ഇന്നത്തെ സാമ്പത്തികഫലം: ബിസിനസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും; ലളിതമായ ജീവിതശൈലി സ്വീകരിക്കുക

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 നവംബര്‍ 8ലെ സാമ്പത്തിക ഫലം അറിയാം.

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പരിസ്ഥിതി സംരക്ഷിക്കണം. ഓഹരികളുടെ പേരു പറഞ്ഞ് തട്ടിപ്പുകൾ നടന്നേക്കാം. ഓഫീസിലെ ഒരു പ്രശ്‌നത്തിന് പരിഹാരം കാണാനാകും. പ്രകൃതിയോടിണങ്ങി ജീവിക്കുക.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും. വിചിത്രമായ ചില കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാം.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്റർനെറ്റിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് വർദ്ധിക്കും. ഓഫീസിൽ മികച്ച പ്രകടനം നടത്താനാകും. ജോലിക്കു പോയി സമ്പാദിക്കുന്ന പണം നിങ്ങളുടെ ഇഷ്ടത്തിന് ചെലവഴിക്കും. ഭാവിയിലേക്കുള്ള ഒരു പദ്ധതി തയ്യാറാക്കുക.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കൃത്യമായ കണക്കുകൂട്ടലുകളോടെ ജിവിക്കുക. വരവിനനുസരിച്ച് പണം ചെലവാക്കുക. ലളിതമായ ജീവിതശൈലി സ്വീകരിക്കുക.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പരീക്ഷണങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകുക. തൊഴിൽ രം​ഗത്തും ബിസിനസിലും അവസരങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംബന്ധമായ തീരുമാനങ്ങള്‍ മികച്ചതാകും. സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുരോഗതിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം, കഠിനാധ്വാനവും ഉത്സാഹവും കൊണ്ട് സാഹചര്യങ്ങൾ ഒരു പരിധി വരെ അനുകൂലമാകും.

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വ്യത്യസ്ത ഭക്ഷണങ്ങൾ ആസ്വദിക്കാനാകും. ക്രൗഡ് ഫണ്ടിം​ഗിൽ പങ്കാളിയാകും. ബജറ്റ് തയ്യാറാക്കി ചെലവാക്കുക.

 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികൾ മൂലം നിങ്ങൾ തിരക്കിലായിരിക്കും. സാമ്പത്തിക രം​ഗം മെച്ചപ്പെടും. ‌ബിസിനസ് അഭിവൃദ്ധി പ്രാപിക്കും.

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ചില പുതിയ അവകാശങ്ങൾ ലഭിക്കും. നിങ്ങൾ ഇന്ന് തിരക്കിലായിരിക്കും. ബിസിനസിൽ വളർച്ച ഉണ്ടാകും.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നേറണം. നിങ്ങളെക്കുറിച്ച് ചില അപവാദങ്ങൾ പ്രചരിക്കും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പണം സൂക്ഷിച്ച് ഉപയോ​ഗിക്കുക. ഓഫീസിൽ സൗഹാർദപരമായ ബന്ധങ്ങൾ സ്ഥാപിക്കുക.

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ചില പ്രശ്നങ്ങളെ നേരിടേണ്ടി വരും. എതിരാളിയുടെ പ്രതികരണം അവഗണിക്കുക. നിങ്ങളുടെ ജോലി വിജയത്തിലേക്കു നീങ്ങും. സമൂഹത്തിലുള്ള നിങ്ങളുടെ ഇടപെടൽ വർദ്ധിക്കും.

പുരോഗമന ചിന്തയുള്ള തലമുറയെ വാർത്തെടുക്കണം

റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തിരശീല വീണു

ശാസ്ത്രോത്സവ വേദികളിലൂടെ പുരോഗമന ചിന്തയുള്ള പുതുതലമുറയെ വാർത്തെടുക്കണമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വെക്കേഷണൽ എക്സ്പോയുടെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രബോധവും മനുഷ്യബോധവും ഉൾക്കൊള്ളുന്നവരായി വിദ്യാർത്ഥികൾ ഉയരണമെന്നും സമൂഹത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുകയാണ്. അവിടെ അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കും ലഹരിക്കും ഇടം നൽകരുതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചരിത്രത്തിലേക്ക് പുതു തലമുറ തിരിഞ്ഞുനോക്കണമെന്നും നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കിയ നാടാണ് കേരളമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് അധ്യക്ഷത  വഹിച്ച ചടങ്ങിൽ  കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി എം സുരേഷ്, ടി സോമശേഖരൻ, കൗൺസിലർമാരായ ലെബീബ് ഹസ്സൻ, സി എ മിനിമോൻസി, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, റിസപ്ക്ഷൻ കമ്മിറ്റി കൺവീനർ കെ ഡെന്നി ഡേവിഡ്, സംഘാടക സമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

പെൺകുട്ടികൾക്കായി പോളിടെക്‌നിക്കുകളിൽ സ്റ്റാർട്ടപ്പ് എൻവയോൺമെന്റ്

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ ഉന്നമനത്തിനായി എല്ലാ പോളിടെക്‌നിക് കോളേജിലും സ്റ്റാർട്ടപ്പ് എൻവയോൺമെന്റുകൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

തൃശ്ശൂർ നെടുപുഴ വനിത പോളിടെക്‌നിക്കിൽ പുതുതായി പണികഴിപ്പിച്ച യൂട്ടിലിലിറ്റി സെന്ററിന്റെയും നവീകരിച്ച ലേഡീസ് ഹോസ്റ്റലിന്റെയും ഉദ്ഘാടനവും ഇൻഡോർ സ്റ്റേഡിയത്തിന്റേയും കോളേജ് ചുറ്റുമതിലിന്റേയും നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

പോളിടെക്‌നിക് പോലെ പുരുഷ മേൽക്കൈയുള്ള മേഖലകളിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിക്കുന്നത് പെൺകുട്ടികളാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ പങ്കാളിത്തം അനിവാര്യമാണ്.  നവവൈജ്ഞാനിക സമൂഹമാക്കാൻ വിദ്യാർത്ഥിനികൾ തയ്യാറാകണം. വലിയ വികസന നേട്ടങ്ങളാണ് കഴിഞ്ഞ വർഷങ്ങളിലായി ഉന്നതവിദ്യാഭ്യാസ മേഖല കൈവരിച്ചതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

2.28 കോടി രൂപ മുതൽമുടക്കിൽ പുതുതായി നിർമ്മിച്ച 8025 ചതുരശ്ര അടിയുള്ള യൂട്ടിലിറ്റി സെന്ററിൽ മൂന്നു നിലകളിലായി രണ്ട് ക്ലാസ് റൂമും ആറ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.  70 ലക്ഷം രൂപ മുടക്കിൽ ഇരുനിലകളുള്ള നവീകരിച്ച ഹോസ്റ്റൽ കെട്ടിടമാണ് പണി പൂർത്തിയായി വിദ്യാർഥിനികൾക്കായി സമർപ്പിച്ചത്. 30.32 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയിലാണ് ഷട്ടിൽ കോർട്ട് അടങ്ങിയ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്.

റവന്യൂ മന്ത്രി കെ. രാജൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിന്റെ വജ്രജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും തൃശൂർ മേയർ എം.കെ. വർഗ്ഗീസ് നിർവ്വഹിച്ചു.

തിരുവമ്പാടിയിലെ ഫാം ടൂറിസം പദ്ധതി

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലെ വിവിധ ഫാമുകൾ കോർത്തിണക്കി ആരംഭിച്ച ഫാം ടൂറിസം പദ്ധതി കാണുന്നതിനും പഠിക്കുന്നതിനുമായി കണ്ണൂർ ജില്ലാ കലക്ടറും സംഘവുമെത്തി. ഇരുവഴിഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമാണ് കലക്ടർ എസ്. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സന്ദർശിച്ചത്. 

ഫാം ടൂറിസം പദ്ധതി കണ്ണൂർ ജില്ലയിൽ നടപ്പാക്കുന്നതിന്റെ സാധ്യതകൾ നേരിട്ട് പഠിക്കുന്നതിനാണ് സംഘം എത്തിയത്.

കണ്ണൂർ ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ, ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ ഇ. കെ, കണ്ണൂർ ടൂറിസം ഹോളിഡേയ്‌സ് മാനേജിങ് ഡയറക്ടർ ഷൈൽ എം.എം എന്നിവരടങ്ങുന്ന സംഘം എട്ടോളം ഫാമുകൾ സന്ദർശിച്ച് കർഷകരുമായി സംവദിച്ചു. മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി, അഗ്രി നഴ്‌സറികൾ, കന്നുകാലി ഫാം, ആടു വളർത്തൽ ഫാം, കരകൗശല നിർമ്മാണ കേന്ദ്രം എന്നിങ്ങനെ വിവിധ ഫാമുകളാണ് സംഘം സന്ദർശിച്ചത്. 

ഫാം ടൂറിസത്തിന്റെ സാധ്യതകളുള്ള, വീടുകൾ ഉൾപ്പെടെ അമ്പതിൽപ്പരം കേന്ദ്രങ്ങളാണ് മലയോരമേഖലയി ലുള്ളത്. പ്രകൃതിഭംഗി ആസ്വദിക്കു ന്നതോടൊപ്പം ഇഷ്ടമുള്ള കാർഷിക വിഭവങ്ങളും വളർത്തുമൃഗങ്ങളും സ്വ ന്തമാക്കാനും അവയെക്കുറിച്ച് പഠിക്കാനും സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നതാണ് ഫാം ടൂറിസം പദ്ധതി. 

 

ഫാം ടൂർ പ്രോഗ്രാം ഉൾപ്പെടെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ പിന്തുണയോടെ വിവിധ പദ്ധതികൾ ഇവിടെ ആസൂത്രണം ചെയ്തു നടപ്പാക്കി വരികയാണ്. പച്ചക്കറി, തെങ്ങ്, ജാതി, കൊക്കോ തുടങ്ങിയ കാർഷിക വിളഭൂമികളും പച്ചക്കറി കൃഷിയും മത്സ്യകൃഷി, പശു, ആട്, മുയൽ, കോഴി, അലങ്കാര പക്ഷികൾ എന്നിവയടങ്ങുന്ന എല്ലാവിധ പക്ഷി-മൃഗ ഫാമുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മാതൃകാ ഫാം സ്റ്റേ, ഫാം വിസിറ്റ്, ഫാം പഠനം തുടങ്ങിയ ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർ ബിന്ദു ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, നവ കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ, മറ്റു ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന്റെ നിരന്തര ഇടപെടൽ ഫലം കണ്ടു

