പലിശയുടെ കാര്യം പരിഗണിക്കുമ്പോൾ, പ്രസ്തുത മാസം 5 -നോ അതിനുമുമ്പുള്ള തീയതിയിലോ നടത്തിയ നിക്ഷേപങ്ങൾക്കുള്ള പലിശയാണ് ആ മാസത്തിൽ കണക്കുകൂട്ടുക. ഒരു മാസത്തിലെ തീയതി 5 മുതൽ മാസാവസാനം വരെയുള്ള തുകയ്ക്കാണ് പലിശ നിശ്ചയിക്കുന്നത്. ഒരു പി.പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, അക്കൗണ്ട് ഉടമയുടേയോ അല്ലെങ്കിൽ ബന്ധപ്പെട്ടവരുടെയോ ചികിത്സയ്ക്കുള്ള തുകയ്ക്കായി ആവശ്യമെങ്കിൽ മാത്രമേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന വർഷാവസാനം മുതൽ 5 വർഷം തികയുന്നതിന് മുമ്പ് ഒരു കാരണവശാലും ഒരു പി.പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കില്ല.പ്രതിവർഷം 1,50,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോൾ 15 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 40.68 ലക്ഷം രൂപ സമാഹരിക്കാനാകും. കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാതെ 5 വർഷം വീതമുള്ള 2 ബ്ലോക്കുകളിൽ 10 വർഷത്തേക്ക് കൂടി നിക്ഷേപം തുടരുകയും ചെയ്‌താൽ, സമ്പാദ്യം ഒരു കോടി രൂപയായി മാറും. അതായത്, 25 വർഷ കാലയളവിൽ നിങ്ങൾ 37.50 ലക്ഷം രൂപ നിക്ഷേപിക്കുകയും 65.58 രൂപ പലിശ നേടുകയും ചെയ്യുന്നു. നിക്ഷേപ കാലയളവ് അവസാനിക്കുമ്പോൾ നിങ്ങളുടെ മൊത്തം സമ്പാദ്യം 1.03 കോടി രൂപയാകുന്നു. അക്കൗണ്ട് കാലാവധി ദീർഘിപ്പിക്കുന്നതിനായി നിക്ഷേപകർ അക്കൗണ്ട് കാലയളവിന്റെ ഒരു വർഷത്തിനുള്ളിൽ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലോ ബാങ്കിലോ അറിയിക്കുകയും ഫോം സമർപ്പിക്കുകയും വേണം.
പലിശയുടെ കാര്യം പരിഗണിക്കുമ്പോൾ, പ്രസ്തുത മാസം 5 -നോ അതിനുമുമ്പുള്ള തീയതിയിലോ നടത്തിയ നിക്ഷേപങ്ങൾക്കുള്ള പലിശയാണ് ആ മാസത്തിൽ കണക്കുകൂട്ടുക. ഒരു മാസത്തിലെ തീയതി 5 മുതൽ മാസാവസാനം വരെയുള്ള തുകയ്ക്കാണ് പലിശ നിശ്ചയിക്കുന്നത്. ഒരു പി.പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ, അക്കൗണ്ട് ഉടമയുടേയോ അല്ലെങ്കിൽ ബന്ധപ്പെട്ടവരുടെയോ ചികിത്സയ്ക്കുള്ള തുകയ്ക്കായി ആവശ്യമെങ്കിൽ മാത്രമേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന വർഷാവസാനം മുതൽ 5 വർഷം തികയുന്നതിന് മുമ്പ് ഒരു കാരണവശാലും ഒരു പി.പി.എഫ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കില്ല.