ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം; സ്കൂളുകളും അമ്പലങ്ങളും അടച്ച സ്ഥലങ്ങൾ

ഈ വർഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ഇന്ന് ഒക്ടോബർ 25 ന് ദൃശ്യമാകും. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ സൂര്യഗ്രഹണം കാണാം. ഈ സൂര്യഗ്രഹണത്തിന് ഇന്ത്യയിൽ ഒരു പ്രത്യേകത കൂടിയുണ്ട്, ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ആദ്യമായാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത്. മാത്രമല്ല, അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയിൽ ഇനിയൊരു ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുകയുമില്ല.

എന്താണ് ഭാഗിക സൂര്യഗ്രഹണം?

സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ പ്രകടമാകുകയും ചെയ്യുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണമുണ്ടാകുന്നത്. സൂര്യന്റെയും ചന്ദ്രന്റെയും മദ്ധ്യത്തിലൂടെ കടന്നു പോകുന്ന രേഖ ഭൂമിയിൽ സ്പർശിക്കാതെ പോകുന്നു എങ്കിൽ അങ്ങനെയുള്ള ഗ്രഹണം നടക്കുന്ന സമയത്ത് ഭൂമിയിൽ ഒരിടത്തും പൂർണ്ണ സൂര്യഗ്രഹണം കാണാൻ കഴിയില്ല. ഇതിനു ഭാഗിക സൂര്യഗ്രഹണം (Partial eclipse) എന്നു പറയുന്നു. തുടക്കം, അത് പരമാവധി എത്തൽ, ഒടുക്കം എന്നിങ്ങനെ ഭാഗിക സൂര്യഗ്രഹണത്തിന് മൂന്ന് ഘട്ടങ്ങളാണുള്ളത്.

സൂര്യഗ്രഹണത്തിൽ ചെയ്യാൻ പാടില്ലാത്തത്

സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് മുമ്പ് ചില മുൻകരുതലുകൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാൻ സാധിക്കുമെങ്കിലും സൂര്യരശ്മികൾ കണ്ണിൽ പതിക്കുന്നത് പ്രതികൂലഫലമുണ്ടാക്കിയേക്കാം. അതിനാൽ, ഗ്രഹണം കാണാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം എക്ലിപ്സ് ഗ്ലാസുകൾ പോലെയുള്ള സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുക എന്നതാണ്.

ഒഡീഷയിൽ പൊതു അവധി

സൂര്യഗ്രഹണം നടക്കുന്ന ഒക്ടബോർ 25ന് ഒഡീഷയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് പുറമേ, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങി എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

തിരുപ്പതിയിൽ അമ്പലം അടച്ചു

തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രം ഇന്ന് അടഞ്ഞുകിടക്കും. സൂര്യഗ്രഹണം സംഭവിക്കുന്ന പന്ത്രണ്ട് മണിക്കൂറാണ് ക്ഷേത്രം അടച്ചിടുന്നത്. ഇന്ന് രാവിലെ 8.11 ഓടെ അടച്ച ക്ഷേത്രം ഇനി വൈകിട്ട് 7.30 നാണ് തുറക്കുക.

ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളും സമയവും

    • ന്യൂഡൽഹി: വൈകുന്നേരം 04:28 മുതൽ 05:42 വരെ

 

    • മുംബൈ: വൈകുന്നേരം 04:49 മുതൽ 06:09 വരെ

 

    • ഹൈദരാബാദ്: വൈകുന്നേരം 04:58 മുതൽ 05:48 വരെ

 

    • ബെംഗളൂരു: വൈകുന്നേരം 05:12 മുതൽ 05:56 വരെ

 

    • ചെന്നൈ: വൈകുന്നേരം 05:13 മുതൽ 05:45 വരെ

 

    • കൊൽക്കത്ത: വൈകുന്നേരം 04:51 മുതൽ 05:04 വരെ

 

    • ഭോപ്പാൽ: വൈകുന്നേരം 04:42 മുതൽ 05:47 വരെ

 

  • ചണ്ഡീഗഡ്: വൈകുന്നേരം 04:23 മുതൽ 05:41 വരെ

പ്രധാനമന്ത്രി പദത്തിൽ വെറും 45 ദിവസം; ലിസ് ട്രസിന് ഇനി വര്‍ഷം തോറും ഒരു കോടിയിലധികം അലവന്‍സ്

