സ്വർണത്തിൽ പൂട്ടിട്ട് കേന്ദ്രസർക്കാർ; 10 ലക്ഷത്തിനുമുകളിലുള്ള ഇടപാടുകളിൽ വ്യാപാരികൾക്ക് മാർഗനിർദേശം

തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയാനായി ‘സ്വർണത്തിൽ’ പൂട്ടിട്ട് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ.) ഭേദഗതിചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്.

 ഇടപാടുകൾ സംശയാസ്പദമെന്ന് തോന്നുന്നുണ്ടെങ്കിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു. ഇന്ത്യ) അറിയിക്കണം. ഇതിനായി ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ സൂക്ഷിക്കണം. എഫ്.ഐ.യു.വുമായി ബന്ധപ്പെടുന്നതിന് വ്യാപാരസ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഫലത്തിൽ എല്ലാതരം ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ സ്വർണവ്യാപാരികളടക്കം ബാധ്യസ്ഥരാകും.

രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവനായും 2020 ഡിസംബർ 28 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. പിന്നാലെയാണിപ്പോൾ ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഭേദഗതിയും മാർഗനിർദേശവും പുറത്തിറക്കിയത്

സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രം, മരതകം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വ്യാപാരം നടത്തുന്നവർക്കാണ് ഇത് ബാധകം.

ഒരുമാസത്തിനിടെ ഒറ്റത്തവണയായോ തവണകളായോ 10 ലക്ഷമോ അതിലധികമോ തുകയ്ക്കുള്ള ഇടപാടുകളായാലും രേഖകൾ വ്യാപാരികൾ സൂക്ഷിക്കണം. ഇടപാടിന്റെ സ്വഭാവം, തുക, തീയതി, ഇടപാടിൽ ഉൾപ്പെട്ടവർ എന്നീ വിശദാംശങ്ങളുണ്ടാകണം. ഉപഭോക്താക്കളെ അറിയൽ (കെ.വൈ.സി.) രേഖകൾ വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടാകണം. ഇടപാട് നടക്കുന്ന തീയതിമുതൽ അഞ്ചുവർഷത്തേക്കാണ് രേഖകൾ സൂക്ഷിക്കേണ്ടത്.

friends catering

സംശയം തോന്നിയാൽ ഏഴുദിവസം

ഏതെങ്കിലും ഇടപാടുകൾ സംശയാസ്പദമെന്ന് വ്യാപാരസ്ഥാപനത്തിന് തോന്നുകയാണെങ്കിൽ ഇടപാടുനടന്ന് ഏഴുപ്രവൃത്തിദിവസത്തിനകം ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കണം. വ്യാപാരസ്ഥാപനത്തിൽ പ്രിൻസിപ്പൽ ഓഫീസർ, ചുമതലപ്പെടുത്തിയ ഡയറക്ടർ എന്നിവരെ ഇതിനായി നിയമിക്കണം.

ഇടപാടുകാരെ സംശയദൃഷ്ടിയോടെ നോക്കാനാകില്ല.

സ്വർണം വാങ്ങാനെത്തുന്നവരെ സംശയദൃഷ്ടിയോടെ കാണാൻ വ്യാപാരികൾക്കാവില്ലെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണവ്യാപാരമേഖല നിലവിലെ എല്ലാനിയമങ്ങളും പാലിക്കുന്നുണ്ട്. വിപണിയിൽ പണമൊഴുക്ക് തടസ്സപ്പെടുത്തുന്നതിനേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂ -അദ്ദേഹം പറഞ്ഞു.

ആഞ്ഞിലിച്ചക്ക വീട്ടിലുണ്ടോ? എങ്കിൽ പത്തുകാശുണ്ടാക്കാൻ ഇതാണ് അവസരം, കിലോയ്ക്ക് വില 150 മുതൽ 250 രൂപ വരെ

 ആഞ്ഞിലിപ്പഴം മലയാളികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന പഴമാണ്. ഒരു കാലത്ത് സുലഭമായി വീട്ടുമുറ്റത്ത് ലഭിച്ചിരുന്ന പഴങ്ങൾ വില്പനയ്ക്കായി നിരത്തുകളിൽ നിറയുകയാണ്. ഞാവൽപ്പഴം, മാമ്പഴം, ചക്കയ്ക്കുമൊപ്പമാണ് വില്പനയിൽ ആഞ്ഞിലിപ്പഴത്തിന്റെ സ്ഥാനം. ആവശ്യക്കാരും ഏറെയാണ്.നാവിൻ തുമ്പിൽ ഒരു കാലത്ത് മധുരത്തിന്റെ തേൻ കനി ഒരുക്കിയ ആഞ്ഞിലിപ്പഴത്തെ പുതു തലമുറ ഏറ്റെടുക്കുത്തിരിക്കുകയാണ്. പഴ വിപണിയിൽ വൻ ഡിമാന്റായതോടെ ആഞ്ഞിലി ചക്ക അന്വേഷിച്ച് നാട്ടിൻ പുറങ്ങളിലേയ്ക്കും ആളെത്തി തുടങ്ങി.

പഴങ്ങളുടെ കൂട്ടത്തിൽ ചക്ക കഴിഞ്ഞാൽ ആഞ്ഞിലിച്ചക്കയാണ് ഇപ്പോൾ താരം. സൂപ്പർമാർക്കറ്റുകളിലും ആഞ്ഞിലിച്ചക്കകൾ വില്പനയ്‌ക്കെത്തി കഴിഞ്ഞു.കാക്ക കൊത്തി താഴെയിട്ടും ആർക്കും വേണ്ടാതെ തറയിൽവീണും ചീഞ്ഞുപോയിരുന്ന ആഞ്ഞിലിച്ചക്ക ഇപ്പോൾ എന്തുവിലകൊടുത്തായാലും വാങ്ങാൻ ആളുണ്ട്.

. ഒരു കാലത്ത് പഞ്ഞ മാസങ്ങളിൽ മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു അയിനിചക്ക, ആനിക്ക, ഐനിചക്ക തുടങ്ങി പലപേരുകളിൽ അറിയപ്പെടുന്ന ആഞ്ഞിലിചക്ക. വിളഞ്ഞ ആഞ്ഞിലി ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കിന്റെ രുചി ഒന്ന് വേറെതന്നെയാണെന്ന് പഴമക്കാർ  പറയുന്നു.

