Blog

9000കി.മീ അകലെനിന്ന് ​ഗെയിംകൺട്രോളർ ഉപയോ​ഗിച്ച് സർജറി,ഭാവിയിൽ ബഹിരാകാശ യാത്രികരിലും സാധ്യമാകുമോ?.

ശസ്ത്രക്രിയാരം​ഗത്ത് ആധുനികമായ പലചുവടുവെപ്പുകൾക്കും ശാസ്ത്രലോകം സാക്ഷ്യംവഹിക്കുന്നുണ്ട്. രാേ​ഗിയുടെ അടുത്തില്ലാതെയും ശസ്ത്രക്രിയ സാധ്യമാക്കിയതിന്റെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സമാനമായൊരു വാർത്തയാണ് സ്വിറ്റ്സർലന്റിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ​ഗെയിം കൺട്രോളറിലൂടെ സർജറി നടത്തിയ വാർത്തയാണിത്.
സൂറിച്ച് സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ് കോങ് എന്നിവിടങ്ങളിലെ ​ഗവേഷകരാണ് ടെലിഓപ്പറേറ്റഡ് മാ​ഗ്നറ്റിക്എൻഡോസ്കോപി സർജറി വിജയകരമായി പൂർത്തിയാക്കിയത്. ഹോങ്കോങ്ങിലുള്ള പന്നിയിലാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ​ഗവേഷകർ ശസ്ത്രക്രിയ ചെയ്തത്.





ഹോങ്കോങ്ങിലെ ശസ്ത്രക്രിയാ റൂമിലുള്ള ശസ്ത്രക്രിയാ വിദ​ഗ്ധനും 9300 കിലോ മീറ്റർ അകലെയുള്ള റിമോട്ട് സ്പെഷലിസ്റ്റും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സൂറച്ചിൽ നിന്ന് ​ഗെയിം കൺട്രോളറിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ശസ്ത്രക്രിയാമുറിയിലെ ദൃശ്യങ്ങൾ വീഡിയോയിലൂടെ കണ്ട് ​ഗെയിം കൺട്രോൾ വഴി മറ്റു നടപടികൾ പൂർത്തിയാക്കുകയാണ് സ്വിറ്റ്സർലന്റിൽ നിന്നുള്ള ഡോക്ടർ ചെയ്തത്.
വിദൂരസ്ഥലങ്ങളിൽ ശസ്ത്രക്രിയകൾ വിജയകരമായി നടപ്പിലാക്കൽ മനുഷ്യരിലും സാധ്യമാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് ​ഗവേഷകർ പറഞ്ഞു. അഡ്വാൻസ്ഡ് ഇന്റലിജൻസ് സിസ്റ്റംസ് എന്ന ജേർണലിൽ ​ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.





രോ​ഗസ്ഥിരീകരണം, ശസ്ത്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രാദേശിക മേഖലകളിൽ ബന്ധപ്പെട്ട വിദ​ഗ്ധർ ഇല്ലാത്തപക്ഷം സ്വീകരിക്കാവുന്ന മാർ​ഗമാണിതെന്നും ​വൈദ​ഗ്ധ്യം ലഭിച്ചവർക്ക് വിദൂരതയിലിരുന്ന് നഴ്സുമാർക്ക് പോലും ശസ്ത്രക്രിയ സംബന്ധിച്ച നിർദേശം നൽകാനാകുമെന്നും ​ഗവേഷകർ കൂട്ടിച്ചേർക്കുന്നു.വൈകാതെ മനുഷ്യരുടെ വയറിൽത്തന്നെ ടെലി-എൻഡോസ്കോപ്പി നടത്തുകയാണ് ഉദ്ദേശ്യമെന്നും കാൻസർ സ്ക്രീനിങ് രം​ഗത്തുകൾപ്പെടെ ഈ സാധ്യത ഉപയോ​ഗപ്പെടുത്താനാണ് ശ്രമമെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു. ഭാവിയിൽ ബഹിരാകാശ സഞ്ചാരികളിൽപ്പോലും ശസ്ത്രക്രിയ സാധ്യമായേക്കാവുന്ന രീതിയിലാണ് ഈ സംവിധാനം വികസിപ്പിക്കുന്നതെന്നുഗവേഷകർ പറയുന്നു.








