കടകളില്‍ നിന്ന് മേടിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളില്‍ നിറച്ച വെള്ളം കുടിക്കുന്നവരാണ് നിങ്ങള്‍. ആ കുപ്പിയില്‍ വീണ്ടും വെള്ളം നിറച്ച് കുടിക്കാറുണ്ടോ? എങ്കിലിതാ പുതിയ പഠനങ്ങള്‍ പറയുന്നത് കേള്‍ക്കൂ… ഇത് നമ്മുടെ ശരീരത്തിന് വലിയ അപകടം ഉണ്ടാക്കും. ഇത്തരത്തില്‍ വെള്ളം കുടിക്കുന്നതു മൂലം മൈക്രോപ്ലാസ്റ്റിക്കുകള്‍ രക്തപ്രവാഹത്തിലെത്തി രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
പ്ലാസ്റ്റിക്ക് കുപ്പികളിലുള്ള പാനീയങ്ങള്‍ കുടിക്കുന്നവരുടെ ഉള്ളില്‍ ആഴ്ചയില്‍ അഞ്ച് ഗ്രാം മൈക്രോപ്ലാസ്റ്റിക്കുകള്‍ പോകുന്നതായാണ് കണക്കുകള്‍. ഇത്തരത്തിലുള്ളവര്‍ക്ക് ഹൃദ്രോഗം, ഹോര്‍മോണല്‍ അസന്തുലനം, അര്‍ബുദ സാധ്യത തുടങ്ങിയവ കണ്ടു വരുന്നു.
ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലൂടെയും ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസ്റ്റിക്കിന്റെയും നാനോപ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇവര്‍ നടത്തിയ പഠനത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.