യുകെ പ്രധാനമന്ത്രി (UK PM) ലിസ് ട്രസ് (Liz Truss) അധികാരമേറ്റ് 45-ാം ദിവസം രാജി വച്ചിരിക്കുകയാണ്.രാജ്യത്തെ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെയാണ് ലിസ് ട്രസ് രാജി വയ്ക്കാൻ തീരുമാനിച്ചത്. പ്രധാനമന്ത്രി പദത്തിൽ ഇത്രയും ദിവസങ്ങള്‍ മാത്രമേ അധികാരത്തിലിരുന്നുള്ളൂവെങ്കിലും ലിസ് ട്രസിന് ഇനി മുതൽ പ്രതിവര്‍ഷം 1 കോടി രൂപയിലധികം അലവന്‍സിന് അര്‍ഹതയുണ്ട്. എന്നാല്‍ ട്രസിന് അര്‍ഹതപ്പെട്ട പണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ട്വിറ്ററില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പലരും തങ്ങളുടെ അഭിപ്രായങ്ങളും ട്രോള്‍ വീഡിയോകളും മീമുകളും പങ്കുവെച്ചിട്ടുണ്ട്.

ഒരു ദിവസത്തേക്കെങ്കിലും ഇത്തരമൊരു ഭാഗ്യം ലഭിക്കണമെന്നാണ് ഒരു ഉപയോക്താവിന്റെ അഭിപ്രായം. വളരെ ചുരുക്കം ചില ആളുകള്‍ക്കേ ഈ സ്‌കീം ലഭിക്കുകയുള്ളൂ എന്ന അടിക്കുറിപ്പോടെയുള്ള ട്രോള്‍ വീഡിയോ മറ്റൊരു ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്.

അതിനിടെ, റയാന്‍എയര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കുള്ള ബോര്‍ഡിംഗ് പാസ് പങ്കുവെച്ചിട്ടുണ്ട്. ബോര്‍ഡിംഗ് പാസിന്റെ സ്‌ക്രീന്‍ഷോട്ട് റയാന്‍എയറിന്റെ ഔദ്യോഗിക പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പുറപ്പെടുന്നത് ലണ്ടനിൽ നിന്നാണ് എന്ന് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യസ്ഥാനം ‘anywhere’ എന്നാണ് അതില്‍ കാണിച്ചിരിക്കുന്നത്. യുകെയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ലിസ് ട്രസിനെ പരിഹസിച്ചുകൊണ്ട് ‘Liz Truss and Ryanair. 25 minute turnaround’ എന്ന് ബോര്‍ഡിംഗ് പാസിന് താഴെ കുറിച്ചിട്ടുമുണ്ട്. ഈ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബോര്‍ഡിംഗ് പാസിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഗൂഗിളിലെ ജിബിപി/യൂറോ ചാര്‍ട്ടിലേക്ക് എത്തുമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തു.

 

കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജി വെയ്ക്കുന്നത്. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ലിസ് ട്രസ് പ്രതികരിച്ചിരുന്നു. പിന്‍ഗാമിയെ തെരഞ്ഞെടുക്കും വരെ അവര്‍ സ്ഥാനത്ത് തുടരും. അടുത്താഴ്ച പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്.

ബ്രിട്ടണ്‍ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം ട്രഷറി ചീഫ് അവതരിപ്പിച്ച പുതിയ സാമ്പത്തിക നയമാണെന്നും പുനര്‍വിചിന്തനം ചെയ്യാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ലിസ് ട്രസ് തുറന്നു സമ്മതിച്ചിരുന്നു. ഒക്ടോബര്‍ 28നകം പുതിയ നേതാവിനെയും പ്രധാനമന്ത്രിയെയും തിരഞ്ഞെടുക്കുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന്റെ പേരും പരിഗണനയിലുണ്ട്. ഭിന്നതകളിലാതെ, പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സമ്മതനായ ഒരു നേതാവിനെ തിരഞ്ഞെടുക്കാനാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