അടുത്തിടെ ചൈനയിൽ അയ്യായിരം കിലോമീറ്റർ അകലെയുള്ള രോ​ഗിയിൽ സർജറി ചെയ്ത വാർത്ത പുറത്തുവന്നിരുന്നു. സാങ്കേതികവിദ്യയുടെയും ​ഗവേഷണത്തിന്റെയും സഹായത്തോടെയാണ് ഷാം​ഗായിൽ നിന്നുള്ള ഒരുസംഘം ‍ഡോക്ടർമാർ കാഷ്​ഗറിലുള്ള രോ​ഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്. വിശദമായ ക്ലിനിക്കൽ തദ്ദേശീയമായി വികസിപ്പിച്ച സർജിക്കൽ റോബോട്ടുകളുടെയും സഹായത്തോടെയാണ് സർജറി പൂർത്തിയാക്കിയതെന്ന് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കിയിരുന്നു.ഇന്ത്യയിലും റോബോട്ട് സഹായത്തോടെ സർജറി നടത്തിയിട്ടുണ്ട്. രാജ്യത്ത് അടുത്തിടെ നടത്തിയ സർജറി നാൽപത് കി.മീ അകലെനിന്നാണ്. രാജീവ് ​ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്& റിസർച്ച് സെന്ററിലെ മെഡിക്കൽ ഡയറക്ടറായ ഡോ. എസ്.കെ റാവലാണ് പ്രസ്തുത സർജറി ചെയ്തത്. അദ്ദേഹം ​ഗുഡ്​ഗാവിലും അമ്പത്തിരണ്ടുകാരനായ രോ​ഗി ഡൽഹിയിലെ രോഹിണിയിലുമായിരുന്നു. .

793 ഹെക്ടറിൽ ബന്ദിപ്പൂ കൃഷി, 7,000 ടൺ വിളവ്; സംസ്ഥാനത്ത് പൂക്കൃഷി പൊലിച്ചു.

ഓണവിപണി മുന്നിൽക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്. 7,000 ടണ്ണിനു മുകളിൽ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. പൂപറിക്കാൻതുടങ്ങി. ആദ്യമായാണ് എല്ലാജില്ലകളിലും ഇങ്ങനെ സംഘടിതമായി പൂക്കൃഷി ചെയ്യുന്നത്. ജമന്തി, വാടാമല്ലി, അരളി, കുറ്റിമുല്ല ഉൾപ്പെടെയുള്ള പൂക്കളും കൃഷിചെയ്യുന്നുണ്ട്. താരതമ്യേന കുറവായതിനാൽ ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല. 
കുടുംബശ്രീ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായിമാത്രം 1,253 ഏക്കറിൽ പൂക്കൃഷിയുണ്ട്. 3,000 വനിതാ കർഷകസംഘങ്ങൾ പദ്ധതിയുടെ ഭാഗമാണ്. ഓണക്കാലത്ത് മറുനാടൻ പൂക്കളെആശ്രയിക്കേണ്ടിവരുന്നതു കണക്കിലെടുത്താണ് കുടുംബശ്രീ പൂക്കൃഷിക്കിറങ്ങിയത്. ഒട്ടേറെ കർഷകരും വ്യാപകമായി പൂക്കൃഷി ചെയ്തിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലൊന്ന് ആലപ്പുഴയിലെ കഞ്ഞിക്കുഴിയാണ്. മുൻപരിചയമുള്ളവർ വിപണി കണ്ടെത്തുന്നുണ്ടെങ്കിലും പുതുതായെത്തിയവർ ബുദ്ധിമുട്ടുകയാണ്.






