ആള്‍ട്ടോ കഴിഞ്ഞാല്‍ മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ മോഡല്‍ എന്ന വിശേഷണം സ്വന്തമാക്കിയ വാഹനമാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്ക്. നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടോട് അടുക്കുന്ന ഈ വാഹനം വില്‍പ്പനയില്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. മൊത്ത വില്‍പ്പനയില്‍ 30 ലക്ഷം എന്ന വലിയ സംഖ്യ പിന്നിട്ടതാണ്
സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്ന ഏറ്റവും ഒടുവിലെ നേട്ടം. 2005-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്.ഒരു വാഹനം എന്നതിനെക്കാളുപരി സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉല്ലാസത്തിന്റെയും പ്രതീകമായാണ് ദശലക്ഷകണക്കിന് വരുന്ന ഉപയോക്താക്കള്‍ സ്വിഫ്റ്റിനെകാണുന്നത്. ഓരോ തലമുറ മാറ്റത്തിലും വാഹനത്തിന്റെ ശൈലിയിലും സാങ്കേതികവിദ്യയിലും വരുത്തുന്ന മാറ്റങ്ങള്‍ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. സ്വിഫ്റ്റ് കൈവരിക്കുന്ന തുടര്‍ച്ചയായ നേട്ടങ്ങള്‍ ഞങ്ങള്‍ ഉപയോക്താക്കളോട് നന്ദിയുള്ളവരാണെന്ന് മാരുതി സുസുക്കി മേധാവി പാര്‍ഥോ ബാനര്‍ജി അറിയിച്ചു
2024 മേയ് മാസം പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചതിനുശേഷം വില്പന കുതിച്ചുയര്‍ന്നതായാണ് മാരുതി അറിയിച്ചിരിക്കുന്നത്. 2005-ലാണ് സ്വിഫ്റ്റ് പുറത്തിറക്കിയത്. എട്ടുവര്‍ഷത്തിനുശേഷം 2013-ലാണ് വില്പന പത്തുലക്ഷം കടന്നത്. 2018-ലിത് 20 ലക്ഷം പിന്നിട്ടു. ആഗോളതലത്തില്‍ 65 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് സ്വിഫ്റ്റിന്റെ ഏറ്റവും വലിയ വിപണി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ഒന്നാമാതാണ് സ്വിഫ്റ്റ്.2005-ലാണ് മാരുതിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. വേറിട്ട രൂപം കൊണ്ട് ഈ വാഹനം ശ്രദ്ധേയമായെങ്കിലും 2010-ലാണ് ഈ വാഹനം അഞ്ച് ലക്ഷം എന്ന
നാഴികക്കല്ല് താണ്ടുന്നത്. പിന്നീടുള്ള വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2013-ല്‍ വില്‍പ്പന പത്ത് ലക്ഷത്തിലെത്തി. 2016-ല്‍ 15 ലക്ഷം കടക്കുകയായിരുന്നു