കനത്ത മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ആറ് ജില്ലകളില്‍ സ്കൂള്‍ അവധി.

സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. മൂന്ന് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ
തീരപ്രദേശത്ത് 3.6 മീറ്റർ വരെ ഉയരമുള്ള തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന്.മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് ആറ്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കാസര്‍കോട് ,, മലപ്പുറം, തൃശൂര്‍, എറണാകുളം കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.പാലക്കാട് ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി, നെല്ലിയാമ്പതി, പറമ്പിക്കുളം മേഖലയിൽ രണ്ടിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. മലമ്പുഴ, വാളയാർ വനമേഖലയിൽ മല വെള്ളപ്പാച്ചിലുണ്ടായി.ജില്ലയിലെ പ്രധാന ഡാമുകളിലെ ജലനിരപ്പുയര്‍ന്നു. പാലക്കയം  ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ.കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. കനത്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നത് തിരച്ചിലിന് പ്രതിസന്ധിയായിട്ടുണ്ട്. മണ്ണാർക്കാട് സ്വദേശി വിജയ്‍യെയാണ് ഇന്നലെ വൈകിട്ട് പുഴയിൽ കാണാതായത്.

Verified by MonsterInsights