കറുവപ്പട്ട മുതൽ യോഗർട്ട് വരെ, പ്രമേഹത്തെ കുറയ്ക്കും ഈ ഭക്ഷണവിഭവങ്ങൾ

ലോകത്ത് നിരവധി ലക്ഷം പേരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. ഏറ്റവുമധികം പ്രമേഹ രോഗികളുള്ള ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നറിയപ്പെടുന്നു. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരത്തിൽ പ്രമേഹമുണ്ട്. ടൈപ്പ് 1 ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമാണെങ്കിൽ ടൈപ്പ് 2 ജീവിതശൈലിയുടെ ഭാഗമായി പിന്നീട് വരുന്നതാണ്. രണ്ട് തരം പ്രമേഹത്തിലും ശരീരത്തിലെ ഇൻസുലിൻ പ്രതികരിക്കാതെ വരികയും തത്ഫലമായി പഞ്ചസാരയുടെ തോത് ഉയരുകയും ചെയ്യുന്നു.

അനിയന്ത്രിതമായ തോതിലുള്ള രക്തത്തിലെ പഞ്ചസാര അവയവങ്ങൾക്ക് കേടു വരുത്തുമെന്നതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതാണ്. പരിശോധനയിൽ രക്തത്തിലെ പഞ്ചസാര സാധാരണ പരിധിക്കും ഉയരെയാണെന്ന് കണ്ടാൽ ഉടനടി ഡോക്ടറെ കാണേണ്ടതും ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കേണ്ടതുമാണ്. ഇതിലൂടെ പഞ്ചസാരയുടെ തോതിനെ കുറച്ച് കൊണ്ടു വന്ന് നിയന്ത്രണത്തിൽ നിർത്തണം. എന്നാൽ ചിലതരം ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.


1. വിത്തുകൾ

ചിയ വിത്തുകൾ, ഫ്ളാക്സ് വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിങ്ങനെ പോഷണങ്ങൾ അടങ്ങിയ പലതരം വിത്തിനങ്ങൾ ഇന്ന് ലഭ്യമാണ്. അവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫൈബറും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ കുറച്ച് കൊണ്ടു വരുന്നതാണ്. എന്നാൽ ഉപ്പ് അധികമായി ചേർത്ത സാൾട്ടഡ് വിത്തുകൾ ഇതിനായി തിരഞ്ഞെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2.നട്സ്

ആൽമണ്ട്, വാൾനട്ട്, കശുവണ്ടി എന്നിങ്ങനെ പോഷണ സമ്പുഷ്ടമായ പലതരം നട്സ് വിഭവങ്ങൾ ലഭ്യമാണ്. ഇവ പരിമിതമായ തോതിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും. വൈറ്റമിനുകളും ആരോഗ്യകരമായ കൊഴുപ്പും ഇതിൽ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനും ഇത് ഉത്തമമാണ്.

3. കറുവാപ്പട്ട

കറുവാപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ചില രാസ സംയുക്തങ്ങൾ പ്രമേഹ നിയന്ത്രണത്തിൽ സഹായിക്കും. ഭക്ഷണത്തിലോ ചായയിലോ ചേർത്ത് ഇത് ശരീരത്തിന്റെ ഉള്ളിലെത്തിക്കാം.

4. യോഗർട്ട്

യോഗർട്ടിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കും. സ്നാക്സ് ആയിട്ടോ മറ്റ് ഭക്ഷണങ്ങളുടെ ഒപ്പമോ യോഗർട്ട് കഴിക്കാവുന്നതാണ്.


Services​

Sed porttitor lectus nibh. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Nulla quis lorem ut libero malesuada feugiat. Nulla porttitor accumsan tincidunt. Proin eget tortor risus. Curabitur aliquet quam id dui posuere blandit. Pellentesque in ipsum id orci porta dapibus.

What We Offer?​​

Interior Design​

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.​

Design & Build​

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.​

Procurement​

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.​

Renovating Space​

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.​

Real Estates​

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.​

Free Consultation​

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.​

”കേരളം മാറും”- രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്, കൈയ്യടിച്ച് മറുനാടൻ മലയാളികൾ

നോർവേയിലെ മലയാളി അസോസിയേഷനായ നന്മ‘ യുടെ  സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള  ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു. നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചപ്പോൾ അതിന്റെ കവർ ഇടാൻ വേസ്റ്റ് ബിൻ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോൾ ഇതിനു മാറ്റമുണ്ടാകുമോ എന്നതായിരുന്നു രണ്ടാം ക്ലാസ്സുകാരിയുടെ ചോദ്യം.

രണ്ട് അക്കാദമീഷ്യൻമാർ പണ്ട് സിംഗപ്പൂരിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓർമ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അവിടെ ബസ്സിൽ നിന്നിറങ്ങിയ അവർ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്‌കൂൾ കുട്ടികൾ അമ്പരന്നു പോയെന്നും ഇതു കണ്ട് തെറ്റ് മനസ്സിലാക്കിയ അവർ റോഡിൽ നിന്നും ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ  ഈ അവബോധം വേണ്ടത്ര വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി. മാലിന്യ സംസ്‌കരണം പ്രധാന പ്രശ്‌നമായി സർക്കാർ കാണുന്നുവെന്നും അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്നന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാൻ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഹർഷാരവത്തോടെ സദസ്സ് സ്വീകരിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്ന്    പൊതുവിദ്യാഭ്യാസത്തിലേക്ക് ലക്ഷക്കണക്കിന് കുട്ടികൾ മടങ്ങിയതും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. നോർവ്വേയിൽ  പൊതു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ മലയാളികൾ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണ് തങ്ങൾക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കുന്നതിന് സഹായകരമായതെന്ന് പറഞ്ഞു.

മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സീമ സ്റ്റാൻലി എഴുതിയ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.  മൂന്നു മണിക്കൂറിലധികം മലയാളി സമൂഹവുമായി ആശയവിനിമയം നടത്തിയ ശേഷമാണ്  മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. ചരിത്രത്തിലാദ്യമായിട്ടാണ് കേരള മുഖ്യമന്ത്രി നോർവേയിലെത്തി അവിടുത്തെ മലയാളികളുമായി സംവദിക്കുന്നത്.

ആദ്യ പിക്സൽ വാച്ച് പുറത്തിറക്കി ഗൂഗിൾ, 24 മണിക്കൂർ ബാറ്ററി ലൈഫ്, 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഗൂഗിൾ പിക്സൽ വാച്ച് വ്യാഴാഴ്ച പുറത്തിറങ്ങി. പിക്സൽ 7 സീരീസ് സ്മാർട് ഫോണുകൾക്കൊപ്പം ‘മെയ്ഡ് ബൈ ഗൂഗിൾ’ ചടങ്ങിലാണ് വാച്ച് അവതരിപ്പിച്ചത്. ഗൂഗിൾ പുറത്തിറക്കിയ ആദ്യത്തെ സ്മാർട് വാച്ചാണിത്. ബെസൽ-ലെസ് സർക്കുലർ ഡയൽ ഇതിന്റെ പ്രത്യേകതയാണ്. പിക്സൽ വാച്ചിന് 1.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 1,000 നിറ്റ് വരെ ബ്രൈറ്റ്നസും ഓൾവെയ്സ് ഓൺ മോഡും ഉണ്ട്.

ബ്ലൂടൂത്ത്, വൈഫൈ മാത്രമുള്ള ഗൂഗിൾ പിക്സൽ വാച്ച് മോഡലിന്റെ വില 349.99 ഡോളർ (ഏകദേശം 28,700 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം, ബ്ലൂടൂത്ത്, വൈഫൈ എന്നിവയ്ക്കൊപ്പം എൽടിഇ സെല്ലുലാർ മോഡലിന് 399.99 ഡോളർ (ഏകദേശം 32,800 രൂപ) വില വരും. വൈ-ഫൈ മാത്രമുള്ള മോഡൽ ഒബ്സിഡിയൻ, ഹേസൽ, ചോക്ക് നിറങ്ങളിലാണ് വരുന്നത്. അതേസമയം, വേരിയന്റ് ഒബ്സിഡിയൻ, ഹേസൽ, ചാർക്കോൾ എന്നീ നിറങ്ങളിലും അവതരിപ്പിച്ചു.

ഗൂഗിൾ പിക്സൽ സ്മാർട് വാച്ചിന് 1.6 ഇഞ്ച് അമോലെഡ് ടച്ച് ഡിസ്പ്ലേ ഉണ്ട്. 1,000 നിറ്റ് വരെയാണ് ബ്രൈറ്റ്നസ്. സ്ക്രീനിന്റെ ഡേൻ സിറ്റി ആണ്. കൂടാതെ ഓൾവെയ്സ് ഓൺ മോഡും ലഭിക്കുന്നു. പിക്സൽ വാച്ചിന്റെ ഡിസ്പ്ലേയ്ക്ക് വൃത്താകൃതിയിലുള്ള ഡോംഡ് ഡിസൈൻ ആണ്. ഇതിന് 3ഡി കോർണിങ് ഗൊറില്ല ഗ്ലാസ് 5ന്റെ സുരക്ഷയുമുണ്ട്.

എക്സിനോസ് 9110 ആണ് പ്രോസസർ. ഇത് ഒരു കോർടെക്സ് എം33 കോപ്രോസസറും ം 2 ജിബി റാമും ജോടിയാക്കിയിരിക്കുന്നു. പിക്സൽ വാച്ചിന് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ടെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഗൂഗിൾ അസിസ്റ്റന്റും ഫിറ്റ്ബിറ്റിന്റെ ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകളും ഉൾപ്പെടുന്ന വെയർ ഒഎസ് 3.5 ലാണ് ( Wear OS 3,5 ) ഇത് പ്രവർത്തിക്കുന്നത്. ഈ സ്മാർട് വാച്ചിൽ ഹൃദയമിടിപ്പ് സെൻസറും ഇസിജി ട്രാക്കറും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് വി5.0, 2.4GHz വൈ-ഫൈ, 4ജി എൽടിഇ, എൻഎഫ്സി എന്നിവയുൾപ്പെടെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ പിക്സൽ വാച്ചിലുണ്ട്. ഈ സ്മാർട് വാച്ച് ഫൈൻഡ് മൈ ഡിവൈസ് ആപ്പിനും അനുയോജ്യമാണ്.