 കീടനാശിനി സാന്നിദ്ധ്യമില്ലാത്ത പഴ വർഗമെന്ന നിലയിൽ പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക സുരക്ഷിതമായി കഴിക്കാം. നല്ല വലുപ്പവും മധുരവുമുള്ള ആഞ്ഞിലിച്ചക്ക കിലോഗ്രാമിന് 150 രൂപ മുതൽ 250 വരെയാണു വില.മരത്തിൽ നിന്ന് ചക്ക പറിച്ചെടുക്കുന്നതിനുള്ള വർദ്ധിച്ച കൂലി ചെലവാണ് വില വർദ്ധനവിന് കാരണം.ആഞ്ഞിലിച്ചക്കയുടെ കുരു വറുത്ത് തൊലികളഞ്ഞ് കപ്പലണ്ടിപോലെ കൊറിക്കാനും ഉപയോഗിച്ചിരുന്നു. സ്വാദിഷ്ടമായ പഴം എന്നതിനുപുറമേ ഔഷധമായും ആഞ്ഞിലിചക്ക ഉപയോഗിക്കാം. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേർത്തു കഴിക്കുന്നത് ആസ്തമയ്ക്കു നല്ല ഔഷധമാണ്. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധഗുണങ്ങളും ആഞ്ഞിലി ചക്കയ്ക്കുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

നിറം കണ്ട് വീഴല്ലേ.. ഞെട്ട് നോക്കി അറിയാം വ്യാജനെ, മാങ്ങ വാങ്ങും മുന്‍പേ ഇക്കാര്യങ്ങള്‍ പരിശോധിക്കണേ..

മാമ്പഴക്കാലമാണിപ്പോള്‍.. വീടുകളിലും വിപണിയിലും താരം മാങ്ങ തന്നെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മാമ്പഴ പ്രിയരാണ്. വീട്ടുമുറ്റത്തില്ലെങ്കിലും രുചിയിലും നിറത്തിലും മതിമറന്ന് മാര്‍ക്കറ്റില്‍ നിന്നും മാങ്ങ വാങ്ങുന്നത് മലയാളികളുടെ പതിവു ശീലമാണ്. പക്ഷേ ഇത്തരത്തില്‍ വാങ്ങികഴിക്കുന്ന മാങ്ങ സാധാരണ രീതിയില്‍ തന്നെ പഴുത്തതാണോ അല്ലെങ്കില്‍ പഴുപ്പിച്ചതാണോ എന്ന് പരിശോധിക്കാറുണ്ടോ.

മാര്‍ക്കറ്റുകളില്‍ കാണുമ്പോള്‍ ചാടിക്കേറി മാങ്ങ വാങ്ങുന്നതിന് മുന്‍പേ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം നിങ്ങളുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ കഴിക്കുന്നതാണ്.

മാങ്ങ പഴുപ്പുക്കുന്നതിന് പലപ്പോഴും രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട് എന്ന് നമുക്കറിയാം.വിപണയിലേക്ക് മാങ്ങ എത്തുന്നതിന് മുന്‍പ് തന്നെ മാങ്ങ പച്ചയോടെ പറിച്ചെടുത്ത് കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്താണ് പഴുക്കുന്നതിന് വേണ്ടി വെക്കുന്നത്. ഇത് കൂടാതെ എഥിലീന്‍ എന്ന രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്. മാങ്ങ അധികം പഴുക്കാതിരിക്കുന്നതിനും ചീഞ്ഞ് പോവാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. എന്നാല്‍ ഇത് അത്യന്തം അപകടകരമാണ്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മാങ്ങ പെട്ടെന്ന് ചീഞ്ഞ് പോവാതിരിക്കുന്നതിനും അധികം പഴുക്കാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇത് കൂടാതെ പഴത്തിന്റെ ആകര്‍ഷണീയത നിലനിര്‍ത്തുന്നതിനും പല വിധത്തിലുള്ള രാസവസ്തുക്കള്‍ ചേരുന്നുണ്ട്. എന്നാല്‍ ഇത് ഒറ്റനോട്ടത്തില്‍ മനസ്സിലാവണം എന്നില്ല.

ഇനി ജൈവീകമായി പഴുത്തതും കൃത്രിമ രീതിയിലൂടെ പഴുപ്പിച്ചതുമായ മാങ്ങ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.


 നിറം മാറ്റം നോക്കി നമുക്ക് കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങ മനസ്സിലാക്കാന്‍ സാധിക്കും. കൃത്രിമമായി പഴുത്ത മാങ്ങയില്‍ പച്ച നിറത്തിലുള്ള പാടുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഇവ മഞ്ഞ നിറത്തില്‍ നിന്ന് പച്ച നിറത്തില്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

എന്നാല്‍ സാധാരണയായി പഴുത്ത മാമ്പഴത്തില്‍ നിന്ന് പച്ചയും മഞ്ഞയും ചേര്‍ന്ന നിറം കാണാന്‍ സാധിക്കില്ല. ഇത് സ്വാഭാവികമായും പഴുത്ത് കഴിഞ്ഞാല്‍ മഞ്ഞ നിറം തന്നെയായിരിക്കും. ഇനി പൂര്‍ണമായും പഴുത്ത മാമ്പഴമാണ് എന്നുണ്ടെങ്കില്‍ പോലും കൃത്രിമമായി പഴുപ്പിച്ചതെങ്കില്‍ അസ്വാഭാവിക തിളക്കമുള്ള മഞ്ഞ നിറമായിരിക്കും ഉണ്ടാവുക.
പഴുത്ത മാങ്ങ മുറിക്കുമ്പോള്‍, അതിന്റെ ഉള്ളില്‍ തിളക്കമുള്ള മഞ്ഞ നിറമായിരിക്കും, എന്ന് മാത്രമല്ല മാമ്പഴത്തിന്റെ ഉള്‍ക്കാമ്പില്‍ അത് കൃത്യമായി മനസ്സിലാക്കുന്നതിനും സാധിക്കുന്നുണ്ട്. എന്നാല്‍ കൃത്രിമമായി പഴുത്ത മാമ്പഴമാണെങ്കില്‍, അതിന്റെ ഉള്‍ഭാഗം ഇളം മഞ്ഞ നിറമായിരിക്കും.
മാങ്ങയുടെ വലിപ്പം നോക്കിയും അത് കെമിക്കലിട്ട് പഴുപ്പിച്ചതാണോ എന്ന് മനസ്സിലാക്കാവുന്നതാണ്. സാധാരണ പഴുത്ത മാങ്ങയേക്കാള്‍ ചെറിയ മാങ്ങകള്‍ ആണ് കാണുന്നതെങ്കില്‍ ഇവ കൃത്രിമമായി പഴുപ്പിച്ചതാകും.

