മെയ് മാസം തുടങ്ങിയത് സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം നല്‍കിയായിരുന്നു. ആദ്യ ദിനത്തില്‍ തന്നെ പവന് 800 രൂപയുടെ കുറവ് വന്നു. എന്നാല്‍ ഈ ആശ്വാസത്തിന് അധികനേരം ആയുസുണ്ടായില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. കാരണം ഇന്ന് പവന്‍ വില കുതിച്ചു കയറി. ഇന്നലെ സ്വര്‍ണം വാങ്ങിയവര്‍ക്ക് നേട്ടമായി എന്ന് പറയാം.
ഏപ്രിലില്‍ സ്വര്‍ണം പവന് 3000 രൂപയ്ക്ക് അടുത്ത് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മെയ് മാസത്തിലെ ആദ്യ ദിനത്തില്‍ തന്നെ പവന് 800 രൂപ കുറഞ്ഞ് 52440 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് 560 രൂപ വര്‍ധിച്ച് 53000ത്തിലെത്തി. ഗ്രാമിന് 70 കൂടി 6625 രൂപയിലും. ഈ മാസം സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍. വലിയ തോതിലുള്ള വില വര്‍ധനവിനും ഇടിവിനും സാധ്യതയില്ല.
ഡോളര്‍ സൂചിക 106ല്‍ നിന്ന് 105ലേക്ക് ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായ ഘടകമാണ്. അതേസമയം, നേരിയ തോതില്‍ ഡോളര്‍ സൂചിക ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.43ലാണുള്ളത്. രൂപ പരിധി വിട്ട് മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്.
ഡോളര്‍ സൂചിക 106ല്‍ നിന്ന് 105ലേക്ക് ഇടിഞ്ഞത് സ്വര്‍ണവില കൂടാന്‍ കാരണമായ ഘടകമാണ്. അതേസമയം, നേരിയ തോതില്‍ ഡോളര്‍ സൂചിക ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.43ലാണുള്ളത്. രൂപ പരിധി വിട്ട് മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്.
എണ്ണവില വലിയ തോതില്‍ ഇടിഞ്ഞത് വിപണിക്ക് ആശ്വാസമാണ്. ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്കും നേട്ടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 83.96 എന്ന നിരക്കിലാണ് വ്യാപാരം. എണ്ണ വില കയറിയാല്‍ വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കും. അതാകട്ടെ, ആഗോള വിപണിയെ താളംതെറ്റിക്കും. നിക്ഷേപകര്‍ ഈ വേളയില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് സാധാരണ കാഴ്ച. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കയറും. അമേരിക്കന്‍ പലിശ നിരക്ക് ഉടന്‍ കുറയ്ക്കില്ല എന്നാണ് വിലയിരുത്തല്‍. ഫെഡ് റിസര്‍വ് യോഗം നിലവിലെ നിരക്ക് തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സ്വര്‍ണത്തിന് അഭൂതപൂര്‍വമായ ഉയര്‍ച്ച ഉണ്ടാകുന്നത് തടയും. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 79.50 ഡോളറും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 83.58 ഡോളറുമാണ് പുതിയ വില.
എണ്ണവില ഉയര്‍ത്തണമെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഉല്‍പ്പാദക രാജ്യങ്ങളുടെ നിലപാട്. വില കുറയണമെന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളും താല്‍പ്പര്യപ്പെടുന്നു. എണ്ണവിലയിലെ മാറ്റം സ്വര്‍ണത്തേയും ബാധിക്കും. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 58000 രൂപ വരെ ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 51500 രൂപ വരെ കിട്ടാന്‍ സാധ്യതയുണ്ട്.