നീലക്കുറിഞ്ഞി പൂത്തു; കള്ളിപ്പാറയിലെ മനോഹരക്കാഴ്ച

ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം, ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്.

മൂന്നാറും വാഗമണ്ണും സംഗമിച്ചാൽ എങ്ങനെയിരിക്കും. അതാണു ശാന്തൻപാറ, മഞ്ഞുപൊതിയുന്ന മലനിരകളും ഏലക്കാടുകളും കണ്ട് മനസ്സു ശാന്തമാക്കാനൊരിടം. ശാന്തൻപാറയിലേക്കും സഞ്ചാരികൾ എത്തിച്ചേരാറുണ്ട്. നീലപ്പട്ട് അണിഞ്ഞു ശീതകാലത്തെ വരവേൽക്കുകയാണ് ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ.

ശാന്തൻപാറയിൽ നിന്ന് മൂന്നാർ – തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലെത്താം. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ മലകയറിയാൽ നീലവസന്തത്തിന്റെ മായാജാലം. ഒപ്പം ദൂരക്കാഴ്ചയിൽ അതിർത്തി മലനിരകളും ചതുരംഗപ്പാറയും കാറ്റാടിപ്പാറയും കള്ളിപ്പാറയിൽ നിന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയുമുണ്ട്.

ഇന്നത്തെ സാമ്പത്തിക ഫലം:തടസ്സങ്ങൾ നീങ്ങും; ചുമതലകൾ കൃത്യമായി നിർവഹിക്കാനാകും

മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നിങ്ങളുടെ പുരോഗതിക്കുള്ള ശ്രമങ്ങൾ തീവ്രമാകും. വാണിജ്യപരമായ പ്രവർത്തനങ്ങൾക്ക് ബിസിനസ്സിൽ പിന്തുണ ലഭിക്കും. എല്ലാ മേഖലയിലും സജീവമായി പ്രവർത്തിക്കും. ശാന്തിയുള്ള അന്തരീക്ഷം സംജാതമാകും. എല്ലാവരുടെയും പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും. കാര്യങ്ങൾ വിപുലമായി ചിന്തിക്കുക. തുടർന്ന് തടസ്സങ്ങൾ താനേ നീങ്ങും.

ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പ്രതീക്ഷിച്ച ഫലം ഓഫീസിൽ നിന്ന് ലഭിക്കും. വ്യക്തിഗത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക നേട്ടമുണ്ടാകും. എല്ലാവരുടെയും പിന്തുണ ലഭിക്കുന്ന സമയമാണിത്. കരിയറിൽ വലിയ രീതിയിലുള്ള മത്സരത്തിന് സാധ്യത. നിങ്ങൾ ചില പ്രധാന വ്യക്തികളെ കാണാൻ ഇടയുണ്ട്. തൊഴിൽപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാകും. എല്ലാ ചുമതലകളും കൃത്യമായി നിർവഹിക്കും. കൂടാതെ നിങ്ങളുടെ ബിസിനസ്സ് ശക്തിപ്പെടും.

 മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ സമയത്ത് നിങ്ങൾ വായ്പ എടുക്കുന്നതും നൽകുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. നഷ്ടമുണ്ടാകാൻ സാധ്യത ഉണ്ട്. ജോലിസ്ഥലത്ത് എതിരഭിപ്രായങ്ങൾ പരമാവധി ഒഴിവാക്കുക. തൊഴിൽപരമായ കഴിവ് നിലനിർത്തുക. പഴയ കേസുകൾ പുറത്തുവന്നേക്കാം. നിങ്ങൾ നിക്ഷേപ കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിച്ചേക്കാം. വ്യാപാര പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാൻ സാധ്യത ഉണ്ട്. കൂടാതെ നിങ്ങളുടെ കച്ചവട വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായ നേട്ടങ്ങൾ വർദ്ധിപ്പിക്കും. നിങ്ങളുടെ ഭാവി ബിസിനസ്സിൽ ഐശ്വര്യം വർദ്ധിക്കും. സാമ്പത്തികപരമായ കാര്യങ്ങൾ പരിഹരിക്കപ്പെടും. എല്ലാ കാര്യങ്ങളും ശരിയായ ദിശയിലേക്ക് നീങ്ങും. ധൈര്യം വർദ്ധിക്കും. ലക്ഷ്യബോധത്തോടെ മുന്നോട്ടുപോവുക. പുതിയ ജോലികളിൽ താൽപര്യം പ്രകടിപ്പിക്കും. വ്യാപാരം മെച്ചപ്പെടും. 

 ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. അതിനാൽ തന്നെ സമ്പാദ്യം വർധിക്കും. ഭാവി ബിസിനസ്സിനുള്ള ശ്രമങ്ങൾ നടത്തി പരിശ്രമിക്കും. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. കൂടാതെ ബിസിനസ്സ് മികച്ചതായി മാറാനുള്ള സാധ്യത കൂടുതലാണ്. ജോലി സാഹചര്യത്തിൽ പോസിറ്റിവിറ്റി വർദ്ധിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ മുന്നോട്ട് പോകാൻ മടിക്കേണ്ടതില്ല. ലാഭ ശതമാനവും ഉയരും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽപരമായ കാര്യങ്ങളിൽ നിങ്ങളുടെ മടി കുറയ്ക്കും. ഈ സമയത്ത് ആഗ്രഹിച്ച വിജയം നിങ്ങൾക്ക് ലഭിക്കും. ബിസിനസ്സ് പ്രവർത്തനങ്ങൾ വർദ്ധിക്കും. വസ്തുക്കളുടെയും ആശയങ്ങളുടെയും കൈമാറ്റം വർധിക്കാനുള്ള സാധ്യതയുണ്ട്. തൊഴിൽപരമായ കാര്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യാനിടയുണ്ട്. അതേസമയം നിങ്ങളുടെ ജോലിയിൽ അശ്രദ്ധ ഒഴിവാക്കുക.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഓഫീസ് ജോലികളിൽ ഗൗരവമായി എടുക്കുക. അടുപ്പമുള്ളവരും സഹപ്രവർത്തകരും നിങ്ങൾക്ക് സഹായമാകും. നിക്ഷേപ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളിൽ വീഴുന്നത് ഒഴിവാക്കണം. ഭാവിയിലേക്കുള്ള ബിസിനസ് അനുകൂലമായിരിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പൂർവ്വികരുടെ ബിസിനസ്സിൽ ഇന്ന് നിങ്ങൾ സജീവമായി പ്രവർത്തിക്കും. 

 ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിലെ പ്രധാന ജോലികൾ ഇന്ന് വേഗത്തിൽ പൂർത്തിയാക്കാനാകും. നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും. സാമ്പത്തിക ശക്തി നിലനിൽക്കും. നല്ല ഓഫറുകൾ ലഭിക്കും. ഭാവി ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ ലാഭ ശതമാനം മികച്ചതായിരിക്കും. 

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യത ഉണ്ട്. അതിനാൽ തന്നെ ആ സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. ഇന്ന് പങ്കെടുക്കുന്ന അഭിമുഖത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുക. മിഥ്യാധാരണയിൽ വീഴരുത്. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളിലും ജാഗ്രത പാലിക്കുക. ഇന്ന് നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരുടെ വിശ്വാസം നേടും. ഇന്നത്തെ എല്ലാ സാഹചര്യങ്ങളും സാധാരണ നിലയിലായിരിക്കും.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ബിസിനസ്സിലെ പങ്കാളിത്ത കാര്യങ്ങൾ അനുകൂലമായി നടക്കും. നിങ്ങൾക്ക് തൊഴിൽപരമായ നേട്ടങ്ങൾ വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് സന്തോഷം വർദ്ധിക്കും. വൻകിട ബിസിനസുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. നേതൃബോധം ഉണ്ടാകും. ചുമതലകൾ ഭംഗിയായി നിർവഹിക്കാനാകും. കൂടാതെ നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾ മെച്ചപ്പെടും. ജോലിയിൽ വ്യക്തത കൈവരും.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ആശയക്കുഴപ്പത്തിന് സാധ്യത. വ്യക്തിപരമായ കാര്യങ്ങൾ മികച്ചതായിരിക്കും. അതേസമയം നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളുടെ ഫലം സമ്മിശ്രമായിരിക്കും. നിക്ഷേപ ഇടപാടുകൾ ഒഴിവാക്കുക. ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക . നിങ്ങളുടെ ജോലിയിൽ ക്ഷമ വർദ്ധിപ്പിക്കും. ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം ഒഴിവാക്കുക.

ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക വളർച്ചയ്ക്കുള്ള അവസരങ്ങൾ വർദ്ധിക്കും. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. തൊഴിൽപരമായ കഴിവ് വർദ്ധിക്കും. ഒരു പുതിയ ജോലി ആരംഭിക്കാൻ സാധിക്കും. സമപ്രായക്കാരിൽ ആത്മവിശ്വാസം വർദ്ധിക്കും. കൊമേഴ്‌സ് വിഷയങ്ങളിൽ താൽപര്യം കാണിക്കും.