.

friends travels

മാങ്ങ തിരഞ്ഞെടുക്കുമ്പോള്‍ അവയുടെ പുറത്ത് ജ്യൂസ് ഒലിച്ച് നില്‍ക്കുന്നതായി കാണുകയാണെങ്കില്‍ അതിനകത്ത് മരുന്ന് ഇഞ്ചക്ട് ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് മനസിലാക്കാം.
മാങ്ങ തൊട്ടു നോക്കുമ്പോള്‍ നല്ല സോഫ്റ്റായ രീതിയിലാണ് കാണുന്നത് എങ്കില്‍ അതില്‍ കെമിക്കലുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാം. അതേസമയം അത്യാവശ്യം ബലത്തിലാണ് മാങ്ങയുടെ തൊലി ഇരിക്കുന്നത് എങ്കില്‍ ഉറപ്പായും അതില്‍ കെമിക്കല്‍ ഉപയോഗിച്ചിട്ടുണ്ടാകും.


 മാങ്ങയുടെ അറ്റത്തുള്ള ചെറിയ ഞെട്ട് മണത്ത് നോക്കുമ്പോള്‍ അതിന് പഴുത്തമാങ്ങയുടെ ഗന്ധമാണ് ഉള്ളതെങ്കില്‍ അത് സ്വാഭാവികമായി തന്നെ പഴുത്തതാണെന്ന് മനസ്സിലാക്കാം. അതല്ല ചെറിയ രീതിയില്‍ ഒരു പുളിക്കുന്ന മണം അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌മെല്ലാണ് വരുന്നത് എങ്കില്‍ അതില്‍ വിഷം അടിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്താവുന്നതാണ്.

2,000 രൂപ നോട്ടുകള്‍ കൈയിലുണ്ടോ? മാറ്റിയെടുക്കാന്‍ ബാങ്കിലേക്ക് പോകും മുന്‍പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

 ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഇന്നലെ അറിയിച്ചുകഴിഞ്ഞു. ജനങ്ങളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ സെപ്തംബര്‍ 30നോ അതിന് മുന്‍പോ ആയി ബാങ്കുകളില്‍ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പെട്ടെന്ന് ഇത്തരമൊരു അറിയിപ്പ് വരുമ്പോള്‍ നിരവധി സംശയങ്ങള്‍ ജനങ്ങളുടെ മനസിലുണ്ടാകുക സ്വാഭാവികമാണ്. കൈവശം 2000 രൂപ നോട്ടുകള്‍ ഉണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി പരിശോധിക്കാം.

2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനും അക്കൗണ്ടിലേക്ക് മാറ്റുന്നതിനും നിങ്ങളുടെ തൊട്ടടുത്തുള്ള ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കാനാണ് ആര്‍ബിഐ നിര്‍ദേശം. കൂടാതെ 19 ആര്‍ബിഐ റീജണല്‍ ഓഫിസുകളിലും സെപ്തംബര്‍ 30 വരെ നോട്ടുകള്‍ മാറുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും.

SAP TRAINING

നോട്ട് പിന്‍വലിക്കുന്നതിനുള്ള നടപടികളുടെ ക്രമീകരണങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് അല്‍പം സമയം ആവശ്യമാണ്. അതിനാല്‍ മെയ് 23 മുതല്‍ക്കാണ് നിങ്ങള്‍ക്ക് നോട്ടുകളുമായി ബാങ്കുകളെ സമീപിക്കാന്‍ സാധിക്കുക.

എത്ര നോട്ടുകള്‍ വരെ നിക്ഷേപിക്കാമെന്നും മാറാവുന്ന നോട്ടുകള്‍ക്ക് പരിധിയുണ്ടോ എന്നതുമാണ് ഉണ്ടാകാനിടയുള്ള അടുത്ത സംശയം. നിലവിലെ കെവൈസി മാനദണ്ഡങ്ങള്‍ക്കും റെഗുലേറ്ററി നിയമങ്ങള്‍ക്കും അനുസൃതമായ ഡെപ്പോസിറ്റ്, ട്രാന്‍സാക്ഷന്‍ പരിധികള്‍ തന്നെയാണ് ഈ ദിവസങ്ങളിലും ബാധകമാകുക. ഒരേ സമയം 20,000 രൂപ അതായത് 2000 രൂപയുടെ പത്ത് നോട്ടുകളാണ് പൊതുജനങ്ങള്‍ക്ക് ബാങ്കിലൂടെ മാറാന്‍ സാധിക്കുക.

ഒരു ബാങ്കില്‍ ചെന്ന് ഈ ദിവസങ്ങളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിന് നിങ്ങള്‍ ആ ബാങ്കിന്റെ ഉപഭോക്താവ് ആകണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ക്ക് ഒരേസമയം ഏത് ബാങ്കില്‍ നിന്നും ഇരുപത് 2000 രൂപാ നോട്ടുകള്‍ വരെ മാറാം. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍, മുതലായവരുടെ അസൗകര്യങ്ങള്‍ പരിഹരിക്കാന്‍ ബാങ്കില്‍ ക്രമീകരണങ്ങളുമുണ്ടാകും.

friends travels

കെ സ്റ്റോർ പദ്ധതിക്ക് 14ന് തുടക്കം

*ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കെ സ്റ്റോർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 14ന് തൃശൂരിൽ നിർവഹിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ റേഷൻ കടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് കെ-സ്റ്റോർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെസ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കുവാൻ തയ്യാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നതെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനംഇലക്ട്രിസിറ്റി ബിൽവാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകൾമിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻശബരി,മിൽമ ഉൽപ്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും. കൂടാതെ ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും കെ സ്റ്റോറിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും കഴിയും. 60 കിലോ വരെ തൂക്കാൻ കഴിയുന്ന ത്രാസാണ് റേഷൻകടകളിൽ സ്ഥാപിക്കുന്നത്.      എൻ ഇ എസ് എ ഗോഡൗണുകളിൽ നിന്നും വരുന്ന സ്റ്റോക്കുകളുടെ തൂക്കം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുന്നു. ഏകദേശം 32 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പിലാക്കുന്നത്.

റേഷൻ കടകളിലെത്തി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റാൻ കഴിയാത്ത ജനവിഭാഗങ്ങൾക്ക് റേഷൻ എത്തിച്ചു നൽകുന്ന ഒപ്പം‘ പദ്ധതി പ്രകാരം 139 ആദിവാസി ഊരുകളിൽ ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. സംസ്ഥാനത്തെ 50 താലൂക്കുകളിൽ പദ്ധതി വിജകരമായി നടന്നു വരുന്നു. മെയ് 20 ഓടുകൂടി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പദ്ധതി പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.

റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ കൂടുതൽ പോഷക സമൃദ്ധമാക്കുന്നതിന് ഡൈവേഴ്‌സിഫിക്കേഷൻ ഓഫ് ഫുഡ് ബാസ്‌ക്കറ്റ് പദ്ധതി‘ നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചുവരുന്നു. 2022-23 വർഷം ഐക്യരാഷ്ട്ര സഭ International Year of Millets’ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലും ചെറുധാന്യങ്ങളുടെ പോഷകഗുണത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവാൻ മാരാക്കുന്നതിനുമായി ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ ഡിപ്പോകൾ വഴി മുൻഗണന ഗുണഭോക്താക്കൾക്ക് റാഗി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ആദ്യഘട്ടത്തിൽ ഇടുക്കിപാലക്കാട്വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലയിലെ ഏകദേശം 948 റേഷൻകടകളിലെ കാർഡുടമകൾക്കും മറ്റിടങ്ങളിൽ ഒരു പഞ്ചായത്തിലെ ഒരു റേഷൻകടയിലൂടെയും എഫ്.സി.ഐ വഴി ലഭ്യമാകുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു കിലോഗ്രാം പായ്ക്കറ്റാക്കി വിതരണം ചെയ്യുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി റാഗിപ്പൊടി വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അയ്യൻകാളി ഹാളിൽ മെയ് 18ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി നിർവ്വഹിക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി അയ്യൻ കാളി ഹാളിൽ രാവിലെ 9.30 മുതൽ 3.30 വരെ ചെറുധാന്യങ്ങളുടെ പ്രദർശന മേളയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

GST വരുമാനത്തിൽ സർവകാല റെക്കോർഡ്; ഏപ്രിലിൽ പിരിച്ചത് 1.87 ലക്ഷം കോടി രൂപ

2023 ഏപ്രിലിലെ ജിഎസ്ടി (GST ) വരുമാനം റെക്കോർഡ് കളക്ഷനിൽ എത്തി. 1,87,035 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി പിരിച്ചത്. അതായത് 12% വളർച്ചയാണ് ഇത്തവണ രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ധനകാര്യ മന്ത്രാലയമാണ് (Finance ministry ) ഇക്കാര്യം അറിയിച്ചത്. ഈ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi) രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതൊരു മഹത്തായ വാർത്തയാണെന്നും കുറഞ്ഞ നികുതി നിരക്കിലും ഇത്രയും തുക ശേഖരിക്കാൻ കഴിഞ്ഞത് ജിഎസ്ടി സംയോജിതമായി നടപ്പാക്കിയത്തിന്റെ വിജയം ആണെന്ന് അദ്ദേഹം പറഞ്ഞു

കൂടാതെ ആദ്യമായാണ് ജി എസ് ടി 1.75 ലക്ഷം കോടിയ്ക്ക് മുകളിൽ ലഭിക്കുന്നതെന്നും ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 2023 ഏപ്രിലിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,87,035 കോടി രൂപയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതിൽ 38,440 കോടി രൂപ സിജിഎസ്ടിയാണ്. കൂടാതെ 47,412 കോടി രൂപ എസ്ജിഎസ്ടിയായും 89,158 കോടി രൂപ ഐജിഎസ്ടിയായും ലഭിച്ചു. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് 901 കോടി രൂപയാണ് ശേഖരിച്ചത്. ഇതുൾപ്പെടെ സെസ് 12,025 കോടി രൂപയാണ് ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ മാസത്തിലെ ജിഎസ്ടി വരുമാനത്തേക്കാൾ 12 ശതമാനം അധികമാണ് ഇത്തവണ ലഭിച്ചത്. കൂടാതെ സേവന ഇറക്കുമതി ഉൾപ്പെടെ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനവും ഇത്തവണ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഏപ്രിൽ മാസത്തെ ഏറ്റവും അധികം നികുതി പിരിവ് നടന്നത് ഏപ്രിൽ 20 നാണ്. അന്ന് 9.8 ലക്ഷം ട്രാൻസാക്ഷനുകളിൽ നിന്ന് 68,228 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം 57,846 കോടി രൂപയായിരുന്നു ഏറ്റവും ഉയർന്ന കളക്ഷനായി ലഭിച്ചത്.

എന്നാൽ ജിഎസ്ടി കളക്ഷനിൽ ഏറ്റവും അധികം വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയാണ്. ഏപ്രിൽ മാസത്തിൽ മഹാരാഷ്ട്രയിൽ നിന്ന് 33,196 കോടി രൂപയാണ് ലഭിച്ചത്. തൊട്ടു പിന്നിൽ കർണാടക (14,593 കോടി രൂപ), ഗുജറാത്ത് (11,721 രൂപ), ഉത്തർപ്രദേശ് (10,320 കോടി രൂപ) എന്നിവയും ഉണ്ട്. “ഇതുവരെയുള്ള ഏറ്റവും ഉയർന്ന ജിഎസ്‌ടി കളക്ഷൻ പ്രതീക്ഷകൾക്ക് അനുസൃതമാണ്. പ്രത്യേകിച്ചും മാർച്ചിൽ ജനറേറ്റുചെയ്‌ത വർദ്ധിച്ച ഇ-വേ ബില്ലുകളും പ്രവർത്തനങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കളക്ഷനിലെ തുടർച്ചയായ വളർച്ചയും വെട്ടിപ്പ് നിയന്ത്രിക്കാനുള്ള സർക്കാരിന്റെ ശ്രമവും കൊണ്ട് ഈ നേട്ടത്തിൽ ഏവർക്കും സന്തോഷിക്കാം.” ഇന്ത്യയിലെ കെ‌പി‌എം‌ജിയുടെ ദേശീയ തലവൻ അഭിഷേക് ജെയിൻ പ്രതികരിച്ചു.

വരവിനേക്കാൾ കൂടുതൽ ചെലവുണ്ടോ? സമ്പാദിക്കാൻ അറിയാത്തവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

എങ്ങനെ സമ്പന്നനാകാം? മാസാവസാനം പോക്കറ്റ് കാലിയാക്കുന്ന, വരവും ചെലവും കൈകാര്യം ചെയ്യാൻ അറിയാത്തവർ ശ്രദ്ധിക്കുക. മാസാമാസം നിങ്ങളുടെ പണം മികച്ച രീതിയിൽ ഉപയോഗിക്കാം.

