ഒഴിയാതെ മഴ; തീരാതെ ദുരിതം: നഗരത്തിൽ വ്യാപക നാശം.

കഴി‍ഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ നഗരത്തിൽ വ്യാപക നാശനഷ്ടം. കിള്ളിയാർ കര കവിഞ്ഞതിനെ തുടർന്ന് ജഗതി സിഎസ് റോഡ് വെള്ളത്തിൽ മുങ്ങി. ഈ ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറി. വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ.

വളപ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. യൂണിവേഴ്സിറ്റി കോളജ്വളപ്പിൽ പാർക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങൾക്കും മരം വീണ് കേടുപാടുണ്ടായി. കോർപറേഷൻ പരിധിയിലെ 16 

സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഒരു ദിവസം തോർന്നു എങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ മഴ ശക്തമായി.ഈന്തിവിളാകം, ബാലൻ നഗർ, പരുത്തിക്കുഴി, കമലേശ്വരം എംഎൽഎ റോഡ്, ആര്യൻകുഴി റോഡ്, ത്രിമൂർത്തി റോഡ്, ഗംഗാ ,നഗർ, അണിക്കവിളാകം, സതി നഗർ, ചാക്കയ്ക്കു സമീപം സർവീസ് റോഡ്, കൈരളി റോഡ്, എൻഎസ് ഡിപ്പോ, തോപ്പിൽ നഗർ, അണിക്കവിളാകം, സതി നഗർ, ചാക്കയ്ക്കു സമീപം സർവീസ് റോഡ്, കൈരളി റോഡ്, എൻഎസ് ഡിപ്പോ, തോപ്പിൽ നഗർ, ഗ്രീൻ ലെയ്ൻ, കെഎസ്പി റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

വെട്ടുകാട് ഈന്തിവിളാകം മേഖലയിൽ രാവിലെ മുതൽ ആറോളം പമ്പുകൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.  പട്ടം ഇളംങ്കാവിൽ  മതിൽ ഇടിഞ്ഞു വീണു. രാവിലെ 11 നാണ് കോട്ടൺ ഹിൽ സ്കൂൾ വളപ്പിലെ മരം വീണത്. ഫയർ ഫോഴ്സിന്റെ സഹായത്തോടെ മരം മുറിച്ചു നീക്കി. മുല്ലൂർ കെവി എൽപി സ്കൂളിൽ അപകടകരമായി നിന്ന വൃക്ഷങ്ങളുടെ കൊമ്പ് കോർപറേഷൻ അധികൃതർ മുറിച്ചു മാറ്റി. കേന്ദ്രീയ വിദ്യാലയ സ്കൂളുകൾ ഇന്നലെ തുറന്നതിനാൽ രാവിലെ മുതൽ നഗരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്

അനുഭവപ്പെട്ടു. പട്ടം, തിരുമല, പൂജപ്പുര പ്രദേശങ്ങളിലാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.

മഴയിൽ ക്ഷേത്രം തകർന്നു വിഴിഞ്ഞം∙ ബീച്ച് റോഡിനു സമീപത്തെ പുരാതന ക്ഷേത്രങ്ങളിലൊന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ പൂർണമായി തകർന്നു വീണു.  സമീപത്തെ ക്ഷേത്രവും തകർച്ചയുടെ വക്കിൽ. ചന്തയ്ക്കു സമീപത്തെ ക്ഷേത്രവും തകർച്ചയുടെ വക്കിൽ. ചന്തയ്ക്കു സമീപത്തെ കുറ്റിക്കാടു നിറഞ്ഞ വളപ്പിലെ ഈ രണ്ട് 

ക്ഷേത്രങ്ങളിൽ ഒന്ന് രണ്ടു വർഷം മുൻപ് ഭാഗികമായി തകർന്നിരുന്നു.

ഈ ക്ഷേത്രത്തിന്റെ മുകളിൽ വളർന്നു പന്തലിച്ച ആൽ വൃക്ഷം കാറ്റിൽ മറിഞ്ഞിതിനൊപ്പമാണ് ക്ഷേത്രത്തിന്റെമുകളിൽ വളർന്നു പന്തലിച്ച ആൽ വൃക്ഷം കാറ്റിൽ മറിഞ്ഞിതിനൊപ്പമാണ് ക്ഷേത്രത്തിന്റെ ശേഷിച്ച മതിൽ ഭാഗവും തകർന്നത്. ക്ഷേത്ര പുനരുദ്ധാരണം നടത്തും എന്ന ദേവസ്വം ബോർഡ് അധികൃതരുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങുകയാണ്.  ദേവസ്വം ബോർഡ് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. അതിന്നായില്ലെങ്കിൽ സംസ്ഥാന പുരാവസ്തു 

വകുപ്പ് സംരക്ഷണം ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നു.

വീടിന്റെ മേൽക്കൂര നിലംപൊത്തി; വയോധികർ രക്ഷപ്പെട്ടു മലയിൻകീഴ് ∙ ശക്തമായ മഴയിൽ വീടിന്റെമേൽക്കൂരയും നിലംപൊത്തി. വീടിനുള്ളിൽ ഉണ്ടായിരുന്ന വയോധിക ദമ്പതികൾ ശബ്ദംകേട്ടു പുറത്തേക്കു ഓടിയതിനാൽ വൻദുരന്തം ഒഴിവായി. വിളവൂർക്കൽ പഞ്ചായത്ത് മൂലമൺ വാർഡിൽ മലയം പത്മ വിലാസത്തിൽ പി.രജനിയുടെ വീടിന്റെ
മാതാപിതാക്കളായ ഗോപിനാഥൻ നായർ, പത്മകുമാരി എന്നിവരാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്. അടുക്കളയിലെ സാധനങ്ങൾക്കു കേടുപാടുണ്ടായി. വീടിന്റെ ശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയാണ്.

