പരിശീലന കാലയളവില്‍ അരലക്ഷം സ്റ്റൈപ്പന്റ്; നിയമനം ലഭിച്ചാല്‍ 1.5 ലക്ഷം; കരസേനയുടെ പുതിയ റിക്രൂട്ട്‌മെന്റ്; അപേക്ഷ 14 വരെ.

എഞ്ചിനീയറിങ് ബിരുദക്കാര്‍ക്ക് കരസേനയില്‍ അവസരം. 2025 ഏപ്രിലില്‍ ആരംഭിക്കുന്ന 64ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) മെന്‍ 35ാമത് എസ്.സ്.സി (ടെക്) വിമന്‍ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതര്‍ക്കാണ് അവസരം. മരണപ്പെട്ട സായുധ സേന ജീവനക്കാരുടെ വിധവകളെയും പരിഗണിക്കും. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി (പി.സി.ടി.എ) ചെന്നൈയിലാണ് പരിശീലനം ലഭിക്കുക. പരിശീലന ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. കൂടാതെ പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്റുണ്ട്.

ഒഴിവുകള്‍

ആകെ 379 ഒഴിവുകളാണുള്ളത്. ഇതില്‍ എസ്.എസ്.സി ടെക്‌നിക്കല്‍ വിഭാഗത്തിലായി 350 ഒഴിവുകള്‍ ഉള്‍പ്പെടും. (സിവില്‍ 75, കമ്പ്യൂട്ടര്‍ സയന്‍സ് 60, ഇലക്ട്രിക്കല്‍ 33, ഇലക്ട്രോണിക്‌സ് 64, മെക്കാനിക്കല്‍ 10, മറ്റ് ബ്രാഞ്ചുകള്‍ 17).
 
എസ്.എസ്.സി (ടെക്) വിമന്‍സ് വിഭാഗത്തിന് 29 ഒഴിവുകളാണുള്ളത്. (സിവില്‍ 7, കമ്പ്യൂട്ടര്‍ സയന്‍സ് 4, ഇലക്ട്രിക്കല്‍ 3, ഇലക്ട്രോണിക്‌സ് 6, മെക്കാനിക്കല്‍ 9).”
 
പ്രായപരിധി

2027 വയസ്. (1998 ഏപ്രില്‍ രണ്ടിനും 2005 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം). 

യോഗ്യത

ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിങ് ബിരുദം ഉണ്ടായിരിക്കണം. അവസാന വര്‍ഷ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ഥികളെയും പരിഗണിക്കും. 2025 ഏപ്രില്‍ 1നകം യോഗ്യത തെളിയിക്കണം.

ഡിഫന്‍സ് ജീവനക്കാരുടെ വിധവകള്‍ക്ക് 35 വയസ് വരെയാകാം. ഇവര്‍ക്ക് എസ്.എസ്.സി നോണ്‍ ടെക്, ടെക്‌നിക്കല്‍ വിഭാഗങ്ങളില്‍ ഓരോ ഒഴിവുണ്ട്. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് ഏതെങ്കിലും വിഭാഗത്തില്‍ ബിരുദം മതി. എന്നാല്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് ഏതെങ്കിലും സ്ട്രീമില്‍ ബി.ഇ/ ബി.ടെക് ബിരുദം വേണം.

സെലക്ഷന്‍

യോഗ്യത പരീക്ഷയിലെ മാര്‍ക്കിന്റെ മെറിറ്റടിസ്ഥാനത്തില്‍ അപേക്ഷരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡിന് മുമ്പാകെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. തുടര്‍ന്ന് വിവിധ ടെസ്റ്റുകളും നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 49 ആഴ്ച്ചത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിഫന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ പിജി ഡിപ്ലോമ നല്‍കി ലഫ്റ്റനന്റ് പദവിയില്‍ 56,100 രൂപ മുതല്‍ 1,77,500 രൂപ വരെ ശമ്പള നിരക്കില്‍ ഓഫീസറായി നിയമനം നടക്കും.
വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.joinindianarmy.nic.in ല്‍ ലഭിക്കും. ഓഫീസര്‍ എന്‍ട്രി ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി ആഗസ്ത് 14ന് വൈകീട്ട് മൂന്ന് മണിവരെ അപേക്ഷിക്കാം.
Verified by MonsterInsights