ചായയുണ്ടാക്കുമ്പോള്‍ തേയില ഇനി ഇങ്ങനെ ഇട്ടുനോക്കൂ; ചായയ്ക്ക് ലഭിക്കും അപാര രുചി

ചായ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചാല്‍ത്തന്നെ നമ്മള്‍ നല്ല ഉഷാറിലായിരിക്കും. എന്നാല്‍ ചായയിടുമ്പോള്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ നല്ല കിടിലന്‍ രുചിയില്‍ ചാല ലഭിക്കും.

ഏതാനും ദിവസത്തേക്ക് ആവശ്യമുള്ള തേയില കണക്കാക്കി ചെറിയ പായ്ക്കറ്റുകള്‍ മാത്രം വാങ്ങുക.

തേയില, തിളച്ച വെള്ളത്തില്‍ രണ്ടോ മൂന്നോ മിനിറ്റില്‍ കൂടുതല്‍ കിടക്കരുത്.

കൂടുതല്‍ സമയം തിളച്ച വെള്ളത്തില്‍ തേയില ഇട്ടിരുന്നാല്‍ ചായയ്ക്കു രുചി കുറയും.

ചായ തയാറാക്കുന്ന പാത്രം തിളച്ച വെള്ളത്തില്‍ കഴുകിത്തുടച്ചു ചൂടു മാറുന്നതിനു മുമ്പു തന്നെ തേയില ഇടണം.

ചായ തണുത്തു കഴിഞ്ഞു വീണ്ടും ചൂടാക്കിയാല്‍ സ്വാഭാവികമായ സ്വാദ് നഷ്ടപ്പെടും

പായ്ക്കറ്റു പൊട്ടിച്ചു തേയില തകരത്തിലോ മറ്റോ ഇട്ടുവയ്ക്കരുത്. തകരത്തിന്റെ ഒരു പ്രത്യേകഗന്ധം തേയിലയ്ക്കുണ്ടാകും.

koottan villa

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights