പുതിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമുള്ളവരാണ് പൊതുവെ മലയാളികൾ. ദിവസവും നിരവധി വ്യത്യസ്ത വസ്ത്രങ്ങളാണ് വിപണിയിൽ ഇറങ്ങുന്നത്. പുതിയ ട്രെൻഡിന് അനുസരിച്ച് വസ്ത്രങ്ങൾ നാം വാങ്ങാറുണ്ട്. എന്നാൽ പലരുടെയും മനസിലുള്ള ഒരു പ്രധാന സംശയമാണ് പുതിയ വസ്ത്രം ധരിക്കുമ്പോൾ കഴുകണോ വേണ്ടയോയെന്നത്.
ചിലർ പുതിയ വസ്ത്രം കഴുകിയ ശേഷമാണ് ഉപയോഗിക്കുന്നത്. ചിലർ കഴുകാതെ തന്നെ ഉപയോഗിക്കും. ശരിക്കും ഇതിൽ ഏത് രീതിയിലാണ് തുണികൾ ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. ഇതിൽ വിദഗ്ധരുടെ അഭിപ്രായം അറിയേണ്ടത് പ്രധാനമാണ്. ഈ വിഷയത്തിൽ വിദഗ്ധരുടെ അഭിപ്രായം കേൾക്കാം.
പുതിയ വസ്ത്രങ്ങൾ വൃത്തിയായ തോന്നിയാലും പരിശോധനയിൽ അങ്ങനെയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഓൺലെെനിൽ നിന്നോ കടകളിൽ നിന്നോ നാം ഒരു വസ്ത്രം വാങ്ങുമ്പോൾ അതിൽ രോഗാണുകളും മറ്റും കാണും. നിരവധി പ്രക്രിയയിലൂടെയാണ് ഒരു വസ്ത്രം നമുടെ കെെയിൽ എത്തുന്നത്. അതിനാൽ തന്നെ പുതിയ വസ്ത്രം വാങ്ങിയാൽ അത് കഴുകിയ ശേഷമേ ധരിക്കാവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുതിയ വസ്ത്രങ്ങൾ നിർമ്മിക്കാൻ നിരവധി ചായങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുമ്പോൾ ഈ ചായം ശരീരത്തിൽ പിടിക്കുന്നു. ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ വസ്ത്രങ്ങൾ നിരവധി പേർ ഇട്ട് നോക്കുന്നതാണ്. കൂടാതെ പൊടിയും കാണും. ഇത് അലർജിക്കും മറ്റും കാരണമാകുന്നു.