കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) കമ്പനി സെക്രട്ടറി-ഇ4 തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. നിലവിലുള്ള ഒരു ഒഴിവ് നികത്താനാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രായപരിധി 45 വയസില്‍ കൂടരുത്. അപേക്ഷകന് 70000 രൂപ മുതല്‍ 200000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. അപേക്ഷകന് സെക്രട്ടേറിയല്‍ പ്രാക്ടീസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം
ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും / യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിരിക്കണം. എഴുത്ത്, ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖങ്ങള്‍ എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡി വഴി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെ അറിയിക്കും. നിയമനം സംബന്ധിച്ച് മറ്റ് ആശയവിനിമയ രീതികളൊന്നും ഉണ്ടായിരിക്കില്ല.
നിര്‍ദ്ദിഷ്ട യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 22 ന് മുമ്പ് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ആരംഭിക്കാം. നിര്‍ദിഷ്ട യോഗ്യതകള്‍ക്ക് പുറമെ ഉദ്യോഗാര്‍ത്ഥിക്ക് കമ്പനീസ് ആക്ട്, കമ്പനി നിയമ നടപടിക്രമങ്ങള്‍ എന്നിവയില്‍ നല്ല അറിവുണ്ടായിരിക്കണം.കൂടാതെ ബോര്‍ഡ്/ഓഡിറ്റ്/സബ്കമ്മിറ്റി മീറ്റിംഗുകള്‍, വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, സ്റ്റാറ്റിയൂട്ടറി ഫയലിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷനില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. സര്‍ക്കാര്‍ കമ്പനികളില്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കമ്പനി സെക്രട്ടറി/ഡെപ്യൂട്ടി കമ്പനി സെക്രട്ടറി എന്നീ നിലകളില്‍ പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് വെയ്റ്റേജ് നല്‍കും.
എങ്ങനെ അപേക്ഷിക്കാം
കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഹോംപേജിലെ പരസ്യത്തില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത് അപേക്ഷാ പ്രക്രിയയില്‍ തുടരുക. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് ഫോം സമര്‍പ്പിക്കുക. ഭാവിയിലെ റഫറന്‍സിനായി ഇതിന്റെ ഒരു ഹാര്‍ഡ് കോപ്പി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.