രക്കേടില്ലാത്ത ശമ്പളമുള്ള ജോലിയുണ്ടെങ്കിലും മാസാവസാനമാകുമ്പോഴേക്കും പലരുടെയും കയ്യിൽ പണമുണ്ടാകില്ല, മാത്രമല്ല പണത്തിന് അത്യാവശ്യം വന്നാൽ മറ്റുള്ളവരോട് കടം ചോദിക്കേണ്ടതായും വരും. അതെ വരവും ചെലവും കണക്കാക്കി, സേവിംഗ്‌സ് ഉണ്ടാക്കുന്നതിനുള്ള സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത് അത്ര എളുപ്പമല്ല. വേണ്ടസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കുന്നുണ്ടോ എന്നും, സാമ്പത്തിക ലക്ഷ്യം നേടാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്നൊന്നും പലർക്കും നിശ്ചയമുണ്ടാകില്ല. അതുകൊണ്ടുതന്നെ സാമ്പത്തിലക്ഷ്യം നേടാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.. സമ്പാദിക്കാനുള്ള 6 വഴികളിതാ..

1.നിങ്ങളൊരു ഇക്വിറ്റി ഇൻവെസ്റ്റർ ആണങ്കിൽ ഓഹരിവിപണിയിലെ ഊഹക്കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുന്നതാണ് നല്ലത്. ഓഹരിവിപണിയുടെ ഭാവി പ്രവചനാതീതമാണ്. മാത്രമല്ല ഹ്രസ്വകാല നിക്ഷേപങ്ങളാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ നഷ്ടം വരാനും സാധ്യത കൂടുതലാണ്. നിക്ഷേപകർക്ക് നഷ്ടംവരാതിരിക്കാൻ ഓഹരിവിപണിയിൽ ദീർഘകാല നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നതാണുചിതമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

2. സമ്പാദ്യം മുഴുവനായി ഒരിടത്തു മാത്രം നിക്ഷേപിക്കാതെ, അനുയോജ്യമായ നിക്ഷേപപദ്ധതികൾ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തേണ്ടതുണ്ട്. ഇക്വിറ്റി, ഗോൾഡ്, വെള്ളി, റിയൽ എസ്‌റ്റേറ്റ്, പോസ്റ്റ് ഓഫീസ് സ്‌കീമുകൾ അങ്ങനെ നിരവധി നിക്ഷേപമാർഗങ്ങൾ നിലവിലുണ്ട്. അനുയോജ്യമായ സ്‌കീം തെരഞ്ഞെടുത്ത് നിക്ഷേപം നടത്തിയാൽ നഷ്ടസാധ്യത കുറയ്ക്കാവുന്നതാണ്. സുരക്ഷിതനിക്ഷേപമെന്ന നിലയിൽ ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യുന്നതും മികച്ച ഓപ്ഷനുകളിലൊന്നാണ്.

3. ആർക്കും എപ്പോൾ വേണമെങ്കിലും പണത്തിന്റെ ആവശ്യം വരാം. അസുഖമോ, ആശുപത്രി ചെലവുകളോ വന്നാൽ പലപ്പോഴും പണം കടം വാങ്ങേണ്ടതായും വരും. എന്നാൽ അത്തരം സാഹചര്യങ്ങളിൽ എമർജെൻസി ഫണ്ട് കയ്യിലുണ്ടെങ്കിൽ വലിയൊരാശ്വാസമാവും. ഇതിനായി ലിക്വിഡ് ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്. ട്രഷറി ബില്ലുകൾ, കൊമേഴ്‌സ്യൽ പേപ്പറുകൾ, തുടങ്ങി ഹ്രസ്വകാല കടപ്പത്രങ്ങളിലാണ് ലിക്വിഡ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്. ഇതിന് ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാൾ കൂടുതൽ പലിശയും ലഭിക്കും. അടിയന്തരഘട്ടങ്ങളിൽ കാലതാമസമില്ലാതെ പണം പിൻവലിക്കുകയും ചെയ്യാം.

4. സുരക്ഷിതമായ, മികച്ച വരുമാനം ലഭ്യമാക്കുന്ന സ്‌കീമുകളിൽ പണം നിക്ഷേപിക്കാം. ഇതിനായി പബ്ലിക് പ്രവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്ക�

4. സുരക്ഷിതമായ, മികച്ച വരുമാനം ലഭ്യമാക്കുന്ന സ്‌കീമുകളിൽ പണം നിക്ഷേപിക്കാം. ഇതിനായി പബ്ലിക് പ്രവിഡന്റ് ഫണ്ട്, ബാങ്ക് സ്ഥിരനിക്ഷേപങ്ങൾ, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ, സുകന്യ സമൃദ്ധിപോലുള്ള സ്‌കീമുകളിൽ പണം നിക്ഷേപിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഇക്വിറ്റി നിക്ഷേപങ്ങളും തെരഞ്ഞെടുക്കാം.

5. നിങ്ങൾ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന വ്യക്തിയാണെങ്കിൽ നിശ്ചിത തുക ഇപിഎഫിൽ നിക്ഷേപിക്കാവുന്നതാണ്. കേന്ദ്രസർക്കാർ സുരക്ഷിതത്വത്തിൽ, വരുമാനം ഉറപ്പാക്കുന്ന ഈ സ്‌കീം ജോലി ചെയ്യുന്നവർക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള , എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് പദ്ധതി നിയന്ത്രിക്കുന്നത്.

6. അനിശ്ചിതത്വങ്ങ്ൾക്ക് നടുവിലാണ് മിക്കവരുടെയും ജവിതം. അതുകൊണ്ടുതന്നെ കുടുംബത്തിന്റഎ ഭാവി സുരക്ഷിതമാക്കാൻ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കേണ്ടത് അത്യവശ്യമാണ്. നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ  പോളിസി തിരഞ്ഞെടുക്കണം.നിശ്ചിതകാലാവധി കഴിഞ്ഞാൽ നിക്ഷേപതുക തിരികെ ലഭിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും വിപണിയിലുണ്ട്.

