ആധാറുമായി എൽപിജി കണക്ഷൻ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് മസ്റ്ററിങ്. പാചകവാതക ബുക്കിങ്ങുമായി ബന്ധപ്പെട്ട ദുരുപയോഗം തടയാനും വ്യാജ അക്കൗണ്ടുകൾ കണ്ടെത്തുന്നതിനുമാണ് മസ്റ്ററിങ് നിർബന്ധമാക്കിയിരിക്കുന്നത്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിനായി ഇതുവരെ കേന്ദ്ര സർക്കാർ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.
ആപ്പ് വഴി എങ്ങനെ മസ്റ്ററിങ് ചെയ്യാം
ഗ്യാസ് ഏജൻസികളുടെ ആപ്പുകൾ വഴി എളുപ്പത്തിൽ മസ്റ്ററിങ് പൂർത്തിയാക്കാം. ഉദാഹരണത്തിന് ഇൻഡേൻ കമ്പനി കണക്ഷൻ ഉള്ളവർ ഇന്ത്യൻ ഓയിൽ ആപ്പ് ഡൗൺലോഡ് ചെയ്ത് മസ്റ്ററിങ് നടത്താം. ആപ്പിൽ സ്വന്തമായി അക്കൗണ്ട് നിർമിച്ചതിന് ശേഷം എൽപിജി എന്ന സെക്ഷനിൽ ക്ലിക് ചെയ്താൽ ലിങ്ക് മൈ എൽപിജി ഐഡി എന്നു കാണാൻ സാധിക്കും.
ഗൂഗിളിൽ ഇൻഡെയ്ൻ എൽപിജി ഐഡി എന്നു സെർച്ച് ചെയ്താൽ ഫൈൻഡ് യുവർ എൽപിജി ഐഡി എന്ന ലിങ്ക് ലഭിക്കും. ഇതു ക്ലിക് ചെയ്ത് മൊബൈൽ നമ്പർ കൊടുത്ത് സെർച്ച് ചെയ്താൽ ഐഡി ഒടിപി ആയി ലഭിക്കും. ഈ നമ്പർ നൽകി സബ്മിറ്റ് ചെയ്യുക. പിന്നീട് അപ്ലൈ, വ്യൂ കണക്ഷൻ എന്ന് കാണിക്കാം.
താഴെ ആധാർ കെവൈസി എന്ന സെക്ഷനിൽ ക്ലിക് ചെയ്താൽ ഫോട്ടോ ഓഥന്റിഫിക്കേഷനായി വിൻഡോ ഓപ്പൺ ആയി വരും. ഇ കൈവൈസി പൂർത്തിയായാൽ സബ്മിറ്റ് എന്ന ഓപ്ഷനിൽ കൂടി ക്ലിക് ചെയ്താൽ മസ്റ്ററിങ് പൂർത്തിയാകും.