‘Say No to Drugs’ പോസ്റ്റർ മത്സരം, ലഹരിയ് ക്കെതിരെ പോരാടാം സമ്മാനം നേടാം

ചിൽഡ്രൻസ് ഡേ’യോടനുബന്ധിച്ച് കുട്ടികൾക്കായി മനോരമ ഓൺലൈൻ പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ‘Say No To Drugs’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മനോഹരമായ പോസ്റ്റർ തയാറാക്കി ഇതോടൊപ്പമുള്ള ഫോമിൽ അയച്ചു തരിക.. ലഭിക്കുന്ന എൻട്രികളിൽ നിന്നും മനോരമ ഓൺലൈൻ ജൂറി തിരഞ്ഞെടുക്കുന്ന കുട്ടികൾക്കായി ഓഫ്ലൈൻ മത്സരം ഉണ്ടായിരിക്കും. മൽസരത്തിന്റെ അന്തിമ ഘട്ടത്തിലെത്തുന്ന കുട്ടികൾ കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മാറ്റുരയ്ക്കും. മൂന്നു വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്ക്സമ്മാനങ്ങളും സർട്ടിഫിക്കറ്റുമുണ്ടാകും ഒരു മെഗാസ്റ്റാർ ആണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

15 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം പോസ്റ്റർ 10 MBയിൽ കവിയരുത്. വിധി നിർണയം സംബന്ധിച്ച ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. സംശയങ്ങൾക്ക് 0481 2587221 എന്ന നമ്പരിലേയ്ക്ക് വിളിക്കാം.

കുട്ടികൾക്ക് തുണയായി ‘കുഞ്ഞാപ്പ്’

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം 3.30ന് കോവളം വെള്ളാർ കേരള ആർട്സ് ആൻഡ് ക്രഫ്റ്റ് വില്ലേജിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ബാലസംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പ് കുഞ്ഞാപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ മൊബൈൽ അപ്പിലൂടെ ഏതൊരു വ്യക്തിക്കും കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ ജില്ലാതലത്തിൽ ഒരു റാപിഡ് റെസ്പോൻസ് ടീം രൂപികരിച്ചു അടിയന്തിരമായി ഇടപെടാനുള്ള നടപടികൾ വനിത ശിശു സംരക്ഷണ   വകുപ്പ്, പോലീസ്, വിദ്യാഭ്യാസ, തദേശ ഭരണ വകുപ്പുകളുടെ സ്വയം ഏകോപനത്തോടെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ, സൈബർ ആക്രമണങ്ങൾ, ചൂഷണം, അപകടകരമായ തൊഴിൽ, കടത്തൽ തുടങ്ങിയ നിരവധി അപകട സാധ്യതകളുള്ള സാഹചര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും മറ്റു ബന്ധപ്പെട്ടവർക്കും ശരിയായ സമയത്ത് ശരിയായ തരത്തിലുള്ള വിവരങ്ങൾ, സേവന സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തേണ്ടത് പരമ പ്രധാനമാണ്. കൂടാതെ ഇത്തരം പ്രശ്നങ്ങൾ ഉടനടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു സംരക്ഷണം നൽകേണ്ടതുമുണ്ട്. ഇതിനായി സ്മാർട്ട് ഫോണുകളുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് വനിത ശിശു വികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്പ് തയ്യാറാക്കിയത്.

നിയമം അനുശാസിക്കുന്ന ശിശു സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മിഷൻ വാത്സല്യ പദ്ധതി പ്രകാരം വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സംവിധാനങ്ങളിൽ പ്രധാനപ്പെട്ട രണ്ട് നിയമാനുസൃത സംവിധാനങ്ങളാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റികളും (CWC), ജുവനൈൽ ജസ്റ്റിസ് ബോർഡുകളും (JJB). സംസ്ഥാനത്ത് ലഹരി ദുരുപയോഗവും ശാരീരിക-ലൈംഗിക പീഡനവുമുൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടുന്ന ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ നേതൃത്വം കൊടുക്കുന്ന നിയമ സംവിധാനമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെ സംരക്ഷണവും പുനരധിവാസവുമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ചുമതല. ഇത്തരത്തിൽ സംസ്ഥാനത്തെ കുട്ടികളുടെ സംരക്ഷണ കാര്യത്തിൽ സുപ്രധാന പങ്കു വഹിയ്ക്കുന്ന രണ്ടു നിയമ സംവിധാനങ്ങൾ എന്ന നിലയിൽ ഇവരുടെ പരിശീലന പരിപാടി അത്യന്തം പ്രാധാന്യം അർഹിക്കുന്നതാണ്.