കഞ്ഞിക്കുഴിയിൽ ബന്ദിപ്പൂവിന് കിലോയ്ക്ക് 100-150 രൂപ വിലയുണ്ട്. എന്നാൽ, സംസ്ഥാനത്ത് പലയിടങ്ങളിലും 50 രൂപയ്ക്കുപോലും പൂ വിൽക്കുന്നുണ്ട്. വിപണിയൊരുക്കാനും വില നിശ്ചയിക്കാനും സർക്കാർതലത്തിൽ സംവിധാനമില്ല. ചിലയിടങ്ങളിൽ കുടുംബശ്രീ സി.ഡി.എസുകൾ പൂക്കൾ ശേഖരിച്ച് ഒന്നിച്ചു വിൽക്കുന്നുണ്ട്. 
ഓണത്തിന് ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കിയതും സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആഘോഷം വേണ്ടെന്നുവെച്ചതും അപ്രതീക്ഷിത പ്രതിസന്ധിയായി


വിപണിസാധ്യത മനസ്സിലാക്കാൻ മൊബൈൽ ആപ്പ് സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും പ്രവർത്തനങ്ങൾ നേരിട്ടു കർഷകരിലെത്തിക്കാനും സേവനങ്ങൾ എളുപ്പത്തിൽ കിട്ടാനുമായി.
മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നുണ്ട്. അതു പ്രവർത്തിച്ചു തുടങ്ങിയാൽ ഭാവിയിൽ വിപണി സാധ്യതകളെക്കുറിച്ചു മനസ്സിലാക്കാനാകും. ലാഭത്തിൽ കൊണ്ടുപോകാവുന്നതാണ് പൂക്കൃഷി. സർക്കാരിന്റെയും കുടുംബശ്രീയുടെയും ഓണവിപണികളിൽ കർഷകരുടെ പൂക്കൾ വിൽക്കാനുള്ള അവസരമൊരുക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. -പി. പ്രസാദ്, കൃഷിമന്ത്രി.



മാർക്കറ്റുകളിൽ ഐ ഫോണിനേക്കാൾ ഡിമാൻഡ് ആപ്പിൾ വാച്ചുകൾക്ക് ? റിപ്പോർട്ടുകൾ

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആപ്പിൾ വാച്ചുകൾക്ക് ഐ ഫോണിനേക്കാൾ ഡിമാൻഡ് കൂടുതലാണ്. ആപ്പിളിന്റെ ഐഫോൺ, ഐപാഡ് എന്നീ ബ്രാൻഡുകളുടെ വിൽപ്പനയെ കടത്തിവെട്ടിയിരിക്കുകയാണ് ആപ്പിൾ വാച്ചുകൾ.

വാച്ചിന്റെ വില മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങളേക്കാൾ കൂടുതലാണ്, 2017 ലെ സീരീസ് 3 മോഡലിന് ഏകദേശം 30,000 രൂപ മാത്രമായിരുന്നു. എന്നാൽ 2024 ൽ ആപ്പിൾ വാച്ചിൻ്റെ സീരീസ് 10 പതിപ്പിന് 46,900 രൂപയാണ് ഇന്ത്യൻ മാർക്കറ്റുകളിൽ വില. ഈ കാലയളവിനുള്ളിൽ വാച്ചിൻ്റെ പണപ്പെരുപ്പം, 56.9 ശതമാനമായി. ഐഫോണിൻ്റെ പണപ്പെരുപ്പത്തേക്കാൾ കൂടുതലാണ് ഇത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വാച്ചുകളുടെ വില ഏകദേശം 25 ശതമാനമാണ് വർദ്ധിച്ചത്.

 

അതേസമയം, കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്പനി 79,900 രൂപയ്ക്ക് സെപ്റ്റംബർ 9 ന് ആപ്പിൾ ഐഫോൺ 16 മോഡൽ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ നാല് വർഷമായി ഒരു മാറ്റവുമില്ലാതെ ഇതേ വിലയിൽ തന്നെയാണ് മോഡൽ വില്പന തുടരുന്നത്.

