Month: February 2024
ഡിഗ്രിക്കാര്‍ക്ക് ഹൈക്കോടതിയില്‍ അസിസ്റ്റന്റാവാം; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം; മാര്‍ച്ച് 22നുള്ളില്‍ അപേക്ഷിക്കണം.
ജാര്‍ഖണ്ഡ് ഹൈക്കോടതിയിലേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 55 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ലക്ഷ്യം വെക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഈയവസരം പാഴാക്കരുത്. മാര്‍ച്ച് 22നുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക& ഒഴിവ്
ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ അസിസ്റ്റന്റ് നിയമനം. ആകെ 55 ഒഴിവുകള്‍.
പ്രായപരിധി
21 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ടായിരിക്കും.”
യോഗ്യത
ബിരുദം അല്ലെങ്കില്‍ തത്തുല്യം.
കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിഞ്ഞിരിക്കണം.
ടൈപ്പിങ് അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ 44,900 രൂപയാണ് പ്രാഥമിക ശമ്പളം. 1,42,400 രൂപ വരെ ശമ്പളം ഉയരാം.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 500 രൂപയും, എസ്.സി, എസ്,ടി വിഭാഗക്കാര്‍ 125 രൂപയും അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://jhc.org.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം കൃത്യമായി വായിച്ച് മനസിലാക്കുക”
IDBI ബാങ്കില്‍ ജോലി,500 ഒഴിവുകള്‍
കേരളത്തില്‍ IDBI ബാങ്കില്‍ ജോലി: IDBI ബാങ്കില്‍ ജോലി നേടാന്‍ അവസരം. IDBI ബാങ്ക് ഇപ്പോള്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് IDBI ബാങ്കില്‍ മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 ഫെബ്രുവരി 2024 മുതല്‍ 26 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.
തൊണ്ടയില്‍ മുള്ള് കുടുങ്ങിയോ? പേടിക്കേണ്ട, മുള്ള് പോകാന്‍ ഒരു എളുപ്പവഴി
നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മീന്‍ കഴിക്കുമ്പോള്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങുന്നത്. കുറേ വെള്ളം കുടിച്ചാലൊന്നും പെട്ടന്ന് തൊണ്ടയില്‍ കുടുങ്ങിയ മുള്ള് പോകാറുമില്ല. തൊണ്ടയില്‍ കുടുങ്ങിയ മുള്ള് എളുപ്പത്തില്‍ പോകാനുള്ള കുറച്ച് സിംപിള്‍ ടിപ്‌സുകളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍, അതിന് പരിഹാരം കാണാന്‍ നാരങ്ങ നീരിന് കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്യുക. ശേഷം കുടിക്കാം. ഇത് മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.
മുള്ള് കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കുക. ഒരു തവണ ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ ഉപേക്ഷിക്കുക. പല പ്രാവശ്യം ശ്രമിച്ചാല്‍ കൂടുതല്‍ ഉള്ളിലേക്ക് പോകാന്‍ ഇടയാകും.
കറിയൊന്നുമൊഴിക്കാത്ത ചോറുരുട്ടി വിഴുങ്ങുക, പഴം കഴിക്കുക, അരികു മുറിച്ച ബ്രെഡ്, പുഴുങ്ങിയ മുട്ട എന്നിങ്ങനെയുള്ള മൃദുവായ ആഹാരം കഴിക്കുന്നതു വഴി ഒരുപരിധിവരെ ഈ പ്രശ്‌നത്തില്‍ നിന്നു രക്ഷപെടാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
മൂന്നുവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ 54 എണ്ണം ഇനി നാലുവര്‍ഷമാകും; ചട്ടങ്ങളുമായി എം.ജി.
അടുത്ത അധ്യയനവർഷം മുതൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ ചട്ടങ്ങളായി. 54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ കോഴ്സ് മതിയാക്കാനും അവസരമുണ്ട്.” നാലുവർഷ കോഴ്സ് പൂർത്തിയാക്കിയാലേ ഓണേഴ്സ് ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത് മികച്ച ക്രെഡിറ്റ് നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്സ് വിത്ത് റിസർച്ചിന് അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും.