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഒരേ സമയം 20 പ്രവൃത്തികൾ എന്ന നിയന്ത്രണത്തിൽ നിന്ന് പിന്മാറി കേന്ദ്രസർക്കാർ. കേരളത്തിൽ മാത്രം അൻപത് പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേരള സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം നിയന്ത്രണത്തിൽ ഇളവ് നൽകുന്നത്. നിയന്ത്രണത്തിനുള്ള തീരുമാനം വന്നയുടൻ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. ചുമതലയേറ്റെടുത്തത് മുതൽ മന്ത്രി എം.ബി. രാജേഷും വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു. കഴിഞ്ഞയാഴ്ചയും കേന്ദ്രമന്ത്രിക്ക് മന്ത്രി എം.ബി. രാജേഷ് വിഷയത്തിൽ കത്തയച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭങ്ങളും അരങ്ങേറി. സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന് തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകേണ്ടിവന്നതെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള നിരന്തര ആവശ്യത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം പുനപരിശോധിച്ചതെന്ന് കേന്ദ്രത്തിന്റെ കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മുൻ തീരുമാനം തിരുത്തിയെങ്കിലുംഒരേ സമയം അൻപത് പ്രവർത്തികൾ എന്ന നിബന്ധനയും ഉചിതമല്ല. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുൾപ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനാകും. വൈവിധ്യവും നൂതനുവുമായ ആശയങ്ങൾ പ്രാവർത്തികമാക്കി സർക്കാർ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.

 

ഗ്രാമപഞ്ചായത്തിൽ ഒരേ സമയം ഇരുപത് പ്രവൃത്തി മാത്രമേ ഏറ്റെടുക്കാവൂ എന്നതായിരുന്നു കേന്ദ്രത്തിന്റെ മുൻ നിർദേശം. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരായിരുന്നു ഈ നിബന്ധന. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിന്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേ സമയം ഒരു വാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ഡിമാന്റ് കേരളം നിലവിൽ നിർവഹിക്കുന്നത്. അതിനാൽ തന്നെ പല വാർഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ശക്തമായ ഇടപെടൽ നടത്തിയത്.

തൊഴിലുറപ്പ് പദ്ധതി സാമഗ്രികൾ ഉപയോഗിച്ചതിന്റെ (മെറ്റീരിയൽ കോമ്പണന്റ്) കുടിശിക ലഭ്യമാകാത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. എല്ലാ വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്കും വെൻഡേഴ്‌സിനും ഇനിയും പണം നൽകാനായിട്ടില്ല. കേന്ദ്രത്തിന്റെ സോഫ്‌റ്റ്വെയറായ പിഎഫ്എംഎസിന്റെ ഐഡി വെൻഡേഴ്‌സിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക നൽകുന്നതിന് കൃത്യമായ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രംപൂർണമായും കേന്ദ്രസഹായത്തോടെ നടത്തണമെന്ന് നിർദേശിച്ചിട്ടുള്ള സോഷ്യൽ ഓഡിറ്റ് നടത്തിപ്പിന് പണം തരാത്ത സാഹചര്യവുമുണ്ട്. 19 കോടി നൽകേണ്ട സ്ഥാനത്ത് കഴിഞ്ഞ വർഷം ആകെ അനുവദിച്ചത് 2.96 കോടി മാത്രമാണ്. ഒട്ടും മുന്നോട്ടുപോകാനാകാത്ത പ്രതിസന്ധി വന്നപ്പോൾ മൂന്ന് കോടി രൂപ സംസ്ഥാന സർക്കാരാണ് അഡ്വാൻസായി അനുവദിച്ച് നൽകിയത്. വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാർക്ക് ഓണറേറിയം കുടിശികയാകുന്ന സ്ഥിതി ഉൾപ്പെടെ ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുകയാണ്. തൊഴിലുപകരണത്തിന് മൂർച്ച കൂട്ടാനുള്ള ഫണ്ട് ഇല്ലാതാക്കിയതും പ്രതിഷേധാർഹമാണ്. എൻഎംഎംഎസ് ആപ്പിലെ പ്രായോഗിക പ്രശ്‌നങ്ങൾ മൂലം തൊഴിലാളികൾ ജോലിക്കെത്തിയാലും ഹാജർ രേഖപ്പെടുത്താനാകാതെകൂലി നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്. പലപ്പോഴും ആപ്പ് ശരിയായി പ്രവർത്തിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്. ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയും കേന്ദ്രസർക്കാരിൽ നിരന്തര ഇടപെടൽ കേരളം നടത്തിവരുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

കഴിഞ്ഞ വർഷം പത്തരക്കോടി തൊഴിൽ ദിനങ്ങൾ സാധ്യമാക്കിയ കേരളത്തിന് ഈ വർഷം കേന്ദ്രസർക്കാർ ആറ് കോടി തൊഴിൽ ദിനങ്ങൾ മാത്രമാണ് നൽകിയത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസം കൊണ്ട് തന്നെ 4,77,44,000 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്റെ 80 ശതമാനമാണ് ഇത്. കഴിഞ്ഞ രണ്ട് വർഷവും 10 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021-22 വർഷം കേരളത്തിൽ തൊഴിൽ കാർഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളിൽ തൊഴിൽ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. ഇതിൽ5,12,823 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിച്ചു. 2021-22ൽ 10,59,66,005 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

വിലക്കയറ്റം തടയുന്നതിന് സംസ്ഥാന സർക്കാർ ശക്തമായി ഇടപെടും

വിപണിയിൽ ശക്തമായി ഇടപെട്ടു കൊണ്ട് കുറഞ്ഞവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിനും കരിഞ്ചന്തപൂഴ്ത്തിവയ്പ് തുടങ്ങിയ അനഭിലഷണീയമായ  പ്രവണതകൾ വിപണിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജിആർഅനിൽ അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിപണിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വിലനിശ്ചിയിക്കാൻ സർക്കാരിന് അധികാരമില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശക്തമായ വിപണി ഇടപെടൽ നടത്തുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിർത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി ഏപ്രിൽ -മേയ് മാസങ്ങളിൽ 7.04 ആയിരിക്കുമ്പോൾ കേരളത്തിലേത് 5ന് താഴെയായിരുന്നു. സെപ്റ്റംബർ മാസം ഉപഭോക്തൃവില സൂചികയുടെ ദേശിയ ശരാശരി അഞ്ച് മാസത്തെ ഉയരത്തിലെത്തി 7.41ആയിരിക്കുകയാണ്. സെപ്റ്റംബർ മാസത്തെ കേരളത്തിലെ ഉപഭോക്തൃവില സൂചിക 6.45% മാണ്. മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്ത്രാജസ്ഥാൻമദ്ധ്യപ്രദേശ്മഹാരാഷ്ട്രഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഉപഭോക്തൃവില സൂചിക യഥാക്രമം 7.95, 7.45, 8.65, 8.03, 7.79 എന്നിങ്ങനെയാണ്. കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകൾ പ്രകാരം വിലക്കയറ്റം ഏറ്റവും കുറവുള്ള ഒരു സംസ്ഥാനമാണ് കേരളം .

സംസ്ഥാന സർക്കാർ കർഷകരിൽ നിന്നും 28.20 രൂപ നിരക്കിൽ സംഭരിക്കുന്ന നെല്ല് സ്വകാര്യമില്ലുകളുടെ സഹായത്തോടെ സംസ്‌കരിച്ച് അനുബന്ധചെലവുകൾ സർക്കാർ വഹിച്ച് പൊതുവിതരണ കേന്ദ്രങ്ങളിൽ എത്തിക്കുമ്പോൾ ഒരു കിലോ മട്ട അരിയ്ക്ക് 53 രൂപ ചെലവ് വരുന്നു. ഈ അരിയാണ് 10.90 രൂപയ്ക്ക് പൊതുവിതരണ വകുപ്പ് റേഷൻകടകൾ വഴി നൽകി വരുന്നത്. 2019-20 ൽ 7.09 മെട്രി ക്ക് ടൺ നെല്ല് കർഷകരിൽ നിന്നും സംഭരിച്ചു. 2020-21 ൽ 7.64 ലക്ഷം  ടണ്ണും 2021-22 ൽ 7.48 ലക്ഷം  ടൺ നെല്ലും സംഭരിച്ചു. അതായത് ഒരു വർഷം ഈ രീതിയിൽ സംഭരി ച്ച് നെല്ല് അരിയാക്കി റേഷൻകടകളിൽ എത്തിക്കുമ്പോൾ ആകെ 2438 കോടി രൂപ ചെലവ് വരുന്നു. ഇതിൽ കേന്ദ്ര വിഹിതവും വിൽപ്പന നടത്തുന്ന തുകയും കുറച്ചാൽ തന്നെ ഒരു കിലോയ്ക്ക്‌സംസ്ഥാ ന സർക്കാരിന് 23 രൂ പ ചെലവാകുന്നു. ആ നിലയ്ക്ക് പരിശോധിക്കുമ്പോൾ ഒരു വർഷം സംസ്ഥാന സർക്കാർ 1044കോടി രൂപ ഇതിനായി ചെലവഴിക്കുന്നു.

മുൻകാലങ്ങളിൽ എഫ്.സി.ഐ നൽകുന്ന സാധനങ്ങളുടെ ഇനവും അളവും ഗുണവും നിയന്ത്രിക്കുന്നതിന് സംവിധാനങ്ങൾ പരിമിതമായിരുന്നു. എഫ്.സി.ഐ ജനറൽ മാനേജരും സിവിൽ സപ്ലൈസ് കമ്മീഷണറും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് എഫ്.സി.ഐയിൽ നിന്നും നൽകുന്ന ധാന്യങ്ങളിൻമേൽ കൂടുതൽ പരിശോധന നടത്താൻ കഴിഞ്ഞു. കൂടാതെ എഫ്.ഫ്‌സി.ഐ നൽകി വരുന്ന സോനാ മസൂരി ഇനത്തിൽപെട്ട അരിക്ക് കേരളത്തിൽ പ്രിയം കുറവായിരുന്നു. ഇതിനു പകരം ആന്ധ്രതെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും അരി കൊണ്ടു വരാനുള്ള നടപടി കേന്ദ്രസർക്കാരുമായി നേരിട്ട് നടത്തിയ ചർച്ചകളുടെ ഫലമായി സാധിച്ചു. അരിവിഹിതം താമസം ഒഴിവാക്കുന്ന വിഷയം ഇന്ന് എഫ്.സി.ഐ ജനറൽ മാനേജർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു താമസം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു വർഷത്തെ ആഭ്യന്തര ഉപഭോഗത്തിന് 40 ലക്ഷം ടൺ അരി വേണ്ടി വരുന്നു. സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 15% മാത്രമേ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നുള്ളു. പൊതുവിതരണ ശൃംഖലയിലൂടെ വിതരണം നടത്തുന്നതിന് കേന്ദ്രസർക്കാർ എഫ്.സി.ഐയിലൂടെ 8.35 ലക്ഷം ടൺ അരി ഒരു വർഷം അനുവദിച്ചു വരുന്നു. കർഷകിൽ നിന്നും നെല്ല് സംഭരിച്ച് അരിയാ ക്കുന്നതിലൂടെ ഒരു വർഷം ശരാശരി 4.60 ടൺ അരി കണ്ടെത്താൻ  കഴിയുന്നു. സപ്ലൈകോ വിൽപ്പന ശാലകളിലൂടെ ഒരു വർഷം ശരാശരി 87168 ടൺ അരി സബ്‌സിഡി ഇനത്തിൽ വിൽപന നടത്തിവരുന്നു  ഒരു മാസം  ശരാശരി 35 ലക്ഷം കാർഡുടമകൾ സപ്ലൈകോയിൽ നിന്നും സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിനു വേണ്ട ബാക്കി അരിയുടെ വിപണനം നടക്കുന്നത് പൊതുവിപണിയിലൂടെയാണ്.

