ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാം.

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം.  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇവ പ്രധാനമാണ്. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.  നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..

ഒന്ന്…

പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് പാലില്‍ 300 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ ഫാറ്റും കുറവാണ്. അതിനാല്‍ കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും പാല്‍ കുടിക്കുന്നത് നല്ലതാണ്. 

 

രണ്ട്…

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം. ഇവയില്‍ കാത്സ്യം മാത്രമല്ല, വിറ്റാമിന്‍ കെ, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

മൂന്ന്… 

സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

koottan villa

നാല്…

ബദാം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരുഭാഗത്തോളം വരുമിത്. അതിനാല്‍ പതിവായി ബദാം കഴിക്കുന്നതും കാത്സ്യത്തിന്‍റെ അഭാവത്തെ തടയാം. 

അഞ്ച്… 

ചിയാ വിത്തുകളാണ് അവസാനായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights