എയർടെൽ എന്നാ സുമ്മാവാ..; ഒരു വർഷത്തേക്ക് ഇനി ടെൻഷൻ വേണ്ട, ഫ്രീ കോളും നെറ്റും, അതും ഇത്ര കുറഞ്ഞ വിലയ്ക്ക്?

ഇന്ത്യൻ ടെലികോം വിപണിയിലെ ശക്തമായ സാന്നിധ്യങ്ങളിൽ ഒന്നാണ് എയർടെൽ. ഇടക്കാലത്ത് രാജ്യത്തെ ഏറ്റവും വലിയ കമ്പനി എന്ന ഖ്യാതി വരെ എത്തിയിരുന്നെങ്കിലും പിന്നീട് ജിയോ ഉൾപ്പെടെയുള്ളവയുടെ വരവോടെയാണ് എയർടെൽ താഴേക്ക് പോയത്. എങ്കിലും ഇപ്പോൾ എയർടെൽ തിരിച്ചുവരവിന്റെ പാതയിലാണ്. വിപണിയിൽ കരുത്ത് തെളിയിക്കാൻ ലക്ഷ്യമിട്ട് എയർടെൽ ഒട്ടേറെ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്.

നിലവിൽ എയർടെലിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായി ജിയോ തന്നെയാണ് മുന്നിലുള്ളത്. ബിഎസ്എൻഎല്ലും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഈ രണ്ട് കമ്പനികളുടെ അവരുടെ ഉപഭോക്താക്കളെ ആകർഷിക്കുക ലക്ഷ്യമിട്ട് ബജറ്റ് ഫ്രണ്ട്ലി, അഫോർഡബിൾ പ്ലാനുകൾ കൊണ്ട് വരുമ്പോൾ എയർടെൽ വിട്ടുകൊടുക്കാൻ തയ്യാറല്ല.

ഇപ്പോഴിതാ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുക ലക്ഷ്യമിട്ട് അവർ മികച്ചൊരു പ്ലാനുമായി രംഗത്ത് വന്നിരിക്കുകയാണ്. സാധാരണയായി ചെറിയ കാലയളവിൽ സേവനങ്ങൾ നൽകുന്ന പ്ലാനുകളാണ് എയർടെൽ കൂടുതലായി അവതരിപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ അവർ ദീർഘകാല ആനുകൂല്യങ്ങൾ നൽകുന്ന ഒരു അടിപൊളി ഓഫറുമായാണ് രംഗത്ത് വന്നിരിക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളെന്ന് നോക്കാം.

എയർടെൽ 1999 രൂപ പ്ലാൻ

നിലവിൽ എയർടെൽ നൽകി വരുന്ന ഏറ്റവും ചീപ്പ് പ്ലാൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം ഇതിനെ. എന്നാൽ മോശം എന്നർത്ഥത്തിൽ അല്ലയത്, മറിച്ച് ഏറ്റവും വില കുറഞ്ഞ ഓഫർ എന്ന നിലയ്ക്കാണത്. ഡാറ്റയ്ക്ക് അധികം പ്രാധാന്യം കൊടുക്കാത്ത, എന്നാൽ അൺലിമിറ്റഡ് ഫോൺ സേവനങ്ങൾ ആവശ്യമുള്ള ആളുകൾക്ക് ഏറ്റവും അനുയോജ്യമായ പ്ലാനാണിത്. കൂടാതെ ഒരു വർഷത്തേക്ക് റീചാർജിനെ കുറിച്ച് ചിന്തിക്കുകയും വേണ്ട.

1999 രൂപയുടെ റീചാർജ് പ്ലാനാണ് ഇത്. ഒരു വർഷം അതായത് 365 ദിവസമാണ് ഇതിന്റെ കാലാവധി. കൂടാതെ ഡാറ്റ, കോളിംഗ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും പ്ലാനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ഇന്ത്യയിലെ ഏത് നമ്പറിലേക്കും സാധ്യമാണ്. മൊത്തം 24 ജിബി ഡാറ്റ ബാലൻസും ദിവസേന 100 എസ്എംഎസും പ്ലാനിന്റെ മറ്റ് ഗുണങ്ങളാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേ, പ്ലാനിൽ സ്‌പാം പരിരക്ഷയും ഉൾപ്പെടുന്നു. എയർടെൽ എക്‌സ്ട്രീം ആപ്പിലേക്കുള്ള സൗജന്യ ആക്‌സസ് ഇതിന്റെ മറ്റൊരു ആകർഷണമാണ്. കൂടാതെ അപ്പോളോ 24\7 സർക്കിളിന്റെ മൂന്ന് മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ നിങ്ങൾക്ക് ലഭിക്കും. ഒപ്പം വിങ്ക് മ്യൂസിക്കിൽ സൗജന്യ ഹലോ ട്യൂൺ സെറ്റ് ചെയ്യാനുള്ള അവസരവുമുണ്ടാവും.

അതേസമയം, ഇത്രയൊക്കെ ആണെങ്കിലും ഇതൊരു സമ്പൂർണ്ണ ഡാറ്റ പാക്കേജ് ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരമല്ല. മറിച്ച് വീട്ടിൽ വൈഫൈ അടക്കമുള്ള സേവനങ്ങൾ ലഭ്യമായവരും ഇന്റർനെറ്റ് പരിധിയില്ലാതെ ഉപയോഗം ആഗ്രഹിക്കാത്തവരും ധൈര്യമായി ഈ പ്ലാനിനായി കൈകൊടുക്കാം, കാരണം മാസം ഇതിന്റെ ചിലവ് 190 രൂപയിൽ താഴെ മാത്രമേ വരൂ.

Verified by MonsterInsights