കഴിഞ്ഞമാസം വരെ 50% പുഴുക്കലരി,  50% പച്ചരി എന്ന നിലയിലാണ് എഫ്.സി.ഐയിൽ നിന്നും അരി ലഭിച്ചു വന്നിരുന്നത്. എന്നാൽ നിലവിൽ എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നും പച്ചരി മാത്രമാണ് വിതരണം നടത്തുന്നത്. എഫ്.സി.ഐ വഴി 50% പുഴുക്കലരി വി തരണം ഉറപ്പുവരുത്തണമന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കേരളത്തിലെ എഫ്.ഫ്‌സി.ഐ ഗോഡൗണുകളിലെ സ്റ്റോക്കിന്റെ 75% ഉം പച്ചരിയാണെന്നാണ് കിട്ടുന്ന വിവരം. കേന്ദ്ര സർക്കാരിന്റെ ഈ നയം കേരളത്തിൽ പുഴുക്കലരിക്ക് വിലവർദ്ധിക്കാൻ കാരണമാകും.

കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ 1 മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ളനീല) കാർഡുടമകൾക്ക് 8 കിലോഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുന്നു. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ അരി വണ്ടി‘ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ നാല് ഇനം അരി വിതരണം ചെയ്യും. ജയകുറുവമട്ട അരിപച്ചരി എന്നി ഇനങ്ങളായി ആകെ കാർഡ് ഒന്നിന് ആകെ 10 കിലോ വിതരണം ചെയ്തു വരുന്നു. ജനങ്ങളിൽ നിന്നും നല്ല പിൻതുണയാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്. ഇന്നലെ വരെ 39,694 കിലോ അരി പ്രസ്തുത വണ്ടികളിൽ നിന്നും സബ്‌സിഡി നിരക്കിൽ വിൽപ്പന നടത്തിയിട്ടുണ്ട്.

ഒരു താലൂക്കിൽ രണ്ട് ദിവസം എന്ന നിലയിലാണ് അരിവണ്ടിയുടെ വിതരണം ക്രമീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 7-ാം തിയതിയോടെ അരിവണ്ടിയുടെ അരിവിതരണം പൂർത്തീകരിക്കും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ പരിശോധന നടത്തുകയുണ്ടായി. ജില്ലകളിൽ കരിഞ്ചന്തപൂഴ്ത്തിവയ്പ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. സംസ്ഥാനത്തൊട്ടാകെ 642 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും 82 വ്യാപാര സ്ഥാപനങ്ങളിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരിഞ്ചന്തപൂഴ്ത്തിവയ്പ്പ് തുടങ്ങിയ ഗൗരവമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി കളക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടില്ല. വില വിവരം പ്രദർശിപ്പിക്കാത്തത്അളവ് തൂക്കഉപകരണങ്ങളുടെ കൃത്യതയിലുള്ള കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

നിയുക്തി 2022′: മെഗാ ജോബ് ഫെസ്റ്റ് നവംബര്‍ 20 ന്

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 

ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

നവംബര്‍ എട്ടോടുകൂടി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാക്കും .രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് 17ാം തിയ്യതി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ത ടൈം സ്ലോട്ടുകളിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രത്യേക ഒറിയന്റേഷന്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തും . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370179, 0495 2370176.

വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം; ഇപ്പോൾ അപേക്ഷിക്കാവുന്ന ചിലത് പരിചയപ്പെടാം

രാജ്യത്തിനകത്തും പുറത്തും വിവിധ സ്ട്രീമുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി സ്കോളർഷിപ്പുകളാണ്, സർക്കാരുൾപ്പടെ വിവിധ ഏജൻസികൾ വിതരണം ചെയ്തുവരുന്നത്. അത്തരത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ചില സ്കോളർഷിപ്പുകളെ പരിചയപെടുത്തുകയാണിവിടെ.

I.സി.ബി.എസ്.ഇ.യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്
II.വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് എസ് പി .ഡി.സി. സ്കോളർഷിപ്പ്
III.കായിക താരങ്ങൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്
 
 
I. സി.ബി.എസ്.ഇ.യുടെ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ് 

 

“പെൺകുട്ടികൾക്കിടയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ രക്ഷിതാക്കളുടെ ശ്രമങ്ങൾ തിരിച്ചറിയുന്നതിനും മികച്ച വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനും”, സി.ബി.എസ്.ഇ.ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പാണ്, ഒറ്റപെൺകുട്ടി സ്കോളർഷിപ്പ് .സി.ബി.എസ്.ഇ. നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ 60 ശതമാനമോ അതിലധികമോ മാർക്കു നേടി സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്കൂളിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന ഒറ്റപ്പെൺകുട്ടികൾക്കാണ്, ഈ സ്കോളർഷിപ്പ്.ഓൺലൈൻ ആയാണ്, അപേക്ഷ സമർപ്പിക്കേണ്ടത്.

