Category: Travel
കെഎസ്ആര്‍ടിസി ‘ജിംഗിള്‍ ബെല്‍സ്’; കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം
കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി. ജിംഗിള്‍ ബെല്‍സ് എന്ന പേരില്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും ഗവി, പരുന്തുംപാറ, വാഗമണ്‍, വയനാട്, മൂന്നാര്‍, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഒറ്റയ്ക്കും കൂട്ടായും കുടുംബത്തോടെയും കുറഞ്ഞ ചെലവില്‍ ക്രിസ്മസ്-പുതുവത്സരദിനങ്ങള്‍ ആഘോഷിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി ഒരുക്കിയിരിക്കുന്നത്. യാത്രികര്‍ക്കായി പ്രത്യേകം മത്സരങ്ങളും മറ്റു വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കും. ഡിസംബര്‍ 24, 31 ദിവസങ്ങളില്‍ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്കു പ്രത്യേക ഏകദിന പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്. കെഎസ്ആര്‍ടിസിയുടെ ക്രിസ്മസ് പുതുവത്സര പാക്കേജുകള്‍ നോക്കാം.
ഗവി, പരുന്തുംപാറ ഏകദിന യാത്ര
ഡിസംബര്‍ 24, 31.
ബുക്കിങിന് 9539801011.
വാഗമണ്‍ ദ്വി ദിന യാത്ര
ഡിസംബര്‍ 27, 28.
ബുക്കിങിന് 9946263153.
വയനാട് പുതുവത്സര യാത്ര
ഡിസംബര്‍ 30, 31, ജനുവരി ഒന്ന്, രണ്ട്.
ബുക്കിങിന് 9074639043.
ക്രിസ്മസ് പ്രത്യേക സമ്പൂര്‍ണ മൂന്നാര്‍ യാത്ര
ഡിസംബര്‍ 23, 24, 25. ബുക്കിങിന് 9539801011.
കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര
ഡിസംബര്‍ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.
തിരുവൈരാണിക്കുളം തീര്‍ഥാടനം
ഡിസംബര്‍ 27, 30, ജനുവരി രണ്ട്.
ബുക്കിങിന് 9497849282.
വണ്ടര്‍ലാ സ്‌പെഷല്‍
ഡിസംബര്‍ 28.
ബുക്കിങിന് 9539801011.
അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ
ഡിസംബര്‍ 30, 31.
ബുക്കിങിന് 9539801011.
ഇതിനു പുറമേ അറബിക്കടലിലെ നെഫര്‍റ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിന്‍കര യൂണിറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ക്ക് 9846067232 എന്ന നമ്പറില്‍ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് യാത്രയില്‍ മാറ്റമുണ്ടാവാം.
കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കുംകേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച് രണ്ടാം വന്ദേഭാരത് ഈ മാസം 24 മുതൽ ഓടിതുടങ്ങും. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴ വഴിയായിരിക്കും സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സര്‍വീസ് നടത്തുക.കേരളത്തിനു അനുവദിച്ച ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോം ലഭ്യതക്കുറവുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർകോട് (11.55).
കേരളത്തിനുള്ള കേന്ദ്രത്തിന്റെ ഓണസമ്മാനമായാണ് രണ്ടാം വന്ദേഭാരത് നൽകിയത്. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയാണ് പുതിയ വന്ദേഭാരത് എത്തുന്നത്.
.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
കെഎസ്ആർടിസിയുടെ ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു; വിശദ വിവരങ്ങൾ
ഈ വർഷത്തെ ഓണക്കാലത്തോട് അനുബന്ധച്ച് കെഎസ്ആർടിസി ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ കേരളത്തിൽ നിന്നും ബംഗ്ലൂർ, ചെന്നൈ, എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസ് നടത്തുന്ന സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്ക് ആകുന്നതിന് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി കേരമീകരിക്കുമെന്ന് കെഎസ്ആർടിസി അറയിച്ചു.
ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ., വോൾവോ, സ്വിഫ്റ്റ് എസി, നോൺ എസി ഡിലക്സ് ബസുകൾ കൃത്യമായി സർവീസ് നടത്താനും കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി.യത്രക്കാരുടെ തിരക്ക് മനസ്സിലാക്കിയും ആവശ്യകത മനസ്സിലാക്കിയും ആണ് ഈ അധിക സർവ്വീസുകൾ നടത്തുക, ഇക്കാര്യം മനസ്സിലാക്കാൻ ക്ലസ്റ്റർ ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെൻഡ്, മറ്റ് സംസ്ഥാന ആർടിസി, ട്രാഫിക് ട്രെൻഡ്, മുൻ വർഷത്തെ വിവരങ്ങൾ എന്നിവയും സമായാസമയം ബെംഗളൂർ സർവീസ് ഇൻ ചാർജുകൾ. ഓപ്പറേഷൻ കൺട്രോൾ റൂം എന്നിവയുമായി ബന്ധപ്പെട്ട് ആവും സർവീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവീസും തിരക്കുള്ള ഭാഗത്ത് നിന്ന് തിരിച്ചുള്ള ട്രിപ്പുകളും ബാംഗ്ലൂരിലേക്ക് ഉള്ള ട്രിപ്പുകളും ക്രമീകരിച്ച് മാത്രം തിരികെ വരികയും നിരക്കിൽ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കാൻ ഈ സർവ്വീസുകൾക്ക് എല്ലാം ഒരു മാസം മുൻപ് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യവും END TO END ഫെയർ, ഫ്ലെക്സി നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാൽ അനുവദനീയം ആയ ഫ്ലക്സി നിരക്കിൽ കൂടാതെ ആയിരിക്കും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. അനധികൃത പാരലൽ സർവീസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുന്നതിനും കെഎസ്ആർടിസിക്ക് നഷ്ടം ഉണ്ടാവാതെ നടത്തുന്നതിനും കഴിയുന്ന വിധത്തിലാണ് എന്നും അധികൃതർ വ്യക്തമാക്കി.
ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയെത്തി; പ്രതീക്ഷയുടെ ട്രാക്കിൽ ഇടുക്കി, പൂപ്പാറയിൽനിന്ന് 37 കി.മീ
“രാജാക്കാട് > ഹൈറേഞ്ചിന്റെ തൊട്ടടുത്തുള്ള ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയുടെ ചൂളംവിളി ഉയരുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ പ്രതീക്ഷകൾ ട്രാക്കിലാകുകയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ, വ്യാപാര, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊച്ചി മൂന്നാർ, മധുര റെയിൽവേ സ്വപ്‌നം പൂവണിയണം. നിലവിൽ കൊച്ചി ധനുഷ്കോടി ഹൈവേയിൽ കൊച്ചി – മധുര ദൂരം 290 കിലോമീറ്ററാണ്.
കൊച്ചിയിൽനിന്ന് ഹൈവേക്ക് സമാന്തരമായി റെയിൽവേ വന്നാൽ നേർപകുതി ദുരത്തിൽ മധുരയിൽ എത്താനാകും. അന്തരാഷ്‌ട ടുറിസം മാപ്പിൽ സ്ഥാനമുള്ള മൂന്നാർ, തേക്കടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ എളുപ്പം എത്തിച്ചേരാം. സുഗന്ധവ്യഞ്ജന കേന്ദ്രങ്ങളിലൂടെയുള്ള റെയിൽവേ സർവീസ് കർഷകർക്കും വ്യാപാരികൾക്കും വളരെയേറെ സഹായകരമാകും. ഇന്ത്യയിലെ ഏത് വിപണിയിലും കർഷകർക്ക് സ്വന്തം നിലയിൽ ഉൽപന്നങ്ങൾ സുഗമമായി എത്തിച്ച് വിപണനം ചെയ്യാനാകും എന്നതും സവിശേഷതയാണ്.
ഇരു സംസ്ഥാന സർക്കാരുകളും മുൻകൈയെടുത്ത് കേന്ദ്രത്തിന് പല തവണ നിവേദനം നൽകിയിട്ടുണ്ട്. ബ്രിട്ടിഷ് കാലഘട്ടത്തിൽ മൂന്നാറിന്റെ മലനിരകളിൽ മോണോ റെയിൽ സർവീസ് നടത്തിയിരുന്നു. 1909 മുതൽ 1924 വരെ പ്രവർത്തനക്ഷമമായിരുന്നു. 1924ലെ വെള്ളപ്പൊക്കത്തിലാണ് തകരുന്നത്. മൂന്നാറിലെ റെയിൽവേയുടെ അവശിഷ്‌ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. മൂന്നാർ റെയിൽവേ സ്റ്റേഷനായി പ്രവർത്തിച്ചു. കെട്ടിടം ഇന്ന് ടാറ്റാ ടീയുടെ ഓഫീസാണ്.”
മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത: 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും പോകാം
കേരളത്തിലെ പ്രത്യേഗിച്ച് കൊച്ചിയിലെ പൊതുജനങ്ങൾ യാത്രകൾക്ക് ആശ്രയിക്കുന്നത് മെട്രോയെ ആണ് .ആറാം വാർഷികത്തോട് അനുബന്ധിച്ച് പൊതു ജനങ്ങൾക്ക് ജൂൺ 17 നു ഇരുപതു രൂപക്ക് എത്ര ദൂരവും യാത്ര ചെയ്യാം.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് ഹാൻഡിൽ ബുധനാഴ്ച പങ്കുവച്ച കുറിപ്പിലാണ് തീരുമാനം അറിയിച്ചത്. നിലവിൽ മിനിമം ടിക്കറ്റ് പ്രൈസ് നിലവിൽ വരുന്നത് 10 രൂപയും മാക്സിമം ടിക്കറ്റ് പ്രൈസ് വരുന്നത് 60 രൂപയുമാണ്.
“ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏത്”
എങ്ങോട്ടു യാത്ര പോകണമെന്ന തിരഞ്ഞെടുപ്പില്‍ ഇക്കാലത്തു സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും വലിയ സ്വാധീനം ചെലുത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കണ്ട ശ്രദ്ധേയമായ ചിത്രമോ കുറിപ്പോ ഒക്കെയാണ് പല സ്ഥലങ്ങളെയും നമ്മുടെ ശ്രദ്ധയിലെത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യം ഏതെന്ന് സോഷ്യല്‍ മീഡിയയെ അടിസ്ഥാനമാക്കി നടത്തിയ തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവലാണ് സോഷ്യല്‍ മീഡിയയിലെയും ഗൂഗിളിലേയും തിരച്ചിലുകളുടെയും ട്രെന്‍ഡുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ ഭൂമിയിലെ ഏറ്റവും മനോഹരമായ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ത്യയെക്കുറിച്ച് 21.93 കോടി പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമിലുള്ളതെന്ന് ടൈറ്റന്‍ ട്രാവല്‍ പറയുന്നു. ഇന്ത്യയുടെ വൈവിധ്യവും സൗന്ദര്യവും കുറിക്കുന്നവയാണ് ഇവയില്‍ വലിയൊരു പങ്കും. ഇക്കാരണം കൊണ്ടുതന്നെയാണ് ഇന്ത്യ മനോഹര രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയതെന്നും ടൈറ്റന്‍ ട്രാവലിന്റെ റിപ്പോര്‍ട്ട് പറയുന്നു.
കടല്‍തീരങ്ങളും മഞ്ഞു മലകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകളും കൊട്ടാരങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണവും ഭാഷകളും സംസ്‌കാരങ്ങളും വന്‍ നഗരങ്ങളും ജനങ്ങളും ജീവിതവുമൊക്കെ ചേർന്നാണ് ഇന്ത്യയെ സമാനതകളില്ലാത്ത രാജ്യമാക്കി മാറ്റുന്നത്. പ്രാദേശിക സഞ്ചാരികള്‍ മാത്രമല്ല നിരവധി വിദേശ സഞ്ചാരികളും ഇന്ത്യയെ അറിയാന്‍ എത്തുന്നുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര, യുനെസ്‌കോയുടെ ഒരു ലോക പൈതൃക കേന്ദ്രമെങ്കിലും സന്ദര്‍ശിക്കാതെ പൂര്‍ത്തിയാവില്ലെന്നും ടൈറ്റന്‍ ട്രാവല്‍ പറയുന്നു.
മനോഹരമായ രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തു ജപ്പാനാണ്. ആ രാജ്യത്തെക്കുറിക്കുന്ന 16.43 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണുള്ളത്. മൗണ്ട് ഫുജി, ചെറി തോട്ടങ്ങള്‍, വ്യത്യസ്തമായ സംസ്‌കാരവും ഭക്ഷണങ്ങളും, ഒരേസമയം പഴമയേയും പാശ്ചാത്യ സംസ്‌കാരത്തേയും സ്വീകരിക്കാനുള്ള മനസ്സ്, ലോകത്ത് മറ്റെവിടെയും കാണാത്ത തനതായ രീതികള്‍ എന്നിങ്ങനെ ജപ്പാന്റെ മേന്മകളായി സഞ്ചാരികള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പലതുണ്ട്.
മൂന്നാം സ്ഥാനത്തുള്ള ഇറ്റലിക്കും പാരമ്പര്യത്തിന്റെയും തനതായ രുചിവൈവിധ്യത്തിന്റെയുമെല്ലാം മേന്മകള്‍ അവകാശപ്പെടാനുണ്ട്. ഏകദേശം 15.96 കോടി ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇറ്റലിയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഇറ്റലിക്കു പിന്നില്‍ ഇന്തൊനീഷ്യ, ഫ്രാന്‍സ്, മെക്‌സിക്കോ, കാനഡ, ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഭൂമിയിലെ മനോഹര രാജ്യങ്ങളുടെ ആദ്യ പത്തു സ്ഥാനങ്ങളിലെത്തിയത്.”
“നിങ്ങളുടെ വാഹനത്തിന് എഐ ക്യാമറ പിഴ ഈടാക്കിയോ? സ്വയം പരിശോധിക്കാം”
“സംസ്ഥാനത്ത് എഐക്യാമറയിൽ പെടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയ ശേഷം വൻ കുറവാണ് നിയമ ലംഘനങ്ങളിൽ ഉണ്ടായിരിക്കുന്നത്. ഇതൊരു ശുഭസൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
നിയമ ലംഘനം കണ്ടെത്തിയ വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട് വീട്ടിലെ മേൽവിലാസത്തിലായിരിക്കും നോട്ടീസ് ലഭിക്കുക. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും വരും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. ചിത്രം പരിശോധിച്ച ശേഷം ഇവരാണ് പിഴ ചുമത്തുക.
എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം തന്നെ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഒറ്റയടിക്ക് കുറവുണ്ടായിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ എഐ ക്യാമറയില്‍ കുടുങ്ങിയത് 38,520 റോഡ് നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്.
ചൊവ്വാഴ്‌ച കണ്ടെത്തിയത് 49,317 റോഡ് നിയമ ലംഘനങ്ങള്‍ മാത്രമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 8454 നിയമലംഘനങ്ങള്‍ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തു. റോഡില്‍ നിയമംലംഘിച്ചവര്‍ കുറവുള്ളത് ആലപ്പുഴയിലാണ്. 1252 പേരാണ് ആലപ്പുഴയിലെ ക്യാമറ കണ്ണില്‍പ്പെട്ടത്. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.”“
പിഴയീടാക്കാനുള്ള നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അതറിയാനുള്ള സംവിധാനം പരിവാഹൻ വെബ്സൈറ്റിലുണ്ട് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് കാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് ‘പരിവാഹൻ’ വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം കാമറക്കണ്ണിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ ഓൺലൈനായി പിഴ അടയ്ക്കുകയും ചെയ്യാം.
