കിവി മുതൽ വാഴപ്പഴം വരെ; ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്താം

ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ. നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ഉറക്കം ആവശ്യമാണ്. ശാരീരിക ആരോഗ്യം, വൈജ്ഞാനിക പ്രവർത്തനം, വൈകാരിക സന്തുലിതാവസ്ഥ എന്നിവയ്ക്ക് വളരെ ആവശ്യമാണ്. ഉറക്കമില്ലായ്മയെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ ചില വഴികളുണ്ട്. ജീവിതശൈലി ക്രമീകരണങ്ങൾ, വിശ്രമ ടിപ്പുകൾ, ഭക്ഷണക്രമം എന്നിവയൊക്കെ ഇതിൽ പെടുന്നു.

ഉറക്കത്തിൽ ഭക്ഷണത്തിന്റെ സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്. ചില ഭക്ഷണങ്ങൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ കഴിയുന്ന ഗുണങ്ങളുണ്ട്. ഇവിടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായ ചില ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്. ഏതൊക്കെയാണ് ആ 5 ഭക്ഷണങ്ങൾ എന്ന് നോക്കാം..

കൊഴുപ്പുള്ള മത്സ്യം: സാൽമൺ. ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേ​ഗ 3, ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസ്സുകളാണ്. ഇത് മെച്ചപ്പെട്ട ഉറക്കത്തിനും ​ഗുണനിലവാരമുള്ള ഉറക്കത്തിനും സഹായകമാണ്. ഒമേ​ഗ 3 സെറോടോണിന്റെ അളവ് നിയന്ത്രിക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും ഉറങ്ങാനും സഹായിക്കും.




വാഴപ്പഴം: മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം. ഈ ധാതുക്കൾ സ്വാഭാവിക പേശി റിലാക്സന്റുകളായി പ്രവർത്തിക്കുന്നു. ഇത് പിരിമുറുക്കം ലഘൂകരിക്കുന്നു. ശരീരത്തെ ശാന്തമായി ഉറങ്ങാൻ സഹായിക്കുന്നു. വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാകും,

ബദാം: മ​ഗ്നീഷ്യം ധാരാളമായി ബദാമിൽ അടങ്ങിയിട്ടുണ്ട്. ഉറക്കമില്ലായ്മ പരിഹരിക്കാനുള്ള പ്രകൃതിദത്തമായ പരിഹാരമാണ് ബദാം. മഗ്നീഷ്യം മസിൽ റിലാക്സന്റായി പ്രവർത്തിക്കും. നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വൈകുന്നേരം ലഘു ഭക്ഷണമായി ബാദാം കഴിക്കുന്നത് ഉറക്കമില്ലായ്മയുടെ പ്രശ്നം പരിഹരിക്കാൻ സഹായിച്ചേക്കാം. ബദാം കഴിക്കുന്നത് കൂടുതൽ വിശ്രമവും തടസ്സമില്ലാത്തതുമായ ഉറക്കം രാത്രിയിൽ നൽകുന്നു.

friends catering

കിവി: ഉറക്കമില്ലായ്മയുടെ പ്രശ്നം നിങ്ങൾക്ക് ഉണ്ടെങ്കിൽ‌ മികച്ച പരി​ഹാരമാണ് കിവി പഴം. കിവിയിൽ സെറോടോണിൻ, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവ കിവിയിൽ‌ ധാരാളമുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഉറങ്ങാൻ പോകുന്നതിന് മുമ്പ് കിവി കഴിക്കുന്നത് ഉറക്കത്തിന്റെ പാറ്റേണുകൾ നിയന്ത്രിക്കാൻ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉറക്കത്തിന് അനുയോജ്യമായ ഭക്ഷണത്തിന് രുചികരവും പോഷകപ്രദവുമായ കൂട്ടിച്ചേർക്കലായി മാറുന്നു. ഉറക്കമില്ലായ്മയുടെ പ്രശ്നം നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഈ ഭക്ഷണ സാധനങ്ങൾ പരീക്ഷിച്ച് നോക്കൂ ഫലം ഉണ്ടാവും. നല്ല ഉറക്കം ലഭിക്കും. മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണമാണ്

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights