കേരളത്തില്‍ വനം വകുപ്പിലേക്ക് പുതിയ വിജ്ഞാപനമെത്തി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നേരിട്ട് നടത്തുന്ന നിയമനമാണിത്. ആകെ 2 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കേരള വനം വന്യജീവി വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകള്‍. പി.എസ്.സിയുടെ നേരിട്ടുള്ള നിയമനം.
കാറ്റഗറി നമ്പര്‍: 277/2024
ശമ്പളം
55,200 രൂപ മുതല്‍ 1,15,300 രൂപ വരെ ശമ്പളം.
പ്രായപരിധി
19 മുതല്‍ 31 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)
വിദ്യാഭ്യാസ യോഗ്യത
സയന്‍സ് OR എഞ്ചിനീയറിങ് വിഷയങ്ങളില്‍ അംഗീകൃത ബിരുദം.
സയന്‍സ് : അഗ്രികള്‍ച്ചര്‍, ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, ഫോറസ്ട്രി, ജിയോളജി, ഹോര്‍ട്ടി കള്‍ച്ചര്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, വെറ്ററിനറി സയന്‍സ്, സുവോളജി.
എഞ്ചിനീയറിങ്: അഗ്രികള്‍ച്ചര്‍/ കെമിക്കല്‍/ സിവില്‍/ കമ്പ്യൂട്ടര്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.