, റഫ്രിജറേഷൻ & എസി മെക്കാനിക്/ റഫ്രിജറേഷൻ & എസി ടെക്നിഷ്യൻ, മറൈൻ ഫിറ്റർ): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻടിസി). സ്റ്റൈപൻഡ്: 8000 രൂപ.

∙ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്: 8 ഒഴിവ് (അക്കൗണ്ടിങ് & ടാക്സേഷൻ/ അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബേസിക് നഴ്സിങ് & പാലിയേറ്റീവ് കെയർ/ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ ഓഫിസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി/ ഇലക്ട്രിഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ, ഫുഡ് & റസ്റ്ററന്റ് മാനേജ്മെന്റ്/ ക്രാഫ്റ്റ് ബേക്കർ): ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്എസ്‌ഇ ജയം. സ്റ്റൈപൻഡ്: 9000 രൂപ.”.

“∙54 പ്രോജക്ട്  അസിസ്റ്റന്റ്

മൂന്നു വർഷ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ഒക്ടോബർ 7 വരെ. 

വിഭാഗം, യോഗ്യത:

∙മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ: 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും.

∙ഐടി: കംപ്യൂട്ടർ എൻജിനീയറിങ്/ ഐടിയിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പരിചയവും.

∙ഫിനാൻസ്: എംകോം, 2 വർഷത്തെ പരിചയം.

∙പ്രായപരിധി: 30. അർഹർക്ക് ഇളവ്.

∙ശമ്പളം (1, 2, 3 വർഷങ്ങളിൽ): 24,400, 25,100, 25,900+ആനുകൂല്യങ്ങൾ.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights