തസ്തിക& ഒഴിവ്
ഐ.ഡി.ബി.ഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ നിയമനം. ഇന്ത്യയൊട്ടാകെ ആകെ 500 ഒഴിവുകള്‍. കേരളത്തിലും, തമിഴ്‌നാട്ടിലും, കര്‍ണാടകയിലും നിയമനങ്ങള്‍ നടക്കും.
“പ്രായപരിധി
20 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 31-01-1999നും 31-01-2004നും ഇടയില്‍ ജനിച്ചവരായിരിക്കണം.
എസ്.സി, എസ്.ടി- 5 വര്‍ഷം, ഒബിസി- 3 വര്‍ഷം, പിഡബ്ല്യൂഡി- 10 വര്‍ഷം എന്നിങ്ങനെ വയസിളവുണ്ട്.
യോഗ്യത
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കയിവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രാദേശിക ഭാഷകളിലുള്ള പ്രാവീണ്യം അധിക യോഗ്യതയായി പരിഗണിക്കും.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂഡി വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസടക്കണം. മറ്റുള്ളവര്‍ക്ക് 1000 രൂപയും അപേക്ഷ ഫീസുണ്ട്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.