എന്നാൽ ഈ അടുത്ത് ആപ്പിൾ വാച്ച് 10 സീരീസ് പുറത്തിറങ്ങിയിരുന്നു. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ലോഞ്ച് ആവേശകരമായ പുതുമകൾ നിറഞ്ഞത് തന്നെയായിരുന്നു. ഇതിൽ ആദ്യം അവതരിപ്പിച്ചത് ആപ്പിൾ വാച്ച് 10 സീരീസ് ആണ്.

ആപ്പിൾ വാച്ച് സീരീസ് 10ന്റെ ഡിസ്പ്ലേ മുൻ പതിപ്പുകളെക്കാൾ വലുതാണ്. വാച്ച് അൾട്രാ 2നേക്കാൾ വലിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സീരീസ് 6മായി ഇത് താരതമ്യം ചെയ്യുമ്പോൾ പ്രധാന മാറ്റവും ഇത് തന്നെയാണ്. ഇതിന് വൈഡ് ആംഗിൾ ഒഎൽഇഡി ഡിസ്‌പ്ലേയുണ്ട്. അനായാസം ടൈപ് ചെയ്യാവുന്ന ഡിസ്പ്ലേയ്ക്ക് ബ്രൈറ്റ്നസിലും മികവ് കാണാം. 30 മിനിറ്റിൽ 80 ശതമാനവരെ ഇതിൽ ചാർജ് ചെയ്യാവുന്നതാണ്.

ആപ്പിൾ ഈ വർഷം അവതരിപ്പിച്ചത് ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് മോഡലുകളാണ്. പുതിയ വാച്ചിന്റെ കനം കേവലം 9.7 മില്ലീമീറ്ററാണ്. ആപ്പിൾ വാച്ച് സീരീസ് 10 സീരീസ് ഒൻപതിനേക്കാൾ ഏകദേശം 10 ശതമാനം കനം കുറഞ്ഞതാണ്. കനം കുറഞ്ഞ വാച്ച് അവതരിപ്പിക്കുന്നതിനായി എസ്ഐപി ഡിജിറ്റൽ ക്രൗൺ പോലുള്ള നിരവധി ചെറിയ ആന്തരിക മൊഡ്യൂളുകളുടെ കനവും കുറച്ചിട്ടുണ്ട്. സീരീസ് ഒൻപതിനേക്കാൾ സീരീസ് 10ന്റെ ഭാരം സ്റ്റെയിൻലെസ് സ്റ്റീലിനേക്കാൾ 20 ശതമാനം കുറവാണ്. എയ്‌റോസ്‌പേസ് ഗ്രേഡ് ടൈറ്റാനിയം ഉപയോഗിച്ചാണ് കേസ് നിർമിച്ചിരിക്കുന്നത്. മൂന്ന് അതിശയകരമായ നിറങ്ങളിലാണ് പുതിയ വാച്ചുകൾ വരുന്നത്

രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം കൂടി സൃഷ്ടിക്കും, രോഹിതും സംഘവും പ്രചോദനം: ഹര്‍മന്‍പ്രീത്

ചരിത്രത്തിലെ ആദ്യ ടി 20 കിരീടം എന്ന ലക്ഷ്യമാണ് ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ വനിതാ സംഘത്തിനുള്ളത്. 2020ല്‍ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളി പ്രധാനമായും തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഓസ്‌ട്രേലിയ തന്നെയാണ്. റാങ്കിങ്ങില്‍ ഒന്നാമതുള്ള ഓസീസിന് മുന്നിലാണ് 2020ല്‍ ഇന്ത്യയുടെ കിരീട മോഹങ്ങള്‍ അവസാനിച്ചത്.

ഇതേ ഓസ്‌ട്രേലിയെ തോല്‍പിച്ച് കിരീടം നേടുകയാവും ടീമിന്റെ ലക്ഷ്യം. ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ദാനയും ഷെഫാലി വര്‍മയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവര്‍. പുരുഷ ട്വന്റി 20യില്‍ കിരീടം നേടിയ രോഹിത് ശര്‍മയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തൻ്റെയും ടീമിൻ്റെയും ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു.

 

2017ല്‍ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യൻ വനിതകൾ തോൽവി വഴങ്ങിയിരുന്നു. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാകിസ്താനും ശ്രീലങ്കയുമടങ്ങുന്ന  ഗ്രൂപ്പിലാണ് ഇന്ത്യ. ഒക്ടോബര്‍ നാലിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ആറിന് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടവും നടക്കും.

പാലിയേറ്റീവ് കെയർ എം.ബി.ബി.എസ്. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആരോഗ്യസർവകലാശാല.

പാലിയേറ്റീവ്കെയർചികിത്സകേരളത്തിൽഎം.ബി.ബി.എസ്.പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻആരോഗ്യസർവകലാശാല സജ്ജമാകുന്നു. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് അധ്യാപകരെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം അന്തിമഘട്ടത്തിലെത്തി.20 ദിവസത്തെ ഓൺലൈൻ പരിശീലനത്തിന് ശേഷമുള്ള നേരിട്ടുള്ള പരിശീലനം.ആരോഗ്യ സർവകലാശാലയിൽ തുടങ്ങി.






അടുത്ത അധ്യയനവർഷം മുതൽ പാലിയേറ്റീവ് കെയർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ശ്രമം.ഇതുവഴി ഭാവി ഡോക്ടർമാരെ സാന്ത്വന ചികിത്സയിൽ കൂടി പ്രാപ്തരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഭാവി ഡോക്ടർമാരിൽ സാന്ത്വന ചികിത്സയെക്കുറിച്ചുള്ള അവബോധവും പ്രവൃത്തിപരിചയവും വളർത്തിയെടുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്തെ പാലിയം ഇന്ത്യയുമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്.





ഡോ. എം.ആർ രാജഗോപാലിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന പരിശീലനം രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഡോ. എം.എസ്. സുനിൽകുമാർ, ഡോ. വി.വി. ഉണ്ണികൃഷ്ണൻ, ഡോ. ആർ. സജിത്ത് കുമാർ,ഡോ. ഗീത ഗോവിന്ദരാജ്, ഡോ. കെ.എസ്. ഷാജി തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.




രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർഷിപ്പ്; നാല് വർഷത്തനുള്ളിൽ മനുഷ്യരെ എത്തിക്കും; മസ്‌കിന്റെ പദ്ധതി

രണ്ട് വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് സ്റ്റാർ ഷിപ്പ് വിക്ഷേപിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക്. എർത്ത്-മാർസ് വിൻഡോ തുറക്കുമ്പോഴായിരിക്കും ആദ്യ സ്റ്റാർഷിപ്പ് ദൗത്യം ചൊവ്വയിലേക്ക് വിക്ഷേപിക്കന്നത്. എർത്ത്-മാർസ് വിൻഡോ സമയത്ത് ഏറ്റവും കുറഞ്ഞ അളവിൽ ഇന്ധനം ഉപയോഗിച്ച് പേടകം വിക്ഷേപിക്കാൻ കഴിയും. നാല് വർഷത്തിനുള്ളിൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് മസ്‌ക് ലക്ഷ്യം വെക്കുന്നത്.

സ്റ്റാർഷിപ്പിന്റെ കഴിവ് പരിശോധിക്കാനാണ് ആദ്യ ദൗത്യം. ഇത് വിജയിച്ചാൽ മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള പദ്ധതി ആരംഭിക്കും. ചൊവ്വയിൽ മനുഷ്യരുടെ കോളനി നിർമ്മിക്കുമെന്നതാണ് ലക്ഷ്യമെന്ന് മുൻപ് മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ചൊവ്വയിൽ സുസ്ഥിരമായ നഗരം സ്ഥാപിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഏറ്റവും ശക്തിയേറിയ റോക്കാറ്റാണ് സ്റ്റാർഷിപ്പ്. മനുഷ്യരെയും അവർക്ക് വേണ്ട സാധനങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്ക് എത്തിക്കാനാണ് സ്റ്റാർഷിപ്പ് നിർമ്മിച്ചത്.