 

കേരളത്തിന്റെ വ്യവസായ നയത്തെ പുകഴ്ത്തി നോർവെ

കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ കാത്തിരിക്കുന്നു

സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെ പുകഴ്ത്തി നോർവെ. സുസ്ഥിര വ്യാവസായിക അന്തരീക്ഷം സൃഷ്ടിച്ച് നൂതന വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാടാണു വ്യവസായ നയം മുന്നോട്ടുവയ്ക്കുന്നതെന്ന് നോർവീജിയൻ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മാർട്ടിൻ ആംഡൽ ബോതം പറഞ്ഞു. നോർവീജിയൻ കമ്പനികൾക്കു വ്യവസായം തുടങ്ങാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണു കേരളമെന്നും അദ്ദേഹം പറഞ്ഞു. നോർവെയും കേരളവും തമ്മിലുള്ള വ്യാപാര ബന്ധം സംബന്ധിച്ചു വ്യവസായ വകുപ്പ് സംഘടിപ്പിച്ച നോർവീജിയൻ കമ്പനികളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നോർവെ കേരളത്തിന്റെ ഏറ്റവും മികച്ച വ്യാപാര പങ്കാളികളിലൊന്നാണെന്ന് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നോർവെയും കേരളവുമായുള്ള വ്യാപാരം കഴിഞ്ഞ സാമ്പത്തിക വർഷം 20 ബില്യൺ ഡോളറായി വർധിച്ചു. സമുദ്രോത്പന്നങ്ങൾസുഗന്ധവ്യഞ്ജനങ്ങൾടെക്സ്‌റ്റൈൽസ്മാരിടൈം ഫുഡ് പ്രോസസിങ്ഇലക്ട്രിക് വാഹനംഅക്വാകൾച്ചർറിന്യൂവബിൾ എനർജിമെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയാണു നോർവെയും കേരളവുമായി നിലവിലുള്ള പ്രധാന വാണിജ്യ മേഖലകൾ. കൂടുതൽ സാധ്യതകളുള്ള ചില മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. നോർവെയുമായി സുസ്ഥിര വികസനംകാലാവസ്ഥാ മാറ്റംഊർജംകൃഷിമത്സ്യബന്ധനംദുരന്ത നിവാരണം തുടങ്ങിയ വൈവിധ്യമായ മേഖലകളിൽ മികച്ച സഹകരണത്തിനുള്ള ചർച്ചകൾ നടത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നോർവെയിൽ നടത്തിയ കൂടിക്കാഴ്ചകളിൽ ധാരണയായിരുന്നതായും അദ്ദേഹം പറഞ്ഞു.

കേരളം പ്രഖ്യാപിച്ച പുതിയ വ്യവസായ നയം സംസ്ഥാനത്തിന്റെ ഭാവി വ്യവസായ വളർച്ചയുടെ ഗതി നിർണയിക്കുമെന്നു മന്ത്രി പറഞ്ഞു. 22 പരിഗണനാ മേഖലകൾ വ്യവസായ നയം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതാകും രാജ്യത്തിന്റെ ഭാവി വ്യവയായ വികസനത്തിന്റെ ആണിക്കല്ല്. ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്നുള്ള പ്രൊഫസർ അടങ്ങുന്ന ഒരു സംഘത്തെ സംസ്ഥാനത്തിന്റെ എൻവയോൺമെന്റൽഗവേണൻസ് നിക്ഷേപ (ഇ.എസ്.ജി) നയം രൂപീകരിക്കുന്നതിനു നിയോഗിച്ചിട്ടുണ്ട്. കേരളത്തെ രാജ്യത്തിന്റെ ഇ.എസ്.ജി. ഡെസ്റ്റിനേഷനാക്കി മാറ്റും. മെയ്ഡ് ഇൻ കേരള ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് രൂപപ്പെടുത്താനും വ്യവസായ നയത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതായി മന്ത്രി പറഞ്ഞു.

വ്യവസായ പാർക്കുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്ന നയത്തെയും ഉച്ചകോടിയിൽ നോർവീജിയൻ പ്രതിനിധികൾ പ്രശംസിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിൽ നോർവേയും കേരളവും തമ്മിലുള്ള വ്യാപാരം ഇരട്ടിയായി. ഏതൊക്കെ മേഖലകളിലാണ് കേരളവുമായി സഹകരിക്കേണ്ടത് എന്നത് വ്യക്തമായിട്ടുണ്ടെന്നും കേരളത്തിൽ നിക്ഷേപം നടത്താൻ നോർവീജിയൻ കമ്പനികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നതായും നോർവെ ഇന്നൊവേഷൻ ഡയറക്ടർ ക്രിസ്റ്റീൻ കാർട്ടർ പറഞ്ഞു. കേരളത്തിലെ ചകിരി നോർവേയിലെ ബാറ്ററി നിർമ്മാണ കമ്പനികൾക്ക് അസംസ്‌കൃത വസ്തുവായി ഉപയോഗിക്കാൻ സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജൻമത്സ്യ ഉത്പാദനംഗ്രീൻ മാരിടൈംഎന്നിവയിലെ കേരള- നോർവിജിയൻ സഹകരണ സാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ഉച്ചകോടിയിൽ സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടേയും കമ്പനികളുടേയും പ്രതിനിധികൾ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല കേരളത്തിന്റെ വ്യവസായ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ചു. നോർവീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ (എൻ.ബി.എ.ഐ) ചെയർമാൻ ബി. ഷേണായിവ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർകെ.എസ്.ഐ.ഡി.സി. ഡെപ്യൂട്ടി ജനറൽ മാനേജർ സെബാസ്റ്റിയൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി) ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മെയ് ഒമ്പത് മുതൽ 17 വരെ കളമശ്ശേരിയിലെ ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ളവർക്ക് പങ്കെടുക്കാം. Legal & Statutory Compliance, Packaging, Branding, Strategic Marketing, Working capital management, Advanced Digital Marketing Time & stress management, Schemes തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻഭക്ഷണംതാമസം, ജി.എസ്.ടി ഉൾപ്പെടെ). താത്പര്യമുള്ളവർ www.kied.info ൽ മെയ് 1ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/2550322/9605542061.

വീട്ടിലിരുന്ന് സമ്പാദിക്കാം; Reddit, Airbnb തുടങ്ങി പത്തോളം വമ്പൻ കമ്പനികളിൽ തൊഴിലവസരം

ജീവനക്കാർക്ക് സൗകര്യപ്രദമായ വീട്ടിലിരുന്ന് ജോലി ചെയ്യുന്നസംവിധാനത്തിൽനിന്ന് ചില കമ്പനികൾ ഓഫീസ്ജോലിയിലേയ്ക്ക് മടങ്ങിവരുമ്പോൾ Reddit, Airbnb, Spotify, Pinterest പോലെയുള്ള മറ്റ് ചില കമ്പനികൾ വർക്ക് ഫ്രം ഹോമിന്റെ വാർഷികം ആഘോഷിക്കുകയാണ്. മേല്പറഞ്ഞ പല കമ്പനികളും ഒന്നിലേറെ വർഷമായി ജീവനക്കാർക്ക് വീട്ടിലിരുന്നും മറ്റ് സ്ഥലങ്ങളിൽ ഇരുന്നും ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നുണ്ട്.