മൊബൈൽ ഫോണിലോ ഡെസ്ക്ടോപ്പിലോ ലാപ്ടോപ്പിലോ ടാബ്ലറ്റിലോ echallan.parivahan.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ചെക്ക് ഓൺലൈൻ സർവീസസിൽ ‘ഗെറ്റ് ചലാൻ സ്റ്റാറ്റസ്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിൻഡോയിൽ മൂന്നു വ്യത്യസ്ത ഓപ്ഷനുകൾ ദൃശ്യമാകും.”ചലാൻ നമ്പർ, വാഹന നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പർ എടുത്താൽ വാഹന രജിസ്ട്രേൻ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ എൻജിൻ അല്ലെങ്കിൽ ഷാസി നമ്പർ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയിൽസ് കൊടുത്താൽ നിങ്ങളുടെ വാഹനത്തിന്റെ ചലാൻ വിവരങ്ങൾ അറിയാൻ സാധിക്കും.
നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ദൃശ്യമാകും. വാഹനത്തിന് പിഴ ഉണ്ടെങ്കിൽ സ്പോട്ടിൽ തന്നെ തീർപ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് തൊട്ടടുത്തുതന്നെ ‘പേ’ എന്ന ഓപ്ഷനും കാണാം. അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കാൻ സാധിക്കും.
പിഴ വിവരം
നോ പാർക്കിംഗ്- 250
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500
മൊബൈൽ ഉപയോഗിച്ചാൽ- 2000
റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാൽ- ശിക്ഷ കോടതി തീരുമാനിക്കും
അമിതവേഗം 1500″
ട്രെയിനിലെ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യണോ? എത്ര രൂപ ചെലവാകും
ഇന്ത്യൻ റെയിൽവേ ഫുൾ താരിഫ് റേറ്റ് (FTR) സേവനം ഒരു സമ്പൂർണ്ണ കോച്ചോ അല്ലെങ്കിൽ മുഴുവൻ ട്രെയിനോ റിസർവ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇനി ഇത് എങ്ങനെ ഉപയോഗിക്കും എന്നല്ലേ., ഈ സേവനം ആക്‌സസ് ചെയ്യുന്നതിന്, https://www.ftr.irctc.co.in/ftr എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പോയി നിങ്ങൾ ആദ്യം ഒരു പ്രത്യേക യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം.
തുടർന്ന് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പേയ്‌മെന്റ് നടത്താം. ഒരു ട്രെയിൻ അല്ലെങ്കിൽ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യുന്നതിന് അതുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളും നിയന്ത്രണങ്ങളും തീർച്ചയായും അറിഞ്ഞിരിക്കണം. എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ, എസി 2 കം 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ എന്നിവയുൾപ്പെടെ ഏത് ക്ലാസിലെയും കോച്ചുകൾ മുഴുവൻ റിസർവ് ചെയ്യാം
ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിൽ
കണ്ണൂർ: ഗോ ഫസ്റ്റ് എയര്‍ലൈന്‍ സര്‍വീസ് നിർത്തിയതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളുടെ എണ്ണം കുറഞ്ഞു. ഇതോടെ രണ്ട് വിമാനക്കമ്പനികള്‍ മാത്രം സര്‍വീസ് നടത്തുന്ന വിമാനത്താവളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ കുത്തനെ ഉയര്‍ത്തിയതോടെ യാത്രക്കാരും പ്രതിസന്ധിയിലായി. അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ദിനംപ്രതി എട്ടു സര്‍വീസുകളാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടത്തിയിരുന്നത്. ദുബൈ, അബുദാബി, മസ്ക്റ്റ്, കുവൈത്ത്, ദമാം എന്നിവിടങ്ങളിലേക്കായിരുന്നു ഗോ ഫസ്റ്റിന്‍റെ സര്‍വീസുകള്‍.
കണ്ണൂരില്‍ നിന്നും കുവൈത്ത്, ദമാം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നു. ഗോഫസ്റ്റ് സര്‍വീസ് നിര്‍ത്തിയതോടെ പ്രതിമാസം 240 സര്‍വീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക. ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരക്ക് എയര്‍ ഇന്ത്യ വന്‍ തോതില്‍ വര്‍ധിപ്പിച്ചത് യാത്രക്കാര്‍ക്കും തിരിച്ചടിയായി. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.