സ്പേസ് എക്‌സിന് ചൊവ്വയിൽ ഇറങ്ങാൻ കഴിഞ്ഞാൽ, “ഏകദേശം 20 വർഷത്തിനുള്ളിൽ ഒരു സ്വയം-സുസ്ഥിര നഗരം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ അവിടെ നിന്ന് ഫ്ലൈറ്റ് നിരക്ക് ഗണ്യമായി വർദ്ധിക്കും” എന്ന് മസ്‌ക് അവകാശപ്പെടുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ സ്റ്റാർഷിപ്പിൽ രണ്ട് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

സൂപ്പർ ഹെവി എന്ന് വിളിക്കപ്പെടുന്ന ഒരു ഒന്നാം ഘട്ട ബൂസ്റ്ററും സ്റ്റാർഷിപ്പ് എന്നറിയപ്പെടുന്ന 165 അടി (50 മീറ്റർ) ഉയരമുള്ള ഒരു മുകൾ-ഘട്ട ബഹിരാകാശ പേടകവും ഉൾപ്പെടുന്നതാണ് സ്റ്റാർഷിപ്പ്. 400 അടി ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റിന്റെ മൂന്നാം പരീക്ഷണ വിക്ഷേപണം അടുത്തിടെ നടത്തിയിരുന്നു. സൂപ്പർ ഹെവി ബൂസ്റ്റർ കൂടി ഉൾപ്പെടുത്തിയായിരുന്നു വിക്ഷേപണം നടത്തിയിരുന്നത്.

സൂപ്പർ ലീഗ് കേരള; തിരുവനന്തപുരത്തിൻ്റെ കൊമ്പന്മാർ ഇന്ന് കാലിക്കറ്റ് എഫ്‌സിക്കെതിരെ

സൂപ്പർ ലീഗ് കേരളയിലെ മൂന്നാം മത്സരത്തിൽ ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. 2021-22 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫ് നയിക്കുന്ന കാലിക്കറ്റ് എഫ്സിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരമായിരുന്ന കെർവൻസ് ബെൽഫോർട്ടാണ് പ്രധാന സ്‌ട്രൈക്കർ. ബെല്‍ഫോര്‍ട്ടിനെ കൂടാതെ സെനഗല്‍ താരങ്ങളായ പാപെ ഡയകെറ്റ്, ബോബാകര്‍ സിസോകോ, ഘാന താരങ്ങളായ ജെയിംസ് അഗ്യേകം കൊട്ടെയ്, റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ്, ഏണസ്റ്റ് ബാര്‍ഫോ എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. അബ്ദുള്‍ ഹക്കു, താഹിര്‍ സമാന്‍, വി അര്‍ജുന്‍ തുടങ്ങിയ മലയാളി താരങ്ങളും ടീമിന് കരുത്തേകും.

മറുവശത്ത് തിരുവന്തന്തപുരം കൊമ്പന്‍സും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ജയിച്ചു തുടങ്ങാനുറച്ചാണ് അവര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരിക്കാനിറങ്ങുന്നത്. ബ്രസീലിയന്‍ താരമായ പാട്രിക് മോത്തയാണ് ടീമിന്റെ നായകന്‍. നായകനുള്‍പ്പെടെ ആറ് താരങ്ങളും ബ്രസീലിൽ നിന്നുള്ളവരാണ്. ഡാവി ഖുന്‍, മൈക്കല്‍ അമേരികോ, റെനാന്‍ ജനോറിയോ, ഓട്ടോമെര്‍ ബിസ്പോ, മാര്‍കോസ് വില്‍ഡര്‍ എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് തൃശൂർ മാജിക്ക് എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മലപ്പുറം എഫ്‌സിയും നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ എഫ്‌സി കൊച്ചിയും തമ്മിൽ നടന്ന സൂപ്പർ ലീഗിലെ പ്രഥമ മത്സരത്തിൽ മലപ്പുറം എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.