ടെക്നോപാർക്കിന് സമീപം വീടുകൾ വെള്ളത്തിൽ കഴക്കൂട്ടം∙ ശക്തമായ മഴയിൽ ടെക്നോപാർക്കിനു സമീപം മുള്ളുവിളയിൽ അങ്കണവാടി കെട്ടിടത്തിൽ ഉൾപ്പെടെ 6 വീടുകളിൽ വെള്ളം കയറി. ടെക്നോപാർക്കിനുള്ളിൽ നടക്കുന്ന കെട്ടിട നിർമാണത്തെ തുടർന്ന് കൈത്തോട് അടഞ്ഞതാണ് തങ്ങളുടെ വീടുകളിൽ വെള്ളം കയറാൻ കാരണം എന്ന് മുള്ളുവിള നിവാസികൾ പറയുന്നു.  ആറ്റിപ്ര വാർഡിലെ മുള്ളുവിള അങ്കണവാടി, മുള്ളുവിളയിൽ ശകുന്തള, ബേബി, സുകുമാരൻ, അജി, രാധ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പൗണ്ട് കടവ് വാർഡിലെ 40 അടി പാലത്തിനു സമീപമുള്ള 

ഏതാനും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളത്തൂർ, ആറ്റിൻകുഴി, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ– റെയിൽവേ മേൽപാലം റോഡ്, ശ്രീകാര്യം തലയിൽക്കോണം റോഡ്, കഴക്കൂട്ടം കുമിഴിക്കര തുടങ്ങിയ ഇട റോഡുകളിലും വെള്ളം കയറിയതിനാൽ യാത്ര ദുഷ്കരമായിട്ടുണ്ട്. രാത്രി മഴ ശക്തമായാൽ തെറ്റിയാർ തോട് കവിഞ്ഞ് ഒഴുകാൻ സാധ്യതയുണ്ട്.

ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം റിപ്പോർട്ടിൽ ഇന്ത്യയ്ക്കു 39-ാം സ്ഥാനം

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; ഇന്ന് 3500 കോടി രൂപ കടമെടുക്കും.

ഈ മാസം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ ഇന്ന് 3500 കോടി രൂപ കടമെടുക്കും. റിസര്‍വ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണ് പണ സമാഹരണം.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ തുടങ്ങാന്‍ 800 കോടിയോളം രൂപ ആവശ്യമാണ്. ഈ മാസവും അടുത്ത മാസവുമായി 7,500 കോടി രൂപയാണ് വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വേണ്ടത്. ഇതിനായി അടുത്ത മാസം ആദ്യം വീണ്ടും സര്‍ക്കാര്‍ കടമെടുക്കും.

 സെക്രട്ടേറിയറ്റില്‍ മാത്രം 5 സ്‌പെഷല്‍ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. വിരമിക്കുന്നവരില്‍ നല്ലൊരു പങ്കും ആനുകൂല്യങ്ങള്‍ ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുന്നുണ്ട്. അതിനാല്‍, ഫലത്തില്‍ സര്‍ക്കാരിനു 7,500 കോടിയുടെ ബാധ്യത ഒറ്റയടിക്കു വരില്ല.

വിപണിയുടെ മുന്നേറ്റത്തിനിടെ ഓഹരിക്കളത്തിലേക്ക് ഈയാഴ്ച 5 ഐ.പി.ഒകള്‍.

റെക്കോഡ് പുതുക്കി ഉയരുകയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഓഹരി വിപണിയുടെ മികച്ച പ്രകടനം,പുതിയ കമ്പനികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത, അവ നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്ന ഭേദപ്പെട്ട നേട്ടം തുടങ്ങിയ ഘടകങ്ങള്‍ കൂടുതല്‍ കമ്പനികളെ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ പ്രേരിപ്പിക്കുകയും

ചെയ്യുന്നുണ്ട്. ദലാല്‍ തെരുവിലെ ഓഹരിക്കളത്തില്‍ ഈയാഴ്ച മാറ്റുരയ്ക്കുന്നത് 5 കമ്പനികളുടെ പ്രാരംഭഓഹരി വില്‍പനകളാണ് (IPO).ഓഫിസ് സ്‌പേസ് സൊല്യൂഷന്‍സ് ഓഫിസ് സ്‌പേസ് സൊല്യൂഷന്‍സിന്റെ (Awfis Space Solutions) പ്രാരംഭ ഓഹരി വില്‍പനയ്ക്ക് ഇന്നാണ് തിരശീല വീഴുന്നത്. 599 കോടി രൂപ ഉന്നമിട്ടുള്ള ഐ.പി.ഒ തുടങ്ങിയത് മേയ് 22ന്.

383 രൂപയാണ് ഉയര്‍ന്ന പ്രൈസ് ബാൻഡ്. ഇത് ഗ്രേ വിപണിയിലെ വിലയേക്കാള്‍ 25-30 രൂപ കൂടുതലാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികളും നമുക്ക് വാങ്ങാവുന്നതാണ്.ഇത്തരത്തില്‍ ഓഹരി വില്‍പന നടക്കുന്നതിനെയാണ് ഗ്രേ മാര്‍ക്കറ്റ് എന്ന് വിശേഷിപ്പിക്കുന്നത്. ഓഫിസിന്റെഓഹരികള്‍ മേയ് 30ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും.

വിലാസ് ട്രാന്‍സ്‌കോര്‍ സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസ് (SME) വിഭാഗത്തില്‍
5 കമ്പനികളുടെ ഐ.പി.ഒ ഈയാഴ്ചയുണ്ട്. ഈ ശ്രേണിയില്‍ വിലാസ് ട്രാന്‍സ്‌കോര്‍ സംഘടിപ്പിക്കുന്ന ഐ.പി..ഒ ഈയാഴ്ചയുണ്ട്. ഈ ശ്രേണിയില്‍ വിലാസ് ട്രാന്‍സ്‌കോര്‍ സംഘടിപ്പിക്കുന്ന ഐ.പി.ഒയ്ക്ക് ഇന്ന് തുടക്കമാകും. 95.26 കോടി രൂപയാണ് ഈ ഗുജറാത്ത് ആസ്ഥാനമായ കമ്പനി ഉന്നമിടുന്നത്.139-147 രൂപ നിരക്കിലാണ് ഓഹരിക്ക് പ്രൈസ് ബാൻഡ്. മേയ് 29ന് ഐ.പി.ഒ സമാപിക്കും.