ഒന്നാംവർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും രണ്ടുവർഷം കഴിഞ്ഞാൽ ഡിപ്ലോമയും നൽകുന്നരീതിയാണ് ദേശീയ വിദ്യാഭ്യാസനയത്തിലുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ യു.ജി.സി. അന്തിമതീരുമാനമെടുത്തിട്ടില്ല. പഠിക്കാൻ യു.ജി.സി. വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എം.ജി.യിലും ആദ്യ രണ്ടുവർഷം എക്സിറ്റ് (പുറത്തുപോകാൻ അവസരം) തത്കാലം നടപ്പാക്കില്ല. 177 അക്കാദമിക് ക്രെഡിറ്റ് ആണ് ആകെയുള്ളത്. ഓരോവർഷം പൂർത്തിയാക്കുമ്പോൾ നേടിയ ക്രെഡിറ്റിന്റെ സ്റ്റേറ്റ്മെന്റ് വിദ്യാർഥികൾക്ക് നൽകും. ഒരുവർഷം കഴിഞ്ഞാൽ മറ്റൊരു കോളേജിലേക്കോ സർവകലാശാലയിലേക്കോ പഠനം മാറ്റാൻ വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ട്. കോഴ്സ് ഇടയ്ക്കുവെച്ച് നിർത്തിയാലും വീണ്ടും പുനരാരംഭിക്കാം. പഠിച്ച കാലയളവിലെ ക്രെഡിറ്റ് നിലനിൽക്കും. പ്രോഗ്രാമുകളുടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. സയൻസ് പ്രോഗ്രാമിന് ചേരുന്നവർക്ക് മൈനർ സബ്ജെക്ടായി ഏതെങ്കിലും ആർട്സ് വിഷയം എടുക്കാം. അതുപോലെ തിരിച്ചും. പുതിയ സിലബസ് മാർച്ച് ഒന്നിന് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻമാർ വൈസ് ചാൻസലർക്ക് സമർപ്പിക്കും
ലൈസൻസ് എടുക്കാൻ മാത്രമല്ല, സസ്പെൻഡ് ചെയ്യുന്നതിനും പുത്തൻ രീതി; മാർഗരേഖ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്.
നിയമലംഘനങ്ങൾ നടത്തുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്ന നടപടിക്ക് പുതിയ മാർഗരേഖ വരുന്നു. പോലീസിന്റെ എഫ്ഐആറിന് പുറമേ മോട്ടോർ വാഹന വകുപ്പും കേസ് സ്വതന്ത്രമായി അന്വേഷിക്കും. ഇതിന് ശേഷമാകും നടപടി സ്വീകരിക്കുക. ലൈസൻസ് റദ്ദാക്കേണ്ട കുറ്റമാണെന്ന് നേരിട്ട് ഉറപ്പാക്കിയാൽ മാത്രമേ തുടർ നടപടികളിലേക്ക് കടക്കൂ. നിലവിൽ പോലീസിന്റെ എഫ്ഐആർ അടിസ്ഥാനമാക്കി മാത്രമാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്. മിക്കപ്പോഴും രണ്ട് വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ വലിയ വാഹനത്തിന്റെ ഡ്രൈവർക്കെതിരെയാകും എഫ്ഐആറിൽ കൂടുതൽ കുറ്റങ്ങളും വകുപ്പുകളും ചേർക്കുക. മറ്റ് കാര്യങ്ങളൊന്നും തന്നെ പരാമർശിക്കണമെന്നില്ല. ഈ സാഹചര്യത്തിലാണ് അപകട കേസുകളിൽ മോട്ടോർ വാഹന വകുപ്പും സ്വതന്ത്രമായി അന്വേഷണം നടത്താൻ പദ്ധതിയിടുന്നത്.
കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ചാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന്റെ കാലാവധിയും നീളുക. കുറഞ്ഞത് മൂന്ന് മാസമാണ്. സസ്‌പെൻഷൻ കാലാവധികഴിഞ്ഞ് ലൈസൻസ് തിരികെലഭിക്കണമെങ്കിൽ കുറെ നടപടിക്രമങ്ങൾ പാലിക്കണം.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ മാനേജർ മെക്കാനിക്കൽ/സിവിൽ, എക്സിക്യുട്ടീവ് ഫിനാൻസ്, എൻജിനിയർ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ, അസിസ്റ്റന്റ് മാനേജർ ഫിനാൻസ്/ ഇലക്ട്രിക്കൽ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ എൻജിനിയർ, മലബാർ സിമന്റ്സ് ലിമിറ്റഡിൽ കെമിസ്റ്റ്, ജിയോളജിസ്റ്റ്, അസിസ്റ്റന്റ് മൈൻസ് മാനേജർ, ഡെപ്യൂട്ടി മൈൻസ് മാനേജർ, ജനറൽ മാനേജർ (വർക്സ്), ചീഫ് കെമിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം.
വിശദാംശങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://kpserb.kerala.gov.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.“
ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയെഴുതുന്നത് (SSLC exam) 4,27,105 വിദ്യാർത്ഥികൾ.
ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയെഴുതുന്നത് (SSLC exam) 4,27,105 വിദ്യാർത്ഥികൾ. മൊത്തം 2971 പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിലായി നടക്കും. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർത്ഥികളും പ്ലസ് ടുവിൽ 4,44,097 വിദ്യാർഥികളും പരീക്ഷയെഴുതും. വി.എച്ച്.എസ്.സി.യിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷം 27,770 കുട്ടികളും രണ്ടാം വർഷം 29,337 കുട്ടികളും പരീക്ഷയെഴുതും. സ്കൂൾ വാർഷികപ്പരീക്ഷകളുടെ ഒരുക്കങ്ങൾ മന്ത്രി വി ശിവൻകുട്ടി ഉന്നതതലയോഗം വിളിച്ച് വിലയിരുത്തി. ജില്ലാ കളക്ടർമാരും പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
മറ്റു ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് 18 മുതൽ 26 വരെയായിരിക്കും നടത്തുക. ഹൈസ്കൂൾ ഉൾപ്പെട്ട എൽപി, യുപി സ്കൂളുകളിൽ മാർച്ച് അഞ്ച് മുതൽ ആരംഭിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ വാർഷിക പരീക്ഷ മാർച്ച് ഒന്ന് മുതലാണ് നടക്കുക.
സ്‌കൂൾ കോമ്പൗണ്ടുകളിൽ സമ്പൂർണ മൊബൈൽ നിരോധനത്തിനൊരുങ്ങി യുകെ.
സ്‌കൂളുകളിൽ മൊബൈൽ നിരോധിക്കാനൊരുങ്ങി യുകെ. കുട്ടികളുടെ സ്വഭാവ രൂപീകരണം കൂടുതൽ മെച്ചപ്പെടുത്തുക, സ്കൂളിൽ ചെലവഴിക്കുന്ന സമയം കൂടുതൽ ഗുണകരമാക്കുക എന്നിവയാണ് നിരോധനമേർപ്പെടുത്തുന്നതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. യുകെയിൽ മന്ത്രിസഭാ യോഗം ചേർന്നാണ് മൊബൈൽ നിരോധനത്തിന് അനുമതി നൽകിയിട്ടുള്ളത്. പിന്നാലെ പ്രധാന അധ്യാപകർക്കുള്ള മാർഗനിർദേശവും പുറത്തിറക്കി.
സ്‌കൂളിലെത്തി മൊബൈൽ ഫോണിൽ മുഴുകുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനുമല്ല പ്രാധാന്യം നൽകേണ്ടത്. പകരമായി, സഹപാഠികളോട് ഇടപെഴകുകയും തുറന്നു സംസാരിക്കുകയുമാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് വിദ്യാഭ്യാസ സെക്രട്ടറി’ വിദ്യാർഥികളോട് പറഞ്ഞു. നിരോധനത്തിനൊപ്പം രക്ഷിതാക്കളും മുന്നിൽ നിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മാതാപിതാക്കൾ കുട്ടികളോട് സ്‌കൂൾ സമയത്ത് നേരിട്ട് ബന്ധപ്പെടുന്നതിന് പകരം സ്‌കൂൾ ഓഫിസുവഴി ഓഫീസ് വഴി ബന്ധപ്പെടണമെന്നാണ് പുതിയ നിർദ്ദേശം.
തൊണ്ട വേദനയില്‍ തുടങ്ങും, ശരീര വേദനയായും പനിയായും ചുമയായും മാറും; ‘വില്ലന്‍ പനി’ അത്ര നിസാരമല്ല, സൂക്ഷിക്കണം.
ഇതോടൊപ്പം ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണം കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ സഹായിക്കും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും ജലാംശം കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുകയും ചെയ്യണം. ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. ചൂടുകാലത്ത് തണുത്ത ബിയര്‍ കുടിക്കുന്നത് ആശ്വാസമെന്ന് തോന്നുമെങ്കിലും ഇത് നിര്‍ജ്ജലീകരണം കൂട്ടാനേ സഹായിക്കൂ. പ്രായമായവരുടെ ശരീരത്തില്‍ സോഡിയം കുറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. വൃത്തിഹീനമായ കടകളില്‍നിന്നും ജ്യൂസ് അടക്കമുള്ള പാനീയം ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ പത്തിനും മൂന്നുമണിക്കും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ വെയിലിനെ പ്രതിരോധിക്കാന്‍ കരുതലുകള്‍ സ്വീകരിക്കണം.