ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാം; ജോലി പരിചയം ഉണ്ടെങ്കിൽ വഴി ഇതാ

പുതിയ തലമുറ രാജ്യത്തിന് പുറത്ത് അവസരങ്ങൾ തേടുമ്പോൾ അതിൽ ഭൂരിഭാഗം പേരും കാനഡ ഇഷ്ട ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുകയാണ്. ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് തന്നെയാണ് ഇതിനൊരു കാരണം. 2025-ഓടെ 5 ലക്ഷം പേരെ പുതിയ സ്ഥിരതാമസക്കാരായി സ്വാഗതം ചെയ്യാനാണ് കാനേഡിയൻ സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും 1.20 ലക്ഷത്തിലധികം ഇന്ത്യക്കാർ കാനഡയിൽ സ്ഥിരതാമസം നേടുന്നുണ്ട്. ഇത് ലോകത്തിലെ തന്നെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പ്രവാസ ലോകമാക്കി കാനഡയെ മാറ്റുകയാണ്.ഉയർന്ന ഇംഗ്ലീഷ് പ്രാവീണ്യം, വിദ്യാഭ്യാസ നിലവാരം, പ്രവൃത്തി പരിചയം തുടങ്ങിയ ഘടകങ്ങൾ കാരണം കാനേഡിയൻ ഇമിഗ്രേഷൻ നടപടികളിൽ ഇന്ത്യക്കാർക്ക് മുന്തിയ പരിഗണനയുണ്ട്. കാനഡിയിലെ ഇമിഗ്രേഷൻ, പൗരത്വ, അഭയാർതി ഡാറ്റ പ്രകാരം കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ൽ നിന്ന് 260 ശതമാനം വർധനവാണ് 2022ലുണ്ടായത്. 2023- ൽ 32,828 പേരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ 2022-ൽ 118,095 ആയി ഉയർന്നു.

കാനഡയിയെ കുടിയേറ്റ നടപടികളിൽ പരിഗണനയുണ്ടെങ്കിലും കുടിയേറ്റം പൂർത്തിയാകുന്നതിന് നിരവധി മാസങ്ങളും ചില സന്ദർഭങ്ങളിൽ വർഷങ്ങളും എടുത്തേക്കാം. അതിനാൽ തന്നെ കാനഡയിലേക്ക് കുടിയേറുന്നവർ ഓരോരുത്തർക്കും അനുയോജ്യമായ, സൗകര്യപ്രദമായ വഴികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ ജോലിക്കാരാണെങ്കിൽ, വിദ്യാർഥികളാണെങ്കിൽ തിരഞ്ഞെടുക്കേണ്ട വഴികൾ വ്യത്യസ്തമാണ്. ഇവ വിശദമായി നോക്കാം.

ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം

ജോലി പരിചയമുള്ളവര്‍ക്ക് പെര്‍മനന്റ് റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം തിരഞ്ഞെടുക്കാം. കാനഡയില്‍ ജോലിയോ ജോലി ഓഫറോ ഇല്ലെങ്കിലും ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം വഴി അപേക്ഷിക്കാം. കാനഡയില്‍ ജോലി ചെയ്യുന്നതിനുള്ള വിദേശ തൊഴില്‍ പരിചയം, വിദ്യാഭ്യാസം, ഭാഷാ വൈദഗ്ധ്യം തുടങ്ങിയവയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.എക്‌സ്പ്രസ് എന്‍ട്രി വഴി നടത്തുന്ന മൂന്ന് പദ്ധതികളിലൊന്നാണ് ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം. ഐആര്‍സിസി വെബ്‌സൈറ്റില്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ ലഭിക്കും. പ്രായം,വിദ്യാഭ്യാം, പ്രവൃത്തി പരിചയം, ഭാഷ നൈപുണ്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ സ്‌കോര്‍. ഉയര്‍ന്ന സ്‌കോറുള്ള അപേക്ഷകര്‍ക്ക് ഇന്‍വിറ്റേഷന്‍ ടു അപ്ലെ ലഭിക്കും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം

കാനഡയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാമത്തെ വഴി പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം ആണ്. കാനഡയിലെ 10 പ്രൊവിന്‍സില്‍ ഭൂരിഭാഗത്തിലും പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം നിലവിലുണ്ട്. പ്രൊവിന്‍സുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി, തൊഴില്‍ ആവശ്യകത അനുസരിച്ച് ഇമിഗ്രേഷന്‍ നടപടികളെടുക്കാന്‍ അനുവദിക്കും. പ്രൊവിഷ്യന്‍ നോമിനീ പ്രോഗ്രാം വഴി ഓരോ പ്രൊവിന്‍സുകള്‍ക്കും തൊഴിലാളികളെ കുടിയേറ്റത്തിനായി നോമിനേറ്റ് ചെയ്യാന്‍ സാധിക്കും. ഇതിന് ഓരോ പൊവിന്‍സുകള്‍ക്കും പ്രത്യേക നിയമമുണ്ടാകും.

കാനഡയില്‍ പഠിക്കുക

ഉയര്‍ന്ന നിലവാരം, പഠന ശേഷമുള്ള തൊഴില്‍ അവസരങ്ങള്‍, താങ്ങാവുന്ന ചെലവ് വില എന്നി ഘടകങ്ങള്‍ വിദേശ വിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിനായി കാനഡയിലെത്തിക്കുന്നുണ്ട്. 2022 ഡിസംബറിലെ കണക്ക് പ്രകാരം 319,130 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അക്കാദമിക് പ്രോഗ്രാമിനെ ആശ്രയിച്ച് മൂന്ന് വർഷം വരെ കാനഡയിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. പഠനം കഴിയുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റും ലഭിക്കും.

ജോബ് ബാങ്ക്

കാനഡയിൽ ജോലി കണ്ടെത്താനും കരിയർ ആസൂത്രണം ചെയ്യാനും ഈ ജോബ് ബാങ്ക് സഹായിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വിവിധ പ്രാദേശിക പ്രവിശ്യകളുമായി സഹകരിച്ചാണ് കാനഡ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് കമ്മീഷനു വേണ്ടി ജോബ് ബാങ്ക് സേവനങ്ങൾ നൽകുന്നത്.കാനഡയിൽ ജോലി ചെയ്യാനുള്ള നിയമപരമായ ലൈസൻസ് ഇല്ലെങ്കിൽ വിദേശത്തുള്ളവർക്ക് എല്ലാ ജോലിക്കും അപേക്ഷിക്കാൻ കഴിയില്ല. സാധുവായ വിസയോ വർക്ക് പെർമിറ്റോ ഇല്ലെങ്കിൽ മിക്ക കനേഡിയൻ കമ്പനികളും തൊഴിലവസരങ്ങൾ നൽകുന്നില്ല. അതോടൊപ്പം കാനഡയ്ക്ക് പുറത്തുള്ളവരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിൽ നിന്നുള്ള അവസരങ്ങൾ കണ്ടെത്താം ജോബ് ബാങ്ക് ഉപയോഗിക്കാം.

Verified by MonsterInsights