അതിമനോഹരമായ ബീച്ചുകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് ക്രിസ്റ്റല്‍ ക്ലിയര്‍ കടല്‍ കാണാന്‍, കടലിന് അടിയിലെ അദ്ഭുത ലോകം കണ്ട് കണ്ണ് മഞ്ഞളിച്ചു പോകാനും പവിഴ പുറ്റുകളുടെ സൗന്ദര്യം ആസ്വദിക്കാനും നിങ്ങള്‍ ഇഷ്ടപ്പെടുന്നോ…!
എങ്കില്‍ അതിന് ഉചിതമായ സ്ഥലമാണ് ലക്ഷദ്വീപ്.
36 ചെറു ദീപുകള്‍ ചേര്‍ന്ന ദ്വീപസമീഹമായ ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം കൂടിയാണ്. കേരളത്തില്‍ നിന്ന് മിണിക്കൂറുകള് മാത്രമേ ലക്ഷദ്വീപിലേക്കുള്ളൂ എങ്കിലും അവിടെ എത്തപ്പെടാന്‍ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്.
36 ചെറു ദീപുകള്‍ ചേര്‍ന്ന ദ്വീപസമീഹമായ ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം കൂടിയാണ്. കേരളത്തില്‍ നിന്ന് മിണിക്കൂറുകള് മാത്രമേ ലക്ഷദ്വീപിലേക്കുള്ളൂ എങ്കിലും അവിടെ എത്തപ്പെടാന്‍ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്.
താമസം, ഭക്ഷണം എല്ലാം നമ്മുടെ നാടിനെ അപേക്ഷിച്ചു ചെലവുകള്‍ കുറവാണ് . മത്സ്യം കൊണ്ടുള്ള വിഭവം ആണ് കൂടുതല്‍. അതുപോലെ തേങ്ങ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലതും ഉണ്ട.് ദ്വീപിലെ ബിരിയാണി വേറെ തന്നെ രസം ആണ്. ദ്വീപ് മുഴുവനും തെങ്ങുകളായതിനാല് കാറ്റിനു ഒരുപഞ്ഞവും ഇല്ല. ഡൈവിങ്, കയാക്കിങ,് ഗ്ലാസ്ബോട്ടിങ്, പോലുള്ള വാട്ടര്‍ ടൂറിസം ആണ് ഏറ്റവും വലിയ അട്രാക്ഷന്. കടലിന് അടിയില്‍ ഒരു ലോകം തന്നെ ഉണ്ട്. പലതരം മത്സ്യങ്ങള്‍, പലതരം ജീവികള്‍ എല്ലാം കാണേണ്ട കാഴ്ചകള്‍ തന്നെയാണ്.
എന്താണ് ഡൈവിങ് – കടലിന് അടിയില്‍ മുങ്ങാന്‍ കുഴി ഇട്ടു കടലിന്റെ അകത്തട്ടിലോട്ട് ഓക്സിജന്‍ സിലിണ്ടര്‍ ഒക്കെ പിടിപ്പിച്ചു അദ്ഭുത ലോകം കണ്ട് ഇമ വെട്ടാതെ നോക്കിനില്ക്കാന് ഒരു പോക്കങ്ങുപോവാം. ഡൈവിങ് നടത്തുന്നതിന് മുമ്പ് നമുക്ക് ആദ്യം പരിശീലനം തരും. ഇതിന് നീന്തല്‍ അറിയണമെന്നില്ല. ശ്വാസം എടുക്കാനും വിടാനും പഠിപ്പിക്കുന്നതാണ് പരിശീലനം.
ഗ്ലാസ് ബോട്ടിങ്- വല്ലാത്ത സൗന്ദര്യമല്ലേ കടലിന്. ബോട്ടിന്റെ പ്രതലം ഗ്ലാസിനാല്‍ മൂടിയതു കൊണ്ട് ബോട്ടില്‍ ഇരുന്ന് പവിഴപ്പുറ്റുകളെയും വര്‍ണാഭമായ കടല്‍ജീവികളെയും ഒരു ചില്ലുപാത്രത്തിലേക്കു നോക്കിയാലെന്ന പോലെ തെളിഞ്ഞു കാണാം. ഇത്തരം ബോട്ടുകളുടെ അടിഭാഗം ഗ്ലാസ് കൊണ്ടാണു നിര്‍മിച്ചിരിക്കുന്നത്
താഴോട്ടു നോക്കിയാല്‍ അടിപൊളി കടല്‍ജീവികളെ കാണാം. മാത്രമല്ല, കടല്‍തീരത്തു കൂടി നടക്കുമ്പോള്‍ ശംഖ് മുതല്‍ അങ്ങോട്ട് നമ്മള് കാണാത്ത പലജീവികളും നടക്കുന്നത് കാണാം. പച്ച നിറത്തിലുള്ള തീരക്കടല്‍, വൃത്തിയുള്ള, ശാന്തമായ തീരങ്ങള്‍ക്കും ജലവിനോദങ്ങള്‍ക്കും പ്രസിദ്ധം. സ്കൂബ ഡൈവിങ്, സ്നോര്‍ക്കലിങ്, കയാക്കിങ്, സ്കീയിങ് തുടങ്ങിയവയ്ക്കു സൗകര്യമുണ്ട്. ഗ്രാമസന്ദര്‍ശനം, മറൈന്‍ മ്യൂസിയം, ലൈറ്റ് ഹൗസ് എന്നിവയുമുണ്ട്.