ബീക്കണ്‍ ട്രസ്റ്റീഷിപ്പ് എസ്.എം.ഇ വിഭാഗത്തില്‍ ബീക്കണ്‍ ട്രസ്റ്റീഷിപ്പിന്റെ ഐ.പി.ഒ നാളെ ആരംഭിക്കും.
32.52 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 57-60 രൂപയാണ് പ്രൈസ് ബാന്‍ഡ്. സെബിയില്‍ (SEBI) രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡിബഞ്ചര്‍ ട്രസ്റ്റീ കമ്പനിയാണിത്.എയിംട്രോണ്‍ ഇലക്ട്രോണിക്‌സ് ഗുജറാത്ത് ആസ്ഥാനമായ എയിംട്രോണ്‍ ഇലക്ട്രോണിക്‌സിന്റെ ഐ.പി.ഒ മേയ് 30 മുതലാണ്. 153-161 രൂപയാണ് പ്രൈസ് ബാന്‍ഡ്. ഐ.പി.ഒ അവസാനിക്കുന്ന തീയതി ജൂണ്‍ 3.
 
ഇസഡ്‌ടെക് ഇന്ത്യ സിവില്‍ എന്‍ജിനിയറിംഗ് ഉത്പന്ന നിര്‍മ്മാതാക്കളായ ഇസഡ്‌ടെക് ഇന്ത്യയുടെ ഐ.പി.ഒ മേയ് 29 മുതല്‍ 31 വരെ. 104-110 രൂപയാണ് പ്രൈസ് ബാന്‍ഡ്. സമാഹരിക്കാന്‍ ഉന്നമിടുന്നത് 37.30 കോടി രൂപ.

ടി.ബി.ഐ കോണ്‍ മേയ് 31ന് ടി.ബി.ഐ കോണിന്റെ ഐ.പി.ഒയ്ക്ക് തുടക്കമാകും. ജൂണ്‍ 4 വരെ നീളുന്ന ഐ.പി.ഒയില്‍ പ്രൈസ് ബാന്‍ഡ് 90-94 രൂപയാണ്. സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത് 44.94 കോടി രൂപ.
ടി.ബി.ഐ കോണ്‍ മേയ് 31ന് ടി.ബി.ഐ കോണിന്റെ ഐ.പി.ഒയ്ക്ക് തുടക്കമാകും. ജൂണ്‍ 4 വരെ നീളുന്ന ഐ.പി.ഒപൂര്‍ത്തിയാക്കുന്ന ജി.എസ്.എം ഫോയില്‍സിന്റെ ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത് മേയ് 31നാണ്. മേയ് 24ന് ആരംഭിച്ച ജി.എസ്.എം ഫോയില്‍സ് ഐ.പി.ഒയുടെ സമാഹരണലക്ഷ്യം 11.01 കോടി രൂപയാണ്.

ഐടി കയറ്റുമതി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു; മൽസരിക്കുന്നത് ചൈനയോടും അമേരിക്കയോടും.

2075-ഓടെ ഇന്ത്യ ജപ്പാനെയും ജർമനിയെയും മാത്രമല്ല, അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 57 ബില്യൺ ഡോളർ ജിഡിപിയുമായി ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ തൊട്ടു പിന്നിൽ 52.5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഇടം പിടിക്കുമെന്നും ഗോൾഡ്മാൻ സാക്‌സിന്റെ റിപ്പോർട്ട് പറയുന്നു. ലോക രണ്ടാം നമ്പർ സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ.ഏറ്റവും വലിയ സംഭവന ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി അഥവാ ഐടി വ്യവസായമായിരിക്കും.

നിലവിൽ സോഫ്ട്‍വെയർ കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ മൽസരിക്കുന്നത് ചൈനയോടും അമേരിക്കയോടും ആണ്.ലോകത്ത് ഐടി, അനുബന്ധ സേവന വ്യവസായ മേഖലയിലാകട്ടെ 52 ശതമാനം വിപണി വിഹിതവുമായി ഇന്ത്യ ഏറ്റവും

പ്രിയപ്പെട്ട രാജ്യമായി വളർന്നു കഴിഞ്ഞു. ആഗോള സോഴ്‌സിംഗ് വ്യവസായത്തിൽ തന്നെ ഇന്ത്യ ഈ മേഖലയിലെ പ്രധാനിയാണ്. 80 ശതമാനം യൂറോപ്യൻ, യുഎസ് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങളും ഇന്ത്യയെ തങ്ങളുടെ ഒന്നാം നമ്പർ 

സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തു എന്നാണ് അടുത്തിടെ നടത്തിയ സർവേ കാണിക്കുന്നത്.

നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ & സർവീസ് കമ്പനീസ് (നാസ്‌കോം), ഫോർച്യൂൺ 500 കമ്പനികളിൽ ഏകദേശം 50 ശതമാനം ഇന്ത്യൻ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ഔട്ട്‌സോഴ്‌സ് ചെയ്യാൻ 

തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട് ചെയ്തു. മൊത്തത്തിൽ, ഇന്ത്യയുടെ ഔട്ട്‌സോഴ്‌സിംഗ് വ്യവസായം പ്രതിവർഷം 25-30 ശതമാനം എന്ന രീതിയിലാണ് വളരുന്നത്.

ശമ്പളം കുറവ്, ജോലി സമയം കൂടുതൽ, സപ്ലൈ കൂടുതൽ സോഫ്ട്‍വെയർ കമ്പനികൾ തമ്മിലുള്ള മത്സരം കൂടിയതോടെ കുറഞ്ഞ ബിഡിന് പ്രോജക്റ്റുകൾ തരപ്പെടുത്തുകയും , കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ച് പ്രോജക്റ്റുകൾ തീർത്തു കൊടുക്കുന്ന രീതി ഇവിടുത്തെ സോഫ്റ്റ്‌വെയർ കമ്പനികളിൽ വ്യാപകമാണ്. ലാഭം കൂട്ടാനുംകമ്പനികൾ കുറഞ്ഞ ശമ്പളത്തിന് കൂടുതൽ പണിയെടുപ്പിക്കാറുണ്ട്. കുറഞ്ഞ ശമ്പളത്തിന് കൂടുതൽ നേരംപണിയെടുക്കാൻ ഇന്ത്യയിൽ യഥേഷ്ടം ആളുള്ളത് ഇത്തരം കമ്പനികൾക്ക് സഹായകമാകുന്നു.