 

യോഗ്യരായ വിദ്യാർത്ഥിനികൾക്ക്, നവംബർ 14വരെ അപേക്ഷിക്കാനവസരമുണ്ട്. അതാതു സ്‌കൂളുകൾ, വിദ്യാർത്ഥിനികളുടെ ഓൺലൈൻ അപേക്ഷ പരിശോധിച്ച് വിവരങ്ങൾ ഉറപ്പു വരുത്തേണ്ടതുണ്ട്. 2021-ലെ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് അത് പുതുക്കാനുള്ള അപേക്ഷയും 14 വരെ നൽകാം
ആർക്കൊക്കെ അപേക്ഷിക്കാം
 
അപേക്ഷകർ, മാതാപിതാക്കളുടെ ഒറ്റപെൺകുട്ടിയായിരിക്കണം.
 
ഇന്ത്യൻ പൗരൻമാരും ട്യൂഷൻ ഫീസ് 1500 രൂപയിൽ കൂടാത്ത സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളിൽ പഠിക്കുന്നവർക്കുമാണ് , സ്കോളർഷിപ്പ്.

 

അപേക്ഷാ ക്രമം
 
സിബിഎസ് പത്താം ക്ലാസ് റോൾ നമ്പറും ജനനതീയതിയും ഉപയോ​ഗിച്ചാണ് , നിർദിഷ്ട വെബ സൈറ്റിൽ ലോ​ഗിൻ ചെയ്യേണ്ടത്. ഓപ്പൺ ചെയ്തു വരുന്ന വിൻഡോയിൽ ഫ്രെഷ് / റിന്യൂവൽ അപേക്ഷ ഫോം തെരഞ്ഞെടുക്കുക. നിർദ്ദേശങ്ങൾ കൃത്യമായി വായിച്ചു നോക്കിയതിന് ശേഷം SGC-X fresh application or renewal എന്നതിൽ ആവശ്യമായത് ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഡോക്യുമെന്റ് അപ് ലോഡ് ചെയ്ത് ആപ്ലിക്കേഷൻ ഫോം പൂർണമായും പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് കൊടുക്കുക.അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത്,
പിന്നീടുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടും.

 

 
അപേക്ഷാ സമർപ്പണത്തിനും മറ്റു കൂടുതൽ വിവരങ്ങൾക്കും
 

 

 

 

II.തെരഞ്ഞെടുക്കപെട്ട സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് എസ്പിഡിസി സ്കോളർഷിപ്പ്

 

 
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കൾക്ക് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള എസ്.പി. ഡി.സി. (Scholarship Programme for Diaspora Children) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ പഠന ചെലവിന്റെ 75 ശതമാനം തുക സ്കോളർഷിപ്പ് ലഭിക്കും.പരമാവധി 3.29 ലക്ഷം രൂപവരെയാണ് സ്കോളർഷിപ്പ്
ലഭിക്കുക.

 

തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ
 
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനം നടത്തുന്ന 150 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക.

 

താഴെ കാണുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.

 

1.എൻ.ഐ.ടി.
2.ഐഐടി
3.പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ സ്കൂളുകൾ
4.നാക് അക്രഡിറ്റേഷനുള്ള യു.ജി.സി എ ഗ്രേഡ് സ്ഥാപനങ്ങൾ
5.യൂണിവേഴ്സിറ്റികൾ
6.ഡിഎഎസ്എ സ്കീമിൽ ഉൾപ്പെട്ട മറ്റു സ്ഥാപനങ്ങൾ

 

 
ആർക്കൊക്കെ അപേക്ഷിക്കാം

 

മേൽ സൂചിപ്പിച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും ഗൾഫ് രാജ്യങ്ങളടക്കമുള്ള ഇസിആർ രാജ്യങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾ/ എൻആർഐകളുടെ മക്കൾ എന്നിവരുമായിരിക്കണം, അപേക്ഷകർ . രക്ഷിതാവിന്റെ മാസ വരുമാനം 4.11 ലക്ഷം ഇന്ത്യൻ രൂപയിൽ കൂടാൻ പാടില്ല.

 

 

 

 

 

 

 

 

 

III.കായിക താരങ്ങൾക്ക് എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്

 

സംസ്ഥാനത്തെ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് സ്കീമാണ്, ഡോ:എ.പി.ജെ അബ്ദുൽ കലാം സ്കോളർഷിപ്പ് സ്കീം. സ്കീമിൽ പരിഗണിക്കപ്പെടുന്നതിന് ഈ അധ്യയന വർഷത്തേക്കുളള അപേക്ഷ, (2021 -22 വർഷം) ഇപ്പോൾ സമർപ്പിക്കാം. നവംബർ 20 വരെയാണ് , അപേക്ഷ സമർപ്പണത്തിനുള്ള സമയം.