ലൈവ് റിക്രൂട്ട്മെന്‍റ് മേള: ഒന്നരവർഷത്തിനകം 10 ലക്ഷം പേർക്ക് തൊഴിൽ

ന്യൂഡൽഹി: ചെറുപ്പക്കാർക്ക് കേന്ദ്ര സർവീസിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന പ്രത്യേക റിക്രൂട്ട്മെന്‍റ് മേളയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിങ്ങിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി 75000 പേർക്ക് നിയമന ഉത്തരവ് തത്സമയം നൽകും. ഇവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

കേന്ദ്രസർക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് ഇന്ന് നിയമനം ലഭിക്കുന്നവർ ജോലിയിൽ പ്രവേശിക്കുന്നത്. ഗ്രൂപ്പ് എ (ഗസറ്റഡ് )​,​ ഗ്രൂപ്പ് ബി (ഗസറ്റഡ്)​,​ ഗ്രൂപ്പ് ബി ( നോൺ ഗസറ്റഡ് )​,​ ഗ്രൂപ്പ് സി ഓഫീസർമാരായാവും നിയമനം. കൂടാതെ കേന്ദ്രസായുധ സേനയിലേക്കും,​ സബ് ഇൻസ്‌പെക്‌ടർ,​ കോൺസ്റ്റബിൾ,​ എൽ. ഡി ക്ലാർക്ക്,​ സ്റ്റെനോ,​ പി. എ,​ ഇൻകംടാക്‌സ് ഇൻസ്‌പെക്ടർ, ​മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലേക്കുമാണ് റിക്രൂട്ട്മെന്റ് രാജ്യവ്യാപകമായി റിക്രൂട്ട്മെന്‍റ് നടത്തിയത്.

ഈ വർഷം ജൂണിൽ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ജീവനക്കാരുടെ എണ്ണവും ഒഴിവുകളും അവലോകനം ചെയ്‌ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി,​ ഒന്നര വർഷത്തിനകം പത്ത് ലക്ഷം ഉദ്യോഗാർത്ഥികളെ പ്രത്യേക ദൗത്യമായി റിക്രൂട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത്.

കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകളിലായി ഗ്രൂപ്പ് എ (ഗസറ്റഡ് )​- 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്- 26282, ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)​- 92525, ഗ്രൂപ്പ് സി- 8.36 ലക്ഷം എന്നിങ്ങനെയാകും അടുത്ത ഒന്നര വർഷത്തിനകം നിയമനം നൽകുക.

പ്രതിരോധമന്ത്രാലയം, റെയിൽവേ, ആഭ്യന്തരമന്ത്രാലയം എന്നിവിടിങ്ങളിലായാണ് കൂടുതൽ ഒഴിവുകളുള്ളത്. പ്രതിരോധ മന്ത്രാലയത്തിൽ ഗ്രൂപ്പ് ബി (നോൺഗസറ്റഡ്)​-39​366, ഗ്രൂപ്പ് സി- 2.14 ലക്ഷം ഒഴിവുകളുണ്ട്. റെയിൽവേയിൽ ഗ്രൂപ്പ് സി- 2.91 ലക്ഷം ഒഴിവുകളുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ഗ്രൂപ്പ് സി (നോൺഗസറ്റഡ്),​ഗ്രൂപ്പ് ബി (നോൺഗസറ്റഡ്),​ ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തസ്തികകളിലായി 1.21 ലക്ഷം ഒഴിവുകളുണ്ട്.

ഇന്നത്തെ സാമ്പത്തികഫലം: ബിസിനസ്സില്‍ ലാഭം വര്‍ധിക്കും; പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കും

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ:  ബിസിനസുകാരുടെ ജോലി വര്‍ധിക്കും. ലാഭം പ്രതീക്ഷിച്ചതിലും കൂടും. ജോലിയില്‍ പുതിയ രീതികള്‍ സ്വീകരിക്കും. നവീകരണ പ്രവർത്തനങ്ങൾ വിജയിക്കും. ബിസിനസ്സിലെ എല്ലാവരെയും ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കും. നിക്ഷേപത്തില്‍ ശ്രദ്ധിക്കണം.

ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: തൊഴില്‍ ദിനചര്യകള്‍ ഉണ്ടാക്കുക. പ്രൊഫഷണല്‍ കാര്യങ്ങളില്‍ റിസ്‌ക് എടുക്കരുത്. തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. ഇന്നത്തെ ദിവസം ജോലികള്‍ ബാക്കിവെയ്ക്കും. തിരക്കുകൂട്ടരുത്. സമയം നോക്കി പ്രവര്‍ത്തിക്കുക. വിവേകത്തോടെ മുന്നോട്ട് പോകുക. ഇടപാടുകളിലെ കാലതാമസം ഒഴിവാക്കുക. 

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ തുടരും. ബിസിനസ്സില്‍ ലാഭം വര്‍ദ്ധിക്കും. ജോലിയില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. സാമ്പത്തിക നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രൊഫഷണല്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാകും. സമ്പത്ത് വര്‍ധിക്കും, പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. നിക്ഷേപം നടത്തരുത്. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഓഫീസില്‍ അച്ചടക്കം വര്‍ധിക്കും. ജോലിയില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കും. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടും. ബിസിനസ്സ് ഉയരങ്ങളിലെത്തും. ആകര്‍ഷകമായ തൊഴിലവസരങ്ങള്‍ ലഭ്യമാകും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. 

ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ദിനചര്യ ഉണ്ടാക്കുക. നിര്‍മ്മാണ കാര്യങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കണം. ക്ഷമയോടെ മുന്നോട്ട് പോകും. ബിസിനസ്സില്‍ വ്യക്തത ഉണ്ടാകും. ലാഭം സാധാരണ നിലയിലായിരിക്കും. ഇടപാടുകളില്‍ ശ്രദ്ധിക്കുക. അപരിചിതരെ വിശ്വസിക്കരുത്. 

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കും. വ്യവസായം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ നന്നായി പ്രവര്‍ത്തിക്കും. ആത്മവിശ്വാസത്തോടെ ലക്ഷ്യത്തിലെത്തും. ബിസിനസ്സ് വര്‍ധിക്കും. ക്ഷമയോടെ ബിസിനസ്സില്‍ മുന്നോട്ടു പോകും. എല്ലാവരെയും കൂടെകൂട്ടും. ചര്‍ച്ചകള്‍ ഫലപ്രദമാകും. 

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് സമയക്രമം പാലിക്കുക. പ്രധാനപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാക്കും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ചേരാനുള്ള സമയം. മികച്ച പ്രകടനം നിലനിര്‍ത്തും. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മുന്‍ഗണനാ പട്ടിക തയ്യാറാക്കണം.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ബിസിനസ്സില്‍ ഈഗോ ഒഴിവാക്കുക. ബിസിനസ്സില്‍ ആക്ടീവ് ആയിരിക്കും. അച്ചടക്കം പാലിക്കുക. ശരാശരി ലാഭം നിലനില്‍ക്കും. ജോലികളില്‍ അശ്രദ്ധ ഒഴിവാക്കുക. 

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: വലിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകും. എല്ലാവരെയും കൂടെക്കൂട്ടും. കോണ്‍ടാക്റ്റുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ആത്മവിശ്വാസം വർദ്ധിക്കും. അപവാദപ്രചരണങ്ങളില്‍ വീഴരുത്. ലാഭം വര്‍ധിക്കും. 

ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: സമ്പത്ത് വര്‍ധിക്കും. നല്ല പ്രവൃത്തികള്‍ നിങ്ങള്‍ക്ക് അനുകൂലമായി നിലനില്‍ക്കും. നിങ്ങള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. വീട്ടിലുള്ളവര്‍ പറയുന്നത് കേൾക്കുക. എല്ലാവരും നിങ്ങളെ സഹായിക്കും. പ്രണയബന്ധങ്ങള്‍ ദൃഢമാകും. വിശ്വാസ്യതയും ജനപ്രീതിയും വര്‍ധിക്കും. നല്ല ഓഫറുകള്‍ ലഭിക്കും. 