 

ആഫ്രിക്കയെ ഭയപ്പെടുത്തുന്ന എം പോക്സ് ഇന്ത്യയിലും; വസൂരിക്ക് സമാനമായ വൈറസിനെകുറിച്ച് അറിയേണ്ടത്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതിവേഗത്തില്‍ പടർന്ന് പിടിക്കുന്ന എംപോക്‌സ് (Mpox) ഇന്ത്യയിലും സ്ഥിരീകരിച്ചു. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്‌സ് വൈറസാണ് ഇയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്‌സ് (Mpox) അതിവേഗത്തില്‍ പടർന്ന് പിടിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന 2024 ഓഗസ്റ്റ് 14 ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് പോലെയല്ല എംപോക്‌സ് എന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്യൻ റീജിയണല്‍ ഡയറക്ടറായ ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കിയിരുന്നു.

 

എന്താണ് എം പോക്സ്

വർഷങ്ങളായി ഒരു ജന്തുജന്യ രോഗം മാത്രമായിരുന്നു എംപോക്‌സ്. ഈ രോഗത്തിന് കാരണമാകുന്നത് വസൂരി വൈറസിന്റെ കുടുംബത്തില്‍ പെട്ട മങ്കി പോക്‌സ് വൈറസാണ്. ഇതൊരു ഡിഎന്‍എ വൈറസാണ്. ഇത് വസൂരിക്ക് സമാനമായ അസുഖമാണെന്നാണ് കണ്ടെത്തല്‍. ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകള്‍ക്കു സമീപമുള്ള പ്രദേശങ്ങളിലാണ് മങ്കിപോക്‌സ് വൈറസിന്റെ സാന്നിധ്യം പൊതുവെ കാണപ്പെടുന്നത്. ഇതിന്റെ സ്വാഭാവിക ഉറവിടത്തെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, എലികളെപ്പോലുള്ള കരണ്ടു തീനികളിലും, ആൾക്കുരങ്ങ് പോലുള്ള പ്രൈമേറ്റുകളിലുമാണ് രോഗം മുഖ്യമായും കാണുന്നത്. ഇവയില്‍ നിന്നാണ് മനുഷ്യനിലേക്ക് എംപോക്സ് പടരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നത്. എന്നാൽ ഇന്ന് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പടർന്നു കൊണ്ടിരിക്കുന്നു.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.1958-ല്‍, ഗവേഷണത്തിനായി സൂക്ഷിച്ചിരിക്കുന്ന കുരങ്ങുകളിലാണ് വസൂരിക്ക് സമാനമായ ഈ അസുഖം കണ്ടെത്തിയത്. 1970-ല്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് മനുഷ്യരില്‍ ആദ്യമായി എംപോക്‌സ് രോഗം കണ്ടെത്തിയത്. 2022-ല്‍ ലോകമെമ്പാടും എംപോക്‌സ് പടര്‍ന്നു പിടിച്ചു.

രോഗങ്ങളുടെ പേര് നല്‍കുന്നതിനുള്ള ആധുനിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി ലോകാരോഗ്യ സംഘടന 2022-ല്‍ രോഗത്തിൻ്റെ പേര് മങ്കി പോക്‌സില്‍ നിന്ന് എംപോക്‌സ് എന്നാക്കി മാറ്റി. രോഗത്തിന് കാരണമാകുന്ന വൈറസിന്റെ പേര് ഇപ്പോഴും മങ്കി പോക്‌സ് വൈറസ് എന്നാണ് പറയുന്നത് .വര്‍ഷങ്ങളായി എംപോക്‌സ് ആഫ്രിക്കയില്‍ പടരുന്നുണ്ട്. എന്നാല്‍ ആഗോള സമൂഹം ഇതിനെ ആഫ്രിക്കയുടെ മാത്രം പ്രശ്‌നമായി കണ്ടു. അതിനാല്‍ രോഗനിരീക്ഷണത്തിനും, നിര്‍ണയത്തിനും, ചികത്സയ്ക്കുമുള്ള ഗവേഷണ ഫണ്ടുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ലഭിച്ചില്ല. ഇത് ആഫ്രിക്കയ്ക്കുള്ളിലും പുറത്തും രോഗം വ്യാപകമാകുന്നതിന് കാരണമായി. 2022-ല്‍ ആഫ്രിക്കയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ എംപോക്‌സ് പടര്‍ന്ന് പിടിച്ചപ്പോള്‍ മാത്രമാണ് രോഗവ്യാപനത്തിന്റെ ഗൗരവം ലോകത്തിന് മനസിലായത്.

കാലാവസ്ഥ വ്യതിയാനവും, ജനസംഖ്യാ പെരുപ്പവും, വര്‍ദ്ധിച്ച അന്തരാഷ്ട്ര വാണിജ്യ ബന്ധങ്ങളും, അന്താരാഷ്ട്ര യാത്രകളും, അമിതമായ വനനശീകരണവും, സാംക്രമിക രോഗങ്ങളുടെ, പ്രത്യേകച്ച് ജന്തുജന്യ രോഗങ്ങളുടെ ആവിര്‍ഭാവത്തിനും, പുനര്‍ആവിര്‍ഭാവത്തിനും കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളെ നേരിടാനും നിര്‍മാര്‍ജനം ചെയ്യാനും കൂട്ടായ അന്താരാഷ്ട്ര പരിശ്രമം ആവശ്യമാണെന്ന് നിലവിലെ അവസ്ഥ ആവശ്യപ്പെടുന്നു.

 

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പുനരാരംഭിക്കുന്നു; മൂന്ന് ഘട്ടങ്ങളിലായി നടത്തും

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെച്ച മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് പുനരാരംഭിക്കുന്നു. ഈ മാസം 18 മുതല്‍ അടുത്തമാസം 8 വരെയാണ് മസ്റ്ററിങ് ചെയ്യാനുള്ള സമയപരിധി. ജനങ്ങളെ വലയ്ക്കാതെ റേഷന്‍ വിതരണത്തെ ബാധിക്കാത്ത രീതിയില്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.

മൂന്ന് ഘട്ടങ്ങളിലായാണ് മസ്റ്ററിങ് നടത്തുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 24വരെ തിരുവനന്തപുരം ജില്ലയിലായായിരിക്കും ആദ്യം മസ്റ്ററിങ് നടക്കുക. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലും, ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിലുമായിട്ടാണ് മസ്റ്ററിങ് നടക്കുക.

എറണാകുളം ഡിഡി ഓഫീസിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം; സർവീസ് റൂൾ മറികടന്ന് ബന്ധുകൾക്ക് പ്രമോഷൻ നൽകി

എറണാകുളം ഡി ഡി ഓഫീസിൽ ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം. പിഎസ്‌സി വഴി ജോലി നേടിയവരെ പരിഗണിക്കാതെ ആണ് സ്ഥാനക്കയറ്റം. ഹയർസെക്കണ്ടറിയിൽ ലാബ് അസിസ്റ്റന്റ് ആയി കരാർ ജീവനക്കാർക്കാണ് പ്രൊമോഷൻ നൽകിയത്. സീനിയോരിറ്റിയുള്ളവരെ ഉള്ളവരെ മറികടന്നാണ് സ്ഥാനക്കയറ്റം. സർവീസ് റൂൾ മറികടന്നാണ് ബന്ധുകൾക്ക് പ്രമോഷൻ നൽകിയിരിക്കുന്നത്.

 

അതേസമയം നടപടി തിരുത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവും നടപ്പായില്ല. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഗവണ്മെന്റ് ക്ലാസ്സ്‌ 4 എംപ്ലോയീസ് യൂണിയൻ. തെറ്റായ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ നടപടി എടുക്കണമെന്ന സർക്കാർ ഉത്തരവും നടപ്പായില്ല. സിപിഐഎം നേതാവിന്റെ ബന്ധു ആണ് കണ്ടീജന്റ് ജീവനക്കാർക്ക് ചട്ടം മറികടന്നു പ്രമോഷൻ നൽകിയത്.

Verified by MonsterInsights