 

വിഴിഞ്ഞം തുറമുഖം: തീരശോഷണം പഠിക്കാൻ വിദഗ്ധ സമിതി രൂപികരിച്ചു

ടൂറിസ്റ്റ് ബസുകളിൽ എന്തിനാണ് ലൈറ്റ് ആന്റ് സൗണ്ട് ഷോ

വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് ഓടിയത് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്. അമിത പ്രകാശമുള്ള ലൈറ്റുകളും മ്യൂസിക് സിസ്റ്റവും അടക്കം നിരവധി നിയമലംഘനങ്ങളാണ് ബസ് നടത്തിയത് എന്നാണ് ഗതാഗതവകുപ്പ് പറയുന്നത്.

വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലും ലേസർ ലൈറ്റുകൾ ഉൾപ്പെടെയുള്ള അമിതമായ പ്രകാശ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ആൻഡ് ലൈറ്റ് ഷോ നടത്തുന്നത് വ്യാപിച്ചു വരുന്നതിനെ തുടർന്ന് പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ പിഴ അടച്ചും റീ ടെസ്റ്റ് സമയത്ത് ലൈറ്റും മ്യൂസിക് സിസ്റ്റവും അഴിച്ചുവച്ചുമാണ് ടൂറിസ്റ്റ് ബസുകൾ നിയമലംഘനങ്ങൾ നടത്തിയിരുന്നു.

അപകടത്തിൽ പെട്ട ബസ് നേരത്തെ തന്നെ ഗതാഗത വകുപ്പു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. കൂടാതെ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ മനോരമ ഓൺലൈനോടു വെളിപ്പെടുത്തിയിരുന്നു.

നിയമ ലംഘനങ്ങൾ പലവിധം

വാഹനത്തിന്റെ പ്ലാറ്റ്ഫോം മുറിച്ച് മാറ്റി അവിടെ ഗ്ലാസ് വച്ച് അതിനടയിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിക്കുന്നതായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കൊപ്പം വിനോദ സഞ്ചാരികൾ അകത്ത് ഡാൻസ് ചെയ്യും. ഡവറുടെ ശ്രദ്ധ അപ്പോൾ റോഡിലാവില്ല. അതുകൊണ്ടു തന്നെ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എതിരെ വരുന്ന വാഹനങ്ങൾക്കും ഇത്തരം ലൈറ്റുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇതുവരെ ഇത്തരം വാഹനങ്ങൾക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമാണ് ആദ്യമൊക്കെ ഇത്തരത്തിൽ ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതെങ്കിൽ പിന്നീട് പുറത്തും ലൈറ്റുകൾ ഉപയോഗിച്ചുതുടങ്ങി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയതാൽ വാഹനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.

തീവ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ അപകടം സംഭവിക്കും എന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്. രാത്രികാല അപകടങ്ങളിലേറെയും സംഭവിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമാണ്. കൂടാതെ വാഹനങ്ങളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന തരത്തിൽ ഘടിപ്പിച്ചരിക്കുന്ന ശബ്ദ സംവിധാനങ്ങളും അപകടം ക്ഷണിച്ച് വരുത്തും.

ടൂറിസ്റ്റു ബസുകളെ ഡാൻസിങ് ഫ്ലോറാക്കി മാറ്റരുത് 

ടൂറിസ്റ്റു ബസുകളെ ഡാൻസിങ് ഫ്ലോറാക്കി മാറ്റരുതെന്ന ഹൈക്കോടതി ഉത്തരിവ് വന്നത് കുറച്ചു കാലം മുമ്പാണ്. ടൂറിസ്റ്റ് ബസുകളിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവും ഉച്ചത്തിലുള്ള സംഗീതവും നിയന്ത്രിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ടൂറിസ്റ്റ് ബസിൽ ഡാൻസു കളിക്കണം എന്ന സങ്കൽപം തന്നെ അംഗീകരിക്കാവുന്നതല്ല. ഡവറുടെ ശ്രദ്ധ നഷ്ടപ്പെട്ട് അപകടത്തിലേക്കു നയിക്കുന്ന സാഹചര്യം പോലും ഉണ്ടാകാം.

ബസിലെ ആഡംബരത്തിന് 25 ലക്ഷം

ഒരു ടൂറിസ്റ്റ് ബസിൽ സാധാരണ മ്യൂസിക് സിസ്റ്റവും അനുബന്ധ ലൈറ്റുകളും സ്ഥാപിക്കാൻ ഒരു ലക്ഷം രൂപ മതിയാകും. ആ സ്ഥാനത്ത് 25 ലക്ഷം രൂപ മുടക്കി ടൂറിസ്റ്റു ബസ് നിരത്തിലിറക്കുന്നവരുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ടൂർ പോകാൻ ഈ ബസുകൾ മാത്രം മതിയാകും. ഈ ബസുകൾക്ക് ഒഴിവുള്ള സമയം നോക്കി മാത്രമാണ് വിദ്യാർഥികൾ ഇൻഡസ്ട്രിയൽ വിസിറ്റും വിനോദ യാത്രകളും നടത്തുന്നത്. ഇതിന്റെ അനന്തര ഫലം ഒരു സാധാരണ ടൂറിസ്റ്റ് ബസ് ഉടമയ്ക്ക് ഓട്ടം ലഭിക്കുന്നില്ല എന്നതാണ്. പ്രാദേശികമായി ടൂറിസ്റ്റു ബസ് ഓടിക്കുന്നവർ വെറുതെ കിടക്കുമ്പോൾ 200 കിലോമീറ്റർ വരെ ദൂരെ നിന്ന് ബസ് ഓട്ടം വിളിച്ചാണ് വിദ്യാർഥികളുടെ യാത്ര.

