വയനാട് ബത്തേരിയെ വിറപ്പിച്ച പിഎം2 എന്ന മോഴ ആനയ്ക്കും പുതുശേരിയിൽ ഭീതിപരത്തിയ കടുവയ്ക്കും വനംവകുപ്പ് പേരിട്ടു. മുത്തങ്ങ ആനപന്തിയിൽ മെരുങ്ങി തുടങ്ങിയ മോഴയാനയ്ക്ക് രാജ എന്നും കുപ്പാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലെ കടുവ അധീരയെന്നും ഇനി മുതൽ അറിയപ്പെടും.
ബത്തേരിക്കാരുടെ ഉറക്കം കെടുത്തിയ പന്തല്ലൂര്‍ മഖ്ന 2 അഥവാ പിഎം 2 എന്ന മോഴയാനയെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കൂട്ടിലാക്കിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ അരശിരാജയെന്നായിരുന്നു പിഎം 2 വിന്‍റെ വിളിപ്പേര്. പാപ്പാന്‍മാര്‍ നല്ല നടപ്പ് പഠിപ്പിക്കുന്ന രാജ ഭാവിയില്‍ വനംവകുപ്പിന്‍റെ കുങ്കിയാനയായേക്കും.
പുതുശേരിയില്‍ കര്‍ഷകനെ ആക്രമിച്ചു കൊന്ന കടുവയെ മയക്കുവെടിവച്ചാണ് പിടികൂടിയത്. അക്രമസ്വഭാവം ഉള്ള കടുവയായതിനാല്‍ അധീര അജീവനാന്തം വനംവകുപ്പിന്‍റെ കൂട്ടില്‍ കഴിയും.