50,000 രൂപ നിക്ഷേപിച്ചാൽ ഒരു ലക്ഷം രൂപ റിട്ടേൺ നൽകുന്ന അടിപൊളി പോസ്റ്റ്‌ ഓഫീസ് പദ്ധതി.

ഉറപ്പുള്ള റിട്ടേൺ ലഭിക്കുന്ന ഒരു ദീർഘകാല നിക്ഷേപ പദ്ധതി അന്വേഷിക്കുന്നവർക്കായുള്ള പോസ്റ്റ്‌ ഓഫീസിന്റെ മികച്ച പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര (കെവിപി). ദീർഘകാലത്തേക്ക് സുരക്ഷിതമായ സമ്പാദ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1988 ൽ സർക്കാർ ആരംഭിച്ച ഒരു പദ്ധതിയാണിത്. തുടക്കത്തിൽ കർഷകർക്ക് മാത്രമുള്ളതായിരുന്നുവെങ്കിലും, ഏതൊരു ഇന്ത്യൻ പൗരനും ഇപ്പോൾ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. നിലവിൽ 7.5 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.പരമാവധി പരിധിയില്ലാത്ത കെവിപി പദ്ധതിയിൽ വെറും ആയിരം രൂപ കൊണ്ട് നിക്ഷേപം ആരംഭിക്കാം. പരമാവധി പരിധിയില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ സാധ്യത ഉണർത്തുന്നത് കൊണ്ട്, 50000 രൂപയിൽ കൂടുതലുള്ള പണം നിക്ഷേപിക്കുന്നതിന് സർക്കാർ 2014-ൽ പാൻ കാർഡ് നിർബന്ധമാക്കി. അതുകൊണ്ട് തന്നെ, സാലറി സ്ലിപ്, ഐടിആർ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ആധാർ നമ്പർ തുടങ്ങിയ ചില രേഖകൾ പോസ്റ്റ്‌ ഓഫീസിൽ നൽകേണ്ടതുണ്ട്.

https://chat.whatsapp.com/KUI2DpZAXELDH4Y0YT0KHk

സുരക്ഷിതമായ നിക്ഷേപ പദ്ധതി ആഗ്രഹിക്കുന്ന, ആവശ്യത്തിലധികം തുക കയ്യിലുള്ളവർക്ക് നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ ഒരു പദ്ധതി തന്നെയാണ് കിസാൻ വികാസ് പത്ര. 18 വയസിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും സിംഗിൾ അക്കൗണ്ടായോ ജോയിന്റ് അക്കൗണ്ടായോ നിക്ഷേപം ആരംഭിക്കാൻ സാധിക്കും. മാത്രമല്ല, പ്രായപൂർത്തിയാകാത്ത ഒരാളുടെയോ മാനസിക വൈകല്യമുള്ളവരുടെയോ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ട് തുറക്കാം. എൻ.ആർ.ഐകൾക്ക് ഇതിൽ നിക്ഷേപം നടത്താൻ അനുവാദമില്ല. ഒരു അക്കൗണ്ട് തുറക്കുമ്പോൾ ആധാർ കാർഡ്, പ്രായം കാണിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കെവിപി അപേക്ഷാ പത്രം എന്നിവ ആവശ്യമുള്ളതായുണ്ട്.

Verified by MonsterInsights