ഓരോ വർഷവും 15 ലക്ഷത്തോളം ഐടി ബിരുദധാരികൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങുന്നു. ഫലത്തിൽ ജോലി ചെയ്യാൻ പ്രാപ്തിയുളളവരുടെ ‘സപ്ലൈ’ എപ്പോഴും ഡിമാൻഡിനേക്കാൾ കൂടുതലാണ്. അതിനാൽ
കുറഞ്ഞ ശമ്പളത്തിനു പണിയെടുക്കാൻ ഇഷ്ടം പോലെ ആളെ കിട്ടുമെന്നർത്ഥം. ഏൽപ്പിക്കുന്ന ‘പണി’ കൃത്യമായി ചെയ്തു തീർക്കുന്നതിൽ ഇന്ത്യൻ ഐടി ജോലിക്കാർക്കുള്ള മികവ് വിദേശ രാജ്യങ്ങളിലെ കമ്പനികൾ എടുത്തു പറയുന്നുണ്ട്.ക്രിയാത്മകമായി ചിന്തിക്കാൻ ശേഷി കുറവാണെങ്കിലും അടിമ മനോഭാവത്തോടെ പണിയെടുക്കുന്ന വർക്ക് ഫോഴ്സിനെ’ വിദേശീയർക്ക് ഇഷ്ടമാണെന്ന് ചുരുക്കം.

എന്നാൽ ചുരുക്കം ചിലർക്ക് സർഗാത്മക ചിന്താശേഷിയും പ്രശ്നപരിഹാരശേഷിയും ഉള്ളതും ഈ കമ്പനികൾക്ക് മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഇന്ത്യയിലേക്ക് കൂടുതൽ സോഫ്റ്റ്‌വെയർ പ്രോജക്റ്റുകൾ വരാൻ കാരണമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ശമ്പളം തുലോം കുറവാണ് എന്നുള്ളതും ഇറ്റ് 

പ്രോജക്റ്റുകളെ ആകർഷിക്കുന്ന ഘടകമാണ്. കൃത്യസമയത്ത് പൂർത്തികരിക്കുന്ന, ഗുണനിലവാരമുള്ള ജോലിക്ക് ഊന്നൽനൽകുന്നതാണ് ഇന്ത്യയുടെ തൊഴിൽ സംസ്കാരം. കൃത്രിമ ബുദ്ധിയുടെ വരവോടെ ജോലി ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ 

ലഭിക്കുന്ന കൂലിയിൽ ജോലിചെയ്യാൻ സോഫ്റ്റ്‌വെയർ ജീവനക്കാരുടേയും വരുമാനമുള്ള ജോലികൾ പഠിക്കാനായി ഇന്റേൻഷിപ് ചെയ്യാൻ തയാറുള്ളവരുടെയും എണ്ണമാണ് ഇന്ത്യയുടെ ശക്തി എന്ന് ചുരുക്കം.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ജോലികൾ ഇന്ത്യൻ ഡെവലപ്പർമാർക്ക് ഔട്ട്‌സോഴ്‌സ് ചെയ്താൽ കമ്പനിയുടെ ഐടിചെലവ് 30 ശതമാനം വരെ കുറയ്ക്കാം എന്ന വിലയിരുത്തൽ വിദേശ കമ്പനികൾക്കിടയിലുമുണ്ട്. അതുപോലെഅമേരിക്കയിലേതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ബെംഗളുരുവിലോ പുണെയിലോ ഓഫീസുകൾ തുടങ്ങാം എന്നതും വിദേശ കമ്പനികൾക്കിടയിലുമുണ്ട്. അതുപോലെ അമേരിക്കയിലേതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ബെംഗളുരുവിലോ പുണെയിലോഓഫീസുകൾ തുടങ്ങാം എന്നതും വിദേശ കമ്പനികളെ ആകർഷിക്കുന്നു.

റ്റ് രാജ്യങ്ങളുമായി ഒത്തു പോകുന്ന ‘ഫ്ലെക്സിബിൾ ടൈം സോണുകളും’ ഇന്ത്യൻ ഐടിക്ക് ഗുണകരമാണ്. ഇതുമൂലം വിവിധ ടൈം സോണുകളിൽ ഉള്ള വിദേശ കമ്പനികൾക്ക് ഡെവലപ്പർമാരുമായി എളുപ്പത്തിലുള്ള ആശയവിനിമയം
നടത്താനാകുമെന്ന സൗകര്യവും ഉണ്ട്.

കേരളത്തിന്റെ സാധ്യത വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന പഴി എപ്പോഴും കേൾക്കുന്ന കേരളത്തിനും വലിയൊരു സാധ്യതയാണ് ഐടി മേഖല. ബെംഗളൂരുവും ചെന്നൈയും ഹൈദരാബാദും പുണെയും മത്സരിച്ച് ഐടി കമ്പനികളെ കൊണ്ടുവരുന്ന
പോലെ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടത്തിയാൽ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് കാര്യക്ഷമതയിൽ ഐടി വ്യവസായത്തെ വളർത്താൻ കേരളത്തിന് സാധിക്കും. ഓരോ ജില്ലയിലും ഐടി പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങിയാൽ

കടക്കെണിയിൽ ഉഴലുന്ന സംസ്‍ഥനത്തിന് വരുമാനമുയർത്താൻ നല്ലൊരു മാർഗമായിരിക്കുമത്. കാട് പിടിച്ചു കിടന്നിരുന്ന കാക്കനാടും പ്രാന്തപ്രദേശങ്ങളും ഐടി കമ്പനികൾ വന്നതോടെ വികസിച്ച രീതിയിലുള്ള മാതൃകകൾ കേരളത്തിലുടനീളം നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന വികസന വളർച്ച എത്ര കൂടുതലായിരിക്കും.

കേരളത്തിന്റെ എയർപോർട്ട് സൗകര്യങ്ങളും റോഡ് സൗകര്യങ്ങളും സംസ്കാരവും കാലാവസ്ഥയും ടൂറിസം സാധ്യതകളും എല്ലാം ഇതിന് അനുകൂലമാണ്. ഐടി കയറ്റുമതിയിൽ ഓരോ സംസ്ഥാനത്തിന്റെയും തിരിച്ചുള്ള കണക്കുകൾ നോക്കുമ്പോൾ
കേരളത്തിന്റെ സ്ഥാനം പുറകിലാണ്. ഇതും വളർച്ചാ നേടാനുള്ള സാധ്യതയിലേക്കാണ് വിലൽ ചൂണ്ടുന്നത്.

ഡൽഹി ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്ക് പുറത്തുവിട്ട പഠനമനുസരിച്ച്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഡിജിറ്റലൈസ്ഡ് രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയും മാത്രമേ ഇന്ത്യയ്ക്ക് മുന്നിലുള്ളൂ.ഈ വർഷം ആദ്യം എഡിൽവെയ്‌സ് മ്യൂച്ചൽ ഫണ്ടിന്റെ എംഡിയും സിഇഒയുമായ രാധിക ഗുപ്ത ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ ടെക് മേഖലയിലെ കയറ്റുമതിയുടെ മൂല്യം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയെക്കാൾ വലുതാണ് എന്ന് പറഞ്ഞിരുന്നു.

2014ൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ജിഡിപിയുടെ 4.5 ശതമാനമായിരുന്നു, ഇന്ന് അത് 11 ശതമാനമാണ്. 2026ആകുമ്പോഴേക്കും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇന്ത്യൻ ജിഡിപിയുടെ 20 ശതമാനമോ അഞ്ചിലൊന്നോ വരും എന്ന പ്രവചനങ്ങളുണ്ട്. 2026 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 20 ശതമാനം

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സംഭാവന ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞതും ഇതിനൊപ്പം കൂട്വായിക്കാം.

AFCAT വിജ്ഞാപനം: വ്യോമസേനയില്‍ 304 ഓഫീസര്‍.

വ്യോമസേനയിലെ കമ്മിഷൻഡ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT)02/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫ്ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ളയിങ് ബ്രാഞ്ചിലേക്കുള്ള എൻ.സി.സി. സ്പെഷ്യൽ എൻട്രിയ്ക്കും ഇതോടൊപ്പം അപേക്ഷിക്കാം. 304 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 67 ഒഴിവ് വനിതകൾക്കാണ്. 2025 ജൂലായ് മാസത്തിൽ കോഴ്സ് ആരംഭിക്കും.

പ്രായം

ഫ്ളയിങ് ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20-24വയസ്സ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് 2025 ജൂലായ് ഒന്നിന് 20-26 വയസ്സ്.

യോഗ്യത

ബിരുദധാരികൾക്കാണ് അപേക്ഷിക്കാനവസരം (ഓരോ വിഭാഗത്തിലേക്കും ആവശ്യമായ കോഴ്സ്, മാർക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കും). അപേക്ഷകർ അവിവാഹിതരായിരിക്കണം. ട്രെയിനിങ് കാലത്തും വിവാഹം അനുവദിക്കില്ല. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.

പരീക്ഷാഫീസ്

എൻ.സി.സി.സ്പെഷ്യൽ എൻട്രിക്ക് അപേക്ഷിക്കുന്നവർക്ക് ഫീസ് ഇല്ല. മറ്റുള്ളവർ 550 രൂപ (പുറമെ ജി.എസ്.ടിയും) ഫീസ് അടയ്ക്കണം.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. മേയ് 30 മുതൽ അപേക്ഷിക്കാം. അവസാനതീയതി: ജൂൺ 30 (രാത്രി 11.30 വരെ.

ഐടി കയറ്റുമതി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു; മൽസരിക്കുന്നത് ചൈനയോടും അമേരിക്കയോടും.

2075-ഓടെ ഇന്ത്യ ജപ്പാനെയും ജർമനിയെയും മാത്രമല്ല, അമേരിക്കയെയും മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും 57 ബില്യൺ ഡോളർ ജിഡിപിയുമായി ഒന്നാം സ്ഥാനത്തുള്ള ചൈനയുടെ തൊട്ടു പിന്നിൽ 52.5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഇടം പിടിക്കുമെന്നും ഗോൾഡ്മാൻ സാക്‌സിന്റെ റിപ്പോർട്ട് പറയുന്നു. ലോക രണ്ടാം നമ്പർ സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള ഇന്ത്യയുടെ കുതിപ്പിൽ.ഏറ്റവും വലിയ സംഭവന ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി അഥവാ ഐടി വ്യവസായമായിരിക്കും.

നിലവിൽ സോഫ്ട്‍വെയർ കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ മൽസരിക്കുന്നത് ചൈനയോടും അമേരിക്കയോടും ആണ്.ലോകത്ത് ഐടി, അനുബന്ധ സേവന വ്യവസായ മേഖലയിലാകട്ടെ 52 ശതമാനം വിപണി വിഹിതവുമായി ഇന്ത്യ ഏറ്റവും

പ്രിയപ്പെട്ട രാജ്യമായി വളർന്നു കഴിഞ്ഞു. ആഗോള സോഴ്‌സിംഗ് വ്യവസായത്തിൽ തന്നെ ഇന്ത്യ ഈ മേഖലയിലെ പ്രധാനിയാണ്. 80 ശതമാനം യൂറോപ്യൻ, യുഎസ് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങളും ഇന്ത്യയെ തങ്ങളുടെ ഒന്നാം നമ്പർ 

സോഴ്‌സിംഗ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തു എന്നാണ് അടുത്തിടെ നടത്തിയ സർവേ കാണിക്കുന്നത്.

നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ & സർവീസ് കമ്പനീസ് (നാസ്‌കോം), ഫോർച്യൂൺ 500 കമ്പനികളിൽ ഏകദേശം 50 ശതമാനം ഇന്ത്യൻ ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് ഔട്ട്‌സോഴ്‌സ് ചെയ്യാൻ 

തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട് ചെയ്തു. മൊത്തത്തിൽ, ഇന്ത്യയുടെ ഔട്ട്‌സോഴ്‌സിംഗ് വ്യവസായം പ്രതിവർഷം 25-30 ശതമാനം എന്ന രീതിയിലാണ് വളരുന്നത്.

ശമ്പളം കുറവ്, ജോലി സമയം കൂടുതൽ, സപ്ലൈ കൂടുതൽ സോഫ്ട്‍വെയർ കമ്പനികൾ തമ്മിലുള്ള മത്സരം കൂടിയതോടെ കുറഞ്ഞ ബിഡിന് പ്രോജക്റ്റുകൾ തരപ്പെടുത്തുകയും , കുറഞ്ഞ ശമ്പളത്തിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ച് പ്രോജക്റ്റുകൾ തീർത്തു കൊടുക്കുന്ന രീതി ഇവിടുത്തെ സോഫ്റ്റ്‌വെയർ കമ്പനികളിൽ വ്യാപകമാണ്. ലാഭം കൂട്ടാനുംകമ്പനികൾ കുറഞ്ഞ ശമ്പളത്തിന് കൂടുതൽ പണിയെടുപ്പിക്കാറുണ്ട്. കുറഞ്ഞ ശമ്പളത്തിന് കൂടുതൽ നേരംപണിയെടുക്കാൻ ഇന്ത്യയിൽ യഥേഷ്ടം ആളുള്ളത് ഇത്തരം കമ്പനികൾക്ക് സഹായകമാകുന്നു.