ആയിരത്തിലധികം ജീവനക്കാർക്കിടയിൽ മോൺസ്റ്റർ.കോം എന്ന വെബ്സൈറ്റ് 2023 ജനുവരിയിൽ നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും എവിടെ ?എപ്പോൾ ? ജോലി ചെയ്യണമെന്ന് തങ്ങൾക്ക് തീരുമാനിക്കാൻ കഴിയുന്ന “ഫ്ലെക്‌സിബിൾ ” ജോലിയെ പിന്തുണച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതായത് വിദൂര തൊഴിൽ വിപണി അഥവാ വർക്ക് ഫ്രം ഹോം കൂടുതൽ മത്സരാധിഷ്ഠിതമായി മാറി എന്നർത്ഥം. ഉദാഹരണത്തിന് Yelp എന്ന കമ്പനി 2019 നെ അപേക്ഷിച്ച് 2022-ൽ പൂർണ്ണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറിയതിനുശേഷം ഇവിടെ പൊതുവായതും അഡ്മിനിസ്ട്രേറ്റീവ് ജോലിയിലും അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ 200% വർദ്ധനവ് ഉണ്ടായതായി ചൂണ്ടികാണിക്കുന്നു.

സ്ഥിരമായ വർക്ക് ഫ്രം ഹോം മോഡലിലേക്ക് മാറുകയും ഇപ്പോൾ ജോലിക്ക് ആളെ എടുക്കുകയും ചെയ്യുന്ന 10 കമ്പനികൾ ഏതൊക്കെയെന്ന് നോക്കാം

ഹബ്സ്പോട്ട്

വ്യവസായരംഗം: സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: ഹബ്‌സ്‌പോട്ട് ജീവനക്കാർക്ക് മൂന്ന് ഫ്ലെക്സിബിൾ വർക്ക് ഓപ്‌ഷനുകൾ ഉണ്ട്: @office, അതായത് ആഴ്ചയിൽ 3 ദിവസമോ അതിൽ കൂടുതൽ ദിവസങ്ങളിലോ ഓഫീസിൽ വരണം. @flex അതായത് ഓരോ ആഴ്‌ചയും 2 ദിവസമോ അതിൽ കുറവോ ദിവസം ഓഫീസിൽ വരണം. @home അതായത് വീട്ടിലിരുന്ന് ജോലി ചെയ്യുക. 2021-ൽ ആരംഭിച്ച ഈ പ്രോഗ്രാം വർഷത്തിലൊരിക്കൽ ജീവനക്കാർക്ക് അവരുടെ ജോലിയുടെ ഓപ്‌ഷൻ മാറ്റാൻ അവസരമൊരുക്കുന്നുണ്ട്.

തൊഴിൽ അവസരങ്ങൾ: കോർപ്പറേറ്റ് അക്കൗണ്ട് എക്സിക്യൂട്ടീവ്, പ്രൊഡക്റ്റ് ഡിസൈനർ

റെഡ്ഡിറ്റ്

വ്യവസായരംഗം: സോഷ്യൽ മീഡിയ

റിമോട്ട് വർക്ക് പ്ലാനുകൾ: 2020 ഒക്ടോബറിൽ Reddit ഒരു സ്ഥിരം ഹൈബ്രിഡ് മോഡലിലേക്ക് മാറി. ജീവനക്കാർക്ക് അവർക്ക് ആവശ്യമുള്ളിടത്തിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ ഓഫീസിലിരുന്ന് ജോലി ചെയ്യാനും അവസരമുണ്ട്.

തൊഴിൽ അവസരങ്ങൾ: സീനിയർ കൊമേഴ്‌സ് ആൻഡ് മെഷർമെന്റ് പാർട്ണർഷിപ്പ് മാനേജർ, ഡിസൈൻ മാനേജർ

സ്പോട്ടിഫൈ

വ്യവസായരംഗം: സംഗീതം, സ്ട്രീമിംഗ്

റിമോട്ട് വർക്ക് പ്ലാനുകൾ: 2021 ഫെബ്രുവരിയിൽ ആരംഭിച്ച Spotify-യുടെ “Work From Anywhere” എന്ന പരിപാടി ജീവനക്കാർക്ക് വിദൂരവും വ്യക്തിപരവുമായ ഹൈബ്രിഡ് ഓപ്ഷനുകളും കൂടാതെ ഒരു ജീവനക്കാരന് മാറാൻ താൽപ്പര്യമുണ്ടെങ്കിൽ കൂടുതൽ സൗകര്യമുള്ള സമയം തിരഞ്ഞെടുക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്: Spotify ഓഫീസിന് സമീപത്ത് അല്ലാത്ത ഒരിടത്തേക്ക് ഒരു ജീവനക്കാരന് മാറി താമസിക്കേണ്ടി വന്നാൽ അയാൾക്ക് കമ്പനിയിൽ ജോലി തുടരാനുള്ള അവസരമുണ്ട്.

തൊഴിൽ അവസരങ്ങൾ: ഗ്ലോബൽ കാറ്റഗറി ഡെവലപ്‌മെന്റ് ഓഫീസർ, പാർട്ണർഷിപ്പ് ലീഡ്

എയർബിഎൻബി

വ്യവസായരംഗം: യാത്ര

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 ഏപ്രിലിൽ ആരംഭിച്ച Airbnbയുടെ “ലിവ് ആൻഡ് വർക്ക് എനിവെയർ” എന്ന മോഡലിന് കീഴിൽ ജീവനക്കാർക്ക് വിദൂരമായോ Airbnbയുടെ വിവിധ ഓഫീസുകളിലൊന്നിൽ നിന്നോ ജോലി ചെയ്യാവുന്നതാണ്. 170-ലധികം രാജ്യങ്ങളിൽ എവിടെ നിന്നും ഒരു വർഷത്തിൽ മൂന്ന് മാസം വരെ ജോലി ചെയ്യാനുള്ള അവസരവും ജീവനക്കാർക്ക് ഉണ്ട്.

തൊഴിൽ അവസരങ്ങൾ: സീനിയർ സ്റ്റാഫ് ഹൗസിംഗ് ഇക്കണോമിസ്റ്റ്, ലീഗൽ കൗൺസൽ

ഡ്രോപ്പ്ബോക്സ്

വ്യവസായരംഗം : സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: ഡ്രോപ്പ്‌ബോക്‌സിന്റെ ” വിർച്വൽ ഫസ്റ്റ് ” എന്ന പ്രോഗ്രാം 2021 ഏപ്രിലിലാണ് ആരംഭിച്ചത്. ജീവനക്കാരുടെ ആകെ തൊഴിൽ സമയത്തിന്റെ 90% വിദൂരത്തിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന പദ്ധതിയാണിത്. പ്രത്യേക പരിശീലന സെഷനുകൾക്കായും വല്ലപ്പോഴുമുള്ള ഗ്രൂപ്പ് ഒത്തുചേരലുകൾക്കായും മാത്രമേ ഓഫീസിൽ വരാൻ ആവശ്യപ്പെടാറുള്ളൂ.