അഭിമാനമായി ആലപ്പുഴക്കാരി; ദിവസ വേതനക്കാരന്റെ മകൾ ജർമ്മനിയിൽ ഗവേഷക; പഠനം സ്‌കോളര്‍ഷിപ്പോടെ

ദിവസ വേതനക്കാരന്റെ മകള്‍ക്ക് ജര്‍മ്മനിയില്‍ സ്കോളർഷിപ്പോടെ ഗവേഷണത്തിന് അവസരം. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പഠനത്തിൽ മിടുക്കിയായ ആലപ്പുഴ സ്വദേശിനിയെ തേടിയാണ് സ്കോളർഷിപ്പെത്തിയത്. വിദ്യാധന്‍ സ്‌കോളര്‍ഷിപ്പാണ് ഇഷാമോള്‍ ഷാജിയെ തേടിയെത്തിയത്. പത്താം ക്ലാസിലെ മാര്‍ക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഇഷാമോളെ തെരഞ്ഞെടുത്തത്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലും ബിരുദ പഠന കാലത്തും സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.

കേരള സ്റ്റേറ്റ് ബോര്‍ഡില്‍ 2010ൽ എസ്എസ്എല്‍സിക്ക് A+ ഉം 2012ല്‍ പ്ലസ്ടുവിന് 97.3 ശതമാനം മാര്‍ക്കും ഇഷ നേടിയിരുന്നു. അതിനു ശേഷം ഇഷ ഐസർ (IISER) അഭിരുചി പരീക്ഷ എഴുതുകയും തിരുവനന്തപുരത്ത് അഡ്മിഷന്‍ നേടുകയും ചെയ്തു. 2012-2017 കാലയളവില്‍ കെമിസ്ട്രിയില്‍ ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ് പൂര്‍ത്തിയാക്കി.

IISER പഠിക്കുന്ന സമയത്താണ് ഇഷാമോള്‍ക്ക് ഗവേഷണത്തോട് താല്‍പ്പര്യം തോന്നിയത്. ”വിവിധ ഇന്റേണ്‍ഷിപ്പുകളിലൂടെയും മാസ്റ്റര്‍ തീസിസ് വര്‍ക്കിലൂടെയും ശാസ്ത്രത്തിലുള്ള എന്റെ താല്‍പര്യം കൂട്ടാനും ഗവേഷണ കഴിവുകള്‍ മെച്ചപ്പെടുത്താനും IISER സഹായിച്ചു” ഇഷാമോൾ പറയുന്നു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പ് ലഭിച്ചതോടെ ജര്‍മ്മനിയിലെ മണ്‍സ്റ്ററിലെ ഹെല്‍ംഹോള്‍ട്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മണ്‍സ്റ്ററിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. 2018 ഫെബ്രുവരി മുതല്‍ 2021 ഡിസംബര്‍ വരെയായിരുന്നു ജര്‍മ്മനിയിലെ വിദ്യാഭ്യാസം.

ലിഥിയം മെറ്റല്‍ ബാറ്ററികള്‍ക്കായുള്ള സോളിഡ്-സ്റ്റേറ്റ് പോളിമര്‍ ഇലക്ട്രോലൈറ്റുകളെക്കുറിച്ചാണ് ഇഷാമോള്‍ ഗവേഷണം നടത്തിയത്. ലിഥിയം മെറ്റല്‍ ബാറ്ററികള്‍ക്കായി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതും ഓര്‍ഗാനിക് സോളിഡ്-സ്റ്റേറ്റ് ഇലക്ട്രോലൈറ്റുകളും വികസിപ്പിക്കുന്നതാണ് പഠനം. പഠനത്തിനിടയില്‍ ആല്‍ക്കലി-മെറ്റല്‍ ബാറ്ററികള്‍, പോളിമറൈസേഷന്‍ ടെക്‌നിക്കുകള്‍, ഇലക്ട്രോകെമിക്കല്‍ സെല്‍ സ്വഭാവരീതികള്‍, ബാറ്ററി സെല്‍ ടെസ്റ്റിംഗ് എന്നിവയ്ക്കായി നോവല്‍ സോളിഡ്-സ്റ്റേറ്റ് പോളിമര്‍ ഇലക്ട്രോലൈറ്റുകള്‍ വികസിപ്പിക്കുന്നതില്‍ നാല് വര്‍ഷത്തെ എക്‌സ്പീരിയന്‍സും ഇഷാമോള്‍ നേടി. തീസിസ് സമര്‍പ്പിക്കുന്നതിനും മറ്റുമായി ഇഷാമോള്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണുള്ളത്.

