നിഫ്റ്റി 24,175 ന് മുകളിൽ ട്രേഡ് ചെയ്താൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം.

നിഫ്റ്റി 18 പോയിൻ്റ് (0.07%) താഴ്ന്ന് 24,123.85 ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന് സൂചിക 24,175 നു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം.

നിഫ്റ്റി ഉയർന്ന് 24,228.80 ൽ വ്യാപാരം തുടങ്ങി. രാവിലെ 24236.30 ൽ റെക്കോർഡ് ഉയരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് ഇൻട്രാഡേയിലെ താഴ്ന്ന നിലവാരമായ 24,056.40 ൽ എത്തി 24,123.85 ൽ ക്ലോസ് ചെയ്തു.ഐടി, മീഡിയ, റിയൽറ്റി, ഫാർമ മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്കുകൾ, എഫ്എംസിജി, ഓട്ടോ എന്നിവയ്ക്കാണു പ്രധാന നഷ്ടം. 1286 ഓഹരികൾ ഉയരുകയും 1273 ഓഹരികൾ ഇടിയുകയും 72 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.നിഫ്റ്റി 50 സൂചികയിലെ ഏറ്റവും ഉയർന്ന നേട്ടം എൽ ആൻഡ് ടി, വിപ്രോ, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കാണ്. ശ്രീറാം ഫിൻ, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റാ മോട്ടോഴ്സ് എന്നിവയ്ക്കാണുനഷ്ടം.മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ 

 

ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,100 ലാണ്.

ഇൻട്രാഡേ ലെവലുകൾ: പിന്തുണ 24,100 -24,000 -23,900 പ്രതിരോധം 24,175 -24,250 -24,325 (15-മിനിറ്റ് ചാർട്,പൊസിഷണൽ ട്രേഡിംഗ്: ഹ്രസ്വകാല പിന്തുണ 23,800 -23,350 പ്രതിരോധം 24,250 -24,750.ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി 406.65 പോയിൻ്റ് നഷ്ടത്തിൽ 52,168.10 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിനുതാഴെ ക്ലോസ് ചെയ്തു.സൂചികയ്ക്ക് 51,900 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം. അല്ലെങ്കിൽ, പിന്തുണ മേഖലയിൽ നിന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.52,250 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം.

Verified by MonsterInsights