ഓരോ വർഷവും 15 ലക്ഷത്തോളം ഐടി ബിരുദധാരികൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പഠിച്ചിറങ്ങുന്നു. ഫലത്തിൽ ജോലി ചെയ്യാൻ പ്രാപ്തിയുളളവരുടെ ‘സപ്ലൈ’ എപ്പോഴും ഡിമാൻഡിനേക്കാൾ കൂടുതലാണ്. അതിനാൽ
കുറഞ്ഞ ശമ്പളത്തിനു പണിയെടുക്കാൻ ഇഷ്ടം പോലെ ആളെ കിട്ടുമെന്നർത്ഥം. ഏൽപ്പിക്കുന്ന ‘പണി’ കൃത്യമായി ചെയ്തു തീർക്കുന്നതിൽ ഇന്ത്യൻ ഐടി ജോലിക്കാർക്കുള്ള മികവ് വിദേശ രാജ്യങ്ങളിലെ കമ്പനികൾ എടുത്തു പറയുന്നുണ്ട്.ക്രിയാത്മകമായി ചിന്തിക്കാൻ ശേഷി കുറവാണെങ്കിലും അടിമ മനോഭാവത്തോടെ പണിയെടുക്കുന്ന വർക്ക് ഫോഴ്സിനെ’ വിദേശീയർക്ക് ഇഷ്ടമാണെന്ന് ചുരുക്കം.എന്നാൽ ചുരുക്കം ചിലർക്ക് സർഗാത്മക ചിന്താശേഷിയും പ്രശ്നപരിഹാരശേഷിയും ഉള്ളതും ഈ കമ്പനികൾക്ക് മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യവും ഇന്ത്യയിലേക്ക് കൂടുതൽ സോഫ്റ്റ്‌വെയർ പ്രോജക്റ്റുകൾ വരാൻ കാരണമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ശമ്പളം തുലോം കുറവാണ് എന്നുള്ളതും ഇറ്റ് 

പ്രോജക്റ്റുകളെ ആകർഷിക്കുന്ന ഘടകമാണ്. കൃത്യസമയത്ത് പൂർത്തികരിക്കുന്ന, ഗുണനിലവാരമുള്ള ജോലിക്ക് ഊന്നൽനൽകുന്നതാണ് ഇന്ത്യയുടെ തൊഴിൽ സംസ്കാരം. കൃത്രിമ ബുദ്ധിയുടെ വരവോടെ ജോലി ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ 

ലഭിക്കുന്ന കൂലിയിൽ ജോലിചെയ്യാൻ സോഫ്റ്റ്‌വെയർ ജീവനക്കാരുടേയും വരുമാനമുള്ള ജോലികൾ പഠിക്കാനായി ഇന്റേൻഷിപ് ചെയ്യാൻ തയാറുള്ളവരുടെയും എണ്ണമാണ് ഇന്ത്യയുടെ ശക്തി എന്ന് ചുരുക്കം.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ജോലികൾ ഇന്ത്യൻ ഡെവലപ്പർമാർക്ക് ഔട്ട്‌സോഴ്‌സ് ചെയ്താൽ കമ്പനിയുടെ ഐടിചെലവ് 30 ശതമാനം വരെ കുറയ്ക്കാം എന്ന വിലയിരുത്തൽ വിദേശ കമ്പനികൾക്കിടയിലുമുണ്ട്. അതുപോലെഅമേരിക്കയിലേതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ബെംഗളുരുവിലോ പുണെയിലോ ഓഫീസുകൾ തുടങ്ങാം എന്നതും വിദേശ കമ്പനികൾക്കിടയിലുമുണ്ട്. അതുപോലെ അമേരിക്കയിലേതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ബെംഗളുരുവിലോ പുണെയിലോഓഫീസുകൾ തുടങ്ങാം എന്നതും വിദേശ കമ്പനികളെ ആകർഷിക്കുന്നു.

മറ്റ് രാജ്യങ്ങളുമായി ഒത്തു പോകുന്ന ‘ഫ്ലെക്സിബിൾ ടൈം സോണുകളും’ ഇന്ത്യൻ ഐടിക്ക് ഗുണകരമാണ്. ഇതുമൂലം വിവിധ ടൈം സോണുകളിൽ ഉള്ള വിദേശ കമ്പനികൾക്ക് ഡെവലപ്പർമാരുമായി എളുപ്പത്തിലുള്ള ആശയവിനിമയം 

നടത്താനാകുമെന്ന സൗകര്യവും ഉണ്ട്.

കേരളത്തിന്റെ സാധ്യത   വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന പഴി എപ്പോഴും കേൾക്കുന്ന കേരളത്തിനും വലിയൊരു സാധ്യതയാണ് ഐടി മേഖല. ബെംഗളൂരുവും ചെന്നൈയും ഹൈദരാബാദും പുണെയും മത്സരിച്ച് ഐടി കമ്പനികളെ കൊണ്ടുവരുന്ന

പോലെ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടത്തിയാൽ ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് കാര്യക്ഷമതയിൽ ഐടി വ്യവസായത്തെ വളർത്താൻ കേരളത്തിന് സാധിക്കും. ഓരോ ജില്ലയിലും ഐടി പാർക്കുകളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങിയാൽ കടക്കെണിയിൽ ഉഴലുന്ന സംസ്‍ഥനത്തിന് വരുമാനമുയർത്താൻ നല്ലൊരു മാർഗമായിരിക്കുമത്. കാട് പിടിച്ചു കിടന്നിരുന്ന കാക്കനാടും പ്രാന്തപ്രദേശങ്ങളും ഐടി കമ്പനികൾ വന്നതോടെ വികസിച്ച രീതിയിലുള്ള മാതൃകകൾ കേരളത്തിലുടനീളം നടപ്പിലാക്കിയാൽ ഉണ്ടാകാവുന്ന വികസന വളർച്ച എത്ര കൂടുതലായിരിക്കും. 