”വിദേശത്ത് ജോലി ചെയ്യുന്നതിനോ ഉയര്‍ന്ന ശമ്പളത്തിനു വേണ്ടിയോ നിങ്ങള്‍ പിഎച്ച്ഡി പ്രോഗ്രാം ചെയ്യരുത്, നിങ്ങള്‍ക്ക് ഗവേഷണത്തില്‍ താല്‍പ്പര്യമില്ലെങ്കില്‍, കൂടുതല്‍ വ്യാവസായിക ആപ്ലിക്കേഷനുകള്‍ ഉള്ള ഒരു വിഷയം തിരഞ്ഞെടുക്കാം, അതില്‍ ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണ് ” ഇഷാമോള്‍ പറഞ്ഞു.

‘ബാറ്ററികളിൽ ഗവേഷണം നടത്തിയെന്ന നിലയില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് ജോലി ചെയ്യാനാണ് ആഗ്രഹം. ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ ഈ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്’ ഇഷാമോൾ പറയുന്നു. താൻ ഇപ്പോള്‍ പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണെന്നും ഇഷ വ്യക്തമക്കി.

ഇഷാമോളുടെ സഹോദരി യുഎഇയില്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പറാണ്. സഹോദരീ ഭര്‍ത്താവ് യുഎഇ സര്‍വകലാശാലയില്‍ റിസര്‍ച്ച് അസോസിയേറ്റ് ആയാണ് ജോലി ചെയ്യുന്നത്.

ഒരല്‍പ്പം ജാഗ്രത, പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമുക്കൊരുമിച്ചിറങ്ങാം

മഴക്കാലത്തുണ്ടായേക്കാവുന്ന പകര്‍ച്ച വ്യാധികളെ തടയാന്‍ നമുക്കൊരുമിക്കാം. ഒരല്‍പം മുന്‍കരുതലെടുത്താല്‍ മഴയെത്തുടര്‍ന്നുള്ള വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും ഒഴിവാക്കാം. നമ്മുടെ വീടും പരിസരവും രോഗങ്ങള്‍ പകരാനുള്ള കേന്ദ്രമാകില്ലെന്ന് ഓരോ വ്യക്തിയും ഉറപ്പിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും അവ വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. റബ്ബര്‍, പൈനാപ്പിള്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ പോലുള്ള സാധനങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണം. സ്വകാര്യ വ്യക്തികള്‍ അവരവരുടെ താമസ സ്ഥലവും തൊഴിലിടങ്ങളും വൃത്തിയാക്കി അണുനശീകരണം ചെയ്യണം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളിലും സണ്‍ഷേഡുകളിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കുകയും വേണം.

പകര്‍ച്ച വ്യാധികളെ നേരിടാന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം പൊതുജനപങ്കാളിത്തത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചിട്ടുള്ള മഴക്കാല പൂര്‍വ ശുചീകരണമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍, പിടിച്ചെടുത്ത വണ്ടികള്‍ എന്നിവ കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കും. ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് വൃത്തിയുള്ള പരിസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പകര്‍ച്ചവ്യാധി, കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആവശ്യമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഓരോരുത്തരും അവരവരുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികളോട് പൂര്‍ണ മനസോടെ സഹകരിച്ചാല്‍ പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കാന്‍ പ്രയാസമുണ്ടാകില്ല.

