ഐഫോൺ 14 പുറത്തിറങ്ങിയതോടെ ഫോണിന്റെ സവിശേഷതകളേക്കാൾ പ്രശ്നങ്ങളെ കുറിച്ചാണ് ഓൺലൈനിലെ ചർച്ച. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് 14 പ്രോയുടെ ക്യാമറയെ കുറിച്ചാണ്. ക്യാമറ വിറയ്ക്കുന്നുവെന്നാണ് പ്രധാന പരാതി.
1.2 ലക്ഷം രൂപ നൽകി വാങ്ങുന്ന ഫോണിന് ഇതുപോലൊരു പ്രശ്നം എങ്ങനെ സഹിക്കുമെന്നാണ് ഉപയോക്താക്കൾ ചോദിക്കുന്നത്. എന്തായാലും പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്.
ഐഫോൺ പ്രോ, പ്രോ മാക്സ് ക്യാമറകളെ കുറിച്ചാണ് പരാതികൾ ഉയരുന്നത്. ക്യാമറ ഉപയോഗിക്കുമ്പോൾ വിറയ്ക്കുകയും വൈബ്രേറ്റ് ചെയ്യുന്നുവെന്നുമാണ് പരാതി. ഫോക്കസ് മാറിയെടുത്ത ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.