ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ?? ചെയ്യേണ്ടതിങ്ങനെ.

ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇത്തരമൊരു സാഹചര്യത്തിൽ ഡ്രൈവർമാർ എന്ത് ചെയ്യണമെന്ന നിർദേശമാണ് ഇപ്പോൾ കേരളാ പോലീസ് പങ്കുവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പോലീസ് പറയുന്നതിങ്ങനെ..

  • വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ മനസാന്നിധ്യം വീണ്ടെടുക്കുക. 
  • ഭയവും പരിഭ്രാന്തിയും കൂടുതൽ അപകടത്തിലേക്ക് നയിക്കും. ആക്സിലറേറ്റർ പെഡൽ സ്വതന്ത്രമാക്കുക.
  • ശേഷം ലൈറ്റിട്ടും ഹോൺ മുഴക്കിയും റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകട സൂചന നൽകുക.
  • ബ്രേക്ക് പെഡൽ ചവിട്ടിയിട്ട് താഴുന്നില്ലെങ്കിൽ ചിലപ്പോൾ ബ്രേക്കിങ് സംവിധാനത്തിനായിരിക്കും പ്രശ്നം. ബ്രേക്ക് പെഡലിനിടയ്‌ക്ക് മറ്റു തടസ്സങ്ങളിലല്ല എന്നുറപ്പാക്കുക.
  • ബ്രേക്ക് പെഡൽ ആവർത്തിച്ചു ചവിട്ടിയാൽ ബ്രേക്കിങ് സമ്മർദ്ദം താത്കാലികമായി വീണ്ടെടുക്കാൻ സാധിക്കും. ശക്തമായി ബ്രേക്ക് പെഡൽ ചവിട്ടി പമ്പ് ചെയ്യുക.
  • ആവശ്യത്തിന് മർദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ബ്രേക്ക് പൂർണമായും ചവിട്ടുക.
  • അഞ്ചു മുതൽ പത്തു കിലോമീറ്റർ വേഗത വരെ കുറയ്‌ക്കാൻ എഞ്ചിൻ ബ്രേക്കിംഗിന് സാധിക്കും.
  •  താഴ്ന്ന ഗിയറിലേക്കു മാറി വാഹനത്തിന്റെ വേഗത കുറയ്‌ക്കുന്ന രീതിയാണ് ഇത്. 
  • ആദ്യം ഒന്നോ, രണ്ടോ ഗിയർ ഡൗൺ ചെയ്യുക. വേഗത ഒരൽപം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറരുത്.
  •  വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം.
    അമിത വേഗത്തിൽ ഹാൻഡ്ബ്രേക്ക് ഉപയോഗിക്കരുത്.
  •  വേഗത 20 കിലോമീറ്ററിൽ താഴെ ആയതിനു ശേഷം മാത്രം ഹാൻഡ്ബ്രേക്ക് വലിക്കുക.
Verified by MonsterInsights