കപ്പിനരിക മെസ്സിപ്പട! കാനഡയെ കെട്ടുകെട്ടിച്ച് അര്‍ജന്റീനയ്ക്കു ഫൈനല്‍ ടിക്കറ്റ്.

ലോക ഫുട്‌ബോളിലെ മിശിഹായ ലയണല്‍ മെസ്സി കരിയറില്‍ മറ്റൊരു പൊന്‍തൂവലിനരികെ. കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കപ്പിന് കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ് അര്‍ജന്റീന. ആദ്യ സെമിയില്‍ ടൂര്‍ണമെന്റിലെ സര്‍പ്രൈസ് ടീമുകളിലൊന്നായി മാറിയ കാനഡയെയാണ് അവര്‍ തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു അര്‍ജന്റീന എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു. ഇരുപകുതികളിലുമായി ജൂലിയന്‍ അല്‍വാരസ് (22ാം മിനിറ്റ്), മെസ്സി (51) എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്റീന ഫൈനലിലേക്കു ടിക്കറ്റെടുത്തത്.താരനിബിഢമായ അര്‍ജന്റൈന്‍ ടീം അര്‍ഹിച്ച വിജയം കൂടിയാണ് കാനഡയ്‌ക്കെതിരേ സ്വന്തമാക്കിയത്. വലപ്പോഴുമുള്ള ചില ആക്രമണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കാര്യമായി വിയര്‍ക്കാതെയാണ് അര്‍ജന്റീന മല്‍സരം ജയിച്ചുകയറിയത്.

Verified by MonsterInsights