ലോറിയില്‍ മുറ്റത്തെത്തും പുത്തന്‍ വീട് ; ഓണ്‍ലൈന്‍ വില 8 ലക്ഷം മുതല്‍.

ലോറിയിൽ കൂറ്റൻപെട്ടിയിലാക്കി നല്ലൊരുവീട് മുന്നിലെത്തും, ഓൺലൈനായി ബുക്ക് ചെയ്താൽമതി. ഒന്നോ രണ്ടോദിവസംകൊണ്ട് നമ്മൾ പറയുന്നസ്ഥലത്ത് അസംബിൾചെയ്ത് വീട് റെഡിയാക്കിത്തരികയും ചെയ്യും. ആമസോൺ, ബോക്സബിൾ തുടങ്ങിയ കമ്പനികളും ചില ചൈനീസ് കമ്പനികളും ഈ മേഖലയിൽ സജീവമാണ്. നിലവിൽ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ ചിലരാജ്യങ്ങളിൽ മാത്രമേ ആമസോൺ ഈ സേവനം നൽകുന്നുള്ളൂ. വൈകാതെ ഇന്ത്യയിലേക്കും എത്തും. അലോയ് സ്റ്റീൽ, പി.വി.സി. പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയവസ്തുക്കൾ ഉപയോഗിച്ച് പരസ്പരം ഘടിപ്പിച്ച് വികസിപ്പിക്കാവുന്നതാണ് ഇത്തരം വീടുകൾ. ആവശ്യമെങ്കിൽ മടക്കിയെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പൂർവസ്ഥിതിയിലാക്കാം.

വാതിലുകൾ, ജനലുകൾ, വൈദ്യുതസർക്യൂട്ട്, അടുക്കള ഉപകരണങ്ങൾ, ശൗചാലയ ഉപകരണങ്ങൾ എന്നിവയെല്ലാം ഉണ്ടാവും. വലുപ്പത്തിനും സൗകര്യത്തിനുമനുസരിച്ച് എട്ടുലക്ഷം രൂപമുതൽ 50 ലക്ഷം രൂപവരെ വിലയുള്ള വീടുകൾ ലഭിക്കും. രണ്ട് കിടപ്പുമുറി, ഒരു സ്വീകരണമുറി, അടുക്കള, ശൗചാലയം എന്നിവയുള്ള 19ഃ20 അടിയുള്ള വീടിന് 22 ലക്ഷം രൂപയാണ് ആമസോൺ വിലപറയുന്നത്. ഭൂപ്രകൃതിക്കനുസരിച്ച് തിരഞ്ഞെടുക്കണമെന്നു മാത്രം. കേരളത്തിലും ബെംഗളൂരുവിലുമെല്ലാം ഇപ്പോൾത്തന്നെ കുറഞ്ഞ ചെലവിൽ കണ്ടെയ്നർ വീടുകൾ പലരും പണിയുന്നുണ്ട്. കപ്പൽ കണ്ടെയ്നറുകൾ ഒന്നിലധികംചേർത്താണ് ഇവനിർമിക്കുന്നത്. ഇതിന്റെ മറ്റൊരു പതിപ്പാണ് അലോയ് സ്റ്റീൽ ഉപയോഗിച്ചുള്ള ഓൺലൈൻ വീടുകൾ.നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ ഇത്തരം വീടുകൾക്ക് അനുമതിയും നമ്പറും നൽകുന്നതിൽ പ്രശ്നമില്ലെന്ന് ടൗൺ പ്ലാനിങ് അധികൃതർ പറഞ്ഞു”.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights