ഇനി കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍; മാറ്റിവച്ച പ്രവേശന പരീക്ഷകള്‍ക്ക് പുതിയ തീയതി.

ചോദ്യപേപ്പർ ചോർച്ചയടക്കമുള്ള വിവിധ വിഷയങ്ങളെ തുടർന്ന് മാറ്റിവച്ച പ്രവേശന പരീക്ഷകൾക്ക് പുതുക്കിയതീയതി പ്രഖ്യാപിച്ച് ദേശീയ പരീക്ഷ ഏജൻസി. കോളജ് അധ്യാപന യോഗ്യതയായ യുജിസി നെറ്റ് പുന:പരീക്ഷ ഓഗസ്റ്റ് 21നും സെപ്റ്റംബനാലിനുമിടയിൽ നടത്തും. ചോദ്യക്കടലാസ് ചോർച്ചയെ തുടർന്നാണ് ജൂൺ 18ന് നടന്ന പരീക്ഷ പിറ്റേദിവസം റദ്ദാക്കിയത്. നേരത്തെ ഒ.എം.ആര്‍ രീതിയിൽ നടത്തിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷ, ഇനി മുതൽ പുതുക്കിയ മാനദണ്ഡമനുസരിച്ച് കംപ്യൂട്ടറധിഷ്ടിതമാക്കിമാറ്റി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിയ ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലേക്കുള്ള സി.എസ്.ഐ.ആര്‍ നെറ്റ് പരീക്ഷ ജൂലൈ 25നും 27നുമിടയിൽ നടത്തും. നാലുവർഷ ബി.എഡ് പ്രോഗ്രാമുകളിലേക്ക്‌ എൻ.ടി.എ നടത്തിയ എസ്.സി.ഇ.ടി പുന:പരീക്ഷ ജൂലൈ 10നും നടത്തും.

 

 

 

അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും ക്രമക്കേടിലും അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍പ്പേരെ സിബിഐ ചോദ്യംചെയ്യും. കേസില്‍ ഇതുവരെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ ജാര്‍ഖണ്ഡ് ഹസാരിബാഗിലെ ഒരു സ്കൂള്‍ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, നീറ്റില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ദേശീയ പരീക്ഷാ ഏജന്‍സി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടത് വിദ്യാഭ്യാസമന്ത്രിയുടെ രാജിയും ദേശീയ പരീക്ഷാ ഏജന്‍സി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഇടത് വിദ്യാര്‍ഥി സംഘടനയായ ഐസയുടെ ജന്തര്‍ മന്തറിലെ പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധത്തിന് പൊലീസ് അനുമതി ഇല്ലാത്തതിനാല്‍സംഘര്‍ഷത്തിന് സാധ്യതയുണ്ട്. നീറ്റടക്കമുള്ള വിഷയം ഉന്നയിച്ച് ജൂലൈ നാലിന് എസ്എഫ്ഐ രാജ്യവ്യാപക പഠിപ്പ് മുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.  

 

ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ മൊബൈൽ റീചാർജ് നിരക്ക് ഉയർത്തി വോഡാഫോൺ ഐഡിയയും.

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങി നെറ്റ്‌വർക്ക് സേവന ദേതാക്കൾക്ക് പുറമെ മൊബൈൽ റീചാർജ് കുത്തനെ ഉയർത്തി വോഡാഫോൺ ഐഡിയയും. രാജ്യത്തെ ടെലികോം മേഖലയിലെ മൂന്നാമത്തെ കമ്പനിയായ വോഡഫോൺ ഐഡിയ ജൂലൈ 4 മുതൽ പ്രീപെയ്ഡ്, പോസ്റ്റ്-പെയ്ഡ് പ്ലാനുകളിൽ 10% മുതൽ 23% വരെ താരിഫ് വർദ്ധിപ്പിക്കുമെന്ന് അറിയിച്ചു. നേരത്തെ ഭാരതി എയർടെൽ 10% മുതൽ 21% വരെയും റിലയൻസ് ജിയോ 13% മുതൽ 27% വരെയും തങ്ങളുടെ പാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ജൂലൈ മൂന്ന് മുതലാണ് റിലയൻസ് ജിയോ, ഭാരതി എയർടെൽ മൊബൈൽ നിരക്കുകൾ വർധിക്കുന്നത്.വോഡാഫോൺ ഐഡിയയുടെ മിനിമം പ്ലാനായ 179 രൂപയുടെ പ്ലാൻ 199 രൂപയാക്കിയാണ് വർധിച്ചത്. വോഡഫോൺ ഐഡിയയുടെ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനിൻ്റെ നേരത്തെ 719 രൂപയിൽ നിന്ന് 859 രൂപയായി ഉയർത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. എങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള താരിഫ് നിരക്ക് ഉള്ള രാജ്യമാണ് ഇന്ത്യ

5 ജി അടക്കമുള്ള പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള വലിയ ചിലവാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് നെറ്റ്‌വർക്ക് ദാതാക്കൾ പറയുന്നത്.

 എയർടെലിന്റെ 455 രൂപയുടെ പ്ലാൻ 599 ആക്കിയും 1,799 രൂപയുടേത് 1,999 രൂപയാക്കിയുമാണ് വർധിപ്പിച്ചത്. പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 399ന്റേത് 449 ആയും 499 രൂപയുടെ പ്ലാൻ 549 ആയും കൂടും. ജിയോയുടെ 75 ജി.ബിയുടെ പോസ്റ്റ്പെയ്ഡ് പാക്ക് 399 രൂപയുണ്ടായിരുന്നത് 449 രൂപയാക്കി വർധിപ്പിച്ചു. 666 രൂപയുടെ അൺലിമിറ്റഡ് പ്ലാനിൽ 20 ശതമാനം വർധന വരുത്തി 799 രൂപയാക്കിയിട്ടുണ്ട്. 1,559 രൂപയുടെ പ്ലാൻ 1,899 രൂപയാക്കിയും 2,999 രൂപയുടേത് 3,599 രൂപയാക്കിയും കൂട്ടി.

അക്ഷയ വഴി വൈദ്യുതി ചാർജ് സ്വീകരിക്കേണ്ടെന്ന്​ കെ.എസ്.ഇ.ബി.

https://www.madhyamam.com/kerala/kseb-not-to-accept-electricity-charges-through-akshaya-1303417

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു.

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ
ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരംപുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ച് ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 400 രൂപയും ഗ്രാമിന് 50 രൂപയും വർധിച്ചു.ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ  8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന്  52,560 രൂപയുമാണ്. ഗ്രാമിന് 6,635 രൂപയിലും പവന് 53,080 രൂപയിലുമാണ് കഴിഞ്ഞ ശനിയാഴ്ച വ്യാപാരം നടന്നത്. ഈ വിലയിൽ നിന്നും പവന് 80 രൂപ കുറഞ്ഞാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സംസ്ഥാന ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മെയ് മാസം ആണ്. മെയ് 20 ന് രേഖപ്പെടുത്തിയ മെയ് മാസം ആണ്. മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് ഇത് വരെയുള്ള റെക്കോർഡ് നിരക്ക്.സംസ്ഥാനത്തെ വെള്ളി വില  സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 94 രൂപ നിരക്കിൽ വ്യാപാരം…

രാജ്യാന്തര സ്വർണ വില   18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ വാങ്ങുന്നത് നിർത്തിവെച്ചതും അമേരിക്കയിൽ കുറഞ്ഞു വരുന്ന പണപ്പെരുപ്പവും യൂറോപ്യൻ ഓഹരി വിപണിയിൽ കാണുന്ന തിരിച്ചടിയും ഈ വർഷം തന്നെ അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കൽ നടപടികൾ ഉണ്ടാകുമെന്ന വിലയിരുത്തലും ഈ ആഴ്ച സ്വർണവിലയിരുത്തലും ഈ ആഴ്ച സ്വർണ വിലയെ സ്വാധീനിച്ചു.വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം എന്നിവയും സ്വർണത്തിന് പ്രധാനമാണ്.

ഉരുക്കിന്റെ കരുത്തല്ല, ജനങ്ങളുടെ വിശ്വാസമാണ്; 30 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി മാരുതി സ്വിഫ്റ്റ്‌.

ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡല്‍ എന്ന വിശേഷണം സ്വന്തമാക്കിയ വാഹനമാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക്. നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടോട് അടുക്കുന്ന ഈ വാഹനം വില്‍പ്പനയില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. മൊത്ത വില്‍പ്പനയില്‍ 30 ലക്ഷം എന്ന വലിയ സംഖ്യ പിന്നിട്ടതാണ്
സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്ന ഏറ്റവും ഒടുവിലെ നേട്ടം. 2005-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.ഒരു വാഹനം എന്നതിനെക്കാളുപരി സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉല്ലാസത്തിന്റെയും പ്രതീകമായാണ് ദശലക്ഷകണക്കിന് വരുന്ന ഉപയോക്താക്കള്‍ സ്വിഫ്റ്റിനെകാണുന്നത്. ഓരോ തലമുറ മാറ്റത്തിലും വാഹനത്തിന്റെ ശൈലിയിലും സാങ്കേതികവിദ്യയിലും വരുത്തുന്ന മാറ്റങ്ങള്‍ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. സ്വിഫ്റ്റ് കൈവരിക്കുന്ന തുടര്‍ച്ചയായ നേട്ടങ്ങള്‍ ഞങ്ങള്‍ ഉപയോക്താക്കളോട് നന്ദിയുള്ളവരാണെന്ന് മാരുതി സുസുക്കി മേധാവി പാര്‍ഥോ ബാനര്‍ജി അറിയിച്ചു

2024 മേയ് മാസം പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചതിനുശേഷം വില്പന കുതിച്ചുയര്‍ന്നതായാണ് മാരുതി അറിയിച്ചിരിക്കുന്നത്. 2005-ലാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്. എട്ടുവര്‍ഷത്തിനുശേഷം 2013-ലാണ് വില്പന പത്തുലക്ഷം കടന്നത്. 2018-ലിത് 20 ലക്ഷം പിന്നിട്ടു. ആഗോളതലത്തില്‍ 65 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് സ്വിഫ്റ്റിന്റെ ഏറ്റവും വലിയ വിപണി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാമാതാണ് സ്വിഫ്റ്റ്.2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന 

നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2013-ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016-ല്‍ 15 ലക്ഷം കടക്കുകയായിരുന്നു

ഭീഷണിയായി അമീബിക് മസ്തിഷ്കജ്വരം.

ജലജന്യ രോഗങ്ങൾ വർധിക്കുന്നതിനിടെ ഭീഷണിയായി അമീബിക് മസ്തിഷ്ക ജ്വരവും. കണ്ണൂർ സ്വദേശി വി.ദക്ഷിണ (13) മരിച്ചത് ഇതുമൂലമാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ രാമനാട്ടുകര സ്വദേശിയായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ രാമനാട്ടുകര സ്വദേശിയായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ മാസമാണ് മലപ്പുറം സ്വദേശിയായ അഞ്ചു വയസ്സുകാരി ഇതേ അസുഖത്തെ തുടർന്ന് മരിക്കുകയും പുഴയിൽ ഒപ്പം കുളിച്ച മറ്റു 4 കുട്ടികളെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇവർക്കു പിന്നീട്അസുഖം ഭേദമായി.കഴിഞ്ഞ ദിവസം മരിച്ച കുട്ടി മൂന്നാറിലെ പഠനയാത്രയ്ക്കിടെ സ്വിമ്മിങ് പൂളിൽ കുളിച്ചിരുന്നു. അവിടെനിന്നാണോ ‘വെർമമോബിയ വെർമിഫോർമിസ്’ അമീബ ശരീരത്തിലെത്തിയതെന്നാണു സംശയം

അമീബ, അതീവ അപകടകാരി

∙ തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ജോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്ക ജ്വരം (പിഎഎം) അതിമാരകമാണ്. രോഗം വന്നു കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള സാധ്യത 3% മാത്രമാണ്.

∙ വേനലാണ് അമീബയുടെ ഇഷ്ടകാലം. മലിനജലത്തിലും മണ്ണിലും ജീവിക്കുന്ന അമീബ അൽപം ചൂടുള്ള വെള്ളത്തിൽ കാണും. 46 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും അനുകൂല ചൂട്.

∙ അമീബയുള്ള വെള്ളം കുടിച്ചാൽ രോഗബാധയുണ്ടാകില്ല. വെള്ളം മൂക്കിലൂടെ ശിരസ്സിൽ എത്തുന്നതാണു പ്രശ്നം.

∙ തലച്ചോറിൽ എത്തുന്ന അമീബ പെറ്റുപെരുകും. കോശങ്ങളെ തിന്നു നശിപ്പിക്കും. തലവേദന, പനി, വിശപ്പില്ലായ്മ, ഛർദി, തൊണ്ടവേദന, മനോനില തെറ്റുക തുടങ്ങിയവയാണു ലക്ഷണങ്ങൾ

ജലജന്യ രോഗങ്ങളുടെ പിടിയിൽ കേരളം

മലിനജലം ഉപയോഗിക്കുന്നതിലൂടെയും ഭക്ഷണപ്രശ്നങ്ങളിലൂടെയും ഈ വർഷം കടുത്ത വയറിളക്കം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത് 2,58,769 പേർ. ദിവസം 5000 പേർ ചികിത്സ തേടുന്നതായാണ് ആരോഗ്യവകുപ്പന്റെ കണക്ക്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം ചികിത്സ തേടിയത് 2884 പേരാണ്. 23 പേർ മരിച്ചു.