കേരളത്തിന്റെ എയർപോർട്ട് സൗകര്യങ്ങളും റോഡ് സൗകര്യങ്ങളും സംസ്കാരവും കാലാവസ്ഥയും ടൂറിസം സാധ്യതകളും എല്ലാം ഇതിന് അനുകൂലമാണ്. ഐടി കയറ്റുമതിയിൽ ഓരോ സംസ്ഥാനത്തിന്റെയും തിരിച്ചുള്ള കണക്കുകൾ നോക്കുമ്പോൾ
കേരളത്തിന്റെ സ്ഥാനം പുറകിലാണ്. ഇതും വളർച്ചാ നേടാനുള്ള സാധ്യതയിലേക്കാണ് വിലൽ ചൂണ്ടുന്നത്.

ഡൽഹി ആസ്ഥാനമായുള്ള ഒരു തിങ്ക് ടാങ്ക് പുറത്തുവിട്ട പഠനമനുസരിച്ച്, നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഡിജിറ്റലൈസ്ഡ് രാജ്യമാണ് ഇന്ത്യ. അമേരിക്കയും ചൈനയും മാത്രമേ ഇന്ത്യയ്ക്ക് മുന്നിലുള്ളൂ.ഈ വർഷം ആദ്യം എഡിൽവെയ്‌സ് മ്യൂച്ചൽ ഫണ്ടിന്റെ എംഡിയും സിഇഒയുമായ രാധിക ഗുപ്ത ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ ടെക് മേഖലയിലെ കയറ്റുമതിയുടെ മൂല്യം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയെക്കാൾ വലുതാണ് എന്ന് പറഞ്ഞിരുന്നു.

2014ൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ജിഡിപിയുടെ 4.5 ശതമാനമായിരുന്നു, ഇന്ന് അത് 11 ശതമാനമാണ്. 2026ആകുമ്പോഴേക്കും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇന്ത്യൻ ജിഡിപിയുടെ 20 ശതമാനമോ അഞ്ചിലൊന്നോ വരും എന്ന പ്രവചനങ്ങളുണ്ട്. 2026 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 20 ശതമാനം

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സംഭാവന ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞതും ഇതിനൊപ്പം കൂട്വായിക്കാം.

വീണ്ടും ബമ്പര്‍ ഓഹരി വില്‍പനയ്ക്ക് സൗദിയുടെ എണ്ണക്കമ്പനി അറാംകോ; ഓഹരിവില ഇപ്പോഴും നഷ്ടത്തില്‍.

സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയും ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നുമായ സൗദി അറാംകോ വീണ്ടും വമ്പന്‍ ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഓഹരി വില്‍പന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണെന്നുംപ്രാഥമിക വിവരങ്ങള്‍ പ്രകാരം 10,000 കോടി ഡോളറിന്റെ (ഏകദേശം 83,400 കോടി രൂപ) സമാഹരിക്കാനാകും
ശ്രമമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജൂണിലായിരിക്കും ഓഹരി വില്‍പന. ഇത് യഥാര്‍ത്ഥ്യമായാല്‍ ഗള്‍ഫ് മേഖലയില്‍ ഏറെ വര്‍ഷത്തെ ഇടവേളയ്ക്കുശേഷംനടക്കുന്ന ഏറ്റവും വലിയ ഓഹരി വില്‍പനയുമാകും അത്. അതേസമയം, ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉന്നമിടുന്ന തുകയിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. വിറ്റഴിക്കുന്ന ഓഹരികള്‍ റിയാദ്

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.

സൗദിയുടെ വിഷന്‍ 2030ന്റെ ഭാഗം ലോകത്ത് ക്രൂഡോയില്‍ കയറ്റുമതിയില്‍ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വരുമാനത്തിന്റെ മുഖ്യപങ്കും എത്തുന്നതും എണ്ണവില്‍പനയിലൂടെയാണ്.

അതേസമയം, 2030ഓടെ എണ്ണയിതര വരുമാന സ്രോതസ്സുകളും ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വിഷന്‍-2030യുടെ ഭാഗമായാണ് സൗദി അറാംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്.

നേരത്തേ 2019ല്‍ പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി സൗദി അറാംകോ 2,560 കോടി ഡോളര്‍ (അന്നത്തെ 1.83 ലക്ഷംകോടി രൂപ) സമാഹരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്ന റെക്കോഡും അതിന് ലഭിച്ചു.

എണ്ണയിതര വരുമാന സ്രോതസ്സുകള്‍ സജീവമാക്കാന്‍ ശ്രമിക്കുന്ന സൗദി അറേബ്യ ടൂറിസം, വിനോദം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലും ഇപ്പോള്‍ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്.

ഓഹരിവില നഷ്ടത്തില്‍ കഴിഞ്ഞവാരം സൗദി അറാംകോയുടെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത് 29.95 സൗദി റിയാലിലാണ്. കമ്പനിയുടെ ഐ.പി.ഒ വില 32 റിയാലായിരുന്നു. മാത്രമല്ല, കഴിഞ്ഞവര്‍ഷം ഓഹരി 38.64 റിയാല്‍എന്ന സര്‍വകാല ഉയരവും കുറിച്ചിരുന്നു. കമ്പനിയുടെ 90 ശതമാനം ഓഹരികളും സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ കൈവശമാണ്. അറാംകോ 2024ന്റെ ആദ്യപാദത്തില്‍ (ജനുവരി-മാര്‍ച്ച്) വരുമാനത്തില്‍ 14.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാരിന് 3,100 കോടി ഡോളര്‍ (2.58 ലക്ഷം കോടി രൂപ) ലാഭവിഹിതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഈ റൂട്ടില്‍ വരുന്നൂ.

രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. അഗ്ര-ഡല്‍ഹി റൂട്ടിലാകും ഹൈസ്പീഡ് വന്ദേഭാരത് ട്രെയിന്‍ ഓടിക്കുക. വെറും 90 മിനിറ്റു കൊണ്ട് ഈ ട്രെയിന്‍ 200 കിലോമീറ്റര്‍ ദൂരം ഓടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ഈ റൂട്ടില്‍ സര്‍വീസിന് എടുക്കുന്നുണ്ട്.