തൊഴിൽ അവസരങ്ങൾ: സീനിയർ മൊബൈൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, സ്ട്രാറ്റജിക് സോഴ്‌സിംഗ് അസോസിയേറ്റ്

ഓൾസ്റ്റേറ്റ് ഇൻഷുറൻസ്

വ്യവസായരംഗം: ഇൻഷുറൻസ്

റിമോട്ട് വർക്ക് പ്ലാനുകൾ: 2020-ന്റെ തുടക്കം മുതൽ നിലവിലിരുന്ന ഒരു ഫ്ലെക്സിബിൾ വർക്ക് അറേഞ്ച്മെന്റ് ആണ് വീട്ടിലിരുന്ന് ജോലി ചെയ്യണോ, ഓഫീസിൽ ജോലി ചെയ്യണോ അതോ രണ്ടും കൂടിച്ചേർന്നോ എന്നത്. ഓൾസ്റ്റേറ്റ് ജീവനക്കാർക്കും ഇതിൽ നിന്ന് താത്പര്യമുള്ളത് തിരഞ്ഞെടുക്കാനാകും.

തൊഴിൽ അവസരങ്ങൾ: മെഡികെയർ ബെനിഫിറ്റ് അഡ്വൈസർ, മാർക്കറ്റിംഗ് അനലിറ്റിക്സ് ലീഡ്

പിന്റെറെസ്റ്റ്

വ്യവസായരംഗം: സോഷ്യൽ മീഡിയ

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 ഏപ്രിലിൽ അവതരിപ്പിച്ച കമ്പനിയുടെ “PinFlex” മോഡലിന് കീഴിൽ വരുന്ന അന്താരാഷ്‌ട്ര ജീവനക്കാർക്ക് യുഎസിനുള്ളിലോ Pinterest ഓഫീസ് സ്ഥിതി ചെയ്യുന്ന രാജ്യത്തോ പ്രദേശത്തോ ഉള്ള 50 സംസ്ഥാനങ്ങളിലോ ജോലി ചെയ്യാൻ കഴിയും. കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച് എല്ലാ ജീവനക്കാരും വർഷത്തിൽ ഒരിക്കലെങ്കിലും കൾച്ചർ ബിൽഡിംഗ് പരിപാടികൾക്കായി Pinterest ന്റെ ഓഫീസ് സന്ദർശിക്കണം. കൂടാതെ Pinterestൽ കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിട്ടുള്ള മുഴുവൻ സമയ ജീവനക്കാർക്കും ഓരോ വർഷവും ഒമ്പത് മാസം വരെ (ഒരു രാജ്യത്തിന് മൂന്ന് മാസം വീതം) അവർ തൊഴിലെടുക്കുന്ന രാജ്യത്തിന് പുറത്ത് ജോലി ചെയ്യാൻ കഴിയും. ആറ് മാസത്തിൽ താഴെ കാലാവധിയുള്ള ജീവനക്കാർക്ക് ഇത് 30 ദിവസം വരെയാണ്.

തൊഴിലവസരങ്ങൾ: പ്രോഡക്ട് അനലിസ്റ്റ്, ഡാറ്റാ സയന്റിസ്റ്റ്

ഇൻസ്റ്റാകാർട്ട്

വ്യവസായരംഗം: സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 മെയ് മാസത്തിൽ പ്രഖ്യാപിച്ച Instacart-ന്റെ “Flex First” മോഡൽ പ്രകാരം 70% കോർപ്പറേറ്റ് ജീവനക്കാർക്കും വീട്ടിലിരുന്നോ ഓഫീസിൽ നിന്നോ അല്ലെങ്കിൽ ഇവ രണ്ടും ചേർന്നതോ ആയ ജോലി സമയം തിരഞ്ഞെടുക്കാം. ജീവനക്കാർക്ക് ജോലിചെയ്യാൻ അനുവാദമുള്ള രാജ്യത്തെ ഏത് സ്ഥലത്തിരുന്നും അവർക്ക് ജോലി ചെയ്യാം. ചിലയിടത്ത് ഇളവുകൾ ലഭ്യമാണ്.

തൊഴിലവസരങ്ങൾ: സ്റ്റാഫ് പ്രോഡക്ട് ഡിസൈനർ, ബിസിനസ്സ് അഡ്വൈസർ

Yelp

വ്യവസായരംഗം : സാങ്കേതികവിദ്യ

റിമോട്ട് വർക്ക് പ്ലാനുകൾ: 2022 ജൂണിൽ Yelp സ്ഥിരമായ റിമോട്ട് മോഡലിലേക്ക് മാറി. ജീവനക്കാരെ അവർ തൊഴിൽ ചെയ്യുന്ന രാജ്യത്തിനുള്ളിൽ തന്നെ മറ്റൊരു സ്ഥലത്ത് നിന്ന് (സംസ്ഥാനം അല്ലെങ്കിൽ നഗരം) ഒരു കലണ്ടർ വർഷത്തിൽ 90 ദിവസം വരെ ജോലി ചെയ്യാൻ അനുവദിക്കുന്നു.

തൊഴിൽ അവസരങ്ങൾ: യൂസർ ഓപ്പറേഷൻസ് അസോസിയേറ്റ്, പാർട്ണർ അക്കൗണ്ട് എക്സിക്യൂട്ടീവ്

വെറൈസൺ

വ്യവസായരംഗം : ഇന്റർനെറ്റ്, ടെലികമ്മ്യൂണിക്കേഷൻസ്

റിമോട്ട് വർക്ക് പ്ലാനുകൾ: 2021 ഫെബ്രുവരിയിൽ ആരംഭിച്ച വെറൈസോണിന്റെ “വർക്ക് ഫോർവേഡ്” എന്ന പ്രോഗ്രാം വീട്ടിൽ നിന്നോ സൈറ്റിൽ നിന്നോ ഹൈബ്രിഡ് ക്രമീകരണത്തിൽ നിന്നോ ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുന്നു. ഹൈബ്രിഡ് ജീവനക്കാർ എപ്പോൾ അല്ലെങ്കിൽ എത്ര ഇടവേളകളിൽ ഓഫീസിൽ ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച് കമ്പനി വ്യക്തമായി പറയുന്നില്ല.

Verified by MonsterInsights