2023-24 പ്രവേശനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് ആഴ്ചകളായിട്ടും പ്രവേശന നടപടികൾ ആരംഭിക്കാത്തതിനാൽ ഫലപ്രഖ്യാപനത്തിന്റെനേട്ടം വിദ്യാർഥികൾക്ക് ലഭിക്കാതെ പോകുന്നു. കോവിഡ് കാരണം വൈകിയിരുന്ന പല പ്രവേശന പരീക്ഷകളും രണ്ടുവർഷത്തിനുശേഷം ഈവർഷം കൃത്യമായി നടത്തിയിരുന്നു. എന്നാൽ, ഫലം വന്ന് ആഴ്ചകളായിട്ടും പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല.
.
പി.ജി. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം മാർച്ച് 14-നാണ് പ്രസിദ്ധീകരിച്ചത്. ഫലം വന്നിട്ട് നാലുമാസം കഴിഞ്ഞു. ഇതുവരെ ദേശീയ കൗൺസലിങ് വിജ്ഞാപനം വന്നിട്ടില്ല…നീറ്റ് യു.ജി. മേയ് ഏഴിന് നടത്തി. ജൂൺ 13-ന് ഫലം പ്രഖ്യാപിച്ചു. ഒരു മാസം കഴിഞ്ഞ് 14-നാണ് മെഡിക്കൽ അഖിലേന്ത്യാ ക്വാട്ട അലോട്മെന്റ് ഷെഡ്യൂൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അതിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടത്താൻ ഇനിയും അഞ്ച് ദിവസം കാത്തിരിക്കണം…….
നാലു റൗണ്ട് അലോട്മെന്റുകളാണ് ഇതിൽ സാധാരണഗതിയിൽ പൂർത്തിയാക്കേണ്ടത്. ഇതിൽ ആദ്യ അലോട്മെന്റ് ഫലം 29-നാണ്. സ്ഥാപന റിപ്പോർട്ടിങ്ങിന് ഓഗസ്റ്റ് നാലുവരെ അവസരമുണ്ടാകും…….ഇതിലെ ആദ്യ അലോട്െമന്റിനു ശേഷമേ സംസ്ഥാന ക്വാട്ട ആദ്യ അലോട്െമന്റ് നടത്താൻ കഴിയൂ. അതിനാൽ സംസ്ഥാന അലോട്മെന്റുകളും വൈകും. ബിരുദതല ആയുഷ്, വെറ്ററിനറി ഓൾ ഇന്ത്യ കൗൺസലിങ് നടപടികൾ എം.സി.സി. അലോട്െമൻറ് തുടങ്ങിയശേഷമേ ആരംഭിക്കൂ. അതും വൈകും…….