 

 

 

ആർക്കൊക്കെ അപേക്ഷിക്കാം

 

വിവിധ മേഖലകളിൽ മികവു തെളിയിച്ച 14 മുതൽ 20 വയസ്സ് വരെ പ്രായപരിധിയിലുള്ള കായികതാരങ്ങൾക്കായിരിക്കാണ്, അവസരം.അത്‌ലറ്റിക്സ്, ബോക്സിങ്, ഫെൻസിംഗ്, സ്വിമ്മിംഗ് ബാഡ്മിന്റൺ സൈക്ലിംഗ്, കാനോയിങ്, കയാക്കിംഗ് റോവിംഗ് എന്നീ കായിക ഇനങ്ങളിൽ ദേശീയ(സൗത്ത്സോൺ) മത്സരത്തിൽ പങ്കെടുത്ത് ചുരുങ്ങിയത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയവരായിരിക്കണം , അപേക്ഷകർ . ഭിന്നശേഷിയുള്ള കായികതാരങ്ങളിൽ ഒരാളും പരിഗണിക്കപ്പെടും. പ്രതിമാസം പതിനായിരം രൂപയാണ് , സ്കോളർഷിപ്പ് തുക.

 

 
അപേക്ഷ ക്രമം
അപേക്ഷ പൂരിപ്പിച്ച്, അവരവരുടെ കായിക നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു സമർപ്പിക്കണം. നവംബർ 20 വരെ അപേക്ഷ സ്വീകരിക്കും.

 

 

 

അപേക്ഷ അയക്കേണ്ട വിലാസം
സെക്രട്ടറി,
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ,
തിരുവനന്തപുരം -1
കൂടുതൽ വിവരങ്ങൾക്ക് 






ഇന്നത്തെ സാമ്പത്തിക ഫലം: വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക; ബിസിനസ് അഭിവൃദ്ധിപ്പെടും

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. വ്യവസായം, വ്യാപാരം എന്നീ മോഖലകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആത്മവിശ്വാസത്തോടെ ലക്ഷ്യം നേടിയെടുക്കുക. തൊഴില്‍രംഗത്ത് സുപ്രധാനമായ കരാറുകള്‍ ഉണ്ടാകും.

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ ജാഗ്രത പാലിക്കും. വിവിധ കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. പേപ്പര്‍ വര്‍ക്കുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. ബുദ്ധിപരമായ തീരുമാനം എടുക്കുക. അവസരങ്ങള്‍ മുതലാക്കാന്‍ ശ്രമിക്കുക. 

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളുടെ തൊഴില്‍ അന്തരീക്ഷം മികച്ചതായിരിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നിങ്ങള്‍ ചേരും. നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. ചിന്തകൾ വളരുന്നത് ബിസിനസ്സിലെ നല്ല ലാഭത്തിന്റെ അടയാളമാണ്. മത്സരം വര്‍ദ്ധിക്കും. അവസരങ്ങള്‍ ലഭിക്കും.

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് വൈകാരികതയും അശ്രദ്ധയും ഒഴിവാക്കുക. സ്വാര്‍ത്ഥതയും അഹംഭാവവും നല്ലതല്ല. ശാന്തത പാലിക്കാനും നിയമങ്ങള്‍ അനുസരിക്കാനും ശ്രമിക്കുക. നിങ്ങളുടെ ലാഭം ശരാശരി ആയിരിക്കും.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ജോലിസ്ഥലത്ത് ആത്മവിശ്വാസം നിലനിര്‍ത്തും. ഒരു തരത്തിലുള്ള അപവാദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കരുത്. ലാഭം വര്‍ദ്ധിക്കും. ബിസിനസ്സില്‍ നിങ്ങള്‍ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കും. പ്രൊഫഷണല്‍ ആക്ടിവിസം നിലനിര്‍ത്തും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. നിങ്ങളുടെ അഭിപ്രായം പറയാന്‍ മടിക്കേണ്ട ആവശ്യമില്ല.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കരിയറും ബിസിനസും നിങ്ങള്‍ക്ക് അനുകൂലമാണ്. പണം വര്‍ദ്ധിക്കും. അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. നിങ്ങള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുടെ സഹായം ലഭിക്കും. പ്രണയബന്ധങ്ങള്‍ ശക്തമാകും. വിശ്വാസ്യതയും സ്വാധീനവും ജനപ്രീതിയും വര്‍ദ്ധിക്കും. വ്യക്തിപരമായ വിജയങ്ങള്‍ വര്‍ദ്ധിക്കും. 

സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ പറ്റുന്ന ജോലിയാകും നിങ്ങളുടേത്. ലാഭം പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. പുതിയ രീതികള്‍ സ്വീകരിക്കും. നവീകരണ പദ്ധതികള്‍ വിജയിക്കും. ശക്തി വര്‍ദ്ധിക്കും. വ്യാപാര പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകും. നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിയമപരമായ കാര്യങ്ങളില്‍ ക്ഷമ കാണിക്കുക. റിസ്‌ക് എടുക്കരുത്, വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലി നിലയ്ക്കാന്‍ സാധ്യതയുണ്ട്. ഇടപാടുകളില്‍ അലംഭാവം കാണിക്കരുത്. 

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭൂമി സംബന്ധമായ ഇടപാടുകള്‍ കരാറുകളിലെത്തും. നിക്ഷേപം നടത്തുന്നതിന് മുമ്പ് ആവശ്യമായ ഉപദേശം സ്വീകരിക്കുക. വ്യാപാര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക. ലാഭം വര്‍ദ്ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കും. നിങ്ങള്‍ക്ക് ചുറ്റും വിജയത്തിന്റെ സൂചനകളാണ് ഉളളത്. മത്സര പരീക്ഷകളിൽ നിങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാകും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. ഭാവിയിലേക്കുള്ള പദ്ധതികള്‍ ഫലവത്താകും. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാവരുടെയും ഇടയില്‍ സഹകരണ മനോഭാവം ഉണ്ടാകും. തൊഴില്‍രംഗത്ത് സജീവമാകും. 