യോഗ്യതാപട്ടികയിൽ പലവട്ടം ഇടംപിടിച്ച പേര്; ആനി എർനോ സാഹിത്യ നൊബേൽ നേടുന്ന പതിനേഴാമത്തെ വനിത

119 സാഹിത്യ പുരസ്കാര ജേതാക്കളാണ് നോബേലിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ വനിതയാണ് ആനി

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക് ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് എൺപത്തിരണ്ടുകാരിയായ ആനിയെ നൊബേൽ സമിതി വിശേഷിപ്പിച്ചത്. ആത്മകഥാംശമുളളതാണ് ആനിയുടെ സാഹിത്യസൃഷ്ടികള്‍. ഒരു മെഡലും 10 മില്യൺ സ്വീഡിഷ് ക്രോണറും (ഏകദേശം 7 കോടി രൂപ) അടങ്ങിയതാണ് പുരസ്കാരം. നോബേൽ സമ്മാനം ഏർപ്പെടുത്തിയ ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ 10-ന് സ്റ്റോക്ക്‌ഹോമിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ ആനി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങും.

സമൂഹത്തിലെ വര്‍ഗ, ലിംഗ, ഭാഷാ വിവേചനങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ആനിയുടെ രചനകളുടെ സവിശേഷതയെന്നും നൊബേല്‍ സമിതി വിലയിരുത്തി. ലളിതമായ രചനാശൈലിയാണ് ആനിയുടെ എഴുത്തുകളുടെ മറ്റൊരു പ്രത്യേകത. ആത്മകഥാപരമായ നോവലുകൾ എഴുതാൻ തുടങ്ങിയതോടെ ഫിക്ഷണൽ എഴുത്തുകൾ ഉപേക്ഷിക്കുകയായിരുന്നു.

പുരസ്കാര യോഗ്യതാപട്ടികയിൽ പലവട്ടം ഇടംപിടിച്ച പേരാണ്‌ ആനിയുടേത്. 119 സാഹിത്യ പുരസ്കാര ജേതാക്കളാണ് നോബേലിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ വനിത കൂടിയാണ് ആനി.

ഇരുപതിലധികം പുസ്തകങ്ങൾ ആനി സ്വന്തം തൂലികയിൽ എഴുതിയിട്ടുണ്ട്. എഴുത്തുകാരിയുടെ ജീവിതത്തിലും ജീവിത പരിസരങ്ങളിലുമുള്ള സംഭവങ്ങളാണ് ഇവയിൽ പലതിന്റെയും പശ്ചാത്തലം. ലൈംഗിക ബന്ധങ്ങൾ, ഗർഭച്ഛിദ്രം, രോഗം, മാതാപിതാക്കളുടെ മരണം എന്നിവയെല്ലാം ആനിയുടെ രചനകൾക്ക് പശ്ചാത്തലമായിട്ടുണ്ട്. 1974ൽ ഇറങ്ങിയ ക്ലീൻഡ്‌ ഔട്ടാണ്‌ ആദ്യ കൃതി. എ വുമൺസ്‌ സ്‌റ്റോറി, എ മാൻസ്‌ പ്ലേസ്‌, സിമ്പിൾ പാഷൻ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.

നൊബേൽ പുരസ്കാരം ഏറെ സന്തോഷവും കൂടുതൽ ഉത്തരവാദിത്വവും നൽകുന്നതുമാണെന്നായിരുന്നു പുരസ്കാര വാർത്ത അറിഞ്ഞതിനു ശേഷം ആനിയുടെ പ്രതികരണം. അഭയാർഥികളുടെയും പ്രവാസികളുടെയും ദുരവസ്ഥ, കൊളോണിയലിസം, വംശീയത എന്നിവയിലൂന്നി രചനകൾ നടത്തുന്ന ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാഖ് ഗുർനയ്ക്കാണ് കഴിഞ്ഞ വർഷം സാഹിത്യ നൊബേൽ ലഭിച്ചത്.

2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ ഇന്ന് (ഒക്ടോബർ 7 ന്) ഓസ്‌ലോയിൽ പ്രഖ്യാപിക്കും. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കരോലിൻ ബെർട്ടോസി, കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാല പ്രൊഫ. മോർട്ടൻ മെൽഡൽ, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് ഈ വർഷത്തെ രസതന്ത്ര നൊബേൽ ലഭിച്ചത്. കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കും ബയോഓർത്തോഗണൽ കെമിസ്ട്രിയിലെ പഠനങ്ങൾക്കുമാണ് അംഗീകാരം.

