ബി​രുദമില്ലാത്തതിനാലാണോ വിദേശത്ത് പോകാൻ മടിക്കുന്നത്; കാനഡയിൽ ഈ ജോലികൾക്ക് ബിരുദം വേണ്ട; ശമ്പളം മാസം എട്ട് ലക്ഷം വരെ

വിദേശരാജ്യങ്ങളിൽ മികച്ച ജോലി ലഭിക്കണമെങ്കിൽ പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ കുറഞ്ഞത് ഏതെങ്കിലും വിഷയത്തില്‍ ഒരു ബിരുദമെങ്കിലും വേണമെന്നാണ് എല്ലാവരുടെയും ചിന്താഗതി. എന്നാൽ, നല്ല രീതിയിൽ തിരക്കിയാൽ ബിരുദമില്ലെങ്കിലും വളരെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ നമുക്ക് കണ്ടെത്താൻ സാധിക്കും.

വെയർഹൗസ്

ഇത്തരത്തിൽ പ്രവൃത്തി പരിചയവും ബിരുദവുമില്ലെങ്കിലും കാനഡയിൽ ഉയർന്ന ശമ്പളം കിട്ടുന്ന ചില ജോലികൾ നോക്കാം. ബിരുദമോ പ്രവർത്തിപരിചയമോ ആവശ്യമില്ലാത്ത ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിലൊന്ന് വെയർഹൗസ് മേഖല. 30000 ഡോളർ മുതല്‍ 130000 ഡോളർ വരെയാണ് (24 ലക്ഷം മുതല്‍ 1.7 കോടി വരെ ഇന്ത്യന്‍ രൂപ) ഈ ജോലികളുടെ വാർഷിക ശമ്പളമെന്നാണ് കനേഡിയൻ പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

അക്കൗണ്ടിംഗ്

അക്കൗണ്ടിംഗ് ക്ലർക്ക് രംഗത്തും ബിരുദ യോഗത്യ ആവശ്യമില്ല. അക്കൗണ്ടിംഗ് രംഗത്തെ ഡിപ്ലോമ കോഴ്സുകളാണ് ഇവിടെ യോ​ഗ്യതയായി സ്വീകരിക്കുന്നത്. മണിക്കൂറിന് ശരാശരി 21.6 ഉം വർഷം 44220 ഡോളറുമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന ശമ്പളം .

ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ

ബിരുദമോ പ്രവൃത്തി പരിചയമോ ആവശ്യമില്ലാത്ത മറ്റൊരു മേഖലയാണ് ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ. ഇവിടെ നിന്നും മണിക്കൂറിൽ 21.28 ഡോളർ സമ്പാദിക്കാന്‍ സാധിക്കും. പക്ഷേ, മറ്റേതൊരു മേഖലയെക്കാളും കായികാധ്വാനം വേണ്ട ജോലിയാണ് ഖനികളിലേത്.

ന്യൂക്ലിയർ പവർ റിയാക്ടർ

ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ഒരു ജോലിയാണ് ന്യൂക്ലിയർ പവർ റിയാക്ടർ ഓപ്പറേറ്ററുടേത്. വർഷം ശരാശരി 88,253 ഡോളറാണ് ഈ ജോലിയുടെ ശമ്പളം. എന്നാല്‍ അത്ര എളുപ്പത്തില്‍ ലഭിക്കുന്ന ഒരു ജോലിയല്ല ഇത്. പ്രത്യേകിച്ചും വിദേശികള്‍ക്ക്. യോഗ്യതകളോടൊപ്പം തന്നെ വിവിധ തരത്തിലുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി മാത്രമാണ് ഈ ജോലിയിലേക്ക് ആളെ എടുക്കുന്നത്.

തിയേറ്റർ പ്രാക്ടീഷണർ, ട്രാന്‍സ്ലേറ്റർ, ഡെന്റൽ അസിസ്റ്റന്റ്, അസിസ്റ്റന്‍റ് ഷെഫ്, വെല്‍ഡിങ്, മെയിന്റനന്‍സ് മാനേജർ, സെയില്‍സ് എക്സിക്യൂട്ടീവ്, ട്രക്ക് ഡ്രൈവർമാർ, പ്ലംബർ, ഇലക്ട്രീഷ്യന്‍, വാഹന മെക്കാനിക്ക്, നിർമ്മാണത്തൊഴിലാളികള്‍, മൊബൈല്‍ റിപ്പയർ തുടങ്ങിയവയും ബിരുദം ആവശ്യമില്ലാതെ ജോലിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന മേഖലയാണ്.

ബിരുദം ആവശ്യമില്ലാത്ത ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കിലും നിങ്ങളുടെ ബയോഡാറ്റ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നിയമനം സാധ്യമാകുകയുള്ളൂ. പലർക്കും മതിയായ യോഗ്യതകള്‍ ഉണ്ടായിരിക്കാമെങ്കിലും ബയോഡാറ്റയില്‍ വരുത്തുന്ന പിഴവ് കാരണം തിരഞ്ഞെടുക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്.”

Verified by MonsterInsights