ആപ്പിളിന്റെ വിളയാട്ടം! ഐഫോൺ 14 പ്ലസിന് നിസാര വില, ഡിസ്കൗണ്ട് കണ്ടാൽ എങ്ങനെയും വാങ്ങിപ്പോകും.

ദിവസവും പുത്തൻ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്. ഇതിൽ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം ലെവൽ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു. എന്നാൽ മറ്റ് ബ്രാൻഡുകളെപ്പോലെ ആപ്പിൾ അ‌ങ്ങനെ വലിച്ചുവാരി ഫോണുകൾ ഒന്നും പുറത്തിറക്കാറില്ല. ഒരു വർഷം നന്നായി ഗൃഹപാഠം ചെയ്ത് ഒറ്റ ലോഞ്ചിൽ 4 മോഡലുകൾ പുറത്തിറക്കുകയാണ് ആപ്പിളിന്റെ ഒരു രീതി. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ഫാൻ എഡിഷൻ ഫോൺ ഇറക്കിയാലായി. അ‌ല്ലാത്തപക്ഷം ഓരോ വർഷവും വിപണിയിലെത്തുന്ന ഐഫോൺ സീരീസ് മോഡലുകളാണ് കളം ഭരിക്കുക. ഏറ്റവും ഒടുവിലായി ആപ്പിൾ അ‌വതരിപ്പിച്ചത് ഐഫോൺ 15 സീരീസ് ഫോണുകളാണ്. ഇപ്പോൾ പുതിയ ടെക്നോളജികളുമായി ഐഫോൺ-16 പുറത്തിറക്കാൻ തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു.ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളവും ഐഫോൺ കഴിഞ്ഞേ അ‌വർക്ക് മറ്റെന്തുമുള്ളൂ. എന്നാൽ ഉയർന്ന വില കാരണം സ്വന്തമായി ഐഫോൺ വാങ്ങണം എന്ന മോഹം സാക്ഷാത്കരിക്കാൻ പലർക്കും കഴിയാറില്ല. എന്നാൽ ഐഫോണിന് ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള വമ്പൻ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വൻ ഡിസ്കൗണ്ട് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപിക്കാറുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞ വിലയിൽ മോഹം നിറവേറ്റാനാകും.

സാധാരണയായി ഐഫോണിന്റെ സ്റ്റാർഡേർഡ് മോഡലുകൾക്കാണ് കൂടുതൽ ഡിസ്കൗണ്ടുകളും വിലക്കുറവും ലഭ്യമാകുക. എന്നാലിപ്പോൾ ഐഫോൺ 14 പ്ലസ് ( iPhone 14 Plus) മോഡലിനും കിടിലൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. 2023ൽ പുറത്തിറങ്ങിയ ഐഫോൺ 14 സീരീസിൽ ഉൾപ്പെടുന്ന ഫോൺ ആണെങ്കിലും ഇപ്പോൾ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന മറ്റ് ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ​ പോലും ഐഫോൺ 14 പ്ലസ് മോഡലിന് മുന്നിൽ പകച്ചുപോകും. ആപ്പിളിന്റെ ബ്രാൻഡ് വാല്യുവും ഏറ്റവും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ഏറെ മികവോടെ ഫോണുകൾ പുറത്തിറക്കുന്നതിലുള്ള കർശനമായ മാനദണ്ഡങ്ങളും എക്കാലവും ഐഫോണുകൾക്ക് നല്ലത് മാത്രമേ വരുത്തിയിട്ടുള്ളൂ. അ‌തിനാൽത്തന്നെ മറ്റ് ഏത് ബ്രാൻഡിന്റെ സ്മാർട്ട്ഫോണിനോടും ഏറ്റുമുട്ടാനുള്ള ശേഷി അ‌വയ്ക്കുണ്ട്. ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്ന ഐഫോൺ 14 പ്ലസ് കണ്ണും പൂട്ടി വാങ്ങാവുന്ന ഒരു ഡീൽ തന്നെയാണ് എന്ന് തറപ്പിച്ച് പറയാനാകും.

കാൻസർ മരുന്നുകൾക്ക് ലാഭമെടുക്കില്ല; കുറഞ്ഞ വിലയ്ക്ക് കാരുണ്യ ഫാർമസിയിലൂടെ.