 

ഒരല്‍പ്പം ജാഗ്രത, പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമുക്കൊരുമിച്ചിറങ്ങാം

മഴക്കാലത്തുണ്ടായേക്കാവുന്ന പകര്‍ച്ച വ്യാധികളെ തടയാന്‍ നമുക്കൊരുമിക്കാം. ഒരല്‍പം മുന്‍കരുതലെടുത്താല്‍ മഴയെത്തുടര്‍ന്നുള്ള വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും ഒഴിവാക്കാം. നമ്മുടെ വീടും പരിസരവും രോഗങ്ങള്‍ പകരാനുള്ള കേന്ദ്രമാകില്ലെന്ന് ഓരോ വ്യക്തിയും ഉറപ്പിക്കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും അവ വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. റബ്ബര്‍, പൈനാപ്പിള്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ പോലുള്ള സാധനങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കണം. സ്വകാര്യ വ്യക്തികള്‍ അവരവരുടെ താമസ സ്ഥലവും തൊഴിലിടങ്ങളും വൃത്തിയാക്കി അണുനശീകരണം ചെയ്യണം. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളിലും സണ്‍ഷേഡുകളിലും കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്നതിനുള്ള സാഹചര്യം പൂര്‍ണമായും ഒഴിവാക്കുകയും വേണം.

പകര്‍ച്ച വ്യാധികളെ നേരിടാന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം പൊതുജനപങ്കാളിത്തത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചിട്ടുള്ള മഴക്കാല പൂര്‍വ ശുചീകരണമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി ഗ്യാരേജുകള്‍, പോലീസ് സ്റ്റേഷന്‍, മറ്റു പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കാലഹരണപ്പെട്ട വസ്തുക്കള്‍, പിടിച്ചെടുത്ത വണ്ടികള്‍ എന്നിവ കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കും. ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് വൃത്തിയുള്ള പരിസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പകര്‍ച്ചവ്യാധി, കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് ആവശ്യമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഓരോരുത്തരും അവരവരുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന ഇത്തരം പദ്ധതികളോട് പൂര്‍ണ മനസോടെ സഹകരിച്ചാല്‍ പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കാന്‍ പ്രയാസമുണ്ടാകില്ല.

5000ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

*കുഞ്ഞു ഹൃദയങ്ങൾക്ക് കരുതലായി ഹൃദ്യം
*ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് തുടർപിന്തുണാ പദ്ധതി ആരംഭിച്ചു

കേരളത്തിലെ ശിശുമരണനിരക്ക് കുറക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,041 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഇതുവരെ 1,002 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഇതിൽ ഒരു വയസിന് താഴെയുള്ള 479 കുഞ്ഞുങ്ങൾക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കൂടുതൽ കുഞ്ഞുങ്ങൾക്ക് സഹായകമായ രീതിയിൽ ഹൃദ്യം പദ്ധതി വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി വഴി സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാനാകും. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് ഒട്ടും കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഹൃദ്യത്തിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ആരംഭിച്ചു. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആർബിഎസ്‌കെ നഴ്സുമാരെക്കൂടി ഉൾപ്പെടുത്തി ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തിൽ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതുവരെ 98 കുട്ടികൾക്ക് പരിശോധന നടത്തി അതിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകൾ വഴി തുടർചികിത്സ ഉറപ്പാക്കി. അടുത്ത 50 പേരുടെ പരിശോധന ഉടൻ ആരംഭിക്കുന്നതാണ്.

ജൻമനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താനാകും. 1000ൽ 8 കുട്ടികൾക്ക് ഹൃദ്രോഗം കാണുന്നുണ്ട്. അതിൽ തന്നെ 50 ശതമാനം കുട്ടികൾക്ക് ചികിത്സ വേണം. അതിൽ കുറേ കുട്ടികൾക്ക് ശസ്ത്രക്രിയ വേണ്ടി വരും. സ്വകാര്യ മേഖലയെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്. 9 സർക്കാർ, സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. അത്യാഹിത സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കും. ഇത്തരത്തിൽ വളരെ അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും ലഭ്യമാണ്.

നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നൽകിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പോലും പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കുന്നു. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിലാണ് നടത്തുന്നത്. വെബ് രജിസ്ട്രേഷൻ (https://hridyam.kerala.gov.in/) ഉപയോഗിച്ചാണ് സൗജന്യ ശസ്ത്രക്രിയ നടത്തുന്നത്. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദിശ 1056 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Verified by MonsterInsights