വന്ദേഭാരതിന് 160 കിലോമീറ്റര്‍ വരെ സ്പീഡ് ആര്‍ജിക്കാന്‍ സാധിക്കുമെങ്കിലും റെയില്‍വേ ട്രാക്കുകളുടെ അവസ്ഥയും മറ്റു കാരണങ്ങളും മൂലം ഇത് സാധിച്ചിരുന്നില്ല. ഡല്‍ഹിക്കും ഉത്തര്‍പ്രദേശിനും ഇടയിലുള്ള ഈ സര്‍വീസ് വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സര്‍വീസ് ജൂലൈ മുതല്‍ ഡല്‍ഹി-അഗ്ര സര്‍വീസ് ജൂലൈയില്‍ ആരംഭിക്കുമെന്നാണ് വിവരം. അടുത്ത മാസം അവസാനം പരീക്ഷണയോട്ടം നടക്കും. 16 ബോഗികളാകും ഉണ്ടാകുക. വിനോദസഞ്ചാരത്തിനായി എത്തുന്നവര്‍ക്ക് അനുയോജ്യമായ 

സമയത്താകും ട്രെയിനിന്റെ യാത്ര ക്രമീകരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ സൗകര്യങ്ങളുമായി എത്തുന്ന നവീകരിച്ച വന്ദേഭാരത് ട്രെയിനുകളാകും ഈ റൂട്ടില്‍ ഓടുക. യാത്രക്കാരുടസുരക്ഷ, സൗകര്യം എന്നിവ വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതില്ഉപയോഗിക്കുന്നത്.

കൂടുതല്‍ മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്. നിലവിലെ വന്ദേഭാരതിനേക്കാള്‍ വേഗത്തില്‍സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ ട്രെയിനിന്റെ പരീക്ഷണയോട്ടം കഴിഞ്ഞദിവസം പല്‍വാല്‍-വൃന്ദാവന്‍ റൂട്ടില്‍ നടത്തിയിരുന്നു. 8 കോച്ചുകളുള്ള ട്രെയിന്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ് പരീക്ഷണയോട്ടം നടത്തിയത്.

നിലവില്‍ വന്ദേഭാരത് സര്‍വീസുകളിലെ സീറ്റുകളില്‍ 96.62 ശതമാനവും ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്രറെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. വന്ദേഭാരതില്‍ യാത്രക്കാരുടെ സുഖ,സുരക്ഷിത സൗകര്യങ്ങള്‍ക്കായി ആധുനിക ഫീച്ചറുകളും സംവിധാനങ്ങളുമാണുള്ളത്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകള്‍,ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, സുരക്ഷ ഉറപ്പാക്കുന്ന കവച് സംവിധാനം എന്നിവ അവയില്‍ ചിലതാണ്.

റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറുന്നതോടെ പുതിയ ആപ്പ് പുറത്തിറക്കാനാണ്പദ്ധതി. യാത്രക്കാര്‍ക്ക് എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു ആപ്പില്‍ നിന്ന് തന്നെ ലഭിക്കുമെന്നതാണ് സൂപ്പര്‍ ആപ്പിന്റെ പ്രത്യേകത.

എഐ ഉപയോഗിച്ച് ഇമോജി നിര്‍മിക്കാം, ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍, ഐഒഎസ് 18 ല്‍ പുതിയ ഫീച്ചറുകള്‍.

ആപ്പിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സ് (ഡബ്ല്യൂഡബ്ല്യുഡിസി) ഈ വര്‍ഷം ജൂണ്‍ പത്തിന് നടക്കാനിരിക്കുകയാണ്.
ഐഒഎസ് 18 ഉള്‍പ്പടെ സുപ്രധാനമായ നിരവധി ഫീച്ചറുകളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. എഐ അധിഷ്ഠിത ഫീച്ചറുകള്‍ക്കായിരിക്കും ഇത്തവണത്തെ ഐഒഎസ് അപ്‌ഡേറ്റില്‍ പ്രാധാന്യം നല്‍കുകയെന്നാണ് വിവരം. ഐഒഎസ് 18 ല്‍ പുതിയ നിരവധി ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് ബ്ലൂം ബെര്‍ഗിലെ ലേഖകനായ മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. അതില്‍ പലതും എഐ അടിസ്ഥാനമാക്കിയുള്ളതാവും..
എഐ രംഗത്ത് വലിയ മത്സരമാണ് നടന്നുവരുന്നത്. ഗൂഗിള്‍ ഇതിനകം ആന്‍ഡ്രോയിഡില്‍ വിവിധങ്ങളായ എഐ ഫീച്ചര്‍ അവതരിപ്പിച്ചുകഴിഞ്ഞു. എഐ ഉപയോഗിച്ച് സിരി വോയ്‌സ് അസിസ്റ്റന്റ് സേവനം പരിഷ്‌കരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ, എഐ ഉപയോഗിച്ച് കസ്റ്റം ഇമോജികള്‍ നിര്‍മിക്കാനുള്ള സൗകര്യവും ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഐഒഎസ് 18 ലെ മെസേജിങ് സംവിധാനത്തില്‍ എഐ ഫീച്ചറുകളും ഉണ്ടാവുമെന്നാണ് ഗുര്‍മന്‍ പറയുന്നത്. കസ്റ്റമൈസ്ഡ് എഐ ഇമോജി ഫീച്ചര്‍ അതിലൊന്നാണ്. നിലവിലുള്ള ഇമോജി ലൈബ്രറിയ്ക്ക് പുറത്തായിരിക്കും കസ്റ്റമൈസ്ഡ് എഐ ഇമോജി. ഒരാള്‍ക്ക് ‘ഹാപ്പി ദീപാവലി’ എന്ന് സന്ദേശം അയച്ചാല്‍ അതുമായി ബന്ധപ്പെട്ട പുതിയൊരു ഇമോജി എഐ നിര്‍മിച്ചു

ഐഒഎസ് 18 ലെ ഹോം സ്‌ക്രീനിലും അപ്‌ഗ്രേഡുകള്‍ വരുന്നുണ്ട്. നിലവിലെ ഗ്രിഡ് രീതിയില്‍ നിന്ന് മാറി ആപ്പ് ഐക്കണുകള്‍ സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും.
വെക്കാന്‍ ഉപഭോക്താവിന് സാധിക്കും. ആപ്പ് ഐക്കണുകളുടെ നിറം മാറ്റാനും സൗകര്യമുണ്ടാവും. ഒരു വിഭാഗത്തില്‍ പെടുന്ന ആപ്പുകളെ പ്രത്യേക നിറം നല്‍കി

വേര്‍തിരിക്കാനും സൗകര്യമുണ്ടാവും. ഈ അപ്‌ഗ്രേഡുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ജൂണ്‍ 10 ന് കമ്പനി നടത്തിയേക്കും.

Verified by MonsterInsights