2001ലും ബാരി ഷര്‍പ്ലസ് രസതന്ത്രത്തില്‍ നൊബേല്‍ നേടിയിരുന്നു. രണ്ട് തവണ നൊബേല്‍ നേടുന്ന അഞ്ചാമത്തെയാളാണ് ഷര്‍പ്ലസ്. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിലെ സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ.

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും

നോ ടു ഡ്രഗ്സ്  ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന നോ ടു  ഡ്രഗ്സ്’  ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരനെന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിർന്നവരുടെ ആഗ്രഹത്തെ തകർത്തുകളയുന്ന വിപത്താണു മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ വരും തലമുറകളാകെ എന്നേക്കുമായി തകരും. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം.

മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബസാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങൾ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. സ്വയം ഭാരമാവുന്നകുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്നഎല്ലാവരാലും വെറുക്കപ്പെടുന്നസ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെസമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ  അടിസ്ഥാനത്തിലാണ് നോ റ്റു ഡ്രഗ്സ്‘ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിൻ  സർക്കാർ ആരംഭിക്കുന്നത്.

കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം. മയക്കുമരുന്ന് എത്തിക്കുന്നവർ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക, പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയർമാരാക്കുക. ഈ തന്ത്രമാണവർ ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾ ഈ സ്വാധീനവലയത്തിൽപ്പെടാതെ നോക്കാൻ കഴിയണം. കുഞ്ഞുങ്ങളിലേക്ക് ഇവർ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾത്തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണു ചെയ്യുന്നത്.

ജനമൈത്രിസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യോദ്ധ‘ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാൽ നമ്മൾ ഇതു സാധ്യമാക്കുക തന്നെ ചെയ്യും.

മയക്കുമരുന്ന് ഉപയോഗത്തിനെതിരേ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർകുടുംബശ്രീ അംഗങ്ങൾഅംഗൻവാടിആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണു കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ  പി.ടി.എ. സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ   ഉണർവ്‘ എന്ന പേരിലും കോളേജ് ക്യാമ്പസുകളിൽ  നേർക്കൂട്ടം‘ എന്ന പേരിലും കോളേജ് ഹോസ്റ്റലുകളിൽ  ശ്രദ്ധ‘ എന്ന പേരിലും കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളോടു ചേർന്നുള്ള ചില കടകളിലാണു മയക്കുമരുന്നു വിപണനം നടന്നിരുന്നത്. ഇതു പുറത്തു വന്നതോടെകടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെതദ്ദേശഭരണ സമിതികളുടെവിദ്യാർത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളിൽ കാര്യമായി ഉണ്ടാവണം. മയക്കുമരുന്നിനു പിന്നിലുള്ള അന്താരാഷ്ട്ര മാഫിയകൾക്കു നമ്മുടെ സംസ്ഥാനത്തു കാലുകുത്താൻ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് നോ റ്റു ഡ്രഗ്സ്‘ എന്ന നമ്മുടെ ക്യാമ്പയിൻ. സംസ്ഥാനതലത്തിലും ജില്ലാതദ്ദേശ സ്വയംഭരണവിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേൽനോട്ടം വഹിക്കും.

ക്യാംപെയിനിന്റെ ഭാഗമായി നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികൾ നടക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലുംഎല്ലാ മനസുകളിലും നോ ടു ഡ്രഗ്സ്‘ എന്ന സന്ദേശമെത്തണം. യുവാക്കൾവിദ്യാർഥികൾമഹിളകൾകുടുംബശ്രീ പ്രവർത്തകർമതസാമുദായിക സംഘടനകൾഗ്രന്ഥശാലകൾക്ലബ്ബുകൾറസിഡൻസ് അസോസിയേഷനുകൾസാമൂഹ്യ സാംസ്‌കാരിക സംഘടനകൾരാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമസീരിയൽസ്പോർട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബർ ഒന്നിനു സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കണം.

പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാൻഡ്റെയിവേ സ്റ്റേഷൻലൈബ്രറിക്ലബ്ബുകൾഎന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ റോൾപ്ലേസ്‌കിറ്റ്കവിതാലാപനംകഥാവായനപ്രസംഗംപോസ്റ്റർ രചനതുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. എൻ സി സിഎസ് പി സിഎൻ എസ് എസ്സ്‌കൗട്ട് ആൻഡ് ഗൈഡ്സ്ജെ ആർ സിവിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിൻ.

