യുപിഐ ഇടപാട് നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്..; ഈ അഞ്ച് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പണം ലാഭിക്കാം…

ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്‌നത്തിലേക്ക് രാജ്യം നടന്നടുക്കുകയാണ്. പണ്ടുകാലത്ത് നമ്മൾ പണം കൈയിൽ കരുതി നടക്കേണ്ട അവസ്ഥ ആയിരുന്നു. ഇന്നത് മാറി, എല്ലാവരുടെയും കൈയിലും സ്‍മാർട്ട് ഫോൺ എത്തി. ഇതോടെ പേയ്‌മെന്റ് സംവിധാനങ്ങളും കൂടുതൽ എളുപ്പമായി. അതിന് പുതുവഴി വെട്ടി തുറന്നതാവട്ടെ യുപിഐ സംവിധാനമായിരുന്നു.

എങ്കിലും പലർക്കും യുപിഐ സേവനം പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്നോ, അതിന്റെ ഗുണങ്ങളോ പൂർണമായും അറിയില്ലെന്നതാണ് വാസ്‌തവം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ യുപിഐ ഉപയോഗം വളരെ എളുപ്പമാവും എന്നത് മറക്കരുത്. പ്രത്യേകിച്ച് പുതുവർഷത്തിൽ കേന്ദ്രം ചില മാറ്റങ്ങൾ കൂടി കൊണ്ട് വന്ന സാഹചര്യത്തിൽ. ഇവയെകുറിച്ച് കൂടുതലറിയാം.

ആദ്യ ഇടപാടിന് നാല് മണിക്കൂർ പരിധി.

രണ്ട് ഇടപാടുകാർ തമ്മിലുള്ള ആദ്യ യുപിഐ ഇടപാട് 2000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ആണെങ്കിൽ നാല് മണിക്കൂർ സമയ നിയന്ത്രണമുണ്ടാകും. അതായത് നടപടിക്രമങ്ങൾ കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷമേ സ്വീകർത്താവിന്റെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആവുകയുള്ളൂ. നെറ്റ് ബാങ്കിങിൽ പിന്തുടർന്ന് വരുന്ന ഈ രീതി ഇടപാടിന് കൂടുതൽ സുരക്ഷയുറപ്പാക്കും. തട്ടിപ്പുകൾക്ക് തടയിടാൻ ഒരു പരിധി വരെ ഇത് സഹായിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

യുപിഐ എടിഎമ്മുകൾ

യുപിഐയുടെ സൗകര്യവും സുരക്ഷിതത്വവും എടിഎമ്മുകളിൽ കൂടി ലഭ്യമാക്കി ഇടപാട് കൂടുതൽ ലളിതമാക്കുകയാണ് യുപിഐ എടിഎമ്മുകൾ ചെയ്യുന്നത്. കാർഡില്ലാതെ തന്നെ പണം എടുക്കാൻ കഴിയും എന്നതാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതിലൂടെ ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത്‌ നേരിട്ട് പണമെടുക്കാവുന്നതാണ്. ജപ്പാനിലെ ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചുള്ള ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം എന്ന പേരിലാണിത് നടപ്പിലാക്കുന്നത്.

friends catering

യുപിഐ ഐഡി നിർജീവമാകും.

ഇടപാടുകാർ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വിഷയമാണിത്. ഒരു വർഷമായി ഇടപാടുകൾ നടക്കാത്ത യുപിഐ ഐഡികൾ എൻപിസിഐ നിർജീവമാക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം ഭീഷണികൾ നേരിടുന്ന യുപിഐ ഉണ്ടോ എന്ന് നിങ്ങൾ ഉറപ്പ് വരുത്തണം. തുടർന്ന് വീണ്ടും യുപിഐ ആപ്പ് ഉപയോഗിക്കണമെങ്കിൽ റീ രജിസ്‌ട്രേഷൻ നടത്തേണ്ടി വരുമെന്ന് ഓർക്കുക.

ഇന്റർ ചേയ്ഞ്ച് ഫീസ്

ഓൺലൈൻ വാലറ്റ് പോലുള്ള പ്രീപെയ്‌ഡ്‌ സംവിധാനങ്ങൾ ഉപയോഗിച്ച് 2000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തുമ്പോൾ ഇന്റർചേയ്ഞ്ച് ഫീസീടാക്കും എന്നതാണ് പുതിയ പരിഷ്‌കാരം. ഇത് നിങ്ങളറിയാതെ തന്നെ പണം നഷ്‌ടപ്പെടുത്താൻ കാരണമാവും.

ഇടപാട് പരിധി

അടുത്തിടെ യുപിഐ വഴിയുള്ള പ്രതിദിന ഇടപാട് പരിധി ഒരു ലക്ഷം രൂപയാക്കി ആർബിഐ ഉയർത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 8 മുതൽ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ യുപിഐ ഇടപാട് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. ആശുപത്രികൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇടപാട് നടത്തുമ്പോൾ ഇക്കാര്യം ഓർമ്മയിൽ വയ്ക്കുന്നത് നന്നാവും.

Leave a Reply

Your email address will not be published. Required fields are marked *