ജലജന്യ രോഗങ്ങൾ വർധിക്കുന്നതിനിടെ ഭീഷണിയായി അമീബിക് മസ്തിഷ്ക ജ്വരവും. കണ്ണൂർ സ്വദേശി വി.ദക്ഷിണ (13) മരിച്ചത് ഇതുമൂലമാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ രാമനാട്ടുകര സ്വദേശിയായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ രാമനാട്ടുകര സ്വദേശിയായ കുട്ടിക്കും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ മാസമാണ് മലപ്പുറം സ്വദേശിയായ അഞ്ചു വയസ്സുകാരി ഇതേ അസുഖത്തെ തുടർന്ന് മരിക്കുകയും പുഴയിൽ ഒപ്പം കുളിച്ച മറ്റു 4 കുട്ടികളെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇവർക്കു പിന്നീട്അസുഖം ഭേദമായി.കഴിഞ്ഞ ദിവസം മരിച്ച കുട്ടി മൂന്നാറിലെ പഠനയാത്രയ്ക്കിടെ സ്വിമ്മിങ് പൂളിൽ കുളിച്ചിരുന്നു. അവിടെനിന്നാണോ ‘വെർമമോബിയ വെർമിഫോർമിസ്’ അമീബ ശരീരത്തിലെത്തിയതെന്നാണു സംശയം
അമീബ, അതീവ അപകടകാരി
∙ തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ജോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്ക ജ്വരം (പിഎഎം) അതിമാരകമാണ്. രോഗം വന്നു കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള സാധ്യത 3% മാത്രമാണ്.
∙ വേനലാണ് അമീബയുടെ ഇഷ്ടകാലം. മലിനജലത്തിലും മണ്ണിലും ജീവിക്കുന്ന അമീബ അൽപം ചൂടുള്ള വെള്ളത്തിൽ കാണും. 46 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും അനുകൂല ചൂട്.
∙ അമീബയുള്ള വെള്ളം കുടിച്ചാൽ രോഗബാധയുണ്ടാകില്ല. വെള്ളം മൂക്കിലൂടെ ശിരസ്സിൽ എത്തുന്നതാണു പ്രശ്നം.
∙ തലച്ചോറിൽ എത്തുന്ന അമീബ പെറ്റുപെരുകും. കോശങ്ങളെ തിന്നു നശിപ്പിക്കും. തലവേദന, പനി, വിശപ്പില്ലായ്മ, ഛർദി, തൊണ്ടവേദന, മനോനില തെറ്റുക തുടങ്ങിയവയാണു ലക്ഷണങ്ങൾ
ജലജന്യ രോഗങ്ങളുടെ പിടിയിൽ കേരളം
മലിനജലം ഉപയോഗിക്കുന്നതിലൂടെയും ഭക്ഷണപ്രശ്നങ്ങളിലൂടെയും ഈ വർഷം കടുത്ത വയറിളക്കം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത് 2,58,769 പേർ. ദിവസം 5000 പേർ ചികിത്സ തേടുന്നതായാണ് ആരോഗ്യവകുപ്പന്റെ കണക്ക്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം ചികിത്സ തേടിയത് 2884 പേരാണ്. 23 പേർ മരിച്ചു.