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട കരുതൽ‘ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് കവചം‘ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. ശ്രദ്ധനേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരികമാനസിക ആരോഗ്യ പ്രശ്നങ്ങൾസാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനവും ആരംഭിക്കും. വിമുക്തി മിഷനും എസ് സി ഇ ആർ ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് – എക്സൈസ്  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർമേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കുന്നതിനു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിമാർ, എം.പി. എം.എൽ.എ  തുടങ്ങിയ ജനപ്രതിനിധികൾ, സംഘടനകൾ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

ഇന്നത്തെ സാമ്പത്തികഫലം: ലാഭ സാധ്യതകള്‍ വര്‍ദ്ധിക്കും; ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ക്രിയേറ്റിവിറ്റി വർധിക്കും. ഓഫീസില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍രംഗത്ത് ക്ഷമ കാണിക്കണം. ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുക. ലാഭ സാധ്യതകള്‍ വര്‍ദ്ധിക്കും. പരിചയസമ്പന്നരായ ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക. 

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): തൊഴില്‍പരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ചര്‍ച്ചകള്‍ വിജയിക്കും. നിങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും. ബിസിനസ്സില്‍ നിങ്ങളുടെ കരിയര്‍ മികച്ചതായിരിക്കും. ലക്ഷ്യം നേടുന്നതിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുക. ആരോഗ്യകരമായ മത്സരം നിലനിര്‍ത്തുക. 

(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): തൊഴില്‍ മേഖലയില്‍ ആത്മവിശ്വാസം വർധിക്കും. പ്രൊഫഷണലുകള്‍ സാധാരണ രീതിയില്‍ മുന്നോട്ട് പോകും. മത്സരം ഒഴിവാക്കുക. വാണിജ്യ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധിക്കുക, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. കടം വാങ്ങുന്നത് ഒഴിവാക്കുക.

(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ മുന്നേറും. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. ഇന്ന് നിങ്ങളുടെ കരിയര്‍ നല്ല നിലയില്‍ തുടരും. വിവിധ കാര്യങ്ങള്‍ ഗുണം ചെയ്യും. ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരസ്പര സഹകരണം തുടരുകയും ചെയ്യും. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ മുന്നിട്ടു നില്‍ക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാനാകും. മത്സര ബോധം ഉണ്ടായിരിക്കണം. അത് നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കും. പ്രൊഫഷണലുകള്‍ വിജയം കൈവരിക്കും. ബിസിനസ്സിനു വേണ്ടി പ്രയത്‌നിക്കും.

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ നിങ്ങളുടെ കരിയറിന്റെ പാതയിലേക്ക് സുഗമമായി നീങ്ങും. ബിസിനസ്സ് മെച്ചപ്പെടും. യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ക്രിയേറ്റീവ് വിഷയങ്ങള്‍ക്കായി സമയം ചെലവഴിക്കുക.

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): പ്രധാനപ്പെട്ട പ്ലാനുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. ബിസിനസ്സിനു വേണ്ടി പ്രയത്‌നിക്കും. വൈകാരികത ഒഴിവാക്കുക. പ്രവര്‍ത്തന സംവിധാനം ശക്തിപ്പെടുത്തും. ഒരു പരമ്പരാഗത ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും.

(ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഓഫീസ് കാര്യങ്ങൾക്ക് ശ്രദ്ധ നല്‍കാനാകും. സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പ്രലോഭനങ്ങളില്‍ വീഴരുത്. ക്ഷമയോട് കൂടി മുന്നോട്ടു പോകും. സഹകരണ മനോഭാവം ഉണ്ടാകും. സേവന മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കണം. തൊഴില്‍പരമായ ശ്രമങ്ങള്‍ നടത്തും. കടം വാങ്ങുന്നത് ഒഴിവാക്കുക. ചെലവുകള്‍ നിയന്ത്രിക്കുക. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 

(ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവിനേക്കാള്‍ കൂടുതല്‍ പ്രകടനം നടത്തുന്നത് ഗുണം ചെയ്യും. സമപ്രായക്കാരുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. വിവിധ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. ഇങ്ങനെ മുന്നോട്ട് പോകാന്‍ മടിക്കരുത്. ശ്രമങ്ങളില്‍ ആക്ടീവ് ആയിരിക്കുക. സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. 

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): വ്യവസായ ബിസിനസ്സുകള്‍ സ്ഥിരത നിലനിര്‍ത്തും. ജോലിയില്‍ അപ്രതീക്ഷിത ലാഭം ഉണ്ടാകാന്‍ സാധ്യത. പുതിയ ആളുകളെ കണ്ടുമുട്ടുമ്പോള്‍ ശ്രദ്ധിക്കുക. പദ്ധതികള്‍ സാധാരണ നിലയിലാകും. പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ എടുക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ ഓഫറുകള്‍ ലഭിക്കും. 

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്യും. ദീര്‍ഘകാല പദ്ധതികള്‍ നിങ്ങള്‍ക്ക് പ്രേരണ നല്‍കും. കരാറുകള്‍ മുന്നോട്ട് കൊണ്ടുപോകും. തൊഴില്‍ സാഹചര്യങ്ങള്‍ അനുകൂലമായി തുടരും. ആത്മനിയന്ത്രണം പാലിക്കുക. ലാഭം വലിയ തോതില്‍ വര്‍ധിക്കും.

Verified by MonsterInsights