നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) യോഗ്യത മാനദണ്ഡങ്ങൾ പുതുക്കി യു.ജി.സി. നാലുവർഷത്തെ ബിരുദമുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ നേരിട്ട് നെറ്റ് പരീക്ഷ എഴുതാനാകുമെന്നും അതുവഴി പിഎച്ച്ഡി നേടാൻ കഴിയുമെന്നും യു.ജി.സി അറിയിച്ചു. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) ചെയർമാൻ ജഗദേഷ് കുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാലുവർഷത്തെ ബിരുദകോഴ്സിൽ 75 ശതമാനത്തിൽ കുറയാതെയുള്ള മാർക്കാണ് കുറഞ്ഞ യോഗ്യതാ മാനദണ്ഡമെന്നും അത്തരം ഉദ്യോഗാർത്ഥികൾ (ജെആർഎഫോട് കൂടിയോ അല്ലാതെയോ) തങ്ങൾ ഡോക്ടറേറ്റ് നേടാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ നെറ്റ് പരീക്ഷ പാസ്സാകണമെന്നും ജഗദേഷ് കുമാർ അറിയിച്ചു.
നേരത്തെ 55 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് നെറ്റ് എഴുതുന്നതിനുള്ള കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിരുന്നത്.