സംസ്ഥാനത്ത് കാൻസർ ചികിത്സ മരുന്നുകളും അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകളും ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ വകുപ്പ്. കമ്പനികളിൽ നിന്ന് ലഭിക്കുന്ന അതേ വിലക്ക് മരുന്നുകൾ ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കാരുണ്യ ഫാർമസികൾ വഴിയാണ് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുക.ഇതിനായി കാരുണ്യ ഫാർമസികളിൽ ലാഭ രഹിത കൗണ്ടറുകൾ തുടങ്ങും. ഇതോടെ വളരെ വിലയേറിയ മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കും. ജൂലൈ മാസത്തോടെ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകൾ ആരംഭിക്കുക.

ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന ക്ലിനിക്കുകള്‍ ആരംഭിക്കാനും നടപടി സ്വീകരിച്ചു. കാന്‍സര്‍ പ്രിവന്റീവ് ക്ലിനിക്കുകള്‍ ആരംഭിച്ചു. ആര്‍സിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കി. ജീവിതശൈലീ രോഗങ്ങളേയും കാന്‍സറിനേയും പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സര്‍ക്കാര്‍ ആര്‍ദ്രം ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പയിന്‍ ആരംഭിച്ചു.46,000ത്തിലധികം പേരെ കാന്‍സര്‍ പരിശോധനക്ക് വിധേയമാക്കി. കാന്‍സര്‍ കണ്ടെത്തിയവര്‍ക്ക് തുടര്‍ പരിശോധനകളും ചികിത്സയും ഉറപ്പാക്കി. കാന്‍സര്‍ സ്‌ക്രീനിങ് പോര്‍ട്ടല്‍, കാന്‍സര്‍ ഗ്രിഡ് എന്നിവ നടപ്പിലാക്കി. ഇതോടൊപ്പം കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടു കൂടി നൂതന കാന്‍സര്‍ ചികിത്സ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുമെന്നും മന്ത്രി അറിയിച്ചു.

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുണ്ടോ? സ്ഥിര സര്‍ക്കാര്‍ ജോലി നേടാം.

കേരള ഹൈക്കോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. കേരള ഹൈക്കോടതി ഇപ്പോള്‍ ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റിലേക്ക് നിയമനം നടക്കുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 34 പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 2 ആണ്.

തസ്തിക& ഒഴിവ്

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ്.ആകെ ഒഴിവുകള്‍ 34

 

പ്രായപരിധി:ഉദ്യോഗാര്‍ഥികള്‍ 02/01/1998നും 01/01/2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത:പത്താം ക്ലാസ് പാസായിരിക്കണം. ഡിഗ്രി യോഗ്യത ഉണ്ടാവാനും പാടില്ല.

അപേക്ഷ ഫീസ്:ജനറല്‍, ഒബിസി = 500

എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ് = NIL

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://hckrecruitment.keralacourts.in/hckrecruitment/) സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം

 

ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്.

ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോര് ഇന്ന്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം.ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ക്ക് സമാനമായി ഫൈനലിനും മഴ ഭീഷണിയുണ്ട്. ഇന്ത്യ ഇംഗ്ലണ്ട് സെമി മത്സരത്തിനെയും മഴ കാര്യമായി ബാധിച്ചിരുന്നു. ബാര്‍ബഡോസില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.ദിവസം മുഴുവന്‍ നീണ്ടുനിന്നേക്കാമെന്നും കാലാവസ്ഥാ പ്രവചനമുണ്ട്. ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ സ്വാധീനമാണ് കാരണം. പ്രാദേശിക സമയം രാവിലെ 10.30-നാണ് മത്സരം. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചിക്കുന്നു.

ഫൈനലില്‍ മഴ എത്തിയാല്‍ എന്തു സംഭവിക്കും

മഴ നിയമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മത്സരം നടക്കുന്ന സമയത്ത് മഴ പെയ്ത് കളിക്കാന്‍ സാധിക്കാതെ പോയാല്‍ 190 മിനിറ്റ് വരെ അധികസമയം അനുവദിക്കും. നോക്ക് ഔട്ട് ഘട്ടത്തില്‍ ഒരു മത്സരം ഔദ്യോഗികമായി നടക്കണമെങ്കില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കണം. ഇരുടീമുകള്‍ക്കും കുറഞ്ഞത് 10 ഓവറെങ്കിലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവെക്കും.മത്സരം റിസര്‍വ് ദിവസവും നടക്കുന്നില്ലെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ വിജയികളെ തീരുമാനിക്കാനാണ് ആദ്യം ശ്രമിക്കുക. മത്സരം ടൈ ആയാലും സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ തീരുമാനിക്കുക. റിസര്‍വ് ദിനത്തിലും മത്സരം ഒട്ടും തന്നെ നടക്കുന്നില്ലെങ്കില്‍ ഫൈനലിലെത്തിയ ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

Verified by MonsterInsights