കുട്ടിയുടെ ജീവിതത്തിന്റെ ഘടന നിർണയിക്കുന്നതിൽ പേരന്റിങ്ങിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഇന്നു മാതാപിതാക്കൾക്ക് നന്നായി അറിയാം. നിരവധി അറിവുകൾ ഇതുമായി ബന്ധപ്പെട്ട് ഇന്നു ലഭ്യമാണ്. എങ്കിലും ഇതു പ്രയോഗത്തിൽ വരുത്തിയാലേ ഫലം ലഭിക്കുകയുള്ളൂ. കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും കാര്യങ്ങൾ ചെയ്യിക്കുന്ന രീതികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അറിഞ്ഞിട്ടും എളുപ്പവഴി എന്ന നിലയിൽ അതു തന്നെ പിന്തുടരുന്ന മാതാപിതാക്കളുണ്ട്. മക്കളുടെ ഭാവിക്കു വേണ്ടി ചെയ്യുന്നതാണ് എന്നു ന്യായീകരിക്കാമെങ്കിലും എതിർഫലം ലഭിക്കാനുള്ള സാഹചര്യം കൂടുതലാണ്. മാതാപിതാക്കൾ ഹെൽതി പേരന്റിങ് ഒരു ജീവിതശൈലിയായി മാറ്റുകയേ വഴിയുള്ളൂ. .
രക്ഷിതാക്കളേ, ഈ 8 ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ?; നിങ്ങൾ മാറേണ്ടതുണ്ട്, പ്രിയപ്പെട്ടവർക്ക് വേണ്ടി!
കുട്ടികളുടെ കഴിവുകൾ ചിറകുവിരിക്കാനും പരിമിതികൾ മറികടന്നു പറക്കാനും ഈ രീതി സഹായിക്കും. കുട്ടികളുടെ വൈകാരികതകൾക്ക് പ്രാധാന്യം നൽകുന്നതും അവർക്കു സുരക്ഷിതത്വം തോന്നുന്നതുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഇവിടെ വേണ്ടത്. അവരുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകുകയും ചിന്തകൾക്ക് ശരിയായ ദിശ നൽകാനും മാതാപിതാക്കൾക്ക് ചെറുപ്പത്തിലേ സാധിക്കണം. ഇതാണ് അവരുടെ കൗമാരകാലത്തിന് ഊർമായി മാറുക. നിരവധി പ്രലോഭനങ്ങളും സമ്മർദങ്ങളും ആശങ്കളും നിറയുന്ന കൗമാരത്തിലും അവർ മാതാപിതാക്കളോട് ചേർന്നു നിൽക്കാനും കാര്യങ്ങൾ തുറന്നു സംസാരിക്കാനും ആവശ്യമായ സാഹചര്യം ചെറുപ്പത്തിൽ തന്നെ സൃഷ്ടിച്ചെടുക്കണം.
മികച്ച രീതിയിൽ ഉപയോഗിക്കുകയാണ് വേണ്ടതെന്നും മാതാപിതാക്കൾ മനസ്സിലാക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം. തെറ്റു പറ്റിയാൽ മക്കളോട് മാപ്പു പറയാൻ മടിക്കരുത്. പെരുമാറ്റം എങ്ങനെ ബന്ധങ്ങളെ സ്വാധീനിക്കുമെന്ന് മക്കൾ മനസ്സിലാക്കട്ടെ. നേട്ടങ്ങളിൽ മാത്രമല്ല ജീവിതത്തിന്റെ മൂല്യമെന്ന് മനസ്സിലാക്കിക്കണം. മക്കളോടു പ്രതികരണത്തിൽ ശാന്തത നിറഞ്ഞു നിൽക്കട്ടെ. പലപ്പോഴും ദേഷ്യം പരിധി വിടുകയും അധിക്ഷേപം ചൊരിയുകയും ചെയ്യുന്നവരുണ്ട്. ഇത് വളരെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും. മക്കളുടെ ഭാവി ഇരുളടയ്ക്കാൻ പര്യാപ്തമാണ് ഈ പെരുമാറ്റം. പിന്തുണയേക്കാൾ വലിയാരു സമ്മാനം മാതാപിതാക്കൾക്ക് നൽകാനില്ല. സ്നേഹവും വിശ്വാസവും കരുതലും ചേരുന്നതാണ് പിന്തുണ. ഇങ്ങനെ ഹെൽതി പേരന്റിങ്ങിലൂടെ മക്കളുടെ ജീവിതത്തിന് വഴിയൊരുക്കാം. വളരേണ്ടത് അവരാണ്. അതിനുള്ള ഇന്ധനമാകണം മാതാപിതാക്കൾ