വർക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നവരാണോ നിങ്ങൾ? ഒപ്പം ലോകം കറങ്ങിക്കാണാൻ ആഗ്രഹമുള്ള സഞ്ചാരിയാണോ? എങ്കിൽ നിങ്ങൾക്ക് വേണ്ടിയുള്ളതാണ് ഡിജിറ്റൽ നൊമാഡ് വിസ. ഓൺലൈനായി ജോലി ചെയ്തുകൊണ്ട് ലോകം ചുറ്റിക്കറങ്ങുന്ന വർക്കേഷൻ രീതിയാണ് ഇപ്പോൾ വിനോദസഞ്ചാരത്തിലെ ഏറ്റവും പുതിയ പ്രവണത. വർക്കേഷനായി വരുന്ന സഞ്ചാരികൾക്ക് വേണ്ടിയാണ് പല രാജ്യങ്ങളും ഡിജിറ്റൽ നൊമാഡ് വിസകൾ രംഗത്തിറക്കിയത്. ജപ്പാനും ദക്ഷണിണ കൊറിയക്കുംപിന്നാലെ ഇറ്റലിയും സ്പെയിനുമാണ് ഇപ്പോൾ ഇത്തരം വിസകൾ അവതരിപ്പിച്ചിരിക്കുന്നത്.ഏപ്രിൽ നാല് മുതലാണ് ഈ യൂറോപ്യൻ രാജ്യങ്ങളിൽ ഡിജിറ്റൽ നൊമാഡ് വിസകൾ നിലവിൽ വന്നത്. ഒരു വർഷം വരെയാണ് ഇത്തരം വിസകളുടെ കാലവധി. ഇറ്റാലിയൻ സർക്കാരിന്റെ മാർഗനിർദേശപ്രകാരം ഉയർന്ന ഗുണമേന്മയുള്ള ജോലികൾ ചെയ്യുന്ന യൂറോപ്യൻ ഇതര രാജ്യങ്ങളിലെ പൗരൻമാർക്കാണ് ഈ വിസ ലഭിക്കുക. നിലവിലെ ജോലിയിൽ ആറുമാസമെങ്കിലും പൂർത്തീകരിച്ചവരുമാകണം. വിസയുടെ അപേക്ഷയോടൊപ്പം പോകുന്ന രാജ്യത്തെ താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ രേഖകളും ഹാജറാക്കണം.
അരനൂറ്റാണ്ടോളം ഇന്ത്യയുടെ ആകാശത്തെ അടക്കി ഭരിച്ച എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് അവസാനമായി പറന്നുയര്‍ന്നു. ആകാശത്തിലെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ ബോയിങ് 2021 ല്‍ സര്‍വീസ് അവസാനിപ്പിച്ച് ചത്രപതി ശിവാജി മഹാരാജ വിമാനത്താവളത്തില്‍ മാറ്റിയിട്ടിരിക്കുകയായിരുന്നു.
ഒരുകാലത്ത് രാഷ്‌ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍ തുടങ്ങിയവരുമായി രാജ്യാന്തര സര്‍വീസുകള്‍ നടത്തിയിരുന്ന ബോയിങ് 747 മുംബൈ ബേസില്‍ നിന്ന് അവസാന യാത്ര നടത്തിയപ്പോള്‍ പൈലറ്റുമാര്‍ പരമ്പരാഗത ചടങ്ങായ വിംഗ് വേവ് നടത്തി ആദരിച്ചു.
യുഎസിലെ പ്ലെയിന്‍ ഫീല്‍ഡിലേക്ക് ആയിരുന്നു അവസാനയാത്ര അവിടെ അത് പൊളിച്ച് ആക്രിയാക്കും. കൂടുതല്‍ മികച്ച ജെറ്റുകള്‍ വന്നതോടെയാണ് ബോയിങ് 747 കാലഹരണപ്പെട്ടത്. തുടര്‍ന്ന് യുഎസ് ആസ്ഥാനമായ എയര്‍സെയില്‍ കമ്പനിക്ക് വിമാനം വില്‍ക്കുകയായിരുന്നു.