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പരിചയസമ്പന്നരായ ആളുകളുടെ ഉപദേശവും സഹകരണവും സ്വീകരിക്കുക. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. അച്ചടക്കം വര്‍ദ്ധിപ്പിക്കുക. ജീവിതത്തില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലിയിലെ വേഗത നല്ലതാണ്. ആകര്‍ഷകമായ അവസരങ്ങള്‍ ലഭ്യമാകും. 

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഉന്നതരുടെ ഉപദേശം സ്വീകരിക്കുക. കടം കൊടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. നിര്‍മ്മാണ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുക.

സ്കൂൾ പ്രകടന നിലവാര സൂചികയിൽ കേരളം ഒന്നാമത്; തൊട്ടുപിന്നിൽ പഞ്ചാബും ചണ്ഡീഗഡും മഹാരാഷ്ട്രയും

ന്യൂഡൽഹി:  2020-21 അധ്യയന വർഷത്തെ രാജ്യത്തെ സ്കൂളുകളുടെ പ്രകടന നിലവാര സൂചികയിൽ കേരളം ഒന്നാമത്. പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്. എന്നാൽ കേരളം ഉൾപ്പെടെയുള്ള ഈ സംസ്ഥാനങ്ങളെല്ലാം തന്നെ സൂചികയിലെ ലെവൽ 2 വിഭാഗത്തിലാണുള്ളത്. ലെവൽ ഒന്നിലെത്താൽ ഒരു സംസ്ഥാനങ്ങൾക്കും കഴിഞ്ഞിട്ടില്ല.

വിദ്യാഭ്യാസ മന്ത്രാലയവും സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേർന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി പുറത്തിറക്കിയ 2020-21 പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് (PGI) റാങ്കിംഗിലാണ് കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ ഏറ്റവും ഉയർന്ന സ്‌കോറുകളോടെ ലെവൽ രണ്ടിലെത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് സൂചിക പുറത്തിറക്കിയത്. വിവിധ സൂചകങ്ങൾ പരിശോധിച്ച് സമഗ്രമായ വിശകലനം നടത്തിയാണ് സംസ്ഥാനങ്ങൾക്ക് റാങ്കിംഗ് നൽകിയിരിക്കുന്നത്.

 

കേരളം, പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവ 2020-21ൽ ലെവൽ 2 (സ്‌കോർ 901-950) സ്കോറാണ് നേടിയിരിക്കുന്നത്. 2019-20ൽ ലെവൽ നാലിലായിരുന്നു ഈ സംസ്ഥാനങ്ങൾ. എന്നാൽ ഇത്തവണ ഏറ്റവും ഉയർന്ന സ്കോർ നേടിയത് കേരളം, പഞ്ചാബ്, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളാണ്. കേരളം – 930, പഞ്ചാബ് – 929, ചണ്ഡീഗഡ് – 929, മഹാരാഷ്ട്ര – 928 എന്നിങ്ങനെയാണ് സ്കോർ.

എന്നാൽ ഇത്തവണയും ഒരു സംസ്ഥാനത്തിനും റാങ്കിംഗിൽ ലെവൽ 1ൽ എത്താൻ കഴിഞ്ഞില്ല. അരുണാചൽ പ്രദേശാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത്. 669 ആണ് അരുണാചൽ പ്രദേശിന്റെ സ്‌കോർ.

കേന്ദ്രഭരണ പ്രദേശമായ ലഡാക്ക്, സൂചികയിലെ ലെവൽ 8 ൽ നിന്ന് ലെവൽ 4ലേക്ക് ഉയർന്നു. 2019-20 നെ അപേക്ഷിച്ച് 2020-21ൽ ലഡാക്ക് 299 പോയിൻറുകൾ മെച്ചപ്പെടുത്തി. അതിനാൽ ഒരു വർഷത്തിനിടെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചിരിക്കുന്നത് ലഡാക്കാണ്.

അതേസമയം, ഡൽഹി, ഉത്തർപ്രദേശ് (യുപി), ഹരിയാന, ഹിമാചൽ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവ 851നും 900-നും ഇടയിൽ സ്‌കോർ നേടി ലെവൽ മൂന്നിലെത്തി.

70ഓളം സൂചകങ്ങൾ പരിശോധിച്ചാണ് റാങ്കിംഗ് നടത്തുന്നത്. പഠന ഫലങ്ങൾ, പ്രവേശനം, അടിസ്ഥാന സൗകര്യങ്ങൾ, ഇക്വിറ്റി, ഗവേണൻസ് പ്രോസസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് വിലയിരുത്തൽ നടത്തുന്നത്.

രാജസ്ഥാൻ, കർണാടക, ചണ്ഡീഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പഠന ഫലങ്ങളുടെ കാര്യത്തിൽ മികച്ച നേട്ടം കൈവരിച്ചപ്പോൾ, ഡൽഹി, കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നിവ പ്രവേശനത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഡൽഹി, പഞ്ചാബ്, ചണ്ഡീഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മികവ് പുലർത്തി. സർക്കാർ നടപടികളുടെ കാര്യത്തിൽ, പഞ്ചാബ്, കേരളം, പുതുച്ചേരി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
 
Verified by MonsterInsights