ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരെണ്ണം പോലുമില്ല’; രാഷ്ട്രപതി.

ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വൈജ്ഞാനിക പാരമ്പര്യമുള്ള രാജ്യമെന്ന നിലയില്‍ ഇത് ഗൗരവതരമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഐഐടി ഖരഗ്പുരിലെ 69-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി. ഏറ്റവും പഴക്കമേറിയ വൈജ്ഞാനിക പാരമ്പര്യമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്ന് പോലും ലോകത്തിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലില്ല. ഇത് ഗൗരവകരമാണ്.”

“റാങ്കിങ്ങിനേക്കാള്‍ പ്രാധാന്യം മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നത് തന്നെയാണ്. എന്നാല്‍ മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക മാത്രമല്ല, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്യുക എന്നും രാഷ്ട്രപതി വ്യക്തമാക്കി.”

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights